Shalom Times Malayalam – Page 67 – Shalom Times Shalom Times |
Welcome to Shalom Times

കര്‍ത്താവ് അടിച്ചാല്‍ ആര്‍ക്കു തടുക്കാനാവും?

ചെറുപ്പകാലത്ത് ഞാന്‍ അല്പം വികൃതിയായിരുന്നു. വല്യമ്മച്ചിയുടെ കൂടെക്കൂടി വളരെ ചെറുപ്പത്തിലേ എല്ലാ നോയമ്പുകളും ഞാന്‍ നോക്കിയിരുന്നു. പ്രാര്‍ത്ഥനയും അതുപോലുള്ള മറ്റു നന്മപ്രവൃത്തികളും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കിലും മറുവശത്ത് കുരുത്തക്കേടുകളും കൈവശമുണ്ടായിരുന്നു. അതിലൊരു കുരുത്തക്കേടായിരുന്നു കുളിപ്പിക്കാന്‍ വിളിച്ചാല്‍ പേകാതിരിക്കുക. ദേഹത്ത് ഒരു കപ്പ് വെള്ളം ഒഴിക്കുമ്പോഴേക്കും പിടി വിടുവിച്ച് ഓടുക. അക്കാലത്തെ എന്റെ കുളി കിണറ്റിന്‍കരയിലെ ‘ഓപ്പണ്‍… Read More

വക്കീലിനുമുന്‍പേ പോയ അമ്മ

ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിന്റെ കടയില്‍ ഇരിക്കുന്ന സമയം. ഒരു വ്യക്തി അഞ്ച് മക്കളുള്ള ഒരാളെപ്പറ്റി കമന്റ് പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട സുഹൃത്ത് അയാളോട് ഇങ്ങനെ പറഞ്ഞു ”നിങ്ങള്‍ ഇങ്ങനെയൊന്നും പറയരുത്, മക്കള്‍ ഇല്ലാത്തവര്‍ക്കേ അതിന്റെ വിഷമം അറിയുകയുള്ളൂ.” കമന്റ് പറഞ്ഞ വ്യക്തി പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ അവന്റെ സങ്കടമെല്ലാം എന്നോട് പറഞ്ഞു, ”13 വര്‍ഷമായി എന്റെ… Read More

നീ എന്നെ എങ്ങനെ…?

കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, ”അച്ചാ, ഇനി ദൈവപരിപാലനയുടെ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ത്തന്നെ ഞാന്‍ അതൊക്കെ എഴുതിവയ്ക്കാന്‍ പോകുകയാണ്. എന്താണെന്നറിയാമോ, എന്റെ ഒരു വസ്തു ഇന്ന് കളഞ്ഞ് പോയപ്പോള്‍ ഞാന്‍ അറിയുന്നതിന് മുമ്പേതന്നെ വേറൊരാളിലൂടെ ഈശോ അത് തിരികെ എന്റെ കൈകളില്‍ എത്തിച്ചു. അച്ചനറിയാമോ, ഈ ദിവസങ്ങളില്‍ ഞാന്‍ കുറെ വിഷമങ്ങളിലൂടെ കടന്ന്… Read More

സീരിയല്‍ കണ്ട കൗമാരക്കാരി

അന്ന് എനിക്ക് ഏതാണ്ട് 16 വയസ്. ഒരു സ്വരം ഞാന്‍ കേട്ടുതുടങ്ങി, ”ഇതാണ് നിന്റെ വഴി!” എനിക്കൊന്നും മനസിലായില്ല. പകരം മനസില്‍ ഒരു ചോദ്യമുദിക്കുകയാണ് ചെയ്തത്, ”ഏതാണ് എന്റെ വഴി?” പിന്നീട് കണ്ടത് സൂര്യപ്രകാശംപോലെ മിന്നുന്ന ഒരു രൂപം. അത് യേശുവായിരുന്നു. യേശുവിന്റെ ഹൃദയഭാഗത്തുനിന്ന് പ്രകാശരശ്മികള്‍ എന്റെ മുഖത്ത് പ്രതിഫലിച്ചു. അവിടുന്ന് എന്നോട് പറഞ്ഞു, ”ഇതാണ്… Read More

