times-admin – Page 86 – Shalom Times Shalom Times |
Welcome to Shalom Times

മോചനദ്രവ്യമായി മാതാവ് എത്തി…

മൂറുകള്‍ സ്‌പെയിനിലെ ക്രൈസ്തവരെ അടിമകളായി പിടിച്ച് ആഫ്രിക്കയിലെ തടവറകളിലേക്ക് കൊണ്ടുപോകുന്ന കാലം. ക്രൂരമായി പീഡിപ്പിച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനും അവരെ മര്‍ദകര്‍ നിര്‍ബന്ധിച്ചിരുന്നു. അക്കാലത്താണ് വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ, പിനഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്, അരഗോണിലെ ജയിംസ് ഒന്നാമന്‍ രാജാവ് എന്നിവര്‍ക്ക് പരിശുദ്ധ ദൈവമാതാവ് ദര്‍ശനം നല്കിയത്. മൂന്ന് പേര്‍ക്കും വ്യത്യസ്തമായാണ് ദര്‍ശനം നല്കിയതെങ്കിലും അവര്‍ക്ക് നല്കപ്പെട്ട… Read More

മൂന്ന് തവണ ടെസ്റ്റ് ചെയ്തതിന്റെ കാരണം

2021 മാര്‍ച്ചില്‍ എനിക്ക് ശ്വാസം മുട്ടലും സ്ഥിരമായുള്ള മൂക്കടപ്പും കാരണം ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ തൈറോയ്ഡ് നോക്കാനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തു. അപ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതായിട്ടുണ്ടെന്നും കുറച്ച് മുഴകള്‍ ഉണ്ടെന്നും കണ്ടു. തുടര്‍ന്ന് സി.ടി. സ്‌കാന്‍ എടുത്തപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്ന് അന്നനാളത്തിന്റെ മുക്കാല്‍ ഭാഗം അടഞ്ഞു പോയിട്ടുണ്ടെന്ന് മനസിലാവുന്നത്.… Read More

സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്

തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4/15). ഈ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്റെ വാഗ്ദാനം. മറിച്ച്, തന്റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്കുന്നത്. വ്യക്തികളുടെയും… Read More

‘എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’

  അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള… Read More

രോഗിയുടെ സമ്പാദ്യം സ്വന്തമാക്കിയ നഴ്‌സ്‌

  കൊവിഡ്‌നിമിത്തം ശ്വസനം വിഷമകരമായിത്തീര്‍ന്നതിനാല്‍ ഫ്രാന്‍സിസ്‌കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട നഴ്‌സായ റൂബന്‍ അരികിലുണ്ട്. കൈയിലുണ്ടായിരുന്ന ജപമാല റൂബന് നല്കിക്കൊണ്ട് ഫ്രാന്‍സിസ്‌കോ പറഞ്ഞു, ”ഇത് കൈയില്‍ വയ്ക്കണം. ഞാന്‍ സുബോധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ തിരികെ നല്കുക. അല്ലാത്തപക്ഷം നീയിത് സ്വന്തമായി എടുത്തുകൊള്ളുക.” ഒരു മിഷനറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലില്‍നിന്നുള്ള ഫ്രാന്‍സിസ്‌കോ ബ്രിട്ടോ. വിവാഹിതനും നാല്… Read More

സാക്ഷ്യം അനുഗ്രഹം ആയപ്പോള്‍…

എന്റെ മകളുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയം. ഒന്നും ശരിയാകാതിരുന്ന സാഹചര്യത്തില്‍ ശാലോം ടൈംസ് മാസികയില്‍ വന്ന ഒരു സാക്ഷ്യത്തിലേതുപോലെ ജറെമിയ 32/27 വചനം 1000 തവണ വിശ്വാസത്തോടെ എഴുതി. പെട്ടെന്നുതന്നെ മകളുടെ വിവാഹം ഭംഗിയായി നടന്നു. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി, സ്തുതി! കൊച്ചുത്രേസ്യ, അരുവിത്തുറ

ചൈനയില്‍നിന്ന് ഒരു ചുവന്ന പൂവ്

  ചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി 12-ാമത്തെ വയസില്‍ തന്റെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ചു. പഠനത്തിലും വായനയിലും തത്പരയായാണ് അവള്‍ വളര്‍ന്നുവന്നത്. വീടുകള്‍ തോറും കയറിയിറങ്ങി സുവിശേഷപ്രഘോഷണം നടത്താന്‍ അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ 20-ാമത്തെ വയസില്‍ ഉന്നതപഠനം നടത്തിയിരുന്ന… Read More

ദൈവാലയം ആക്രമിച്ച യുവാവ് കണ്ടത്….

  തുര്‍ക്കി, ലബനന്‍, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന്നു. ഇസ്രായേല്‍ ലേസര്‍ പ്രത്യാക്രമണത്തിലൂടെ അവയെ തകര്‍ക്കുന്ന ഒരു വീഡിയോ ഈ നാളില്‍ കാണുകയുണ്ടായി. നാലു രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാനെത്തുമ്പോഴും ഇസ്രായേല്‍ മറ്റൊന്നും ചെയ്യുന്നില്ല, തങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമാക്കി ലേസര്‍… Read More

നൊവേനകള്‍ ഫലപ്രദമാക്കാന്‍…

  നൊവേനകള്‍ ഏറ്റവും ഫലപ്രദമായി അര്‍പ്പിക്കുന്നതിന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന നിര്‍ദേശങ്ങള്‍. ന്മപ്രസാദവരാവസ്ഥയിലുള്ള ആത്മാവിന്റെ പ്രാര്‍ത്ഥനകളാണ് ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നത്. അതിനാല്‍ ശരിയായ അനുതാപവും മാനസാന്തരവും പാപമോചനകൂദാശയുടെ സ്വീകരണവും നൊവേനപ്രാര്‍ത്ഥനയോടൊപ്പം ഉണ്ടാകണം. ന്മ ഒമ്പത് ദിവസങ്ങള്‍ അല്ലെങ്കില്‍ ഒമ്പത് ആഴ്ചകള്‍ മുടക്കംകൂടാതെ പ്രാര്‍ത്ഥിക്കണം. ലാഘവബുദ്ധിയോടെ നൊവേനയെ സമീപിക്കരുത്. ന്മ ഭവനത്തിലിരുന്ന് നൊവേന ചൊല്ലുന്നതില്‍ തെറ്റില്ലെങ്കിലും ആ… Read More

ഐശ്വര്യരഹസ്യം

കണ്ണൂരിലെ തേര്‍മലയിലുള്ള ഞങ്ങളുടെ മഠത്തില്‍ ജീവിക്കുന്ന നാളുകള്‍. അവിടെ ഒരു കൃഷിയും വിജയിക്കാറില്ല എന്ന് പറഞ്ഞുകേട്ടു. ഒരു വിളയും ലഭിക്കാതെ വരണ്ട് കിടക്കുന്ന ആ സ്ഥലം കണ്ടപ്പോള്‍ ഒരു വിഷമം. അതിനാല്‍ ആ പ്രദേശത്തിനായി കര്‍ത്താവില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കാമെന്ന് തീരുമാനമെടുത്തു. അധികം വൈകാതെ ഞങ്ങള്‍ അവിടത്തെ പറമ്പിലൂടെ നടന്ന് സ്തുതിച്ച് പ്രാര്‍ത്ഥിക്കാനും ജപമാലകളര്‍പ്പിക്കാനുമൊക്കെ ആരംഭിച്ചു. കുറച്ച്… Read More