വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകളയുന്നു! അതുവരെയും പല രാത്രികളിലും ഭയപ്പെടുത്തുന്നവിധത്തില്‍ പാമ്പിനെ ദുഃസ്വപ്നം കാണാറുണ്ട്. എന്നാല്‍ അന്ന് ആ സ്ത്രീ പാമ്പിനെ എറിഞ്ഞുകളയുന്നതായി സ്വപ്നം കണ്ടതിനുശേഷം അത്തരം ദുഃസ്വപ്നങ്ങള്‍ ഇല്ലാതായി. എന്നെ ദുഃസ്വപ്നങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വന്നത് പരിശുദ്ധ… Read More
Tag Archives: Article
സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്
തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4/15). ഈ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്റെ വാഗ്ദാനം. മറിച്ച്, തന്റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്‍കുന്നത്. വ്യക്തികളുടെയും… Read More
‘എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’
അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന് കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള… Read More
ദൈവാലയം ആക്രമിച്ച യുവാവ് കണ്ടത്….
തുര്‍ക്കി, ലബനന്, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന്നു. ഇസ്രായേല്‍ ലേസര്‍ പ്രത്യാക്രമണത്തിലൂടെ അവയെ തകര്‍ക്കുന്ന ഒരു വീഡിയോ ഈ നാളില്‍ കാണുകയുണ്ടായി. നാലു രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാനെത്തുമ്പോഴും ഇസ്രായേല്‍ മറ്റൊന്നും ചെയ്യുന്നില്ല, തങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമാക്കി ലേസര്‍… Read More
ആ പദം യൗസേപ്പിതാവിന് അറിയില്ലായിരുന്നു, പക്ഷേ….
”നമ്മുടെ രക്ഷകന് എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരെ ഏതാനും നിമിഷങ്ങള്‍ മാത്രം അകമ്പടി സേവിച്ചപ്പോള്‍ അവര്‍ ദൈവിക സ്നേഹത്താല്‍ കത്തിജ്വലിച്ചെങ്കില്‍, യാത്രാമധ്യേ അവന് നമ്മോട് സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേയെന്ന് അവര്‍ പറഞ്ഞെങ്കില്‍ ഈശോമിശിഹായുമായി മുപ്പത് കൊല്ലങ്ങളോളം സംഭാഷിച്ച, നിത്യജീവന്റെ വചസ്സുകള്‍ കേട്ട, വിശുദ്ധ യൗസേപ്പിതാവിന്റെ ഹൃദയം വിശുദ്ധമായ സ്നേഹാഗ്നിജ്വാലയില്‍ എത്രയധികം കത്തിജ്വലിച്ചിട്ടുണ്ടാകാം” (വിശുദ്ധ… Read More
സാധാരണക്കാര്‍ക്ക് ദൈവികദര്‍ശനം സാധ്യമോ
ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന് ദൈവത്തോട് അതിരുകവിഞ്ഞ ഒരു അകലം പാലിച്ചാണ് നിന്നിരുന്നത്. ദൈവത്തെ ശുശ്രൂഷിക്കുക എന്നത് വരേണ്യവര്‍ഗത്തിന്റെ മാത്രം ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്ന നാളുകള്‍. അതിനായി വേര്‍തിരിക്കപ്പെട്ടവര്‍തന്നെയുണ്ടായിരുന്നു. ദൈവസമ്പര്‍ക്കമില്ലെന്ന് അവര്‍ കരുതിയ സാധാരണ മനുഷ്യരെ അവര്‍ പരമപുച്ഛത്തോടെ കാണുകയും അവരെ പാപികളെന്ന്… Read More
അന്ന് രാവിലെ ചൊല്ലിയ സങ്കീര്‍ത്തനം അന്വര്‍ത്ഥമായി!
അന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു. 2017 ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്റെ രണ്ടാമത്തെ ബ്രെയിന്‍ ട്യൂമര്‍ സര്‍ജറിക്കായി നിശ്ചയിക്കപ്പെട്ട ദിവസം. ആറര മണിയോടെ ഓപ്പറേഷന്റെ സമ്മതപത്രം ഒപ്പിടാന്‍ കൊണ്ടുവന്നു. പക്ഷേ എന്റെ കൈ തളര്‍ന്നു പോയതിനാല്‍ ഒപ്പിട്ടു കൊടുക്കാന്‍ സാധിക്കുന്നില്ല. അന്ന് വൈദികവിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് കൂട്ടുവന്ന… Read More
അബ്രാഹത്തിന്റെ അനുസരണം
അനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി. അബ്രാഹത്തിന്റെ… Read More
ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം
നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ വിജയിക്കാനായിരിക്കാം. ചിലപ്പോള്‍ കല്യാണം കഴിക്കാനായിരിക്കാം, ഒരു കുഞ്ഞ് ഉണ്ടാകാനായിരിക്കാം… അങ്ങനെ കാത്തിരിപ്പിന്റെ നിര നീളുകയാണ്… മാത്രവുമല്ല, ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിനായി കാത്തിരിക്കാനുള്ള വകയൊക്കെ ജീവിതം നമുക്ക് വച്ച് തരും. സത്യത്തില്‍ ഇത്തരത്തിലുള്ള കാത്തിരിപ്പുകളല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?… Read More
തളരാത്ത മനസിന്റെ രഹസ്യം
കഠിനമായ ആസ്ത്മാരോഗത്താല്‍ 52-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന് പോലും കഴിയാതെ പലപ്പോഴും രാത്രി മുഴുവന്‍ കസേരയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. 1768-ല്‍ 72-ാമത്തെ വയസില്‍ പക്ഷാഘാതംമൂലം ഒരു വശം മുഴുവനും തളര്‍ന്നു പോയി. സന്ധികളിലെല്ലാം അതികഠിനമായ വേദന. കഴുത്തിലെ കശേരുക്കള് വളഞ്ഞ് തല കുമ്പിട്ടുപോയതിനാല്‍ മുഖം ഉയര്‍ത്തി നോക്കാന്‍… Read More