എനിക്കന്ന് 50 വയസിനുമേല്‍ പ്രായമുണ്ട്. വര്‍ഷങ്ങളോളം പ്രശസ്ത കമ്പനികളില്‍ ജോലി ചെയ്തു. പക്ഷേ പണം ഗവേഷണാവശ്യങ്ങള്‍ക്കായി ചെലവാക്കിയതിനാല്‍ കാര്യമായ സമ്പാദ്യമൊന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ് നല്ലൊരു ജോലി വേണമെന്ന് തോന്നിയത്. അങ്ങനെയിരിക്കേ ഒരു ദിവസം അപ്രതീക്ഷിതമായി പത്രത്തില്‍ ഒരു പരസ്യം കണ്ടു. പാക്കേജിങ്ങ് രംഗത്ത് പരിചയമുള്ള ഒരു സീനിയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറെ ഉഗാണ്ടയില്‍ ഒരു വലിയ കമ്പനിയില്‍… Read More
Category Archives: Shalom Times Malayalam
രക്ഷകന് വിധിയാളനാകുംമുമ്പ് !
ഗൗരവതരമായ ഒരു കുറ്റം ചെയ്തതിന് ആ യുവതിക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെട്ടു. അവള് ഏറെ കരഞ്ഞു. പക്ഷേ ആരും സഹായത്തിനെത്തിയില്ല. കോടതിയിലെത്തിയപ്പോഴും അവള് കരഞ്ഞുകൊണ്ടിരുന്നു. ഒപ്പം, കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കരഞ്ഞു, പക്ഷേ എന്ത് ഫലം? എങ്കിലും മറ്റൊന്ന് സംഭവിച്ചു, സാക്ഷിക്കൂട്ടില്‍ അവള് കയറുംമുമ്പ് പ്രൗഢി നിറഞ്ഞ ഒരു മനുഷ്യന് കയറി. കോടതി നിശബ്ദമായി. ശാന്തഗംഭീരനായ… Read More
ഈശോ നീട്ടിയ പിങ്ക് ബൊക്കെ
മാര്‍ച്ച് 19, 2020. രാവിലെ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് റൂമിലേക്ക് വരികയാണ്. പതിവില്ലാത്തവിധം ശരീരം മുഴുവന്‍ തളര്‍ച്ച. ഒരടിപോലും നടക്കാന്‍ പറ്റാത്ത വിധം കാലുകളില്‍ വേദന. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പതിനഞ്ചു മിനിറ്റില്‍ എത്തേണ്ട ദൂരം ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് നടന്നെത്തിയത്. എങ്ങനെയോ കുളിച്ചു. മുറിയില്‍ കയറി. ഒന്നും കഴിച്ചില്ല. നേരെ കട്ടിലിലേക്ക്…… Read More
കാണാതായ ഫോണ്‍ തിരികെത്തന്ന രഹസ്യം
എന്റെ മകള്‍ യുക്രൈനില്‍ മെഡിസിന് ഒന്നാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മാസം ഞായറാഴ്ച ദൈവാലയത്തില്‍ പോയി തിരികെ ഹോസ്റ്റലില്‍ എത്താറായപ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മനസിലായി. തിരികെ വന്ന വഴിയെല്ലാം അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. സൈബര്‍സെല്ലില്‍ ഇ-മെയിലിലൂടെ പരാതി നല്കി. വീട്ടിലും അറിയിച്ചു. ഞങ്ങളും വിഷമത്തിലായി. കോളജിലെ സീനിയര്‍ കൂട്ടുകാര്‍ പറഞ്ഞു. ഇവിടെ ഫോണ്‍ നഷ്ടപ്പെട്ടവര്ക്കൊന്നുംതന്നെ തിരികെ… Read More
തെറ്റിയ വഴിയുടെ റൂട്ട് മാപ്പ് എന്തിന്?
