times-admin – Page 73 – Shalom Times Shalom Times |
Welcome to Shalom Times

വെന്റിലേറ്ററില്‍നിന്ന് ടു വീലറിലേക്ക്…

എന്റെ മകന്‍ നോബിള്‍ 2019 ഡിസംബര്‍ 6-ന് ഒരു കാറപകടത്തില്‍പ്പെട്ടു. നട്ടെല്ലിനും കുടലിനും ക്ഷതമേറ്റിരുന്നു. കുടലിന് പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് രക്തത്തില്‍ അണുബാധയുണ്ടായി. ജീവന്‍ അപകടത്തിലാകുന്ന അവസ്ഥയായിരുന്നു. രണ്ട് സര്‍ജറി ചെയ്ത് 26 ദിവസം അവന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ.സിയുവില്‍ വെന്റിലേറ്ററില്‍ കിടന്നു. ”സ്ഥിതി ഗുരുതരമാണ്; ഒന്നും പറയാന്‍ പറ്റില്ല” എന്നാണ് ഡോക്ടര്‍ പറഞ്ഞത്. മകനെ തിരിച്ച്… Read More

ആന്‍ഡ്രൂവിന്റെ പോരാട്ടം എത്തിപ്പെട്ടത്….

”ഞാന്‍ ആന്‍ഡ്രൂ,” മുന്നിലിരുന്ന യുവവൈദികന്‍ സ്വയം പരിചയപ്പെടുത്തി. കൃത്യമായി പറഞ്ഞാല്‍ ഉന്നതപഠനത്തിനായി ഇറ്റലിയിലെത്തിയതിന്റെ പിറ്റേന്ന്, അന്നാണ് പരസ്പരം ആദ്യമായി പരിചയപ്പെടുന്നത്. ഏഷ്യക്കാരനും യൂറോപ്യനും ആഫ്രിക്കനും അമേരിക്കനും ഒരുമിച്ചു പാര്‍ക്കുന്ന കൂരയ്ക്കുള്ളിലെ ആദ്യത്തെ പ്രഭാതഭക്ഷണത്തിനിടയില്‍. കൈയിലിരുന്ന ചായക്കോപ്പ മേശപ്പുറത്തു വച്ചിട്ട് ചിരിച്ചുകൊണ്ടദ്ദേഹം സ്ഥലം കൂടി പറഞ്ഞു, സിയറാ ലിയോണ്‍. ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നാണ്. ഞാന്‍ കേട്ടിട്ട് പോലുമില്ലാത്ത രാജ്യം.… Read More

കുറ്റവാളിയെ സംരക്ഷിച്ച ജഡ്ജി

രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നസറത്തില്‍ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു? അവഗണിച്ചു മാറ്റി നിര്‍ത്താന്‍ കഴിയുന്ന കേവലം ഒരു തച്ചന്റെ മകന്‍ മാത്രമായിരുന്നോ അവന്‍? പലരുടേയും നെറ്റി ചുളിക്കാന്‍ കാരണക്കാരനായ തിരുത്തല്‍വാദിയായ ഒരു യഹൂദയുവാവുമാത്രമായിരുന്നുവോ നസറത്തിലെ യേശു? അവന്‍ നമ്മില്‍ ഒരുവനെപ്പോലെ ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ചു. അദ്ധ്വാനിച്ചും… Read More

യൗസേപ്പിതാവിന്റെ മകളും വചനക്കൊന്തയും

”എല്ലാ മാസവും പ്രെഗ്‌നന്‍സി കിറ്റ് വാങ്ങി പൈസ പോവുന്നതല്ലാതെ ഒന്നും കാണുന്നില്ല. ഇനി മാതാവിനെപ്പോലെ എനിക്കും വചനം മാംസം ധരിക്കേണ്ടി വരും ഒരു കുഞ്ഞിക്കാല്‍ കാണാന്‍…” ഫോണിലൂടെ അനിയത്തിയുടെ വാക്കുകള്‍. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കുഞ്ഞില്ല എന്നതിനെക്കാള്‍ സങ്കടം ‘വിശേഷം ഒന്നും ആയില്ലേ’ എന്ന ചിലരുടെ ചോദ്യമാണ്. ഏകസ്ഥ ജീവിതം നയിക്കുന്ന എന്നോട് ഇവള്‍… Read More

