കുഞ്ഞാത്മാവ്: പിതാവേ, ഞാന് അങ്ങയുടെ ആരാണ്? യേശു: എന്റെ മകള്/മകന്. എന്റെ എല്ലാം. എന്റെ സര്വവും. ? നേരാണ് ഞാന് മനസ്സിലാക്കുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച അങ്ങുതന്നെ എന്നെയും സൃഷ്ടിച്ചു. എന്റെ പാപങ്ങള്ക്ക് പരിഹാരമായി അങ്ങ് സ്വജീവന് തന്നെ സമര്പ്പിച്ചു. എന്നെ കാക്കാനായി അങ്ങ് മാലാഖമാരെ അയച്ചു. ഈ ഭൂമിയില് എന്റെ രക്ഷയ്ക്ക് സഹായമായി പരിശുദ്ധ… Read More
Author Archives: times-admin
ബ്രദറിനെ ‘തോല്പിച്ച’ റെക്ടറച്ചന്
”…ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന് മനസലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു” (ലൂക്കാ 15/20). ഈ പിതൃസ്നേഹത്തിന്റെ സ്വാധീനശക്തി കൂടുതല് അറിയാന് സഹായിക്കുന്ന ഒരു സംഭവം അടുത്ത നാളുകളിലുണ്ടായി. എന്റെ സഹവൈദികനില്നിന്നാണ് അതറിഞ്ഞത്.അദ്ദേഹം ഒരു സെമിനാരിയുടെ റെക്ടറാണ്. സെമിനാരിവിദ്യാര്ത്ഥികളുടെ വളര്ച്ചയിലും ശിക്ഷണത്തിലും റെക്ടര് എന്ന നിലയില് അച്ചന് അതീവ ശ്രദ്ധ പുലര്ത്തിയിരുന്നു. കഴിഞ്ഞ ജൂണ്… Read More
അരമണിക്കൂറിനുള്ളില് നടന്ന സൗഖ്യം
എന്റെ ഇടതുചെവിയില് ഇടയ്ക്കിടെ പഴുപ്പ് വരുമായിരുന്നു. പക്ഷേ ഡോക്ടറെ കാണാന് പോയിരുന്നില്ല. 2019 ജൂണില് അപ്രകാരം ചെവിപഴുപ്പുനിമിത്തം വേദന അനുഭവപ്പെട്ടുകൊണ്ടിരുന്ന സമയം. അന്ന് കോയമ്പത്തൂരിലായിരുന്നു ഞങ്ങള് താമസിച്ചിരുന്നത്. ഞങ്ങളുടെ ദൈവാലയത്തിലെ ഒരു ചേട്ടന് പതിവുപോലെ എനിക്ക് ശാലോം ടൈംസ് മാസിക കൊണ്ടുവന്നുതന്നു. അത് കൈയില് കിട്ടിയപ്പോള് ഞാന് ആ മാസിക തൊട്ടുകൊണ്ട് വളരെ സങ്കടത്തോടെ, സൗഖ്യത്തിനായി… Read More
വിഷാദത്തെ അതിജീവിച്ച വിശുദ്ധ
വിഷാദരോഗം വളരെ പരിചിതമായി മാറിയിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനഃശാസ്ത്രത്തിനോ മരുന്നുകള്ക്കോ ഇതുവരെ വിഷാദത്തിന് തികച്ചും ഫലപ്രദമായ ഒരു പ്രതിവിധി നിര്ദേശിക്കാന് കഴിഞ്ഞിട്ടുമില്ല. ദൈവവിശ്വാസവും പ്രാര്ത്ഥനയും കൂദാശകളോട് ചേര്ന്നുള്ള ജീവിതവും വിഷാദരോഗത്തില്നിന്ന് നല്ലൊരു പരിധിവരെ നമ്മെ അകറ്റിനിര്ത്തുമെന്ന് പഠനങ്ങള് വെളിപ്പെടുത്തുന്നു. എങ്കിലും വിഷാദരോഗത്തിലേക്ക് വഴുതിവീഴാനുള്ള അനേകം സാധ്യതകള് ജീവിതത്തില് ഉണ്ടായെന്ന് വരാം. ഈ പശ്ചാത്തലത്തിലാണ്… Read More
എളിമയിലേക്ക് ഒരു ചുവട്
എളിമയെക്കുറിച്ചുള്ള വായനകള്ക്കും ധ്യാനത്തിനുമൊക്കെ ശേഷം എളിമ നേടാന് എനിക്കും ആഗ്രഹം. അതിനാല് വലിയ തോതില് എളിമ അഭ്യസിക്കാന് തീരുമാനിച്ചു. ശരീരഭാഷയിലും സംസാരത്തിലും എപ്പോഴും എളിമ അഭ്യസിക്കാന് ശ്രദ്ധിച്ചു. അങ്ങനെ മുന്നോട്ട് പോകുന്ന ദിവസങ്ങള്…. തിരുവനന്തപുരത്തുള്ള എയര്പോര്ട്ടില് ഫയര് സര്വ്വീസിലാണ് എനിക്ക് ജോലി. കൈയില് ഒരു പരിക്ക് പറ്റിയതുമൂലം ഷിഫ്റ്റ് ഡ്യൂട്ടിയില്നിന്ന് ഒഴിവാക്കി ഓഫീസ് ഡ്യൂട്ടിയാണ് നല്കിയിരുന്നത്.… Read More
പാപപ്പൊറുതി, ഇപ്പോള് നിന്റെ കൈകളിലാണ് !
