times-admin – Page 80 – Shalom Times Shalom Times |
Welcome to Shalom Times

ചൈനയില്‍നിന്ന് ഒരു ചുവന്ന പൂവ്

  ചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി 12-ാമത്തെ വയസില്‍ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു. പഠനത്തിലും വായനയിലും തത്പരയായാണ് അവള്‍ വളര്‍ന്നുവന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷപ്രഘോഷണം നടത്താന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ ഉന്നതപഠനം നടത്തിയിരുന്ന… Read More

ദൈവാലയം ആക്രമിച്ച യുവാവ് കണ്ടത്….

  തുര്‍ക്കി, ലബനന്‍, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന്നു. ഇസ്രായേല്‍ ലേസര്‍ പ്രത്യാക്രമണത്തിലൂടെ അവയെ തകര്‍ക്കുന്ന ഒരു വീഡിയോ ഈ നാളില്‍ കാണുകയുണ്ടായി. നാലു രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാനെത്തുമ്പോഴും ഇസ്രായേല്‍ മറ്റൊന്നും ചെയ്യുന്നില്ല, തങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമാക്കി ലേസര്‍… Read More

നൊവേനകള്‍ ഫലപ്രദമാക്കാന്‍…

  നൊവേനകള്‍ ഏറ്റവും ഫലപ്രദമായി അര്‍പ്പിക്കുന്നതിന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന നിര്‍ദേശങ്ങള്‍. ന്മപ്രസാദവരാവസ്ഥയിലുള്ള ആത്മാവിന്റെ പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത്. അതിനാല്‍ ശരിയായ അനുതാപവും മാനസാന്തരവും പാപമോചനകൂദാശയുടെ സ്വീകരണവും നൊവേനപ്രാര്‍ത്ഥനയോടൊപ്പം ഉണ്ടാകണം. ന്മ ഒമ്പത് ദിവസങ്ങള്‍ അല്ലെങ്കില്‍ ഒമ്പത് ആഴ്ചകള്‍ മുടക്കംകൂടാതെ പ്രാര്‍ത്ഥിക്കണം. ലാഘവബുദ്ധിയോടെ നൊവേനയെ സമീപിക്കരുത്. ന്മ ഭവനത്തിലിരുന്ന് നൊവേന ചൊല്ലുന്നതില്‍ തെറ്റില്ലെങ്കിലും ആ… Read More

ഐശ്വര്യരഹസ്യം

കണ്ണൂരിലെ തേര്‍മലയിലുള്ള ഞങ്ങളുടെ മഠത്തില്‍ ജീവിക്കുന്ന നാളുകള്‍. അവിടെ ഒരു കൃഷിയും വിജയിക്കാറില്ല എന്ന് പറഞ്ഞുകേട്ടു. ഒരു വിളയും ലഭിക്കാതെ വരണ്ട് കിടക്കുന്ന ആ സ്ഥലം കണ്ടപ്പോള്‍ ഒരു വിഷമം. അതിനാല്‍ ആ പ്രദേശത്തിനായി കര്‍ത്താവില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കാമെന്ന് തീരുമാനമെടുത്തു. അധികം വൈകാതെ ഞങ്ങള്‍ അവിടത്തെ പറമ്പിലൂടെ നടന്ന് സ്തുതിച്ച് പ്രാര്‍ത്ഥിക്കാനും ജപമാലകളര്‍പ്പിക്കാനുമൊക്കെ ആരംഭിച്ചു. കുറച്ച്… Read More

ആ പദം യൗസേപ്പിതാവിന് അറിയില്ലായിരുന്നു, പക്ഷേ….