തെളിഞ്ഞുവരും പുത്തന്‍ സാധ്യതകള്‍

പുതുവത്സരത്തിന്റെ തിരുമുറ്റത്താണ് നാം നില്ക്കുന്നത്. ന്യൂ ഇയര്‍ – ആ വാക്ക് നല്കുന്ന പ്രതീക്ഷ അത്ഭുതാവഹമാണ്. ന്യൂ ഇയര്‍ നല്കിയ ദൈവത്തിന് ആദ്യമേ നന്ദി പറയാം. നവവത്സരം നമുക്ക് പല സാധ്യതകളും നല്കുന്നുണ്ട്. വിശുദ്ധ പൗലോസ് പറയുന്നതുപോലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനാകാനുള്ള സന്ദര്‍ഭം. ഡോ. അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു, ‘ദൈവികമായ ഒരു… Read More

ഈശായുടെ സര്‍പ്രൈസ്‌

അന്നൊരു ശനിയാഴ്ചയായിരുന്നു. രാവിലെ 5.30-നാണ് വിശുദ്ധ കുര്‍ബാന. പതിവുപോലെ ചാപ്പലില്‍ എത്തി. വെള്ളിയാഴ്ച ഉപവാസം എടുത്തിരുന്നതിനാല്‍ നല്ല ക്ഷീണവും വിശപ്പുമുണ്ടായിരുന്നു. സാധാരണയായി വിശുദ്ധ കുര്‍ബാന കഴിഞ്ഞ് അരമണിക്കൂര്‍ സമയം പ്രാര്‍ത്ഥിച്ചിട്ടാണ് ജോലിക്ക് പോകുക. അന്ന് ഈശോയുടെ മുഖത്ത് നോക്കിയിരുന്നപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പതുക്കെ ഈശോയോട് പറഞ്ഞു, ”അപ്പാ നല്ല വിശപ്പുണ്ട്. ഇന്നലെ വെള്ളംമാത്രമേ കുടിച്ചുള്ളൂ.… Read More

നാല് അക്ഷരങ്ങളില്‍ ചുരുക്കിയെഴുതാം ഈ പ്രാര്‍ത്ഥന

എഡ്മണ്ട് എന്ന ബാലന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുപോയി. അങ്ങനെ നടക്കുമ്പോഴാണ് ഒരു കുറ്റിച്ചെടിയില്‍ നിറയെ മനോഹരമായ പൂക്കള്‍ കണ്ടത്. ആ കാലത്ത് അങ്ങനെയൊരു കുറ്റിച്ചെടിയോ പൂക്കളോ അവിടെ കാണാന്‍ സാധ്യതയേ ഇല്ല. കാലംതെറ്റി വിരിഞ്ഞ ആ പൂക്കള്‍ നോക്കി അവന്‍ അത്ഭുതത്തോടെ നിന്നു. അവിടമാകെ നറുമണവും പരന്നൊഴുകുന്നുണ്ട്… എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം എന്ന്… Read More

ഉത്തരം പറഞ്ഞുതരുന്ന പഴ്‌സ്

ഒരു വൈകുന്നേരം എന്റെ മൂത്തമകന്‍ അജയ് കോഴിക്കോടുനിന്നും ആലുവയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നായിരുന്നതു കൊണ്ട് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നില്ല. ജനറല്‍ കംപാര്‍ട്ടുമെന്റില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ട്രെയിനില്‍ അധികം യാത്ര ചെയ്ത് പരിചയമില്ല മകന്. ഷൊര്‍ണൂര്‍ എത്തി ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി ഒരു ചായ കുടിച്ചു. പണം കൊടുക്കാന്‍ നോക്കുമ്പോള്‍ പഴ്‌സ് നഷ്ടപ്പെട്ടിരിക്കുന്നു.… Read More

നിങ്ങള്‍ ആരെപ്പോലെയാണ്?

ഒരു കുടുംബനാഥന്‍ ഏതാനും ദിവസങ്ങള്‍ വീട്ടില്‍നിന്ന് മാറി നില്ക്കുന്നു എന്നു കരുതുക. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കുഞ്ഞുങ്ങള്‍ അരികിലേക്ക് ഓടി വരുന്നു. അവര്‍ നോക്കുന്നത് അദ്ദേഹത്തിന്റെ കൈയിലേക്കായിരിക്കും. അവര്‍ക്കായി എന്തു കൊണ്ടുവന്നിട്ടുണ്ട് എന്നതിലാണ് അവരുടെ ശ്രദ്ധ. എന്നാല്‍, ഭാര്യ നോക്കുന്നത് ഭര്‍ത്താവിന്റെ മുഖത്തേയ്ക്കായിരിക്കും. ഭര്‍ത്താവ് ക്ഷീണിതനാണോ, യാത്രയൊക്കെ സുഖമായിരുന്നോ എന്നൊക്കെയാണ് അവള്‍ക്കറിയേണ്ടത്. ആത്മീയ ജീവിതത്തിലും ഇതു… Read More