പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍ ഏറെപ്പേര്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്കുശേഷം പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുമ്പോള്‍ ശരിയായി പ്രാര്‍ത്ഥിച്ചില്ലല്ലോ എന്ന കുറ്റബോധം നമ്മെ അലട്ടാറുമുണ്ട്. ഈ വിഷയത്തില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രബോധനം ശ്രദ്ധിക്കുക: പ്രാര്‍ത്ഥനാസമയത്ത് ശരിയായ ശ്രദ്ധ കാത്തുസൂക്ഷിക്കാന്‍ നന്നായി പ്രയത്‌നിക്കണം. എന്നിട്ടും മനഃപൂര്‍വമല്ലാത്ത പലവിചാരങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവയെപ്പറ്റി കൂടുതല്‍ അസ്വസ്ഥപ്പെടേണ്ടണ്ടതില്ല; നിങ്ങള്‍… Read More
Author Archives: times-admin
ഇവ തമ്മില്‍ ബന്ധമുണ്ട് !
ഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്‍. സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്‌കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്‌കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ… Read More
ചെളിക്കൂനയില്‍ ഇറങ്ങിയ മാതാവ്
പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ കോടതിയില്‍ അനേകനാളായി ഒരു കേസ് നടന്നുവരികയായിരുന്നു. 1625-ല്‍ അതിന് വിധിയായി. എന്നാല്‍ അത് വളരെ ക്രൂരമായ ഒന്നായിരുന്നു; അന്ന എന്ന യുവതിയെ നദിയിലെറിഞ്ഞ് കൊല്ലണം. നിഷ്‌കളങ്കയായ ഒരു ഗ്രാമീണ കന്യകയായിരുന്നു അന്ന. ബര്‍ട്‌ലോ മാര്‍ജിന്റെയും ജാഡ്‌വിഗയുടെയും മകളായ അന്നയുടെ വീട്ടില്‍ നിത്യം പട്ടിണിയായിരുന്നു. മാതാപിതാക്കളുടെ അദ്ധ്വാനങ്ങളൊന്നും ദാരിദ്ര്യമകറ്റാന്‍ പര്യാപ്തമായില്ല. അതിനാല്‍ മനസില്ലാമനസോടെ… Read More
നമ്മെ മാറ്റിമറിക്കുന്ന സ്‌നേഹമന്ത്രം
ചില ദുശ്ശീലങ്ങളെ എങ്ങനെയാണ് അവന്‍ അതിജീവിച്ചതെന്ന് ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് എന്നോട് പങ്കുവച്ചു. ഈശോയെ അടുത്തനുഗമിച്ച് തുടങ്ങിയെങ്കിലും, ചില പ്രലോഭനങ്ങളില്‍ അവന്‍ തുടരെത്തുടരെ വീണ് പോകുമായിരുന്നു?? അവസാനം, അവന്‍ കണ്ട് പിടിച്ചു, ഒരു ടെക്ക്‌നിക്ക്. പ്രലോഭനങ്ങളില്‍ ആകര്‍ഷിതനായി തുടങ്ങുമ്പോ തന്നെ അവന്‍ മനസ്സില്‍ ഉരുവിട്ട് തുടങ്ങും, Jesus, I love You എന്ന്. ആദ്യമൊക്കെ… Read More
ഒറ്റപ്പെടല്‍ സുവര്‍ണാവസരമാക്കാം!
ഒരു മനുഷ്യായുസില്‍ ഒരു വ്യക്തി ഏറ്റവുമധികം വേദനിക്കുന്നത് ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോഴാണ്. കല്‍ക്കട്ടയിലെ മദര്‍ തെരേസ ഇങ്ങനെ കുറിച്ചുവച്ചു, ”ഒറ്റപ്പെടലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന.” മാനസികമായി തകര്‍ന്നടിയുന്നത് ഒറ്റപ്പെടലിലാണ്. അതുപോലൊരു മൂര്‍ധന്യാവസ്ഥയിലൂടെ കടന്നുപോയ ദിനങ്ങള്‍… കാരണമറിയാത്ത ചില നൊമ്പരങ്ങള്‍, വേദനകള്‍… മാനസികസഹനത്തിന്റെ കൊടുമുടി കയറുമ്പോള്‍ ഒരു ആത്മീയസുഹൃത്തിനെ കണ്ടുമുട്ടാന്‍ ഇടയായി. കുറച്ചുസമയത്തെ സ്‌നേഹസംഭാഷണത്തിനുശേഷം ആ… Read More
മിക്കുവിനെപ്പോലുള്ള സഹായകരെ വിളിക്കൂ…
വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം. രാവിലെ ധ്യാനം ആരംഭിക്കുന്നതിനുമുന്‍പും ചില വചന ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും ഈ പ്രാര്‍ത്ഥന അവിടെ മുഴങ്ങി കേള്‍ക്കാം. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞപ്പോള്‍ ഈ പ്രാര്‍ത്ഥന മനഃപാഠമായി.… Read More
വീഡിയോ കണ്ടു, കത്തോലിക്കയായി!
ദുബായ്: ഫാ. മൈക്ക് ഷ്മിറ്റ്‌സിന്റെ വീഡിയോ പ്രഭാഷണം കണ്ട ഇന്ത്യന്‍ ഹൈന്ദവ കുടുംബത്തില്‍നിന്നുള്ള പൂജ ഘോഷ് ഇന്ന് കത്തോലിക്കാസഭാംഗവും ഒപ്പം വേദോപദേശ അധ്യാപികയും. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കേയാണ് പൂജ സത്യദൈവത്തെത്തേടിയുള്ള യാത്ര ആരംഭിക്കുന്നത്. ആദ്യം ആകൃഷ്ടയായത് ബുദ്ധമതവിശ്വാസത്തിലേക്ക്. പിന്നീട് ഒരു കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച വേളയില്‍ യേശു ദൈവമാണെങ്കില്‍ ഒരു അടയാളം തരണമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. പതിവായി കാണുന്ന… Read More
സ്വര്‍ഗം തേടുന്നു FB pages Status Reels
കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച് പോകുന്ന അധ്യാപികക്ക് ചില വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ യാത്രയയപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി. പ്രതീകാത്മക കുഴിമാടം ഒരുക്കി അതില്‍ റീത്ത് വച്ചാണത്രേ അവര്‍ അധ്യാപികയെ യാത്രയാക്കിയത്. ഈ വിദ്യാര്‍ത്ഥികളുടെ പ്രവൃത്തിയെ art installation എന്ന് വിശേഷിപ്പിക്കാനും ആളുണ്ടായി. നന്നായി എഴുതാന്‍ കഴിയുന്നവരുണ്ട്… പാടാന്‍… പ്രസംഗിക്കാന്‍… അഭിനയിക്കാന്‍… സംവിധാനം ചെയ്യാന്‍… എടുത്ത് ഉപയോഗിക്കുംതോറും… Read More
ഭാവി പ്രവചിച്ച ബൈബിള്‍ വചനങ്ങള്‍
2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍… Read More
ഈശോയുടെ ക്ലാസ്
”ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്‍മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്.” വിശുദ്ധ കൊച്ചുത്രേസ്യ