times-admin – Page 74 – Shalom Times Shalom Times |
Welcome to Shalom Times

അതിമനോഹര വസ്ത്രത്തിന്റെ രഹസ്യം

സമ്പന്നവും കുലീനവുമായ കുടുംബത്തില്‍നിന്നുള്ളവനായിരുന്നു ആ യുവാവ്. ഫ്രാന്‍സിസ് അസ്സീസ്സിയുടെയും സന്യാസസഹോദരങ്ങളുടെയും ജീവിതം അവനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ അവനും അവര്‍ക്കൊപ്പം ചേര്‍ന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഒരു പ്രശ്‌നം ഉടലെടുത്തത്. സന്യാസസമൂഹത്തിന്റെ പരുക്കന്‍ ചാക്കുവസ്ത്രം അവന് വളരെ അസ്വസ്ഥതയാകാന്‍ തുടങ്ങി. ‘താനെന്തിനാണ് ഈ വികൃതവസ്ത്രം ധരിച്ച് നടക്കുന്നത്!’ സന്യാസാഭിരുചി ക്രമേണ കുറഞ്ഞുവന്നു. ഒടുവില്‍ എല്ലാം വേണ്ടെന്നുവച്ച് തിരികെ… Read More

നാലുവയസുകാരനെ തൊട്ട ചിത്രം

നാല് വയസുള്ള എന്റെ മൂത്ത സഹോദരന് ടെറ്റനസ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അത് ഗുരുതരമായി ‘ലോക്ക് ജോ’ എന്ന അവസ്ഥയിലെത്തി. അതായത് ടെറ്റനസ് അധികരിച്ച് വായ് തുറന്നടയ്ക്കാന്‍ കഴിയാത്ത അവസ്ഥ. തുടര്‍ന്ന് ശ്വസിക്കാന്‍ കഴിയാതെയാകും, രോഗി മരണത്തിലേക്ക് നീങ്ങും. ഈ സ്ഥിതിയിലാണ് മൂത്ത സഹോദരനെയുംകൊണ്ട് പിതാവ് ഡോക്ടറുടെ അരികിലേക്ക് പോകുന്നത്. അതേ സമയം പൂര്‍ണഗര്‍ഭിണിയായ അമ്മയും… Read More

ഓക്‌സിജന്‍ ലെവലും അച്ചാച്ചന്റെ ബൈബിളും

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. എന്റെ അച്ചാച്ചനും (പിതാവ്) അനുജനും കൊവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റ് റിസല്‍റ്റ് വന്നു. എങ്കിലും വീട്ടില്‍ മറ്റാര്‍ക്കും പോസിറ്റീവായില്ല എന്നത് ആശ്വാസമായിരുന്നു. പക്ഷേ അച്ചാച്ചന് അല്പം ചുമയുള്ളതുകൊണ്ടും അറുപതിനുമുകളില്‍ പ്രായമുള്ളതുകൊണ്ടും ശ്വാസതടസം വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. അതിനാല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറി. അവിടെ ആദ്യമൊന്നും കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് ചുമയും ശ്വാസതടസവും… Read More

ആനന്ദത്തിലേക്കുള്ള രാത്രികള്‍

ഒരു ആത്മാവ് പുണ്യപൂര്‍ണതയുടെ പദവി പ്രാപിക്കുന്നതിനായി സാധാരണഗതിയില്‍, മുഖ്യമായി രണ്ടുതരം രാത്രികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ശോധന അഥവാ സംസ്‌കരണം എന്നവയെ വിളിക്കാം. ഈ അവസ്ഥകളിലെല്ലാം രാത്രിയിലെന്നതുപോലെ ഒരുതരം ഇരുട്ടിലൂടെയാണ് ആത്മാവ് യാത്ര ചെയ്യുന്നത്. ആദ്യത്തെ രാത്രി അഥവാ ശോധന ആത്മാവിന്റെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ രാത്രി ആധ്യാത്മികമണ്ഡലത്തിന്റെയും. ആദ്യത്തെ രാത്രി ആരംഭകരെ സംബന്ധിക്കുന്നതാണ്. ദൈവം അവരെ… Read More

വിഗ്രഹങ്ങള്‍ക്കിടയില്‍ ക്രിസ്തുസാക്ഷിയാകുന്നതെങ്ങനെ?

പൗലോസ് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ മനസ്സ്ക്ഷോഭതാപങ്ങള്‍കൊണ്ട് നിറഞ്ഞു (അപ്പോസ്‌തോലപ്രവര്‍ത്തനങ്ങള്‍ 17/16). ആഥന്‍സെന്ന അന്നത്തെ വിജാതീയ ഗ്രീക്ക് പട്ടണത്തിനു തുല്യമാണ് ഇന്നത്തെ ലോകം. പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും പൊങ്ങച്ചത്തിന്റെയും താന്‍പ്രമാണിത്തത്തിന്റെയും വ്യക്തിഗതവാദത്തിന്റെയും വിവിധയിനം വിഗ്രഹങ്ങള്‍ നിറഞ്ഞതാണ് നാടും നാട്ടിന്‍പുറവും. അവിടെ വിശുദ്ധ പൗലോസിനെപ്പോലെ ക്രിസ്തുവിന്റെ പ്രേഷിതനാണ് ഓരോ ക്രിസ്ത്യാനിയും. വിഗ്രഹങ്ങള്‍ക്കിടയില്‍… Read More

യൗസേപ്പിതാവ് എന്നെ ഞെട്ടിച്ചു!

