Shalom Times Malayalam – Page 69 – Shalom Times Shalom Times |
Welcome to Shalom Times

ഉറങ്ങിപ്പോയി!

2021 സെപ്റ്റംബര്‍ ഒന്നാം തിയതി എനിക്ക് കോവിഡ് 19 ബാധിച്ചു. മണവും രുചിയും നഷ്ടപ്പെട്ടു. അതോടൊപ്പം കടുത്ത ശരീരവേദനയും തലവേദനയും ചുമയും. 14 ദിവസങ്ങള്‍ക്കുശേഷം നെഗറ്റീവായി. പക്ഷേ അതുകഴിഞ്ഞ് നാലു ദിവസമായിട്ടും പകലും രാത്രിയും ഉറങ്ങാന്‍ സാധിച്ചില്ല. മുമ്പ് കോവിഡ് വന്ന സുഹൃത്തുക്കളെയും പരിചയമുള്ള ഡോക്‌ടേഴ്‌സിനെയും വിളിച്ചുചോദിച്ചു. ഇത് പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ആണെന്നും ചിലര്‍ക്ക്… Read More

വേദപുസ്തകം വായിക്കരുത്‌

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. യേശു ആരെന്നോ, ബൈബിള്‍ എന്താണെന്നോ, വലിയ ധാരണയില്ലാത്ത കാലം. തൃശൂരിലെ തിരക്ക് കുറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ മതിലില്‍ എഴുതിവച്ചിരുന്ന ഒരു വാചകം ശ്രദ്ധിക്കാനിടയായി. ”ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ്.” അത് ഒരു കോളേജിന്റെ മതിലായിരുന്നു. ക്രൈസ്തവികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത എനിക്ക് ആ വാക്ക്… Read More

Whatsapp & ഫോട്ടോസ്‌

ഡ്യൂട്ടി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു വാട്ട്‌സാപ്പ് സന്ദേശം- ”സിസ്റ്റര്‍ ബെല്ലയെ വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ പറയുന്നു ചേച്ചീ!” അത് വായിച്ചപ്പോള്‍ ശരീരം ആകെ തളര്‍ന്നു പോകുന്ന അവസ്ഥ. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല. ബെല്ല സിസ്റ്റര്‍ മുംബൈയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ചാര്‍ജ് നേഴ്‌സ് ആണ്. ഏകസ്ഥ,… Read More

മലമുകളിലെ ‘കിടു’ പാക്കേജ്‌

ടൂര്‍ പോകാനും ബഹളം വയ്ക്കാനും എനിക്ക് അത്യാവശ്യം ഇഷ്ടമാണ്. ആദ്യമായി ഞാന്‍ മലയാറ്റൂരില്‍ പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഇടവകദൈവാലയത്തില്‍നിന്ന് ക്രമീകരിച്ച യാത്ര. ട്രക്കിങ്ങ് ഇഷ്ടമായതുകൊണ്ട്, സംഭവം എനിക്ക് നന്നായി പിടിച്ചു. അടുത്ത രണ്ട് കൊല്ലം കൂടി പോയി. വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല. മത്സരം വച്ച് മല കയറുക. കുറെ നേരം മുകളില്‍ ഇരുന്ന്… Read More

ലോകംചുമന്ന ഈ ബാലനാണ് താരം

കടത്തുകാരന്‍ യാത്രക്കാരെ തോളില്‍ വഹിച്ച് നദികടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലന്‍ ഓടിയെത്തി. കടത്തുകാരന്‍ അവനെ വഹിച്ച് നദി കുറുകെ കടക്കുന്നതിനിടെ ബാലന്റെ ഭാരം വര്‍ധിച്ചുവന്നു. ശക്തിമാനും മല്ലനുമായ കടത്തുകാരന് കൊച്ചുബാലന്റെ ഭാരം താങ്ങാനാകാതെ കിതപ്പോടെ നിന്നു: ”നീ ഏതാ പയ്യന്‍? ഇത്തിരിപ്പോന്ന ചെക്കനാണേലും എന്തൊരു ഭാരമാ? ഈ ലോകംമൊത്തം നിന്റെ തലേലാണോ?” അപ്പോള്‍ ബാലന്‍ പറഞ്ഞു, ”ശരിയാണ്,… Read More

