Shalom Times Malayalam – Page 49 – Shalom Times Shalom Times |
Welcome to Shalom Times

മിണ്ടിക്കൊണ്ടിരിക്കുക!

ഞാന്‍ ചെറുപ്പത്തില്‍ സ്‌കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്‌കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ ‘പലഹാരമോഷണം’ അമ്മ ശ്രദ്ധിക്കുകയുമില്ല. സ്‌കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്.… Read More

എടുക്കരുത്, പുതിയ തീരുമാനങ്ങള്‍!

ചിന്തോദ്ദീപകമായ ഒരു കുറിപ്പായിരുന്നു അത്- ‘ബാങ്കുകള്‍ പാപ്പരായാല്‍ നിക്ഷേപകന് തിരികെ നല്കുന്നത് പരമാവധി അഞ്ച് ലക്ഷം രൂപമാത്രമായിരിക്കും. നിക്ഷേപിച്ചിരിക്കുന്ന തുക വലുതാണെങ്കിലും അത്രയുംമാത്രമേ തിരികെ ലഭിക്കുകയുള്ളൂ.’ പ്രസ്തുത കുറിപ്പില്‍ പറയുന്ന പ്രകാരം ഒരു സാധ്യതയുള്ളപ്പോള്‍ നിക്ഷേപങ്ങള്‍ സുരക്ഷിതമാകില്ലല്ലോ. ഈ സാഹചര്യത്തില്‍, നിക്ഷേപിക്കുന്നതെല്ലാം തിരികെകിട്ടുമെന്ന് ഉറപ്പുള്ളിടത്ത് നിക്ഷേപിക്കുക എന്നതാണ് ബുദ്ധിമാനായ നിക്ഷേപകന്‍ ചെയ്യുക. അത്തരത്തില്‍ നിക്ഷേപം നടത്തിയ… Read More

അക്രൈസ്തവ യുവതിയുടെ അപ്പത്തിലെ ഈശോ

ഈശോയെ അറിഞ്ഞതുമുതല്‍ ഈശോയെ തിരുവോസ്തിയില്‍ സ്വീകരിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ട് എനിക്കത് സാധിക്കാത്തതില്‍ വളരെ ദുഃഖം ഉണ്ടായിരുന്നു. ഒരു ക്രിസ്ത്യാനിയായി ജനിക്കാന്‍ കഴിയാത്തതിന് ഞാന്‍ ഈശോയോട് എപ്പോഴും പരാതി പറയും. അതിരാവിലെ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് പ്രഭാതബലിക്കായി വെള്ളവസ്ത്രം ധരിച്ച് പോകുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്. അതിന് സാധിക്കാത്തതോര്‍ത്ത് ഏറെ… Read More

ഇടവകയുടെ മൃതസംസ്‌കാരം

ദൈവാലയത്തില്‍ പുതിയ വികാരിയച്ചന്‍ എത്തിയപ്പോഴാണ് മനസിലായത്, അധികം ആളുകളൊന്നും ദൈവാലയത്തില്‍ വരുന്നില്ല. ആദ്യദിവസങ്ങളില്‍ അദ്ദേഹം ഓരോ വീടുകളിലും പോയി വ്യക്തിപരമായി ആളുകളെ ക്ഷണിച്ചു. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. പക്ഷേ അധികം പേരൊന്നും വന്നില്ല. അതിനാല്‍ അദ്ദേഹം ഒരു നോട്ടീസ് വിതരണം ചെയ്തു. ”ഇടവക മരിച്ചു, സമുചിതമായ രീതിയില്‍ മൃതസംസ്‌കാരം നടത്തേണ്ടതുണ്ട്.… Read More

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമോ രക്ഷ?

ദൈവം തെരഞ്ഞെടുത്തവര്‍ക്കുമാത്രമുള്ളതാണ് രക്ഷ; ബാക്കിയെല്ലാവരും നിത്യനാശം അനുഭവിക്കേണ്ടിവരും എന്നതാണ് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്ര ചിന്ത. എന്നാല്‍ കത്തോലിക്കാ പ്രബോധനമനുസരിച്ച് ദൈവത്തിന്റെ തെരഞ്ഞെടുപ്പ് രക്ഷയ്ക്കുവേണ്ടിയും രക്ഷ അനുഭവിക്കാന്‍ വേണ്ടിയും ആണെങ്കിലും അത് പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത് ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടിയാണ്. പഴയ നിയമത്തില്‍ ഇസ്രായേല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു. അത് ദൈവവുമായി ഉടമ്പടിയിലൂടെ ദൈവത്തിന്റെ സ്വന്ത ജനമായിത്തീര്‍ന്ന് സത്യദൈവത്തെ ആരാധിക്കാന്‍… Read More