പഠനവും വിവാഹവും കഴിഞ്ഞ് രണ്ട് മക്കളുടെ അമ്മയുമായപ്പോള്‍ ഒരു ജോലി വേണമെന്ന് തോന്നിത്തുടങ്ങി. ആ സമയത്താണ് എനിക്ക് യൗസേപ്പിതാവിന്റെ ഒരു നൊവേനപ്പുസ്തകം കിട്ടിയത്. 30 ദിവസം ചൊല്ലേണ്ട ഒരു നൊവേന. ഞാന്‍ അത് ചൊല്ലിത്തുടങ്ങി. എന്റെ പ്രാര്‍ത്ഥന ഇങ്ങനെ ആയിരുന്നു: ”യൗസേപ്പിതാവേ, എനിക്ക് ഏതെങ്കിലും ഒരു സ്‌കൂളില്‍ ജോലി വേണം. സ്‌കൂളിന് അടുത്തുതന്നെ എന്റെ മക്കളെ… Read More

സംസാരിക്കാത്ത തത്തയുടെ വാക്കുകള്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ക്ക് ഓമനിച്ചുവളര്‍ത്താന്‍ ഒരു പക്ഷിയെ കിട്ടിയാല്‍ ഒറ്റപ്പെടലിന്റെ മടുപ്പ് മാറ്റാന്‍ കഴിയുമെന്ന് തോന്നി. അതിനാല്‍ അദ്ദേഹം വളര്‍ത്തുപക്ഷികളെ ലഭിക്കുന്ന കടയില്‍ പോയി. അവിടെ, സംസാരിക്കുന്ന തത്ത എന്ന ബോര്‍ഡ് എഴുതിയ ഒരു കൂട് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. അതിനുള്ളില്‍ ഒരു തത്തയും. അദ്ദേഹം അതിന്റെ വില ചോദിച്ചു. ”250 രൂപ!” വില്പനക്കാരന്‍ പറഞ്ഞു. ഉടനെതന്നെ… Read More

അവസാനമരുന്ന് പരീക്ഷിച്ച് 41-ാം ദിവസം!

ഒരു ഒക്ടോബര്‍ മാസം അവസാന ആഴ്ച. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാല്‍ അച്ചന്‍ നയിക്കുന്ന ധ്യാനത്തില്‍ സംബന്ധിക്കാന്‍ അവസരം കിട്ടി. മാതാപിതാക്കളോടൊപ്പമാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനം അവസാനിച്ച് വളരെ സന്തോഷത്തോടെ പുറത്തേക്കിറങ്ങി. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത്. ഉടനെ ഒരു ഫോണ്‍ കാള്‍. എന്റെ ഹൃദയത്തിനടുത്ത ഒരു സഹോദരി. ധ്യാനം എങ്ങനെ… Read More

ഇനി സന്തോഷത്തിന്റെ വരവായി…

ക്രിസ്മസ് ആഗതമാകുകയാണ്. ലോകമെങ്ങുമുള്ള ആളുകള്‍ ഒരുപോലെ സന്തോഷിക്കുന്ന തിരുനാളാണ് ക്രിസ്മസ്. ഇപ്രകാരം ജാതിമതഭേമെന്യേ എല്ലാവര്‍ക്കും സന്തോഷം പകരുന്ന മറ്റൊരു ദിവസം ഇല്ലെന്നുതന്നെ പറയാം. എന്തുകൊണ്ടാണ് ക്രിസ്മസ് സന്തോഷത്തിന്റെ ദിവസമായത്? ആദ്യത്തെ ക്രിസ്മസില്‍ ദൈവദൂതന്‍ ഉദ്‌ഘോഷിച്ചത് ഇക്കാര്യമാണ്, ”ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു… Read More

ഈശോ മിഠായി തന്നപ്പോള്‍…

അന്ന് ഈശോയുടെ സക്രാരിക്കടുത്ത് കൂടുതല്‍ നേരം ഇരുന്നു. അതിനിടയിലാണ് ഒരു ഇരിപ്പിടത്തില്‍ മിഠായികവര്‍ കിടക്കുന്നത് കണ്ടത്. എഴുന്നേറ്റ് പോകുമ്പോള്‍ അതെടുത്ത് കളയണമെന്ന് മനസില്‍ കരുതി. കുറച്ചുനേരംകൂടി ഇരുന്നുകഴിഞ്ഞ് പോകാന്‍ നേരമായപ്പോള്‍ ഞാന്‍ ഈശോയോട് വെറുതെ പറഞ്ഞു, ”ഞാന്‍ ആ മിഠായികവര്‍ എടുത്തുകളയാം. പകരം എനിക്ക് മിഠായി വേണം.” വാസ്തവത്തില്‍ ഞാനൊരു കുസൃതിപോലെ പറഞ്ഞതായിരുന്നു. പിന്നെ, ഞാന്‍… Read More