എനിക്ക് സ്വന്തമായി അഭിപ്രായങ്ങള് ഉണ്ട്, ഇഷ്ടങ്ങളുണ്ട്, പ്ലാനുകള് ഉണ്ട്. അതനുസരിച്ച് കാര്യങ്ങള് നടന്നില്ലെങ്കില് എനിക്ക് ദൈവത്തോടും മറ്റുള്ളവരോടും പരിഭവം തോന്നും. ഒരിക്കല്, പ്രാര്ത്ഥിച്ചിട്ടും ഞാന് ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാതെ വന്ന സമയം. വല്ലാത്ത നിരാശയും വേദനയും അനുഭവപ്പെട്ടുകൊണ്ടിരുന്നു. ആ സമയത്ത് യേശു എന്നോട് പറഞ്ഞു: ”ദൈവത്തിന്റെ എല്ലാ ദാനങ്ങളും എല്ലാ സംരക്ഷണവും കിട്ടുന്ന ഏറ്റവും… Read More
Author Archives: times-admin
ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം
ഞാന് ഏഴാം ക്ലാസില് പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്ബാനയില് പങ്കുകൊള്ളുമായിരുന്നു. അള്ത്താരബാലനുമായിരുന്നു ഞാന്. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്ബാനയ്ക്കുശേഷം ഞങ്ങള് വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് തിരിഞ്ഞ് ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ടു. പെട്ടെന്ന് വെടി പൊട്ടുന്നതുപോലെ ഒരു ശബ്ദം! എന്റെ കാലില് എന്തോ വന്ന്… Read More
മദറിന്റെ രൂപത്തില് മറഞ്ഞിരുന്നത്…
കല്ക്കട്ടായിലെ മദര് തെരേസായുടെ കോണ്വെന്റില് പോയപ്പോള് അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്ഷിച്ചു. വാതിലിനോടു ചേര്ന്നിരുന്ന് പ്രാര്ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്ന്നിരുന്ന് അല്പസമയം പ്രാര്ത്ഥിച്ചതും ഓര്ക്കുന്നു. ചാപ്പലില്നിന്നും പുറത്തിറങ്ങിയപ്പോള്, എന്റെ കൂടെയുണ്ടായിരുന്ന വ്യക്തി മദര് തെരേസയുടെ കൂടെ ആദ്യ ബാച്ചില് ഉണ്ടായിരുന്ന ഒരു… Read More
നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്…
യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല് അറിയുന്തോറും ഇനിയും കൂടുതല് അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല് വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്വം ശിഷ്യന്മാര് പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന് ആര്?” ഈ ചോദ്യം നാം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുക. അവിടുന്ന് തന്നെക്കുറിച്ച് അനുദിനം കൂടുതല് വെളിപ്പെടുത്തലുകള് നമുക്ക് തന്നുകൊണ്ട് നമ്മെ നിരന്തരം വഴിനടത്തും.… Read More
അവര് തിരികെവന്നത് ആ സന്തോഷവാര്ത്ത പങ്കുവയ്ക്കാനാണ് !
ഉഗാണ്ടയിലെ ഞങ്ങളുടെ വിന്സെന്ഷ്യന് ധ്യാനകേന്ദ്രത്തില് അനേകം പേര് വരാറുണ്ട്. താമസിച്ചുള്ള ധ്യാനത്തില് പങ്കെടുക്കാനും പ്രാര്ത്ഥിക്കാനുമെല്ലാം ആഗ്രഹിക്കുന്ന സാധാരണ മനുഷ്യര്. അതിലൊരാളായിരുന്നു ആ സ്ത്രീയും. അവര് അവിടെയെത്തിയത് ഒരു സര്ജറിക്ക് മുന്നോടിയായാണ്. ഉദരത്തില് ഗുരുതരമായ ഒരു ട്യൂമര് ഉണ്ട്. അത് ഒരാഴ്ചയ്ക്കകം സര്ജറി ചെയ്യണം. ചെയ്താലും രക്ഷപ്പെടാന് സാധ്യത വളരെ കുറവാണ്. ഡോക്ടര് ഇക്കാര്യം വ്യക്തമായി… Read More
പ്രാര്ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?
