പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന – Shalom Times Shalom Times |
Welcome to Shalom Times

പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങയുടെ ദൃഷ്ടികൾ പിശാചിന്റെനേർക്കും അവന്റെ കൂട്ടാളികളുടെ നേർക്കും തിരിക്കണമേ. അങ്ങയുടെ ശക്തിയേറിയ ചെങ്കോൽകൊണ്ട് ഞങ്ങളെ സംരക്ഷിക്കണമേ. പിശാചിന്റെ ദുഷിച്ച പദ്ധതികൾ ഒഴിവാക്കാൻ അങ്ങ് രാത്രിയിൽ പലായനം ചെയ്തു. ഇപ്പോൾ പിശാചുക്കൾ അങ്ങയെ കണ്ട് പലായനം ചെയ്യുമ്പോൾ ദൈവികശക്തിയാൽ അവരെ പരാജയപ്പെടുത്തണമേ. അവിടുന്ന് അടുത്തുള്ളപ്പോൾ, ദൈവകൃപയാൽ, ഒരു പിശാചുപോലും അടുക്കുവാൻ ധൈര്യപ്പെടുകയില്ലല്ലോ. അതിനാൽ അങ്ങ് എല്ലായ്‌പ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. മാതാപിതാക്കൾ, കുഞ്ഞുങ്ങൾ, കുടുംബങ്ങൾ, മരണാസന്നർ എന്നിവർക്കായി പ്രത്യേക സംരക്ഷണം നൽകണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമ്മേൻ.