”ഞാന്‍ അലക്‌സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട് ഞാനവനോട് പൂര്‍ണമായും ക്ഷമിച്ചിരിക്കുന്നു എന്ന്.” ഒരു കൊച്ചുവിശുദ്ധയുടെ മരണമൊഴിയാണ് ഞാന്‍ മുകളില്‍ കുറിച്ചിരിക്കുന്നത് – മരിയ ഗൊരേത്തി! പന്ത്രണ്ടാമത്തെ വയസില്‍ യേശുവിനോടുള്ള സ്‌നേഹത്തെപ്രതി, തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍വേണ്ടി രക്തസാക്ഷിണിയായിത്തീര്‍ന്നവള്‍! വിശുദ്ധി കാത്തുസൂക്ഷിക്കാന്‍വേണ്ടി പ്രാണത്യാഗം ചെയ്തു എന്നതിനെക്കാള്‍ ഉപരിയായി തന്റെ മരണത്തിനുമുമ്പ് തന്റെ ഘാതകനോട് പൂര്‍ണമായും ക്ഷമിച്ചു എന്നതിലാണ്… Read More
Author Archives: times-admin
ഉറങ്ങിപ്പോയി!
2021 സെപ്റ്റംബര്‍ ഒന്നാം തിയതി എനിക്ക് കോവിഡ് 19 ബാധിച്ചു. മണവും രുചിയും നഷ്ടപ്പെട്ടു. അതോടൊപ്പം കടുത്ത ശരീരവേദനയും തലവേദനയും ചുമയും. 14 ദിവസങ്ങള്‍ക്കുശേഷം നെഗറ്റീവായി. പക്ഷേ അതുകഴിഞ്ഞ് നാലു ദിവസമായിട്ടും പകലും രാത്രിയും ഉറങ്ങാന്‍ സാധിച്ചില്ല. മുമ്പ് കോവിഡ് വന്ന സുഹൃത്തുക്കളെയും പരിചയമുള്ള ഡോക്‌ടേഴ്‌സിനെയും വിളിച്ചുചോദിച്ചു. ഇത് പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ആണെന്നും ചിലര്‍ക്ക്… Read More
വേദപുസ്തകം വായിക്കരുത്
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. യേശു ആരെന്നോ, ബൈബിള്‍ എന്താണെന്നോ, വലിയ ധാരണയില്ലാത്ത കാലം. തൃശൂരിലെ തിരക്ക് കുറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ മതിലില്‍ എഴുതിവച്ചിരുന്ന ഒരു വാചകം ശ്രദ്ധിക്കാനിടയായി. ”ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ്.” അത് ഒരു കോളേജിന്റെ മതിലായിരുന്നു. ക്രൈസ്തവികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത എനിക്ക് ആ വാക്ക്… Read More
Whatsapp & ഫോട്ടോസ്
ഡ്യൂട്ടി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു വാട്ട്‌സാപ്പ് സന്ദേശം- ”സിസ്റ്റര്‍ ബെല്ലയെ വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ പറയുന്നു ചേച്ചീ!” അത് വായിച്ചപ്പോള്‍ ശരീരം ആകെ തളര്‍ന്നു പോകുന്ന അവസ്ഥ. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല. ബെല്ല സിസ്റ്റര്‍ മുംബൈയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ചാര്‍ജ് നേഴ്‌സ് ആണ്. ഏകസ്ഥ,… Read More
മലമുകളിലെ ‘കിടു’ പാക്കേജ്
ടൂര്‍ പോകാനും ബഹളം വയ്ക്കാനും എനിക്ക് അത്യാവശ്യം ഇഷ്ടമാണ്. ആദ്യമായി ഞാന്‍ മലയാറ്റൂരില്‍ പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഇടവകദൈവാലയത്തില്‍നിന്ന് ക്രമീകരിച്ച യാത്ര. ട്രക്കിങ്ങ് ഇഷ്ടമായതുകൊണ്ട്, സംഭവം എനിക്ക് നന്നായി പിടിച്ചു. അടുത്ത രണ്ട് കൊല്ലം കൂടി പോയി. വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല. മത്സരം വച്ച് മല കയറുക. കുറെ നേരം മുകളില്‍ ഇരുന്ന്… Read More
ലോകംചുമന്ന ഈ ബാലനാണ് താരം
കടത്തുകാരന്‍ യാത്രക്കാരെ തോളില്‍ വഹിച്ച് നദികടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലന്‍ ഓടിയെത്തി. കടത്തുകാരന്‍ അവനെ വഹിച്ച് നദി കുറുകെ കടക്കുന്നതിനിടെ ബാലന്റെ ഭാരം വര്‍ധിച്ചുവന്നു. ശക്തിമാനും മല്ലനുമായ കടത്തുകാരന് കൊച്ചുബാലന്റെ ഭാരം താങ്ങാനാകാതെ കിതപ്പോടെ നിന്നു: ”നീ ഏതാ പയ്യന്‍? ഇത്തിരിപ്പോന്ന ചെക്കനാണേലും എന്തൊരു ഭാരമാ? ഈ ലോകംമൊത്തം നിന്റെ തലേലാണോ?” അപ്പോള്‍ ബാലന്‍ പറഞ്ഞു, ”ശരിയാണ്,… Read More
MAY 2022
ഒരു ടാബ്‌ലറ്റ് മതി ഇത് പരിഹരിക്കാന്‍
ആന്‍ എന്ന യുവതിയുടെ സഹോദരി ലിന്നീയുടെ ബ്രെയ്നില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ആന്‍ അവള്‍ക്കുവേണ്ടി ഈശോയുടെ തിരുരക്താഭിഷേക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ഒരു ദിവസം ആനും ലിന്നീയും കൂട്ടുകാരി ജയ്യും ചേര്‍ന്ന് ലിന്നീയുടെ സൗഖ്യത്തിനുവേണ്ടി, ആന്‍ സ്ഥിരമായി ലിന്നീക്കുവേണ്ടി അര്‍പ്പിക്കുന്ന തിരുരക്താഭിഷേക പ്രാര്‍ത്ഥന വിശ്വാസത്തോടെ ചൊല്ലി. ഈശോയുടെ വിലയേറിയ തിരുരക്താല്‍ ലിന്നീയെ കഴുകി… Read More
April 2022
ചില ഒടിപ്രയോഗങ്ങള്‍
ഞങ്ങളുടെ കാത്തലിക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആ മെസേജ് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മെസേജ് മറ്റൊന്നുമായിരുന്നില്ല, യുഎഇയില്‍ ഞങ്ങള്‍ പോകാറുള്ള ദൈവാലയത്തില്‍, വിശുദ്ധബലിക്കിടെ ലേഖനം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പേര് കൊടുക്കാം എന്നതാണ്. അതുകണ്ടപ്പോള്‍ ആഗ്രഹത്തോടെ, നല്കിയിരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു. എല്ലാം ഓകെ. എന്നെ അവര്‍ ബൈബിള്‍ വായനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു.… Read More