2020 ഒക്ടോബര് മാസം, പ്രസവാനന്തരം ആശുപത്രിയില് ആയിരിക്കവേ, തൊട്ടടുത്ത റൂമില് രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്ത്താതെ കരയുന്നത് കേള്ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്ന്ന് ഉറങ്ങുകയും ചെയ്തു. നഴ്സുമാരുടെയും കുട്ടിയുടെ അമ്മയുടെയും സംഭാഷണങ്ങളില്നിന്ന് കുട്ടിക്ക് കുടിക്കാന് മുലപ്പാല് കുറവാണെന്നും കുട്ടി വലിച്ച് കുടിക്കുന്നില്ലെന്നുമൊക്കെ മനസിലായി. ആദ്യപ്രസവം ആയതുകൊണ്ട് വേണ്ടവിധം… Read More
ലോകം മുഴുവന് കീഴടക്കാന് ഒരു ടിപ്
പ്രത്യാശയുടെ തിരിനാളവുമായി വീണ്ടുമൊരു പുതുവര്ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഏറെ ആഗ്രഹങ്ങളും പ്രതീക്ഷകളും പദ്ധതികളുമായി ആരംഭിച്ച 2020-ല് ലോകത്തിന്റെ ഒരു ചെറിയ കോണില്നിന്ന് പടര്ന്ന് ഓരോ മുക്കിലും മൂലയിലും എത്തിച്ചേര്ന്ന കോവിഡ്-19 എന്ന മഹാമാരി വരുത്തിയ കഷ്ടതയില്നിന്ന് ഇനിയും വിമുക്തമാകാത്ത മാനവരാശി പ്രാര്ത്ഥനയോടെയാണ്, ഏറെ പ്രത്യാശയോടെയാണ് വരുംവര്ഷത്തെ വരവേല്ക്കുന്നത്. സാമൂഹ്യജീവിയാണെങ്കിലും സ്വാര്ത്ഥതയുടെ തേരില് ചരിച്ച് എല്ലാം വെട്ടിപ്പിടിക്കുവാനും… Read More
പുതുവര്ഷാരംഭത്തിന് വി. ഫൗസ്റ്റീനയുടെ പ്രാര്ത്ഥന
വിശുദ്ധ ഫൗസ്റ്റീന സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്നതിനുമുമ്പുള്ള സന്യാസപരിശീലനം അഥവാ നൊവിഷ്യേറ്റ് പൂര്ത്തിയാക്കുന്ന ദിവസം. അന്ന് വിശുദ്ധ ഒരു സവിശേഷമായ പ്രാര്ത്ഥന അര്പ്പിക്കുന്നുണ്ട്. ആ പ്രാര്ത്ഥന പുതുവര്ഷാരംഭത്തിനും ഏറെ അനുയോജ്യമാണ്. നൊവിഷ്യേറ്റ് പൂര്ത്തിയാക്കുന്നതോടെ ഫൗസ്റ്റീന സന്യാസിനിയാവുകയാണെങ്കിലും അവള് ഈശോയോട് പറയുന്നത് ഇനിയുള്ള കാലമെല്ലാം താന് സന്യാസാര്ത്ഥിനിയായി അങ്ങയുടെ നൊവിഷ്യേറ്റില് പ്രവേശിക്കുകയാണെന്നാണ്. അവസാനദിനം വരെയും ഈശോ തന്റെ ഗുരുവായിരിക്കും… Read More
വാഗ്ദാനം പ്രാപിക്കാന് നാം എന്തു ചെയ്യണം? (Editorial)
അയര്ലണ്ടിലെ അര്മാഗ് അതിരൂപതയുടെ ആര്ച്ചുബിഷപ്പാകാന് അവകാശം ഡൗണ് & കൊണോറിന്റെ ബിഷപ്പായിരുന്ന വിശുദ്ധ മലാക്കിക്ക് ആയിരുന്നു. സ്വര്ഗം അദ്ദേഹത്തെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. കാരണം അതിരൂപതയുടെ ആര്ച്ചുബിഷപ്പായിരുന്ന വിശുദ്ധ സെലസ് കാലംചെയ്ത സമയം ബിഷപ് മലാക്കിക്ക് ഒരു സ്വര്ഗീയ ദര്ശനം ലഭിക്കുകയുണ്ടായി. ഒരു ദൂതന് മലാക്കിക്ക് പ്രത്യക്ഷപ്പെട്ട്, ആര്ച്ചുബിഷപ് സെലസിന്റെ അംശവടിയും… Read More