സ്പെയിന്: വലെന്‍സിയ അതിരൂപതയിലെ സേക്രഡ് ഓഫ് ജീസസ് ബസിലിക്കയില്‍വച്ച് പക്കോ റോയിഗും മാരാ വിദഗാനിയും കൗദാശികമായി വിവാഹിതരായപ്പോള്‍ അതിന് ദൈവവിശ്വാസത്തിന്റെ മധുരമുണ്ടായിരുന്നു. കാരണം ഇരുവരും 40 വര്‍ഷങ്ങള്‍ക്കുമുമ്പ് രജിസ്റ്റര്‍ വിവാഹത്തിലൂടെ ദാമ്പത്യജീവിതം ആരംഭിച്ചവരാണ്. മാമ്മോദീസ സ്വീകരിച്ചവരായിരുന്നെങ്കിലും വിശ്വാസത്തില്നിന്നകന്നാണ് അവര്‍ കഴിഞ്ഞിരുന്നത്. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. അതില്‍ ഇളയ മകനായ വിക്ടര്‍ ചെറുപ്പംമുതലേ കത്തോലിക്കാവിശ്വാസത്തോട്… Read More
Author Archives: times-admin
ഒരു ജപമാലയ്ക്കുവേണ്ടണ്ടി ജപമാലക്കട തുടങ്ങിയ ഈശോ
വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര് വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ ജപമാലയില്‍ പിടിച്ചാണ് ജപമാല ചൊല്ലിയിരുന്നത്. ചോദിച്ചറിഞ്ഞപ്പോള്‍ മനസ്സിലായി ആയിരം മണി ജപമാലയാണെന്ന്, ഇരുപത് ജപമാലയുടെ സംഗ്രഹം. അപ്പോള്‍മുതല്‍ മനസ്സില്‍ ഒരു… Read More
ദിവ്യകാരുണ്യം സ്വീകരിച്ചയുടന്‍…
ഫ്രാന്‍സിലെ ല റോഷല്‍ കത്തീഡ്രലില്‍ ഒരു അത്ഭുതത്തെക്കുറിച്ച് വിവരിക്കുന്ന കൈയെഴുത്തുപ്രതി ഇന്നും സൂക്ഷിക്കുന്നുണ്ട്. വളരെ ആധികാരികമായി ചരിത്രരൂപത്തില്‍ എഴുതിയിട്ടുള്ള ആ വിവരണമനുസരിച്ച് 1461-ലെ ഈസ്റ്റര്‍ദിനത്തിലായിരുന്നു വിശുദ്ധ ബര്‍ത്തലോമിയോയുടെ ദൈവാലയത്തില്‍ ഈ അത്ഭുതം നടന്നത്. മിസിസ് ക്ഷെഅന് ലെക്ലെര്‍ എന്ന സ്ത്രീയുടെ മകന് ബര്ത്രാന്ദ് ഏഴാം വയസിലുണ്ടായ ഒരു വീഴ്ചയെത്തുടര്‍ന്ന് ഭാഗികമായി തളര്‍ന്നു. സംസാരശേഷിയും നഷ്ടപ്പെട്ടു. വളരെ… Read More
ജെമ്മ തന്ന മുത്തുകള്‍
”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, ”ചെറുപ്പത്തില്‍ കത്തോലിക്ക സ്കൂളിലാണ് ഞാന്‍ പഠിച്ചത്. പക്ഷേ പിന്നീട് ഒരിക്കലും വിശ്വാസം പരിശീലിച്ചിട്ടില്ല.” മുപ്പത്തിരണ്ട് വര്‍ഷത്തോളമായി കുമ്പസാരിച്ചിട്ടും വിശുദ്ധ കുര്‍ബാന… Read More
വിദേശത്തുനിന്നും പോരാന്‍ ഒരുങ്ങിയതായിരുന്നു, പക്ഷേ…
വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ വിസ പുതുക്കാന്‍ നല്‍കിയിട്ട്, മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. കൂടെയുള്ള പലരും വിസ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് തിരികെ പോരാനുള്ള ഒരുക്കങ്ങള്‍ മകളും കുടുംബവും ചെയ്തുതുടങ്ങി. ആ സമയത്ത്, ശാലോം ടൈംസില്‍ വായിച്ചിരുന്നതനുസരിച്ച് ഞാന്‍ ഏശയ്യാ 45/2-3 വചനം ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വിസ കാലാവധി തീരാന്‍ ഒരു… Read More
വൈകിട്ട് അവള് വീണ്ടും വിളിച്ചു!