ആ വിശുദ്ധ കുര്‍ബാനയുടെ പിറ്റേന്ന്‌

എനിക്ക് സെപ്റ്റംബര്‍ മാസം ശക്തമായ തലവേദന വന്നു. തല വല്ലാതെ വിങ്ങുന്ന തരം വേദന. കഫക്കെട്ടും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്ര മരുന്ന് പുരട്ടിയിട്ടും തലവേദന മാറിയില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ വേദന തുടങ്ങും. ആ അവസ്ഥ തുടര്‍ന്നപ്പോള്‍ എന്റെ തലവേദന മാറിയാല്‍ ശാലോമില്‍ സാക്ഷ്യം അറിയിക്കാമെന്ന് ഞാന്‍ ഈശോയോട് പറഞ്ഞു. എന്റെ അപ്പച്ചന്‍ ശാലോം ഏജന്റായതിനാല്‍… Read More

കയ്യില്‍ വീണ്ടും ബൈബിള്‍, കാരണം റോഡ് റോളര്‍

നാസിക്കിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 2008 കാലം. ഞായറാഴ്ചകളില്‍ ദൈവാലയത്തില്‍ പോവുകയും തിന്മയുടെ വഴികളില്‍ നീങ്ങാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോകുന്ന സമയങ്ങളില്‍ പോക്കറ്റ് ബൈബിള്‍ കൈയ്യില്‍ കരുതും. ഒഴിവു സമയങ്ങളില്‍ വചനം വായിച്ച് ബൈബിളിലെ സംഭവങ്ങള്‍ ഹിന്ദി, മറാഠി ജോലിക്കാരോട് പറഞ്ഞു കൊടുക്കുകയും ചെയ്യും. അങ്ങനെ പോകവേ ഒരു ദിവസം ഞാന്‍… Read More

പ്രൊഫസര്‍ക്കുണ്ടായ നഷ്ടം

പാരീസിലെ കത്തോലിക്ക ദൈവാലയത്തിന്റെ വാതില്‍പ്പടിയിലേക്ക് കാലെടുത്തുവച്ചതാണ് പ്രൊഫസര്‍ നോക്‌സ് പേടന്‍. ആ നിമിഷം കറന്റടിക്കുന്ന ഒരനുഭവം! അപ്പോള്‍ ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടക്കുകയായിരുന്നു. പ്രെസ്ബിറ്റേറിയന്‍ സഭാംഗമായിരുന്ന പ്രൊഫസര്‍ നോക്‌സ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദൈവാലയത്തിലേക്ക് ആദ്യമായിട്ടാണ് കയറുന്നത്. ആ ഒരു നിമിഷംകൊണ്ടുതന്നെ അദ്ദേഹം മാനസാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയയിലെ പ്രശസ്ത ക്വീന്‍ലാന്റ് സര്‍വകലാശാല പ്രൊഫസറായ നോക്‌സ് 2018ല്‍ അവധി… Read More

ലോകം നിന്നെ വെറുക്കുന്നുവോ? ഭയം വേണ്ട

  മടിച്ചു മടിച്ചാണ് അനുവും ബിനുവും ആ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. പക്ഷേ പോകാതിരിക്കുവാന്‍ തീരെ നിവൃത്തിയില്ല. കാരണം തൊട്ടയല്‍വക്കം. വീട്ടുടമസ്ഥന് അനുവിനെയും ബിനുവിനെയും ഇഷ്ടമായതുകൊണ്ടല്ല വിവാഹത്തിന് ക്ഷണിച്ചത്. നാടൊട്ടുക്കും വിളിയുള്ള കല്യാണത്തില്‍ അവരെമാത്രം ഒഴിവാക്കുന്നത് ഒരു മോശം സംഗതിയായതുകൊണ്ടുമാത്രമാണ്. തികച്ചും മ്ലാനവദനരായിട്ടാണ് വിവാഹസദ്യ കഴിഞ്ഞ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. അനു പറഞ്ഞു: ”ഇതിലും ഭേദം നമ്മളീ… Read More

എളുപ്പത്തില്‍ വിശുദ്ധരാക്കുന്ന ടിപ്‌സ്

1. ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക. പ്രഭാത പ്രാര്‍ത്ഥനയില്‍ ആ ദിവസത്തെ ദൈവത്തിന് സമര്‍പ്പിക്കുകയും സന്ധ്യാപ്രാര്‍ത്ഥനയില്‍ ആ ദിവസം ചെയ്ത കാര്യങ്ങളെപ്പറ്റി അവലോകനം ചെയ്യുകയും വേണം. 2.ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും സത്യസസന്ധമായി സംസാരിക്കുകയും ചെയ്യുക. ആകുലതകളും ആവശ്യങ്ങളും സ്നേഹവും പങ്കുവയ്ക്കുക. യേശു എന്ന നാമം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിക്കുക. 3. ഓരോ ദിവസവും സുവിശേഷങ്ങളിലെ ഒരു… Read More