കംപ്യൂട്ടറും ഇന്റര്നെറ്റുമൊക്കെ പരിചിതമായിത്തുടങ്ങിയ കാലം. ഞാനും അല്പം കംപ്യൂട്ടര് പരിജ്ഞാനമൊക്കെ നേടിയിരുന്നു. അതിനാല്ത്തന്നെ 2006-ല് സഭാവസ്ത്രസ്വീകരണം കഴിഞ്ഞതിനുശേഷം പലപ്പോഴും പല ആവശ്യങ്ങള്ക്കുമായി മഠത്തിലെ കംപ്യൂട്ടര് ഉപയോഗിക്കാറുമുണ്ട്. എന്നാല് ഇന്റര്നെറ്റ് തുറക്കുമ്പോഴേ മോശമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം സ്ക്രീനില് നിറയും. അതെന്നെ വളരെ വേദനിപ്പിച്ചു. എത്രയോ ആത്മാക്കള് നഷ്ടപ്പെട്ടുപോകാന് ഇതെല്ലാം കാരണമാകുന്നു! ”എന്റെ ഈശോയേ, ഇതിലൂടെയൊക്കെ അങ്ങയെ കൊടുക്കാന്… Read More
Category Archives: Shalom Times Malayalam
പ്രകാശം പ്രസരിപ്പിക്കുന്നവരാകണോ?
വായിക്കുമ്പോള് സങ്കല്പകഥപോലെ തോന്നാം. എന്നാല്, കഥയല്ലിത്. എഴുപതു വര്ഷം മുമ്പ് ഒരു മലയോര ഗ്രാമത്തില് നടന്ന അത്ഭുതത്തിന്റെ നേര്വിവരണമാണ്. ഇടത്തരക്കാരനായ ഒരു കര്ഷകന്. അദ്ദേഹം സാമാന്യം നല്ലവനായിട്ടാണ് ജീവിതം നയിച്ചിരുന്നത്. സാമ്പത്തിക തകര്ച്ചയുണ്ടായതോടെ പതുക്കെ മദ്യപാനം തുടങ്ങി. അങ്ങനെ ദൈവത്തില്നിന്നും ദൈവാലയത്തില്നിന്നും പൂര്ണമായും അകന്നു. അയാളുടെ ഭാര്യ പിഞ്ചോമനകളെ ചേര്ത്തുനിര്ത്തി എന്നും കൊന്ത ചൊല്ലി പ്രാര്ത്ഥിക്കുമായിരുന്നു.… Read More
പ്രണയത്തിലാവാന് പ്രാര്ത്ഥിച്ചു!
സോഫ്റ്റ്വെയര് പ്രൊഫഷണലായി ജോലി ചെയ്യുകയാണ് ഞാന്. തിരക്കിട്ട ജീവിതത്തിനിടയില് പ്രാര്ത്ഥിക്കാന് അധികം സമയം കിട്ടിയിരുന്നില്ല. അല്പംമാത്രം പ്രാര്ത്ഥിക്കും, ഒരു കര്മ്മംകഴിക്കല്പോലെ ബൈബിള് വായിച്ചുതീര്ക്കും. ഇതായിരുന്നു പതിവ്. അങ്ങനെയിരിക്കേ ഒരു പ്രസംഗത്തില് ഞാന് ഇങ്ങനെ കേട്ടു, ”നിങ്ങള് ഒരു വ്യക്തിയുമായി പ്രണയത്തിലാണെങ്കില് അവരുമായി സംസാരിക്കുന്നതിനും അവരോടൊപ്പം ആയിരിക്കുന്നതിനും സമയം കണ്ടെത്തും, എത്ര ജോലിത്തിരക്കാണെങ്കിലും ഏത് സാഹചര്യം ആണെങ്കിലും.”… Read More
ഒളിപ്പിച്ച ഫോട്ടോ കണ്ടുപിടിക്കപ്പെട്ടപ്പോള്…
