യേശുവിന്റെ കുരിശുമരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്വര്‍ഗാരോഹണത്തിന്റെയും എല്ലാം ഓര്‍മകൊണ്ടാടലുകളിലൂടെ കടന്നുപോവുകയാണല്ലോ നാമിപ്പോള്‍. യേശുവിന്റെ കുരിശുമരണത്തിന്റെ സമയത്ത് ശിഷ്യസമൂഹം അനുഭവിക്കാന്‍ പോകുന്ന കഠിനമായ ദുഃഖങ്ങളുടെയും കരച്ചിലിന്റെയും വിലാപത്തിന്റെയും നാളുകളെകുറിച്ചും അതിനുശേഷം യേശുവിന്റെ ഉയിര്‍പ്പിലൂടെ സംജാതമാകാന്‍ പോകുന്ന അതിരില്ലാത്ത സന്തോഷത്തിന്റെ അനുഭവങ്ങളെക്കുറിച്ചും മുന്നറിവു നല്‍കിക്കൊണ്ട് യേശു തന്റെ ശിഷ്യന്മാരെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. ”നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം… Read More
Author Archives: times-admin
വ്യത്യസ്തമായൊരു പ്രാര്‍ത്ഥന
ഓ നാഥാ, ഈ ജീവിതത്തില്‍ എന്റെയുള്ളില്‍ ജ്വലിച്ചുനിന്ന്, അങ്ങേക്കിഷ്ടപ്പെട്ടവിധം എന്നെ വെട്ടിയൊരുക്കുക. നിത്യതയില്‍ എന്നെ തുണയ്ക്കുകയും എന്നോട് ക്ഷമിക്കുകയും ചെയ്യുമെങ്കില്‍, ഇവിടെ എന്നോട് കരുണ കാണിക്കണ്ട. വിശുദ്ധ അഗസ്റ്റിന്
സകല പാപങ്ങളും നീക്കാന്‍
”സമ്പൂര്‍ണമായ ഒരുക്കത്തോടും ഭക്തിയോടും സ്നേഹത്തോടുംകൂടെ ഒരാള്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ അയാളുടെ സകല പാപങ്ങളും അവയുടെ കടങ്ങളും നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ആ ഒറ്റ ദിവ്യബലിയിലൂടെ സാധിക്കും”
പ്രണയം വളര്‍ത്താന്‍….
നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്? ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ. രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ. മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ. നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ. അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ. ഹൃദയബന്ധത്തിന്റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ അടയാളവും.… Read More
ഈശോയെ ആകര്‍ഷിക്കുന്ന ബഥനികള്‍
പതിവുപോലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു മുറിയില്‍ വന്നു. അവധി ദിനം ആയതുകൊണ്ട് ഒരുപാട് ക്ലീനിങ് വര്‍ക്കുകള്‍ ചെയ്യാനുണ്ട്. ഒരാഴ്ചയായി ഒന്നും ചെയ്തിട്ടില്ല. മുറി വൃത്തിയാക്കാന്‍ തുടങ്ങി. ബെഡ്ഷീറ്റ് മാറ്റി പുതിയതൊന്ന് വിരിച്ചു. ഈശോയുടെ കുരിശുരൂപം ഭംഗിയായി പുതപ്പിച്ച് കട്ടിലില്‍ കിടത്തി. ”നിനക്കൊക്കെ എന്താ സുഖം ഈശോയേ, അടിച്ചുവാരലും ക്ലീനിങ്ങും ഒന്നും വേണ്ടല്ലോ” എന്നൊരു കമന്റും പറഞ്ഞ്… Read More
‘മോശക്കാരനല്ലാത്ത’ ശിഷ്യന്
ഒരിക്കല്‍ ഗുരുവും രണ്ട് ശിഷ്യരും ചേര്‍ന്ന് ചൂണ്ടയിടാന്‍ തടാകത്തിലേക്ക് പോയി. വഞ്ചി തുഴഞ്ഞ് തടാകത്തിന്റെ നടുവിലെത്തിയപ്പോള്‍ ഗുരു പറഞ്ഞു, ”അയ്യോ, ഞാനെന്റെ തൊപ്പിയെടുക്കാന്‍ മറന്നുപോയി!” ഗുരു വേഗം വഞ്ചിയില്‍നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ കരയിലേക്ക് നടന്നു. തൊപ്പിയുമെടുത്ത് തിരികെ വന്ന് ഗുരു വഞ്ചിയിലിരുന്നതേ ഒരു ശിഷ്യന്റെ സ്വരം, ”ഞാന്‍ മീനിനുള്ള ഇരയെടുക്കാന്‍ മറന്നുപോയി!” അവന് വേഗം ഇറങ്ങി ഗുരുവിനെപ്പോലെതന്നെ… Read More
അമ്മ എല്ലാം ശരിയാക്കി, മണിക്കൂറുകള്‍ക്കകം
2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്റെ വാതിലില്‍ ബാങ്കിന്റെ ജപ്തിനോട്ടീസ്! ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു:… Read More
മിക്കി കളിച്ച നാടകം
മിക്കി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ ഒരു പരിപാടിയോടനുബന്ധിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അതിനെക്കുറിച്ച് അവന് വീട്ടില്‍ എപ്പോഴും പറയും. അവന്റെ അമിതാവേശം കണ്ടപ്പോള്‍ അമ്മക്ക് അല്പം പേടിയായി, ‘അവന് നാടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ?’ അതിനാല്‍ അമ്മ അവന്റെ ആവേശം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. വൈകാതെതന്നെ നാടകത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ദിവസം വന്നു. അന്ന്… Read More
ശാസ്ത്രജ്ഞരുടെ മധ്യസ്ഥന്‍
‘ഈ പ്രാണി മറ്റേ പ്രാണിയെക്കാള്‍ വലുതല്ലല്ലോ!’ചില ചെടികള്‍ക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേല് മുള്‍ച്ചെടികളുണ്ട്…’ തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോള്‍ ഈ ജര്‍മ്മന്‍ പയ്യന്റെ കണ്ണ് ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നിരുന്നു. തെക്കന്‍ ജര്‍മ്മനിയില്‍, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെന്‍ എന്ന ചെറിയ ഗ്രാമത്തിലാണ് 1206ല്‍ ജനിച്ച ആല്‍ബര്‍ട്ട് എന്ന യുവാവിന്റെ പ്രത്യേകതയായിരുന്നു അത്.… Read More
ഈശോയോട് ഗുസ്തി പിടിച്ച പെസഹാ
കുഞ്ഞുനാളുമുതലേ, വിശുദ്ധവാരത്തിലെ പെസഹാ തിരുനാള്‍ ദിവസം ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നോക്കിയിരുന്നുപോയിട്ടുള്ള ഒരു കാഴ്ചയുണ്ട്. അള്‍ത്താരയോട് ചേര്‍ന്ന് മുന്‍വശത്തായി നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പന്ത്രണ്ട് അപ്പാപ്പന്മാര് ഇരിക്കുന്നതും പുരോഹിതന് അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നതും തുടര്‍ന്ന് പെസഹാ അപ്പം കൊടുക്കുന്നതും. ആ കാലങ്ങളില്‍ ആ തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ആത്മീയ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ആ തിരുക്കര്‍മങ്ങളുടെ… Read More