times-admin – Page 75 – Shalom Times Shalom Times |
Welcome to Shalom Times

ഉടമയുടെ സഹതാപം

ഒത്ത ഉയരവും വണ്ണവുമുള്ള ഒരു മനുഷ്യന്‍ ആ സുവിശേഷകന്റെ വീട്ടിലേക്ക് കയറിവന്നു. സുവിശേഷകന്റെ ഭാര്യയോട് തന്റെ ആവശ്യം അറിയിക്കണം. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ അവര്‍ ഏറെ പ്രശസ്തയായിരുന്നു. സഹതാപവും ദുഃഖവും നിറഞ്ഞ സ്വരത്തില്‍ ആ മനുഷ്യന്‍ പറഞ്ഞുതുടങ്ങി, ”ഈ ജില്ലയിലുള്ള ഒരു ദരിദ്രകുടുംബത്തിന്റെ കാര്യം പറയാനാണ് ഞാന്‍ വന്നത്. കുടുംബനാഥന്‍ മരിച്ചുപോയി, കുടുംബനാഥയാകട്ടെ രോഗിണിയായതിനാല്‍ ജോലിക്ക്… Read More

തുര്‍ക്കിയിലെ കന്യക

തുര്‍ക്കിയിലെ ഹഗിയ സോഫിയയിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെയും ശിശുവായ ക്രിസ്തുവിന്റെയും ചിത്രം. സിംഹാസനസ്ഥയായ മറിയത്തിന്റെ മടിത്തട്ടില്‍ ക്രിസ്തു ഇരിക്കുന്നു. മറിയത്തിന്റെ വലതുകൈ ശിശുവിന്റെ തോളില്‍ വച്ചിരിക്കുന്നു. ഇടത്തേ കൈയില്‍ ഒരു തൂവാലയും കാണാം. ഹഗിയ സോഫിയയുടെ കിഴക്കേയറ്റത്തെ അര്‍ദ്ധ താഴികക്കുടത്തിന് മുകളിലാണ് ഈ ചിത്രം വിരചിതമായിരിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ ഫോട്ടിയസ് ഒന്നാമന്‍ പാത്രിയര്‍ക്കീസിന്റെ കാലത്ത് രചിക്കപ്പെട്ടതാണെന്നാണ് പാരമ്പര്യം.

തലമുറകളെ വിശുദ്ധപദവിയിലെത്തിച്ച അത്ഭുതപ്രവര്‍ത്തകന്‍

ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയില്ലാത്തവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ ഏറെ സഹായകമാണ് അത്ഭുതങ്ങള്‍. അത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവികവരം ലഭിച്ചയാളായിരുന്നു വിശുദ്ധ ഗ്രിഗറി തൗമാത്തുര്‍ക്കസ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു മക്രീന എന്ന യുവതിക്ക്. ഏഷ്യാ മൈനറിലാണ് അവള്‍ ജനിച്ചത്. പില്ക്കാലത്ത് അവള്‍ വിവാഹിതയായി കുടുംബജീവിതം നയിക്കാന്‍ തുടങ്ങി. മക്കളെ നല്കി ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിച്ചുയര്‍ത്തുകയും ചെയ്തു.… Read More

കുമ്പസാരിച്ചാല്‍ ഫലം കിട്ടണമെങ്കില്‍…

വിശുദ്ധിക്കായി യത്‌നിച്ച് ഫലം നേടാന്‍ ആഗ്രഹിക്കുന്ന ആത്മാവ് കുമ്പസാരം പ്രയോജനപ്പെടുത്തുന്നതിനായി മൂന്ന് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൂര്‍ണമായ ആത്മാര്‍ത്ഥതയും തുറവിയും: നിഷ്‌കളങ്കത ഇല്ലാത്ത ആത്മാവാണെങ്കില്‍, ഏറ്റവും ജ്ഞാനവും വിശുദ്ധിയുമുള്ള ഒരു കുമ്പസാരക്കാരനുപോലും ബലം പ്രയോഗിച്ച് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. കപടതയും നിഗൂഢതയുമുള്ള ആത്മാവ് ആത്മീയജീവിതത്തില്‍ വളരെ അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇപ്രകാരമുള്ള ആത്മാവിന് കര്‍ത്താവായ ഈശോപോലും… Read More

ആ പുഞ്ചിരി മനസില്‍നിന്ന് മായില്ല!