നവീകരണാനുഭവത്തിലേക്ക് കടന്നുവന്ന ആദ്യനാളുകളില് ചില ദൈവവചനങ്ങളും അതിലെ വാഗ്ദാനങ്ങളും വിശ്വസിക്കാനും ഉള്ക്കൊള്ളുവാനും എനിക്ക് വലിയ വിഷമം അനുഭവപ്പെട്ടു. ഉദാഹരണത്തിന്, ‘നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു, അതില് ഒന്ന് കൊഴിയുന്നതുപോലും അവന് അറിയാ’മെന്നും, മറ്റൊരു ഭാഗത്ത് ‘നിന്റെ പേര് എന്റെ ഉള്ളംകൈയില് ഞാന് രേഖപ്പെടുത്തിയിരിക്കുന്നു’ എന്നും ‘മനുഷ്യമനസ്സിലെ ഒരു ചിന്തപോലും അവിടുത്തേക്ക് അജ്ഞാതമല്ലെന്നും ഒക്കെയുള്ള തിരുവചനങ്ങള് വായിച്ചപ്പോള് ഒരു… Read More
മാതാവിനോട് ഒരു എഗ്രിമെന്റ്
ഒരു സ്വകാര്യസ്ഥാപനത്തില് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഞാന്. ഒരു അവധിദിവസം വീട്ടിലായിരുന്ന സമയം. കൈയിന്് വല്ലാത്ത വേദന. ബൈക്കിന്റെ ആക്സിലേറ്റര് തിരിക്കാന്പോലും കഴിയുന്നില്ല. കഴിഞ്ഞ 15 വര്ഷമായി അലട്ടുന്ന യൂറിക് ആസിഡിന്റെ പ്രശ്നമാണ് കാരണമെന്ന് മനസിലായി. യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള് അത് ക്രിസ്റ്റല്സായി രൂപപ്പെട്ട് കൈയ്യുടെ സന്ധികളില് അടിഞ്ഞുകൂടും. അപ്പോഴാണ് കഠിനമായ വേദന ഉണ്ടാവുന്നത്.… Read More
ന്യൂഡല്ഹിയില്വച്ച് കേട്ട ദൈവസ്വരം
ഭര്ത്താവും ഞാനും രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി യു.പിയിലെ ഒരു ചെറിയ പട്ടണമായ മുറാദ്ബാദില് താമസിക്കുകയായിരുന്നു. ഡല്ഹിയില് സ്ഥിരമായി താമസിച്ചിരുന്ന, ഞങ്ങളുടെ ജ്യേഷ്ഠ സഹോദരന്റെയും കുടുംബത്തിന്റെയും ആഗ്രഹമനുസരിച്ച് ആ വര്ഷത്തെ ഈസ്റ്റര് ആഘോഷിക്കാനായി ഏപ്രില് മാസത്തില് ഞങ്ങള് എല്ലാവരും ഒത്തുകൂടി. ഞങ്ങളുടെ പിതൃസഹോദരനായ, വളരെ പ്രായമായ വൈദികനും (വലിയച്ചന്) ഞങ്ങളുടെകൂടെ കുറച്ചു ദിവസങ്ങള് ചെലവഴിക്കാനായി എത്തിയിരുന്നു. ദിവ്യബലി… Read More
വിവാദവിഷയമായ അടയാളം