കള്ളച്ചിരി കണ്ടപ്പോഴേ…

നിര്‍ത്താതെയുള്ള ഫോണിന്റെ മണിയടി കേട്ടാണ് അന്ന് രാവിലെ ഉണര്‍ന്നത്. ക്ലോക്കില്‍ 8.30 കഴിഞ്ഞു. അന്ന് അവധിദിനമായ വെള്ളിയാഴ്ച ആയതുകൊണ്ട് അലാറം ഓഫാക്കി വച്ചിരുന്നു. ഫോണിന് അടുത്തെത്തിയപ്പോഴേക്കും കട്ടായി. പപ്പയാണ് പതിവില്ലാതെ വിളിക്കുന്നത്. വെള്ളിയാഴ്ച താമസിച്ചേ എഴുന്നേല്‍ക്കൂ എന്നറിയാവുന്നതുകൊണ്ട് സാധാരണ ഈ സമയത്ത് ഒരു വിളി ഇല്ലാത്തതാണ്. എന്താണാവോ അത്യാവശ്യം? ജിജ്ഞാസ സഹിക്കാനാവാതെ പെട്ടെന്നുതന്നെ തിരിച്ചുവിളിച്ചു. ബാങ്കില്‍… Read More

യൗസേപ്പിതാവ് തന്ന മധുരം!

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക്തമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഞങ്ങളെല്ലാവരും വളരെ ദുഃഖത്തിലായി. ഈ സഹോദരന്‍ മുതിര്‍ന്ന ഞങ്ങള്‍ നാലു സഹോദരങ്ങളെക്കാള്‍ വളരെ ഇളയതായതുകൊണ്ട് ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു. ഒരു… Read More

ആ യുവാവിന്റെ ആഗ്രഹം

ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്‌നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ ആകെയുള്ള മാര്‍ഗം സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷയാണ്. അത് ഈശോയുടെ സമ്മാനമായി അവന്‍ മനസിലാക്കി. അതില്‍ ഈശോയുടെ ചിത്രവും തിരുവചനവും ഒട്ടിച്ചുവച്ചു. ആരെങ്കിലും ഓട്ടോ വിളിച്ച് യാത്ര തുടങ്ങിയാല്‍ അവര്‍ക്കായി നിശ്ശബ്ദമായി… Read More

ഡ്രൈവിങ്ങില്‍ പിന്നോട്ടു നോക്കിയപ്പോള്‍…

കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലിലായിരുന്നു വിക്‌ടോറിയ. ഒരു കൊലയ്ക്ക് കൂട്ടുനിന്നതിന് കിട്ടിയ ശിക്ഷ. ജയിലില്‍നിന്ന് മോചിതയായ അവള്‍ ദൈവവഴിയില്‍ ചരിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയിരിക്കെ അവള്‍ ധ്യാനത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയ്ക്കിടയില്‍ മാനസികവിഭ്രാന്തി പിടിച്ചവളെപ്പോലെ അവള്‍ വിഷമിക്കുന്നത് കണ്ടതുകൊണ്ടാണ് സംസാരിക്കാം എന്നു കരുതിയത്. ജയില്‍ശിക്ഷയില്‍നിന്നും പുറത്തിറങ്ങിയെങ്കിലും സ്വയംനിന്ദയുടെ തടവറയിലായിരുന്നു വിക്‌ടോറിയ. പിഴവു സംഭവിച്ച ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മകള്‍ അവളിലിറങ്ങുന്ന ദൈവസാന്നിധ്യവുമായി മല്ലിടുന്നു.… Read More

ഉറങ്ങാന്‍ ഒരു രഹസ്യം

എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍…. ഈശോയുടെ ജീവിതത്തിലെ പീഡാനുഭവമാകുന്ന കൊടുങ്കാറ്റിനെ ഈശോ നേരിട്ടതെങ്ങനെയെന്ന് ധ്യാനിച്ചത് ഈ അവസരത്തിലാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിട്ടാണ് അവിടുന്ന് തന്റെ പീഡാനുഭവമാകുന്ന കൊടുംകാറ്റിനെ നേരിട്ടത്. എന്നാല്‍ ഗദ്‌സമേനില്‍ പ്രാര്‍ത്ഥിച്ച് ഇടവേളകളില്‍… Read More

ഭക്തി എവിടംവരെ എത്തി?

”ഭക്തര്‍ ഏറെയുണ്ട്, പക്ഷേ വിശ്വാസികളില്ല!” ഡാനിയേലച്ചന്റെ വചന സന്ദേശത്തില്‍ ആവര്‍ത്തിച്ചു കേട്ട ഈ വാചകം എന്തുകൊണ്ടോ മനസിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. ആ അസ്വസ്ഥത ഈശോക്ക് മുന്നില്‍ തുറന്നുവച്ചു, ”ഈശോയേ, ഈ പറഞ്ഞത് ശരിയാണോ? ഭക്തര്‍ വിശ്വാസികളുമല്ലേ!!! എന്റെ ഒരു ആശ്വാസത്തിനു വേണ്ടിക്കൂടി ചോദിച്ചതാണ് കേട്ടോ.” പതിവുപോലെ ഹൃദയം നിറഞ്ഞ ആ ചിരിയല്ലാതെ മറുപടിയായി ഈശോ ഒന്നും… Read More