ഒരു ടാബ്‌ലറ്റ് മതി ഇത് പരിഹരിക്കാന്‍

ആന്‍ എന്ന യുവതിയുടെ സഹോദരി ലിന്നീയുടെ ബ്രെയ്നില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ആന്‍ അവള്‍ക്കുവേണ്ടി ഈശോയുടെ തിരുരക്താഭിഷേക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ഒരു ദിവസം ആനും ലിന്നീയും കൂട്ടുകാരി ജയ്യും ചേര്‍ന്ന് ലിന്നീയുടെ സൗഖ്യത്തിനുവേണ്ടി, ആന്‍ സ്ഥിരമായി ലിന്നീക്കുവേണ്ടി അര്‍പ്പിക്കുന്ന തിരുരക്താഭിഷേക പ്രാര്‍ത്ഥന വിശ്വാസത്തോടെ ചൊല്ലി. ഈശോയുടെ വിലയേറിയ തിരുരക്താല്‍ ലിന്നീയെ കഴുകി… Read More

ചില ഒടിപ്രയോഗങ്ങള്‍

ഞങ്ങളുടെ കാത്തലിക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആ മെസേജ് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മെസേജ് മറ്റൊന്നുമായിരുന്നില്ല, യുഎഇയില്‍ ഞങ്ങള്‍ പോകാറുള്ള ദൈവാലയത്തില്‍, വിശുദ്ധബലിക്കിടെ ലേഖനം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പേര് കൊടുക്കാം എന്നതാണ്. അതുകണ്ടപ്പോള്‍ ആഗ്രഹത്തോടെ, നല്കിയിരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു. എല്ലാം ഓകെ. എന്നെ അവര്‍ ബൈബിള്‍ വായനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു.… Read More

ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍…

ഓട്ടോക്കാരന്‍ 200 രൂപമാത്രമേ ചോദിക്കാവൂ… 210 രൂപ ചോദിക്കല്ലേ… എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ ഓട്ടോയില്‍ ഇരിക്കുന്നത്. എന്നാല്‍ ഇറങ്ങാന്‍നേരം ബാഗെടുത്ത് പുറത്തിറങ്ങിയ എന്നോട് അദ്ദേഹം ചോദിച്ചത് 240 രൂപ! പതിവിലും കൂടുതല്‍ തുകയാണത്. ‘ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ്. 210 വരെയാണ് കൂടുതല്‍ കൊടുത്തിട്ടുള്ളത്’ എന്നൊക്കെ പറഞ്ഞുവെങ്കിലും അദ്ദേഹം 240 വേണം എന്ന നിലപാടില്‍… Read More

വീഴ്ചയ്ക്കുശേഷം എന്ത് സംഭവിക്കുന്നു?

ഒരു മനുഷ്യന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാതിരിക്കുകയും ദൈവത്തില്‍ ശരണപ്പെടുകയും ചെയ്താല്‍ വീഴുമ്പോള്‍ അയാള്‍ ആകെ അമ്പരപ്പിലാവില്ല, കഠിനമായ വേദനയിലാവുകയുമില്ല. കാരണം തന്റെ ശക്തിക്കുറവാണ് അതിന് കാരണം എന്ന് അയാള്‍ മനസിലാക്കുന്നു. ദൈവത്തിലുള്ള ശരണക്കുറവിന്റെ ഉദാഹരണമാണ് അതെന്നും തിരിച്ചറിയുന്നു. അതുകൊണ്ട് ആ വീഴ്ച അയാള്‍ക്ക് തന്നില്‍ത്തന്നെയുള്ള അവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ ദൈവശരണം ആഴമുള്ളതും ശക്തവുമാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കുന്നതിന്… Read More

പാതിരാവിലെ ഫോണ്‍കോള്‍

”ഈശോയേ ഞാന്‍ ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ശരിയായില്ല. എനിക്കൊപ്പം ലോണ്‍ അപേക്ഷ കൊടുത്ത കൂട്ടുകാരിക്ക് കിട്ടി. നീ എന്താ എന്നോടിങ്ങനെ ചെയ്തത്?” രാവിലെതന്നെ മുറിയില്‍ ഈശോയുമായി വലിയ യുദ്ധം നടക്കുകയാണ്. തെളിവ് സഹിതം ഈശോയുടെ മുന്നില്‍ വാദം നടന്നു കൊണ്ടിരിക്കുന്നു… പക്ഷേ ഈശോ നിശബ്ദത തുടര്‍ന്നു. എല്ലാം വിറ്റ് കുടുംബസമേതം വാടക വീട്ടിലേക്കിറങ്ങുമ്പോള്‍… Read More