ഈ കാലഘട്ടത്തില് ഈശോയുടെ നാമവും അവിടുത്തെ നാമംപേറുന്നവരും അവഹേളിക്കപ്പെടുന്നത് വര്ധിച്ചിരിക്കുകയാണ്. ‘എന്നുമുതലാണ് ഈ നാമം ചര്ച്ചചെയ്യപ്പെടാന് തുടങ്ങിയത്? ‘എന്തുകൊണ്ടാണ് ഈശോയുടെ നാമം ഇത്രയും എതിര്ക്കപ്പെടുന്നത്?’ ‘യേശുനാമം അവഹേളിക്കപ്പെടുമ്പോള് നാം എങ്ങനെ പ്രതികരിക്കണം?’ യേശു എന്നാല് രക്ഷകന്, വിമോചകന് എന്നാണര്ത്ഥം. മനുഷ്യന് പാപത്തിന് അടിമയായപ്പോള്തന്നെ ദൈവം രക്ഷകനെ വാഗ്ദാനം ചെയ്തു. അന്നുമുതല് പാപത്തില്നിന്ന് രക്ഷ നേടിത്തരുന്ന രക്ഷകനെക്കുറിച്ചുള്ള… Read More
ഈശോയുടെ ബ്യൂട്ടി പാര്ലര്
ഒരിക്കല് ഞാന് ഈശോയുടെ ബ്യൂട്ടിപാര്ലര് കണ്ടു, ഒരു വിമാനയാത്രയില്… ബ്യൂട്ടിപാര്ലറില് ആദ്യം ചെയ്യുന്നത് ഒരു ക്ലീനിംഗ് ആണ്. പിന്നീട് നമുക്ക് അനുയോജ്യമായ മേക്കപ്പ്. ഇതാണ് ആ സംഭവത്തിലും ഞാന് കണ്ടത്. ഈസ്റ്റര് കഴിഞ്ഞു നാട്ടില്നിന്ന് ദുബായിലേക്കുള്ള യാത്ര. വിമാന യാത്രകളില് സാധാരണ ജപമാല ചൊല്ലുകയോ ബൈബിള് വായിക്കുകയോ ചെയ്യും. ബൈബിള് മടിയില്വച്ച് വായിച്ചുകൊണ്ടിരിക്കവേ ഒരു ചെറുപ്പക്കാരന്… Read More
ലാപ്ടോപ് ആത്മനിയന്ത്രണത്തിന് !
റൊസീനാ എന്നൊരു പെണ്കുട്ടിയെ പരിചയപ്പെട്ടു. അമേരിക്കയില് ജനിച്ച് വളര്ന്ന മലയാളിക്കുട്ടി. ചിക്കാഗോ കത്തീഡ്രലില് വച്ചാണ് അവളെ കണ്ടത്. പഠിക്കുന്ന കാലത്ത് അവള് ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്, യു ട്യൂബില് ലൈവ് ദിവ്യകാരുണ്യാരാധന സേര്ച്ച് ചെയ്ത് ലാപ്ടോപ്പില് ഓണാക്കി വച്ചിട്ട് പഠിക്കാനിരിക്കും. ഓണ്ലൈന് ആയിട്ടാണെങ്കിലും ഇടയ്ക്ക് വിസീത്താ നടത്തും. വിസീത്താ നടത്തുമ്പോള് അത്രയും നേരം വായിച്ച പേജുകളുടെ… Read More
അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…!
ഞാന് എട്ടാം ക്ലാസില് പഠിക്കുന്ന സമയം. കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ‘ഒന്നിരുത്തേണ്ട’ ആവശ്യം വന്നു. അതിനായാണ് ഹിന്ദുമതവിശ്വാസിയായ ഞാന് ആദ്യമായി ബൈബിള് കൈയിലെടുത്തത്. ഉത്തമഗീതത്തില്നിന്ന് ഒരു ഭാഗം വായിച്ച് ആ കുട്ടിക്കെതിരെ പ്രയോഗിച്ചു. പിന്നീട് പ്രീഡിഗ്രി പഠനസമയത്ത് ഒരു പുസ്തകം എഴുതുന്നതിനായി ബൈബിളും ഖുറാനും ജൈന, ബുദ്ധ, സിഖ് മതഗ്രന്ഥങ്ങളുമെല്ലാം അല്പം പഠിച്ചു. അവയൊന്നും… Read More