Shalom Times Malayalam – Page 50 – Shalom Times Shalom Times |
Welcome to Shalom Times

ഐ.സി.യുവിനുമുന്നിലെ തിരുവചനങ്ങള്‍

എന്റെ ഭാര്യ ബ്രിജീത്തക്ക് പ്രമേഹമുള്ളതിനാല്‍ കയ്യിലുണ്ടായ ഒരു മുറിവ് പഴുത്ത് കണംകൈ മുഴുവന്‍ ജീര്‍ണിക്കുന്നതുപോലെയായി. പഴുപ്പ് നീക്കം ചെയ്തുകഴിഞ്ഞപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനായി മംഗലാപുരം ഫാ.മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇ.സി.ജി എടുത്തപ്പോള്‍ അതില്‍ ചെറിയ വ്യത്യാസം കണ്ടു. സ്‌കാന്‍ ചെയ്തപ്പോള്‍ ഹൃദയത്തിന് തകരാര്‍ ഉണ്ടെന്നും അതിനാല്‍ സര്‍ജറി ചെയ്യാന്‍ സാധിക്കുകയില്ലെന്നുമാണ്… Read More

ഈശോ എനിക്കിട്ട് തന്ന ‘പണി’

കുറച്ചു വര്‍ഷങ്ങള്‍ പിറകിലോട്ടുള്ള ഒരു യാത്ര. 2016 മെയ് മാസം. പതിവുപോലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം മാതാവിന്റെ ഗ്രോട്ടോക്കുമുന്നില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുമ്പോള്‍ പിറകില്‍നിന്ന് ആരോ വിളിക്കുന്നു, മില്‍ട്ടണ്‍ ബ്രദറാണ്. ദുബായ് സെയ്ന്റ് മേരീസ് ദൈവാലയത്തില്‍ ശാലോം ടൈംസ് മാസിക വിതരണം ചെയ്യുന്ന ദൈവവചനപ്രഘോഷകന്‍. എല്ലാ മാസവും ദൈവാലയമുറ്റത്ത് ശാലോം മാസിക കയ്യില്‍ പിടിച്ച് ആളുകളെ കാത്തുനില്‍ക്കുന്ന… Read More

മുടിചീകിയപ്പോള്‍ കിട്ടിയ ഭാഗ്യം

ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ലിസ്ബത്ത്. അപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ ഒരു വയോധികനെ വീല്‍ചെയറില്‍ അവിടെയെത്തിച്ചു. ചുക്കിച്ചുളുങ്ങിയ മുഖവും ചീകിയൊതുക്കാത്ത നീണ്ട മുടിയും ചേര്‍ന്ന് വല്ലാത്ത ഒരു രൂപം. ലിസിന് വലിയ അനുകമ്പ തോന്നി. അവള്‍ അദേഹത്തിനരുകിലെത്തി ചോദിച്ചു: ”അങ്ങയുടെ മുടി ഒന്നു ചീകി ഒതുക്കട്ടെ?” കേള്‍വിക്കുറവുണ്ടായിരുന്ന അദേഹം ഉറക്കെ പ്രതികരിച്ചു: ”എന്താ പറഞ്ഞേ? എനിക്ക് കേള്‍ക്കാന്‍ പറ്റില്ല.”… Read More

ഗ്രാമത്തിലേക്ക് ഓടിയ മിഷനറി

ലണ്ടന്‍ നഗരത്തില്‍ പകര്‍ച്ചവ്യാധിയുണ്ടായപ്പോള്‍ അതില്‍നിന്നും രക്ഷപ്പെടാനായി മിഷനറി ഗ്രാമത്തിലേക്ക് പുറപ്പെടുകയായിരുന്നു. അതുകണ്ട ഒരു വിശ്വാസി പറഞ്ഞു: ഈ മിഷനറിയുടെ ദൈവം ഗ്രാമത്തില്‍ മാത്രമേയുള്ളൂ, നഗരത്തിലില്ലെന്നു തോന്നുന്നു. മിഷനറിക്ക് ജാള്യത തോന്നി. ദൈവം സര്‍വവ്യാപിയാണല്ലോയെന്ന് അദേഹം ഓര്‍മിച്ചു. ‘എന്റെ ദൈവം ഗ്രാമത്തില്‍മാത്രമല്ല, നഗരത്തിലുമുണ്ട്. ഞാന്‍ എവിടെയായിരുന്നാലും എന്നെ സംരക്ഷിക്കാന്‍ അവിടുന്ന് ശക്തനും കരുണയുള്ളവനുമാണ്’ എന്ന് അദേഹം ഏറ്റുപറഞ്ഞു.… Read More

കഷ്ടി ജയിച്ച് സെമിനാരിയിലെത്തി, പിന്നീട്…

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. ടെര്‍മിനല്‍ പരീക്ഷക്കുശേഷം നടന്ന പി.റ്റിഎ മീറ്റിംഗിന് അമ്മ എത്തി. നന്നായി പഠിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയുടെ അടുത്താണ് അമ്മ ഇരുന്നത്. അവന്റെ അമ്മ പ്രോഗ്രസ് കാര്‍ഡ് തുറന്നപ്പോള്‍ എല്ലാത്തിലും എ പ്ലസ്, എ ഗ്രേഡുകള്‍. എന്നാല്‍ എന്റേതില്‍ സി പ്ലസ്, സി എന്നീ ഗ്രേഡുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അന്ന്… Read More

നിങ്ങളുടെ കുഞ്ഞ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?