  ”നമ്മുടെ രക്ഷകന്‍ എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരെ ഏതാനും നിമിഷങ്ങള്‍ മാത്രം അകമ്പടി സേവിച്ചപ്പോള്‍ അവര്‍ ദൈവിക സ്‌നേഹത്താല്‍ കത്തിജ്വലിച്ചെങ്കില്‍, യാത്രാമധ്യേ അവന്‍ നമ്മോട് സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേയെന്ന് അവര്‍ പറഞ്ഞെങ്കില്‍ ഈശോമിശിഹായുമായി മുപ്പത് കൊല്ലങ്ങളോളം സംഭാഷിച്ച, നിത്യജീവന്റെ വചസ്സുകള്‍ കേട്ട, വിശുദ്ധ യൗസേപ്പിതാവിന്റെ ഹൃദയം വിശുദ്ധമായ സ്‌നേഹാഗ്‌നിജ്വാലയില്‍ എത്രയധികം കത്തിജ്വലിച്ചിട്ടുണ്ടാകാം” (വിശുദ്ധ… Read More

ഡോക്ടറുടെ വാക്ക് തെറ്റിച്ച കര്‍ത്താവ്‌

  ഞങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ ദര്‍ശന സി.എം.സി കൊവിഡ് 19 ബാധിച്ച് അത്യാസന്നനിലയിലായി. 51 വയസുള്ള സിസ്റ്റര്‍ രോഗീലേപനം സ്വീകരിച്ച് 15 ദിവസം വെന്റിലേറ്ററില്‍ കിടന്നു. രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ദൈവിക ഇടപെടലിനായാണ് എല്ലാവരും കാത്തിരുന്നത്. ദൈവകരുണയില്‍മാത്രം ആശ്രയിച്ച് ദൈവസന്നിധിയിലേക്ക് കരങ്ങളുയര്‍ത്തി സഹസന്യാസിനികളെല്ലാം ഒന്നിച്ച് പ്രാര്‍ത്ഥിച്ചു. സിസ്റ്റര്‍ സൗഖ്യപ്പെട്ട് തിരികെവന്നാല്‍ ശാലോം മാസികയില്‍… Read More

സാധാരണക്കാര്‍ക്ക് ദൈവികദര്‍ശനം സാധ്യമോ

  ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന്‍ ദൈവത്തോട് അതിരുകവിഞ്ഞ ഒരു അകലം പാലിച്ചാണ് നിന്നിരുന്നത്. ദൈവത്തെ ശുശ്രൂഷിക്കുക എന്നത് വരേണ്യവര്‍ഗത്തിന്റെ മാത്രം ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്ന നാളുകള്‍. അതിനായി വേര്‍തിരിക്കപ്പെട്ടവര്‍തന്നെയുണ്ടായിരുന്നു. ദൈവസമ്പര്‍ക്കമില്ലെന്ന് അവര്‍ കരുതിയ സാധാരണ മനുഷ്യരെ അവര്‍ പരമപുച്ഛത്തോടെ കാണുകയും അവരെ പാപികളെന്ന്… Read More

അന്ന് രാവിലെ ചൊല്ലിയ സങ്കീര്‍ത്തനം അന്വര്‍ത്ഥമായി!

  അന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു. 2017 ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്റെ രണ്ടാമത്തെ ബ്രെയിന്‍ ട്യൂമര്‍ സര്‍ജറിക്കായി നിശ്ചയിക്കപ്പെട്ട ദിവസം. ആറര മണിയോടെ ഓപ്പറേഷന്റെ സമ്മതപത്രം ഒപ്പിടാന്‍ കൊണ്ടുവന്നു. പക്ഷേ എന്റെ കൈ തളര്‍ന്നു പോയതിനാല്‍ ഒപ്പിട്ടു കൊടുക്കാന്‍ സാധിക്കുന്നില്ല. അന്ന് വൈദികവിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് കൂട്ടുവന്ന… Read More

അബ്രാഹത്തിന്റെ അനുസരണം

  അനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി. അബ്രാഹത്തിന്റെ… Read More

ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം

  നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ വിജയിക്കാനായിരിക്കാം. ചിലപ്പോള്‍ കല്യാണം കഴിക്കാനായിരിക്കാം, ഒരു കുഞ്ഞ് ഉണ്ടാകാനായിരിക്കാം… അങ്ങനെ കാത്തിരിപ്പിന്റെ നിര നീളുകയാണ്… മാത്രവുമല്ല, ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിനായി കാത്തിരിക്കാനുള്ള വകയൊക്കെ ജീവിതം നമുക്ക് വച്ച് തരും. സത്യത്തില്‍ ഇത്തരത്തിലുള്ള കാത്തിരിപ്പുകളല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?… Read More