പറഞ്ഞുകേട്ട ഒരു കഥയാണിത്. ആളുകളുടെ പ്രശ്നങ്ങള്ക്കും പ്രയാസങ്ങള്ക്കും പരിഹാരം കാണിച്ചുകൊടുക്കുന്ന ജഞാനിയായ ഗുരു ഒരിടത്തുണ്ടായിരുന്നു. ഗുരുവിന്റെ ജനസമ്മതിയില് അസൂയ പൂണ്ട അദ്ദേഹത്തിന്റെതന്നെ ഒരു ശിഷ്യന്, ഒരു ദിവസം അദ്ദേഹത്തെ പരീക്ഷിക്കാനായി ഒരു കുഞ്ഞിക്കിളിയെ കൈയില് ചുരുട്ടിപ്പിടിച്ചിട്ട് ചോദിച്ചു, ”ഈ കിളിക്ക് ജീവനുണ്ടോ?” ഗുരു ഒരു നിമിഷം ആലോചിച്ചു. ഉണ്ടെന്ന് പറഞ്ഞാല്, മുഷ്ടിയൊന്ന് മുറുക്കുകയേ വേണ്ടൂ, കിളി… Read More
December 2022
കൂടുതല് പ്രതിഫലം നല്കുന്ന ടിപ്സ്
എത്രയോ നാളുകള്ക്കുശേഷം പ്രിയകൂട്ടുകാരന് ജോബി വിളിക്കുന്നു! ആ ഫോണ്കോള് ഏറെ സന്തോഷത്തോടെയാണ് സന്തോഷ് എടുത്തത്. പക്ഷേ ആ സന്തോഷം പതിയെ മങ്ങി. ജോബിയുടെ സംസാരം വളരെ തളര്ന്ന മട്ടിലാണ്, ഏതോ വലിയ വിഷാദത്തിലകപ്പെട്ടിരിക്കുകയാണ് അവന്. മുമ്പ് ഏറെ ഊര്ജസ്വലനും ശുഭാപ്തിവിശ്വാസിയുമായിരുന്ന സ്നേഹിതന്റെ മാറ്റം സന്തോഷിനെ വളരെ വേദനിപ്പിച്ചു. അവനെ ആ വിഷാദാവസ്ഥയില്നിന്നും എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണമെന്ന ചിന്തയായിരുന്നു… Read More
ഞാനും എന്റെ ഇഷ്ടവും ഏറ്റവും പ്രധാനപ്പെട്ടതല്ലേ?
”സാത്താനിസത്തിന്റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ നിങ്ങള്ക്ക്?” പയ്യന്റെ ചോദ്യം കേട്ടപ്പോള് എന്റെയും ആകാംക്ഷ ഉണര്ന്നു. കുട്ടികളുടെ ധ്യാനത്തിന് തന്റെ സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു അവന്. അവന്റെ മാതാപിതാക്കള് കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്നവരാണ്. അതുകൊണ്ട് കുഞ്ഞിലേതൊട്ട് വിശ്വാസ സത്യങ്ങള് അറിയാനും അതില് വളരാനും കഴിഞ്ഞു. എന്നാല്, ടീനേജിലേക്ക് പ്രവേശിച്ചതിനുശേഷം ദൈവത്തില്നിന്നും കുറെ അകന്ന് പോയി. നല്ല കഴിവുള്ള പയ്യനാണ്, പാട്ടും… Read More
ലാബില് കാത്തിരുന്ന സൗഖ്യം
കൃഷി ചെയ്ത് ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. 2020 ഓഗസ്റ്റ് മാസം പറമ്പില് പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടയില് നടുവിന് ഒരു വല്ലാത്ത വേദന. വേദനസംഹാരി ഗുളികകള് എത്ര കഴിച്ചിട്ടും വേദന മാറിയില്ല. ഒരാഴ്ച കഴിഞ്ഞ് ഡോക്ടറെ പോയി കണ്ടു. എക്സ്-റേ എടുത്തതിന്റെ റിസല്റ്റ് പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞത് ഡിസ്കിന് തേയ്മാനമാണെന്നാണ്. ഒരാഴ്ചത്തേക്ക് വളരെ വിലകൂടിയ ഗുളികകള് തന്നു.… Read More