നവീകരണാനുഭവത്തില്‍ വന്ന ഒരു സഹോദരിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്റെ സ്വരം ഇപ്രകാരം പറഞ്ഞു: ”എന്റെ മകളേ, 17 വര്‍ഷം മുമ്പ് ഒരു ദിവസം നീ മൂന്നിടങ്ങഴി മാവ് കുഴച്ചുവച്ചില്ലേ? പിറ്റേ ദിവസം രാവിലെ കുഴച്ച മാവ് അപ്പമാക്കുന്നതിനുവേണ്ടി നീ ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ അത് പെട്ടെന്ന് കരിഞ്ഞുപോയി. പല പ്രാവശ്യം നീയിങ്ങനെ ആവര്‍ത്തിച്ചെങ്കിലും അപ്പോഴെല്ലാം കരിഞ്ഞുപോയതുകൊണ്ട് പിറുപിറുപ്പോടെ നീ… Read More
Author Archives: times-admin
രാഷ്ട്രീയക്കാരന്‍ നല്കിയ ദൈവികചിന്ത
കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ… Read More
ദൈവത്തെയും മനുഷ്യനെയും ശരിയായി കാണാന്‍…
ആദിപാപം ആദിമാതാപിതാക്കളുടെ ആന്തരികനയനങ്ങളില്‍ ഇരുള്‍ നിറച്ചു. യഥാര്‍ത്ഥ ദൈവികജ്ഞാനം അവര്‍ക്കു നഷ്ടമായി. സാത്താന്‍ ദൈവത്തെക്കുറിച്ച് നല്‍കിയ തെറ്റായ അറിവ് അവര്‍ സ്വീകരിച്ചു. അവനവനെയും തന്റെ സമസൃഷ്ടിയെയും തെറ്റായ കാഴ്ചപ്പാടിലൂടെ കാണാന്‍ മനുഷ്യന് ഇടയായി. മാനവകുലം മുഴുവന്‍ ഈ അജ്ഞതയുടെ അന്ധകാരത്തില്‍ അകപ്പെട്ടു. ഈ ഇരുളില്‍നിന്ന് മാനവരാശിയെ വിമോചിപ്പിക്കുന്ന ദിവ്യസൂര്യനാണ് യേശുക്രിസ്തു. ഈ അജ്ഞതയില്‍നിന്ന് സത്യജ്ഞാനത്തിലേക്ക്… Read More
രക്ഷ വിദൂരത്തിലാണോ?
യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ”എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര്‍ അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു” (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. ”അവനെ… Read More
ആ ആശീര്‍വാദത്തിനുശേഷം…
ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. ജനിച്ച് 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുകമാത്രമേയുള്ളൂ എന്നായിരുന്നു ഞാന്‍ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലും. ഒന്നര മണിക്കൂര്‍ ഫ്‌ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍.… Read More
അങ്ങ് ഒരു ‘സംഭവ ‘മാണ് !
കൊവിഡ് അല്പം ശക്തി പ്രാപിച്ച് നിന്നിരുന്ന 2022 ഫെബ്രുവരിമാസം. എന്റെ ഭര്‍ത്താവിന് കൊവിഡ് പോസിറ്റീവ് ആയി. നാലുമാസംമാത്രം പ്രായമുള്ള ഇളയ കുഞ്ഞുള്‍പ്പെടെ നാല് മക്കള്‍ക്കും എനിക്കും രോഗം പകരണ്ട എന്ന് കരുതി ഭര്‍ത്താവ് ഞങ്ങളുടെ വീട്ടില്‍നിന്ന് മാറി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയടുത്ത് പോയി. അതോടൊപ്പം വീട്ടില്‍ ഞങ്ങളും ക്വാറന്റൈന്‍ പാലിച്ചു. പക്ഷേ അയല്‍ക്കാര്‍ വളരെയധികം സ്‌നേഹവും സഹകരണവും… Read More
നാഗസാക്കിക്കുന്നിലെ സ്‌നേഹാലിംഗനം
പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലുണ്ടായിരുന്ന കാലം. മുംബൈ നഗരത്തിനുമപ്പുറമുള്ള തീരപ്രദേശ നഗരമായ വസായിയില്‍ 1557 ഫെബ്രുവരി അഞ്ചിന് ഒരു കുഞ്ഞ് ജനിച്ചു, ഗോണ്‍സാലോ ഗാര്‍സിയ. അവന്റെ പിതാവ് പോര്‍ച്ചുഗീസുകാരനും മാതാവ് കൊങ്കണ്‍ സ്വദേശിനിയുമായിരുന്നു. മാതാപിതാക്കളില്‍നിന്ന് പകര്‍ന്നുകിട്ടിയ ക്രൈസ്തവവിശ്വാസത്തില്‍ ആ ബാലന്‍ വളര്‍ന്നുവന്നു. പില്ക്കാലത്ത് എട്ട് വര്‍ഷത്തോളം അദ്ദേഹം ജെസ്യൂട്ട് വൈദികരുടെ കീഴില്‍ വിദ്യാഭ്യാസം നേടി. അക്കാലത്ത് അദ്ദേഹത്തില്‍ വലിയ… Read More
ഏറ്റവും നല്ല ധ്യാനം
മംഗലപ്പുഴ സെമിനാരിയുടെ ക്ലാസുകളൊന്നിലാണ് അദ്ധ്യാപകന്റെ ചോദ്യം. നമുക്ക് നമ്മുടെ മരണത്തെ ഒന്ന് ധ്യാനിച്ചാലോ…. ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആ സ്ഥാനത്ത് നിങ്ങളെ ഓര്‍ത്താല്‍ മതി!” ചിരിച്ചു കൊണ്ടായിരുന്നു മറുപടി. പിന്നെ എല്ലാവരും പതിയെ കണ്ണുകളടച്ചു. കനത്ത നിശബ്ദതയില്‍ ആ ഗുരുവിന്റെ വാക്കുകളിലൂടെയായി പിന്നെ മനസിന്റെ യാത്ര… ”തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതാ നിങ്ങള്‍ക്കൊരു അപകടമുണ്ടാവുകയാണ്…… Read More
പ്രശ്‌നങ്ങള്‍ സാധ്യതകളാക്കാം
36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും? മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്‌നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം… Read More
പ്രാര്‍ത്ഥിച്ചാല്‍ ഗുണമുണ്ടെന്ന് ശാസ്ത്രവും!
പ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. വിസ്‌കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും… Read More