എട്ട് വര്‍ത്തോളമായി കേരളത്തിലും ഡല്‍ഹിയിലും ജനറല്‍ നഴ്സായി ജോലി ചെയ്തിരുന്ന മകള്‍ക്ക് സൗദിയില്‍ നഴ്സായി ജോലിക്ക് ഇന്റര്‍വ്യൂവില്‍ സെലക്ഷന് കിട്ടിയിരുന്നു. എന്നാല്‍ അവള് പ്രോമെട്രിക് പരീക്ഷ പാസായിരുന്നില്ല. അത് അവിടെച്ചെന്ന് എഴുതിയാല്മതിയെന്നാണ് അറിയിച്ചിരുന്നത്. അതിനായി മൂന്ന് ദിവസത്തെ ക്രാഷ് കോഴ്സ്മാത്രം എടുത്തിട്ട് യാത്രയായി. അവള് ഇന്റര്‍വ്യൂവിന് പോയതുമുതല്‍ എന്നും രാത്രിയില്‍ കിടക്കുംമുമ്പ് ഒമ്പത് തവണ എത്രയും… Read More
കണ്ണടച്ചുപിടിച്ച മകള്‍
നഴ്സറി ക്ലാസില്‍ പഠിക്കുന്ന കുഞ്ഞുമകള്‍ അമ്മയെ സമീപിച്ചു, ”അമ്മേ, അന്ധന് എന്നുപറഞ്ഞാലെന്താണ്?” അമ്മ അവളെ തന്നോട് ചേര്‍ത്തിരുത്തി. വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചു. അവളുടെ ക്ലാസില്‍ ഒരു അന്ധനായ കുട്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഈ സംശയവുമായി എത്തിയിരിക്കുന്നത്. അമ്മ അവള്‍ക്ക് അന്ധത എന്താണെന്ന് പറഞ്ഞുകൊടുത്തു. പിറ്റേന്ന് മകളുടെ ക്ലാസിലെത്തിയ അമ്മ കണ്ടത് അന്ധനായ കൂട്ടുകാരനോട് സംസാരിച്ചുകൊണ്ടിരിക്കുന്ന മകളെയാണ്.… Read More
എഴുതാന്‍ മറന്നാലും…
മെഡിസിന് പഠനം കഴിഞ്ഞ് പി.ജി. എന്ട്രന്സിനായി ഒരുങ്ങുകയായിരുന്നു ഞാന്‍. വിജയത്തിനായി 1000 തവണ വചനം എഴുതാമെന്ന് കര്‍ത്താവിനോട് വാക്ക് പറഞ്ഞു. അങ്ങനെ വചനമെഴുത്ത് തുടങ്ങി. എന്‍ട്രന്‍സ് പരീക്ഷയുടെ ഏതാണ്ട് മൂന്ന് ദിവസം മുമ്പ് 990 തവണ എഴുതിത്തീര്‍ന്നു. ബാക്കി 10 തവണ പരീക്ഷയുടെ ദിവസം എഴുതാമെന്നാണ് വിചാരിച്ചത്. പക്ഷേ അന്നേ ദിവസം അക്കാര്യം തീര്‍ത്തും മറന്നുപോയി.… Read More
ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?
”പടച്ചോന് ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ ഒരു കൊച്ചുകുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചുപോലും. ഒന്നുമില്ലാത്തവനായിട്ടുപോലും ശവസംസ്കാരത്തിനായി നൂറോളം പേര് കൂടി. അതെല്ലാം അങ്ങനെ സംഭവിച്ചത്… Read More
സര്‍വദാനങ്ങളും സര്‍വസംരക്ഷണവും ലഭിക്കുന്ന ഏറ്റവും ചെറിയ പ്രാര്‍ത്ഥന
എനിക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ട്, ഇഷ്ടങ്ങളുണ്ട്, പ്ലാനുകള്‍ ഉണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ എനിക്ക് ദൈവത്തോടും മറ്റുള്ളവരോടും പരിഭവം തോന്നും. ഒരിക്കല്‍, പ്രാര്‍ത്ഥിച്ചിട്ടും ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാതെ വന്ന സമയം. വല്ലാത്ത നിരാശയും വേദനയും അനുഭവപ്പെട്ടുകൊണ്ടിരുന്നു. ആ സമയത്ത് യേശു എന്നോട് പറഞ്ഞു: ”ദൈവത്തിന്റെ എല്ലാ ദാനങ്ങളും എല്ലാ സംരക്ഷണവും കിട്ടുന്ന ഏറ്റവും… Read More