എന്റെ സന്തോഷങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും ആകുലതകളുമെല്ലാം അടുത്ത സുഹൃത്തിനോടെന്നപോലെ ഞാന്‍ എന്റെ ദൈവത്തോട് പങ്കുവയ്ക്കാറുണ്ട്. ഒരു സന്ധ്യാനേരത്ത് ഡയറിയില്‍ ദൈവത്തിന് ഒരു നിവേദനം എഴുതുകയായിരുന്നു. ഇതുകണ്ട എന്റെ മൂത്തമകള്‍ പൊന്നൂസ് അടുത്തുവന്ന് ചോദിച്ചു ”അമ്മ എന്നതാ ഇത്ര കാര്യമായി എഴുതിക്കൊണ്ടിരിക്കുന്നത്?” ഞാന്‍ പറഞ്ഞു, ”അമ്മ ദൈവത്തിന് ഒരു കത്തെഴുതുവാ.” അതുകേട്ട് കുറച്ചുനേരം പരുങ്ങിനിന്നിട്ട് അവള്‍ ചോദിച്ചു… Read More

തിന്മയെ അട്ടിമറിച്ച കാറ്റര്‍

ഓസ്ട്രേലിയന്‍ സെനറ്റ് പ്രസിഡന്റ് സ്യൂ ലൈന്‍സ് ചില പ്രത്യേകതീരുമാനങ്ങളുമായാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുംമുമ്പ് ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് രാജ്യത്തെ കീഴ്വഴക്കമാണ്. അത് നീക്കംചെയ്യണമെന്നതാണ് സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ സ്യൂവിന്റെ വാദം. 121 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1901 മുതല്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കര്‍തൃപ്രാര്‍ത്ഥന ചൊല്ലിയാണ്… Read More

വേട്ടയാടിയും നൃത്തമാടിയും വിശുദ്ധിയിലേക്ക്…

പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുള്ള യുവാവ്. പഠനത്തില്‍ സമര്‍ത്ഥന്‍. വേട്ടയാടാനും കുതിരപ്പുറത്ത് സവാരി ചെയ്യാനും ഇഷ്ടം. ഭംഗിയായി വസ്ത്രം ധരിക്കും. ഇതൊന്നും കൂടാതെ നന്നായി നൃത്തം ചെയ്യും. ഇക്കാരണങ്ങള്‍കൊണ്ടെല്ലാംതന്നെ എല്ലാവരും കൂട്ടുകൂടാനിഷ്ടപ്പെടുന്ന യുവാവായിരുന്നു ഫ്രാന്‍സിസ്. പല പെണ്‍കുട്ടികളും അവന്റെ ഹൃദയം കീഴടക്കാന്‍ ആഗ്രഹിച്ചു. അങ്ങനെ യുവത്വത്തിന്റെ പ്രസരിപ്പില്‍ മുഴുകി ജീവിക്കവേ, രണ്ടു തവണയാണ് ഗുരുതരമായ രോഗം… Read More

സൂപ്പര്‍മാര്‍ക്കറ്റിലെ ദൈവം

ജര്‍മനിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് അല്‍ദോയുടെ ജോലി. ഒഴിവുസമയമെല്ലാം ഈ യുവാവ് ഒരു പുസ്തകം വായിക്കുന്നതുകണ്ട് ഉടമസ്ഥന്‍ ചോദിച്ചു: ‘ഇതെന്താണ് നീ എപ്പോഴും വായിക്കുന്നത്?’ ‘ഇത് ദൈവവചനമാണ്.’ അല്‍ദോ പറഞ്ഞു. ‘അത് നിനക്കെങ്ങനെയറിയാം. ദൈവമില്ലാതെ എങ്ങനെ വചനമുണ്ടാകും?’ അല്‍ദോ ആകാശത്തേക്ക് നോക്കിയിട്ട് ചോദിച്ചു, ‘സൂര്യനുണ്ടെന്ന് സാറിന് തെളിയിക്കാമോ?’ ”അത് തെളിയിക്കാനെന്തിരിക്കുന്നു, സൂര്യന്റെ പ്രകാശം കാണുന്നുണ്ടല്ലോ, ചൂടും കിട്ടുന്നു.… Read More

ശാസ്ത്രജ്ഞനെ പുരോഹിതനാക്കിയ കണ്ടെത്തല്‍

സ്വിറ്റ്സര്‍ലണ്ടിലെ ലുഗാനോയിലാണ് ലൊറെന്‍സോ ഡി വിറ്റോറി ജനിച്ചത്. ഗവേഷണങ്ങളോടായിരുന്നു ഇഷ്ടം. പഠനം, കായികവിനോദങ്ങള്‍, പ്രാര്‍ത്ഥന, വിശ്വാസം, അങ്ങനെ എന്തിലുമേതിലും ലോജിക്കായി ചിന്തിക്കുന്ന അന്വേഷണകുതുകി. കത്തോലിക്കനാണെന്നതില്‍ അഭിമാനിക്കുന്ന ലോറെന്‍സോ, അതിന്റെ കാരണവും വ്യക്തമാക്കി. മറ്റുള്ളവരെ മനസിലാക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും പിന്തുണയ്ക്കാനും അംഗീകരിക്കാനും സഹായിക്കാനും തന്നെ സഹായിച്ചത് കത്തോലിക്കാസഭയാണത്രേ. ക്ലാസ്സിക്കല്‍ ഗ്രീക്ക്, ലാറ്റിന്‍ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹത്തിന്റെ ശാസ്ത്രതാല്‍പര്യം വര്‍ധിച്ചു.… Read More