Author Archives: times-admin
May 2021
‘എന്ജോയ്’ ചെയ്യാം ഓരോ നിമിഷവും
കോണ്‍വെന്റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ, വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി. അവര്‍ തീര്‍ത്തു പറഞ്ഞു. അവള്‍ക്ക് വലിയ സങ്കടമായി. എന്നാലും വേണ്ടില്ല, വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാമല്ലോ. അങ്ങനെ ആശ്വസിച്ചെങ്കിലും ഏറെ കുടുംബാംഗങ്ങളും നിരവധി ജോലിക്കാരുമുള്ള ആ വലിയ കുടുംബത്തില്‍ ഏകാന്ത ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമൊന്നും… Read More
ആസ്ത്മയില്‍നിന്ന് രക്ഷപ്പെടാനാണ് അമ്മ പറഞ്ഞുവിട്ടത്…
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകളയുന്നു! അതുവരെയും പല രാത്രികളിലും ഭയപ്പെടുത്തുന്നവിധത്തില്‍ പാമ്പിനെ ദുഃസ്വപ്നം കാണാറുണ്ട്. എന്നാല്‍ അന്ന് ആ സ്ത്രീ പാമ്പിനെ എറിഞ്ഞുകളയുന്നതായി സ്വപ്നം കണ്ടതിനുശേഷം അത്തരം ദുഃസ്വപ്നങ്ങള്‍ ഇല്ലാതായി. എന്നെ ദുഃസ്വപ്നങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വന്നത് പരിശുദ്ധ… Read More
മോചനദ്രവ്യമായി മാതാവ് എത്തി…
മൂറുകള്‍ സ്പെയിനിലെ ക്രൈസ്തവരെ അടിമകളായി പിടിച്ച് ആഫ്രിക്കയിലെ തടവറകളിലേക്ക് കൊണ്ടുപോകുന്ന കാലം. ക്രൂരമായി പീഡിപ്പിച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനും അവരെ മര്‍ദകര്‍ നിര്‍ബന്ധിച്ചിരുന്നു. അക്കാലത്താണ് വിശുദ്ധ പീറ്റര്‍ നൊളാസ്കോ, പിനഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്, അരഗോണിലെ ജയിംസ് ഒന്നാമന് രാജാവ് എന്നിവര്‍ക്ക് പരിശുദ്ധ ദൈവമാതാവ് ദര്‍ശനം നല്‍കിയത്. മൂന്ന് പേര്‍ക്കും വ്യത്യസ്തമായാണ് ദര്‍ശനം നല്‍കിയതെങ്കിലും അവര്‍ക്ക് നല്കപ്പെട്ട… Read More
മൂന്ന് തവണ ടെസ്റ്റ് ചെയ്തതിന്റെ കാരണം
2021 മാര്‍ച്ചില്‍ എനിക്ക് ശ്വാസം മുട്ടലും സ്ഥിരമായുള്ള മൂക്കടപ്പും കാരണം ഇ.എന്‍.റ്റി സ്പെഷ്യലിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ തൈറോയ്ഡ് നോക്കാനായി അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്തു. അപ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതായിട്ടുണ്ടെന്നും കുറച്ച് മുഴകള്‍ ഉണ്ടെന്നും കണ്ടു. തുടര്‍ന്ന് സി.ടി. സ്കാന്‍ എടുത്തപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്ന് അന്നനാളത്തിന്റെ മുക്കാല്‍ ഭാഗം അടഞ്ഞു പോയിട്ടുണ്ടെന്ന് മനസിലാവുന്നത്.… Read More
സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്
തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4/15). ഈ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്റെ വാഗ്ദാനം. മറിച്ച്, തന്റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്‍കുന്നത്. വ്യക്തികളുടെയും… Read More
‘എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’
അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന് കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള… Read More
രോഗിയുടെ സമ്പാദ്യം സ്വന്തമാക്കിയ നഴ്സ്
കൊവിഡ്നിമിത്തം ശ്വസനം വിഷമകരമായിത്തീര്ന്നതിനാല് ഫ്രാന്‍സിസ്കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട നഴ്സായ റൂബന്‍ അരികിലുണ്ട്. കൈയിലുണ്ടായിരുന്ന ജപമാല റൂബന്‍ നല്‍കിക്കൊണ്ട് ഫ്രാന്‍സിസ്കോ പറഞ്ഞു, ”ഇത് കൈയില്‍ വയ്ക്കണം. ഞാന്‍ സുബോധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ തിരികെ നല്‍കുക. അല്ലാത്തപക്ഷം നീയിത് സ്വന്തമായി എടുത്തുകൊള്ളുക.” ഒരു മിഷനറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലില്‍നിന്നുള്ള ഫ്രാന്‍സിസ്കോ ബ്രിട്ടോ. വിവാഹിതനും നാല്… Read More
സാക്ഷ്യം അനുഗ്രഹം ആയപ്പോള്‍…
എന്റെ മകളുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയം. ഒന്നും ശരിയാകാതിരുന്ന സാഹചര്യത്തില്‍ ശാലോം ടൈംസ് മാസികയില്‍ വന്ന ഒരു സാക്ഷ്യത്തിലേതുപോലെ ജറെമിയ 32/27 വചനം 1000 തവണ വിശ്വാസത്തോടെ എഴുതി. പെട്ടെന്നുതന്നെ മകളുടെ വിവാഹം ഭംഗിയായി നടന്നു. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി, സ്തുതി! കൊച്ചുത്രേസ്യ, അരുവിത്തുറ