”അച്ചാ, എനിക്ക് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചു”, അല്ലെങ്കില്‍ ”ഇങ്ങനെയൊരു തെറ്റ് സംഭവിച്ചു” എന്ന് ഏറ്റ് പറയുമ്പോള്‍ ഞാന്‍ ഒരു ഉപദേശം പലര്‍ക്കും കൊടുക്കാറുണ്ട്.സംഭവിച്ചുപോയ തെറ്റിന്റെ റൂട്ട് മാപ്പ് എടുക്കണമെന്ന് പറയും, ഉറവിടം മനസിലാക്കണമല്ലോ. ചിലപ്പോള്‍ ഫോണിലൂടെയോ ചാറ്റിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ ഒരു പ്രത്യേക വ്യക്തിയോട് സംസാരിച്ചതാവാം. അല്ലെങ്കില്‍ ഒരു ന്യൂസ് ഫീഡ് തിരഞ്ഞപ്പോള്‍ കണ്ട ന്യൂസ്… Read More
നിന്നുപോവുന്നുണ്ടോ
ഓഫിസിലെ ക്ലോക്കില്‍ സമയം തെറ്റ്! സമയം ശരിയാക്കി വച്ചെങ്കിലും അധികം വൈകാതെ അത് നിന്നുപോയി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ക്ലോക്ക് ഇരിക്കുന്നത് ഒരു സ്പീക്കറിന്റെ കാന്തികവലയത്തിലാണ്. അതുകൊണ്ടാവാം അത് നിന്നുപോകുന്നത്. അങ്ങനെ പുതിയൊരു ക്ലോക്ക് മറ്റൊരു സ്ഥലത്തു വച്ചു. കുറേ നാളുകള്‍ കുഴപ്പമില്ലാതെ പോയെങ്കിലും അതും നിന്നുപോയി. അപ്പോഴാണ് ബാറ്ററി ഒന്നു മാറ്റി നോക്കാം എന്ന്… Read More
പീപ്പ് ഹോള്‍
നമ്മുടെ മിക്ക വീടുകളുടെയും വാതിലില്‍ ഇതുണ്ടാവും, പീപ്പ് ഹോള്‍. ഒരു ചെറിയ ഫിഷ് ലെന്‍സ് പിടിപ്പിച്ച ദ്വാരം. ആര് വന്ന് കതകില്‍ മുട്ടിയാലും ബെല്‍ അടിച്ചാലും പെട്ടെന്ന് തുറക്കേണ്ടതില്ല. പീപ്പ് ഹോളിലൂടെ നോക്കി ആരാണെന്ന് ഉറപ്പ് വരുത്തിയിട്ട്, സുരക്ഷിതമാണെന്ന് കണ്ടാല്‍ മാത്രം തുറന്നാല്‍ മതി. വീടിന്റെ സുരക്ഷക്കുവേണ്ടി നാം ക്രമീകരിക്കുന്ന ഈ സെറ്റപ്പ്, എന്റെ ശരീരമാകുന്ന… Read More
പറക്കാന്‍ കൊതിക്കുന്നവര്‍ക്കായ്…
പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഈ ലേഖനം. വിമാനത്തില്‍ ആകാശവിതാനങ്ങളിലൂടെ പറന്നുയരുന്നതിനെക്കുറിച്ചോ മറ്റ് കൃത്രിമ വിദ്യകളിലൂടെ വായുവില്‍ തെന്നിനീങ്ങുന്നതിനെപ്പറ്റിയോ അല്ല. പക്ഷിയെപ്പോലെ ആകാശത്ത് പറന്നുയരുന്നതിനെപ്പറ്റിയാണ് പറയുന്നത്. സര്‍വശക്തനായ ദൈവത്തില്‍ ആഴമായി വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്നവര്‍ക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ‘പറക്കും വിശുദ്ധന്’ എന്നറിയപ്പെടുന്ന ഒരു വിശുദ്ധന് ജീവിച്ചിരുന്നു. പേര് ജോസഫ് കുപ്പര്‍ത്തീനോ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പറക്കല്‍ ഒരു സാധാരണ സംഭവമായിരുന്നു.… Read More
മധുരം നല്കിക്കഴിഞ്ഞാണ് അത് സംഭവിച്ചത് !
ഞങ്ങളുടെ സ്ഥലത്ത് കിണര്‍ കുഴിക്കാന്‍ സ്ഥാനം കണ്ടു. ആദ്യം ഒരു കിണര്‍ കുഴിച്ചതില്‍ വെള്ളം ലഭിക്കാതെ മൂടേണ്ടിവന്നിരുന്നു. അതുകൊണ്ട് രണ്ടാം തവണ കുഴല്‍കിണര്‍ കുത്താനാണ് സ്ഥാനം കണ്ടത്. 175 അടി താഴ്ചയില്‍ വെള്ളം കാണും, എങ്കിലും 250 അടിവരെ കുഴിച്ചുകൊള്ളുക എന്നാണ് സ്ഥാനം കണ്ടയാള്‍ പറഞ്ഞത്. അതുപ്രകാരം കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. കുത്താന്‍ തുടങ്ങിയ… Read More
ഓഫര്‍ ലെറ്റര്‍ ലഭിച്ച വഴി
ദൈവം എന്താണ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കാത്തത് എന്നത് നമ്മെ വളരെയധികം അലട്ടുന്ന ഒരു ചിന്തയാണ്. ദൈവത്തിന്റെ ചെവി അടഞ്ഞുപോയോ? ഇത് നമ്മെ നിരാശയില്പ്പെടുത്തുന്നു. വിശ്വാസത്തില്നിന്നകന്ന് ദൈവത്തോട് ദേഷ്യം തോന്നുന്നു. അവിടുത്തോട് മല്ലടിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഒന്ന് നില്ക്കൂ, ദൈവം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ… ”ദാനിയേലേ, ഭയപ്പെടേണ്ട, ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്നെത്തന്നെ… Read More