നവീകരണ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാനനുഭവിച്ച ക്രിസ്തുസ്നേഹം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുവാനുള്ള ശക്തമായ പ്രേരണ മനസില്‍ നിറഞ്ഞുവന്നു. അതോടെ എനിക്ക് സാധ്യമായ ശുശ്രൂഷകള്‍ ചെയ്യുവാന്‍ തുടങ്ങി. അതിലൊന്നായിരുന്നു പ്രാര്‍ത്ഥനാകൂട്ടായ്മയിലെ ഒരു സഹോദരനോടൊപ്പം ചേര്‍ന്ന് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി മറ്റുള്ളവരെ പറഞ്ഞുവിടുക എന്നത്. അതിലൂടെ നാട്ടിലെ പല കുടുംബങ്ങളിലും വ്യക്തിജീവിതങ്ങളിലും യേശുക്രിസ്തു വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അക്കൂട്ടത്തില്‍ എന്റെ… Read More
Author Archives: times-admin
കണ്ണാടി നോക്കൂ…
കണ്ണാടിയില്‍ നോക്കി നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയുമോ എന്നൊന്ന് പരീക്ഷിച്ചുനോക്കൂ… ഇല്ല, നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് നമുക്ക് സ്വയം കാണാന്‍ കഴിയുകയില്ല. എന്നാല്‍ നമ്മെ നിരീക്ഷിക്കുന്ന മറ്റൊരാള്‍ക്ക് അത് വ്യക്തമായി കാണുകയും ചെയ്യാം. എന്താണിതിന്റെ രഹസ്യം? അണുമാത്ര സമയത്തേക്ക് തലച്ചോര്‍ കാഴ്ചയെക്കുറിച്ചുള്ള സന്ദേശം തടയുന്നതിനാലാണിത്. ചലനം നിമിത്തം കാഴ്ച മങ്ങാതിരിക്കാന്‍ ഇത് സഹായകമാണ്. ഈ… Read More
കപ്യാരുടെ മകന്
വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പന് ചാരിയിരിക്കുന്നൊരു ചുമരുണ്ട്. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോല്‍ അവിടെ ഉണ്ടായിരുന്നു, ഒരിത്തിരി പ്രത്യേകതയുള്ളൊരു താക്കോല്‍. വേറൊന്നുമല്ല അത്, ഇടവകദൈവാലയത്തിന്റെ താക്കോലായിരുന്നു. പുലര്‍ച്ചെ ആ താക്കോലുമെടുത്ത് ദൈവാലയം തുറന്ന്, ഒടുവില്‍ രാത്രി എട്ടു മണിക്ക് അടയ്ക്കുന്നതുവരെ, ദൈവാലയത്തിനോട് കെട്ടിയിട്ട്… Read More
പ്രലോഭനങ്ങളില്‍ ഇങ്ങനെ വിജയിക്കാം
ഈശോ ഒരിക്കല്‍ ശിഷ്യന്മാര്ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. യൂദാസ് എല്ലാവരില്‍നിന്നും മാറി ഏറ്റവും പിന്നില്‍ ദേഷ്യം പിടിച്ചതുപോലെ വരികയാണ്. ഇതുകണ്ട് ‘നീ എന്താണ് ഒറ്റയ്ക്ക് നടക്കുന്നത്? സുഖമില്ലേ?’ എന്നൊക്കെ കുശലം ചോദിച്ചു കൂടെക്കൂടി തോമസും അന്ത്രയോസും. പക്ഷേ അത്ര നല്ല രീതിയിലല്ല യൂദാസ് പ്രതികരിച്ചത്. രണ്ടാം നിരയില്‍ നടന്നിരുന്ന പത്രോസിന് ഇത് കണ്ട് വല്ലാതെ ദേഷ്യം വന്നു. തിരിഞ്ഞ്… Read More
March 2022
സുവര്‍ണ ആപ്പിളും തേനറകളും
ഒരു അപ്പൂപ്പന് അസുഖം മൂര്‍ച്ഛിച്ച് തീവ്രപരിചരണവിഭാഗത്തിലായി. ഡോക്ടര്‍മാര്‍ പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഒന്നിനോടും അദേഹം പ്രതീകരിക്കുന്നില്ല. ശരീരം ആകെ തളര്‍ന്നിരുന്നു. ഇനിയും ആശുപത്രിയില്‍ കിടത്തിയിട്ട് കാര്യമില്ല. ശേഷം ദിവസങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം കഴിയട്ടെ എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അങ്ങനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്ന വഴിക്ക് ഒരു ഹെല്‍പ്പര്‍ തന്റെ മുഖം താഴ്ത്തി… Read More
ആ കണ്ണുകളിലൂടെ കണ്ടുനോക്കൂ..
