ഒരു സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഞാന്‍. ഒരു അവധിദിവസം വീട്ടിലായിരുന്ന സമയം. കൈയിന്് വല്ലാത്ത വേദന. ബൈക്കിന്റെ ആക്സിലേറ്റര്‍ തിരിക്കാന്‍പോലും കഴിയുന്നില്ല. കഴിഞ്ഞ 15 വര്‍ഷമായി അലട്ടുന്ന യൂറിക് ആസിഡിന്റെ പ്രശ്നമാണ് കാരണമെന്ന് മനസിലായി. യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അത് ക്രിസ്റ്റല്സായി രൂപപ്പെട്ട് കൈയ്യുടെ സന്ധികളില്‍ അടിഞ്ഞുകൂടും. അപ്പോഴാണ് കഠിനമായ വേദന ഉണ്ടാവുന്നത്.… Read More
Author Archives: times-admin
ന്യൂഡല്‍ഹിയില്‍വച്ച് കേട്ട ദൈവസ്വരം
ഭര്‍ത്താവും ഞാനും രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി യു.പിയിലെ ഒരു ചെറിയ പട്ടണമായ മുറാദ്ബാദില് താമസിക്കുകയായിരുന്നു. ഡല്‍ഹിയില്‍ സ്ഥിരമായി താമസിച്ചിരുന്ന, ഞങ്ങളുടെ ജ്യേഷ്ഠ സഹോദരന്റെയും കുടുംബത്തിന്റെയും ആഗ്രഹമനുസരിച്ച് ആ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷിക്കാനായി ഏപ്രില്‍ മാസത്തില്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി. ഞങ്ങളുടെ പിതൃസഹോദരനായ, വളരെ പ്രായമായ വൈദികനും (വലിയച്ചന്) ഞങ്ങളുടെകൂടെ കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കാനായി എത്തിയിരുന്നു. ദിവ്യബലി… Read More
വിവാദവിഷയമായ അടയാളം
ഈ കാലഘട്ടത്തില്‍ ഈശോയുടെ നാമവും അവിടുത്തെ നാമംപേറുന്നവരും അവഹേളിക്കപ്പെടുന്നത് വര്‍ധിച്ചിരിക്കുകയാണ്. ‘എന്നുമുതലാണ് ഈ നാമം ചര്‍ച്ചചെയ്യപ്പെടാന്‍ തുടങ്ങിയത്? ‘എന്തുകൊണ്ടാണ് ഈശോയുടെ നാമം ഇത്രയും എതിര്‍ക്കപ്പെടുന്നത്?’ ‘യേശുനാമം അവഹേളിക്കപ്പെടുമ്പോള്‍ നാം എങ്ങനെ പ്രതികരിക്കണം?’ യേശു എന്നാല്‍ രക്ഷകന്, വിമോചകന് എന്നാണര്‍ത്ഥം. മനുഷ്യന് പാപത്തിന് അടിമയായപ്പോള്തന്നെ ദൈവം രക്ഷകനെ വാഗ്ദാനം ചെയ്തു. അന്നുമുതല്‍ പാപത്തില്‍നിന്ന് രക്ഷ നേടിത്തരുന്ന രക്ഷകനെക്കുറിച്ചുള്ള… Read More
ഈശോയുടെ ബ്യൂട്ടി പാര്‍ലര്‍
ഒരിക്കല്‍ ഞാന്‍ ഈശോയുടെ ബ്യൂട്ടിപാര്‍ലര്‍ കണ്ടു, ഒരു വിമാനയാത്രയില്‍… ബ്യൂട്ടിപാര്‍ലറില്‍ ആദ്യം ചെയ്യുന്നത് ഒരു ക്ലീനിംഗ് ആണ്. പിന്നീട് നമുക്ക് അനുയോജ്യമായ മേക്കപ്പ്. ഇതാണ് ആ സംഭവത്തിലും ഞാന്‍ കണ്ടത്. ഈസ്റ്റര്‍ കഴിഞ്ഞു നാട്ടില്‍നിന്ന് ദുബായിലേക്കുള്ള യാത്ര. വിമാന യാത്രകളില്‍ സാധാരണ ജപമാല ചൊല്ലുകയോ ബൈബിള്‍ വായിക്കുകയോ ചെയ്യും. ബൈബിള്‍ മടിയില്‍വച്ച് വായിച്ചുകൊണ്ടിരിക്കവേ ഒരു ചെറുപ്പക്കാരന്… Read More
ലാപ്ടോപ് ആത്മനിയന്ത്രണത്തിന് !
റൊസീനാ എന്നൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളിക്കുട്ടി. ചിക്കാഗോ കത്തീഡ്രലില്‍ വച്ചാണ് അവളെ കണ്ടത്. പഠിക്കുന്ന കാലത്ത് അവള് ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്, യു ട്യൂബില്‍ ലൈവ് ദിവ്യകാരുണ്യാരാധന സേര്‍ച്ച് ചെയ്ത് ലാപ്ടോപ്പില്‍ ഓണാക്കി വച്ചിട്ട് പഠിക്കാനിരിക്കും. ഓണ്‍ലൈന്‍ ആയിട്ടാണെങ്കിലും ഇടയ്ക്ക് വിസീത്താ നടത്തും. വിസീത്താ നടത്തുമ്പോള്‍ അത്രയും നേരം വായിച്ച പേജുകളുടെ… Read More
അറിയാതെ ഞാനത് ചുംബിച്ചുതുടങ്ങി…!
ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. കൂടെ പഠിക്കുന്ന ഒരു കുട്ടിയെ ‘ഒന്നിരുത്തേണ്ട’ ആവശ്യം വന്നു. അതിനായാണ് ഹിന്ദുമതവിശ്വാസിയായ ഞാന്‍ ആദ്യമായി ബൈബിള്‍ കൈയിലെടുത്തത്. ഉത്തമഗീതത്തില്നിന്ന് ഒരു ഭാഗം വായിച്ച് ആ കുട്ടിക്കെതിരെ പ്രയോഗിച്ചു. പിന്നീട് പ്രീഡിഗ്രി പഠനസമയത്ത് ഒരു പുസ്തകം എഴുതുന്നതിനായി ബൈബിളും ഖുറാനും ജൈന, ബുദ്ധ, സിഖ് മതഗ്രന്ഥങ്ങളുമെല്ലാം അല്പം പഠിച്ചു. അവയൊന്നും… Read More
വിളിച്ചിട്ടും മാതാവ് രക്ഷിക്കാത്തത് എന്തേ?
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും എന്നില്‍ ആഴപ്പെടുത്തിയ ഒരനുഭവം എനിക്കുണ്ട്. 1997-ല്‍ ആദ്യമായി റോമില്‍ എത്തിയ സമയം. വത്തിക്കാനില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ മൃതകുടീരത്തിനു മുകളില്‍ സ്ഥിതിചെയ്യുന്ന ബസിലിക്ക സന്ദര്‍ശിക്കുക, പ്രാര്‍ത്ഥിക്കുക എന്നത് റോമിലെത്തുന്ന ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. സഭയുടെ തലവനായ പത്രോസ് ശ്ലീഹായുടെ ആശീര്‍വാദം സ്വീകരിച്ച് കഴിഞ്ഞാല്‍ ആ ബസിലിക്കയിലെ അടുത്ത… Read More
ദൈവാലയത്തിന് മുകളില്‍ നടന്ന സ്ത്രീ!
മെക്കാനിക്കായ ആ യുവാവ് വീണ്ടും വീണ്ടും ആ ദൃശ്യം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അടുത്തുള്ള ക്രൈസ്തവദൈവാലയത്തിനുമുകളില്‍ ഒരു സ്ത്രീ! അവള് ദൈവാലായത്തിനുമുകളില് നടക്കുകയാണെന്ന് തോന്നി. പെട്ടെന്ന് ആ മനുഷ്യനും കൂടെയുള്ളവര്‍ക്കും ആശങ്കയായി. ചാടി മരിക്കാനുള്ള ശ്രമമാണോ? അവര്‍ വിളിച്ചുകൂവി, ”ചാടരുത്!” പക്ഷേ ആ സ്ത്രീ അത് ശ്രദ്ധിക്കാത്തതുപോലെ…. അദേഹത്തോടൊപ്പമുണ്ടായിരുന്ന യുവാക്കളും ഈ ദൃശ്യം കണ്ടു. അവര്‍ സൂക്ഷിച്ച് നോക്കവേ… Read More
വായിച്ചുകൊണ്ടിരിക്കേ മോചനം
വര്‍ഷങ്ങളായി എനിക്ക് ഉറക്കം വളരെ കുറവാണ്. അതുകൊണ്ട് പകല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇക്കഴിഞ്ഞ ജൂണ്‍ ലക്കം ശാലോം ടൈംസ് മാസികയില്‍ ഫാ. തോമസ് അമ്പാട്ടുകുഴിയില്‍ എഴുതിയ ”ശാപങ്ങളെ പൊട്ടിച്ചെറിയുന്നത് എങ്ങനെ?” എന്ന ലേഖനം വായിച്ചുകൊണ്ടിരിക്കേ എനിക്ക് എന്നിലേക്കുതന്നെ ഒരെത്തിനോട്ടം നടത്താന്‍ ദൈവം പ്രേരണ നല്കി. എന്റെ ജീവിതത്തില്‍ പല പ്രാവശ്യം നിറുത്തുകയും വീണ്ടും തുടരുകയും… Read More
കളകളെ തിരിച്ചറിയൂ…
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. നന്നായി കായ്ക്കുന്ന കോവലിന്റെ ഒരു തണ്ട് എന്റെ ഒരു സുഹൃത്ത് എനിക്കായി കൊണ്ടുവന്നുതന്നു. തരുന്ന സമയത്ത് ആ സുഹൃത്ത് എന്നോട് പറഞ്ഞു, നല്ലയിനം കോവലാണ്. നല്ല സൂര്യപ്രകാശം ഉള്ളിടത്ത് നടണം. എങ്കിലേ ധാരാളം കായ്കളുണ്ടാകൂ. വീടിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ ചോലയായിരുന്നതിനാല്‍ അല്പമകലെ സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലം നോക്കി ഞാന്‍… Read More