ശാലോം ഏജന്‍സി മീറ്റിങ് നടക്കുന്ന സമയം. പുസ്തകങ്ങള്‍ നിരത്തിയിരിക്കുന്ന കൗണ്ടറില്‍ നിന്നും ഉച്ചത്തിലുള്ള സംസാരംകേട്ടു നോക്കിയപ്പോള്‍ ഒരു സിസ്റ്റര്‍ മറ്റൊരാളോട് ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതാണ് കണ്ടണ്ടത്. ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകം കയ്യില്‍ എടുത്തുകാണിച്ചുകൊണ്ടണ്ടാണ് സിസ്റ്റര്‍ സംസാരിക്കുന്നത്.. അതോടെ എനിക്ക് ആകാംക്ഷയായി. ഞാന്‍ പതുക്കെ സിസ്റ്ററിനെ സമീപിച്ചു … സിസ്റ്റര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍… Read More

ജ്ഞാനമുണ്ടോ? ഒരു ടെസ്റ്റ്‌

ഒരു കുഗ്രാമത്തില്‍നിന്നു ബഹിരാകാശയാത്രയ്ക്ക് അവസരം ലഭിച്ച വ്യക്തിയായിരുന്നു മിക്ക്. അദേഹം വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ കാണാനെത്തി. അവരില്‍ ഒരു കൂട്ടം നിരീശ്വരവാദികളുമുണ്ടായിരുന്നു. അവര്‍ ചോദിച്ചു: ”നിന്റെ യാത്രയ്ക്കിടയില്‍ എപ്പോഴെങ്കിലും ദൈവത്തെ കണ്ടുവോ?” ”ഉവ്വ്, ഞാന്‍ കണ്ടു,” മിക്ക് പറഞ്ഞു. ഉടനെ നിരീശ്വരവാദികളുടെ സ്വരമുയര്‍ന്നു: ”ഞങ്ങള്‍ക്കറിയാമായിരുന്നു അവിടെക്കാണുമെന്ന്. എന്നാല്‍ അതെങ്ങാനും പറഞ്ഞുനടന്നാല്‍ തന്നെ ഞങ്ങള്‍ ബാക്കിവച്ചേക്കില്ല.”” ”ദൈവം സ്വര്‍ഗത്തില്‍നിന്ന്… Read More

മിണ്ടിക്കൊണ്ടിരിക്കുക!

ഞാന്‍ ചെറുപ്പത്തില്‍ സ്‌കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്‌കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ ‘പലഹാരമോഷണം’ അമ്മ ശ്രദ്ധിക്കുകയുമില്ല. സ്‌കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്.… Read More

എടുക്കരുത്, പുതിയ തീരുമാനങ്ങള്‍!

ചിന്തോദ്ദീപകമായ ഒരു കുറിപ്പായിരുന്നു അത്- ‘ബാങ്കുകള്‍ പാപ്പരായാല്‍ നിക്ഷേപകന് തിരികെ നല്കുന്നത് പരമാവധി അഞ്ച് ലക്ഷം രൂപമാത്രമായിരിക്കും. നിക്ഷേപിച്ചിരിക്കുന്ന തുക വലുതാണെങ്കിലും അത്രയുംമാത്രമേ തിരികെ ലഭിക്കുകയുള്ളൂ.’ പ്രസ്തുത കുറിപ്പില്‍ പറയുന്ന പ്രകാരം ഒരു സാധ്യതയുള്ളപ്പോള്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാകില്ലല്ലോ. ഈ സാഹചര്യത്തില്‍, നിക്ഷേപിക്കുന്നതെല്ലാം തിരികെകിട്ടുമെന്ന് ഉറപ്പുള്ളിടത്ത് നിക്ഷേപിക്കുക എന്നതാണ് ബുദ്ധിമാനായ നിക്ഷേപകന്‍ ചെയ്യുക. അത്തരത്തില്‍ നിക്ഷേപം നടത്തിയ… Read More

അക്രൈസ്തവ യുവതിയുടെ അപ്പത്തിലെ ഈശോ

ഈശോയെ അറിഞ്ഞതുമുതല്‍ ഈശോയെ തിരുവോസ്തിയില്‍ സ്വീകരിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ട് എനിക്കത് സാധിക്കാത്തതില്‍ വളരെ ദുഃഖം ഉണ്ടായിരുന്നു. ഒരു ക്രിസ്ത്യാനിയായി ജനിക്കാന്‍ കഴിയാത്തതിന് ഞാന്‍ ഈശോയോട് എപ്പോഴും പരാതി പറയും. അതിരാവിലെ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് പ്രഭാതബലിക്കായി വെള്ളവസ്ത്രം ധരിച്ച് പോകുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്. അതിന് സാധിക്കാത്തതോര്‍ത്ത് ഏറെ… Read More

ഇടവകയുടെ മൃതസംസ്‌കാരം

ദൈവാലയത്തില്‍ പുതിയ വികാരിയച്ചന്‍ എത്തിയപ്പോഴാണ് മനസിലായത്, അധികം ആളുകളൊന്നും ദൈവാലയത്തില്‍ വരുന്നില്ല. ആദ്യദിവസങ്ങളില്‍ അദ്ദേഹം ഓരോ വീടുകളിലും പോയി വ്യക്തിപരമായി ആളുകളെ ക്ഷണിച്ചു. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. പക്ഷേ അധികം പേരൊന്നും വന്നില്ല. അതിനാല്‍ അദ്ദേഹം ഒരു നോട്ടീസ് വിതരണം ചെയ്തു. ”ഇടവക മരിച്ചു, സമുചിതമായ രീതിയില്‍ മൃതസംസ്‌കാരം നടത്തേണ്ടതുണ്ട്.… Read More