നഥാനിയേലിന്റെ മകന് യൂദാസ് ചോദിച്ചു, ”യേശുവേ, ദൈവനാമത്തില്‍ അങ്ങ് പ്രവര്‍ത്തിച്ച ഒരുപാട് അത്ഭുതങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനായി മറ്റുള്ളവര്‍ പ്രവര്ത്തിക്കേണ്ടതെങ്ങനെയാണ്?” ഇത് ചോദിക്കുമ്പോള്‍ അവന്റെ ഹൃദയം യഥാര്‍ത്ഥത്തില്‍ ദൈവമഹത്വത്തിനായി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നും സ്വന്തം മഹത്വം തീരെ ഇച്ഛിക്കുന്നില്ലെന്നും ഞാന്‍ ദര്‍ശിച്ചു. അവന്റെ പിതാവിനെപ്പോലെതന്നെ എളിമയുള്ളവനും ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്നവനുമായ ഒരു മകനെ ഞാന്‍… Read More
ഡിസംബര്‍ 1-ന് അത് സംഭവിച്ചു!
ഞങ്ങള്‍ക്ക് മൂന്ന് പെണ്‍കുഞ്ഞുങ്ങളാണ്. രണ്ടാമത്തെ മോള്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. പകല്‍ ഇരുപതു മിനിറ്റുപോലും ഉറങ്ങില്ല. ഉണര്‍ന്നാല്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും തോളില്‍ത്തന്നെ കിടക്കണം. പിന്നെ ഒരു കാരണവുമില്ലാതെ നിര്‍ത്താതെ കരയും. രാത്രിയിലും ഇങ്ങനെതന്നെ. രാത്രി 11 മണിക്ക് എഴുന്നേറ്റാല്‍ രാവിലെ നാലുമണിക്കായിരിക്കും പിന്നെ ഉറങ്ങുക, അതും വളരെ കുറച്ചുമാത്രം. ബാക്കി സമയം കളിക്കു… Read More
വീല്‍ചെയര്‍ കാണാതായ നിമിഷം
റിതാ കോറുസി സര്‍വ്വശക്തിയുമുപയോഗിച്ച് പ്രാര്‍ത്ഥിച്ച സമയമായിരുന്നു അത്. അവള് പൂര്‍ണമായി ദൈവത്തിലാശ്രയിച്ചു. ദൈവം തന്നെ ഉപേക്ഷിക്കുകയില്ലെന്ന് ഉറച്ച് വിശ്വസിച്ചു. എന്നാല്‍ ഒരിക്കലും എത്തിപ്പെടരുത് എന്ന് ആഗ്രഹിച്ച സ്ഥലത്താണ് റിതാ ആ ഓപ്പറേഷന് ശേഷം എത്തിയത്, വീല്‍ചെയറില്‍. ജന്മനായുള്ള ശാരീരികവൈകല്യം നിമിത്തം നടക്കാന്‍ കഴിയാതിരുന്ന റിതായുടെ മൂന്നാമത്തെ ഓപ്പറേഷനായിരുന്നു അത്. വളരെ പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയുമാണ് റിതാ ആ… Read More
മരുഭൂമി ഫലസമൃദ്ധി നല്‍കുമോ?
കുടുംബസ്വത്ത് ഭാഗം വച്ചപ്പോള്‍ ഏറ്റവും മോശം ഭൂപ്രദേശമാണ് ആ യുവാവിന് ലഭിച്ചത്. വരണ്ടുണങ്ങി, കൃഷിക്ക് യോഗ്യമല്ലാത്ത സ്ഥലം. ഉള്ള തെങ്ങുകളും മറ്റുവൃക്ഷങ്ങളും ശോഷിച്ച് ഫലരഹിതമായി നിലക്കുന്നു. എത്ര പരിചരിച്ചാലും നിഷ്ഫലമാണെന്ന് അയാള്‍ക്കറിയാം. കാരണം അയാള്‍തന്നെയായിരുന്നു അവിടെ അദ്ധ്വാനിച്ചിരുന്നത്. ഭാര്യയും മക്കളുമടങ്ങിയ കുടുംബത്തെ പരിപാലിക്കാന്‍ എന്തുചെയ്യണമെന്ന് അറിയില്ല. നിരാശയുടെ വക്കിലെത്തിയ അയാള്‍ ഒടുവില്‍ ഒരു ധ്യാനഗുരുവിന്റെ ഉപദേശം… Read More