Article Jan 2021 – Shalom Times Shalom Times |
Welcome to Shalom Times

മറിയത്തിന് അത് അസാധ്യമായിരുന്നു…

മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ എളിമയുടെ തിളങ്ങുന്ന ഉദാഹരണമാണ്. സ്വര്‍ഗരാജ്ഞിയായിരുന്നിട്ടും ആരും അവളെ ശ്രദ്ധിക്കുന്നില്ല. ശിമയോന്‍ ശിശുവിനെ കരങ്ങളിലേന്തി അവന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതെല്ലാം തനിക്കറിവുണ്ടെന്നു… Read More

ദേഷ്യം മാറ്റുന്ന മരുന്ന്

”എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേ അവന്‍ ചൂടാവും. ഒരു കാര്യം അവനെ പറഞ്ഞുമനസിലാക്കാന്‍ എത്ര വിഷമമാണെന്നോ?” ഒരു കൂട്ടുകാരി അവളുടെ സഹോദരനെക്കുറിച്ച് പറഞ്ഞ കാര്യം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്. അവനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അവളോട് ആശ്വാസവാക്ക് പറഞ്ഞെങ്കിലും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്? അവന്റെ ദേഷ്യം മാറ്റണമേ എന്നാണോ അതോ വേറെന്തെങ്കിലുമാണോ… ഒരു ഊഹവും കിട്ടിയില്ല. അങ്ങനെയിരിക്കേയാണ് ചില ഓര്‍മ്മകള്‍ മനസിലെത്തിയത്. ഡിഗ്രി പഠനത്തിന്റെ… Read More

എന്റെ വിശുദ്ധ കുര്‍ബാനയും മോശയും

2004-ല്‍ ആദ്യമായി യു.എ.ഇയില്‍ വരുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടിക്കൊണ്ടാണ് പറന്നിറങ്ങിയത്. വര്‍ണാഭമായ വിളക്കുകളും മനോഹരമായ കെട്ടിടങ്ങളും പിന്നിട്ട് ഞാന്‍ ഒരു ബന്ധുവീട്ടില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ യഥാര്‍ത്ഥ ഇടം അങ്ങ് ദൂരെയാണ് എന്ന് പിറ്റേന്നാണ് മനസ്സിലായത്. ഉച്ചയൂണിനുശേഷം കാറില്‍ പുറപ്പെട്ട എന്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന കാഴ്ചകളിലൂടെ കാറിന്റെ ചക്രങ്ങള്‍ ഉരുണ്ടുകൊണ്ടിരുന്നു. റാസല്‍ ഖൈമയില്‍ ഒരു… Read More

ഒരു ജപമാലയ്ക്കുവേണ്ടണ്ടി ജപമാലക്കട തുടങ്ങിയ ഈശോ

വര്‍ഷങ്ങള്‍ക്കു മുന്‍പ് വേളാങ്കണ്ണി ദൈവാലയത്തില്‍ പോകാന്‍ അവസരം ലഭിച്ചു. അവിടെ ചെന്നപ്പോള്‍ കുറെ ചേട്ടന്മാര്‍ വട്ടത്തിലിരുന്ന് ജപമാല ചൊല്ലുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ കൈയിലുണ്ടായിരുന്ന വളരെ നീളം കൂടിയ ഒരു ജപമാലയാണ്. എല്ലാവരും ആ ജപമാലയില്‍ പിടിച്ചാണ് ജപമാല ചൊല്ലിയിരുന്നത്. ചോദിച്ചറിഞ്ഞപ്പോള്‍ മനസ്സിലായി ആയിരം മണി ജപമാലയാണെന്ന്, ഇരുപത് ജപമാലയുടെ സംഗ്രഹം. അപ്പോള്‍മുതല്‍ മനസ്സില്‍ ഒരു… Read More

ജെമ്മ തന്ന മുത്തുകള്‍

”എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. പക്ഷേ ഞാന്‍ പള്ളിയില്‍ പോകാറില്ല,” ജെമ്മ പറഞ്ഞു. ഗുരുതരമായ രോഗാവസ്ഥയെതുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് ജെമ്മ. എഴുപത്തിയഞ്ചു വയസുണ്ട്. തന്റെ രോഗത്തെക്കുറിച്ചു സംസാരിക്കുന്നതിനിടെയായിരുന്നു അവരുടെ ഈ വാക്കുകള്‍. തുടര്‍ന്ന് ജെമ്മ പറഞ്ഞു, ”ചെറുപ്പത്തില്‍ കത്തോലിക്ക സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. പക്ഷേ പിന്നീട് ഒരിക്കലും വിശ്വാസം പരിശീലിച്ചിട്ടില്ല.” മുപ്പത്തിരണ്ട് വര്‍ഷത്തോളമായി കുമ്പസാരിച്ചിട്ടും വിശുദ്ധ കുര്‍ബാന… Read More

ദൈവത്തെപ്പറ്റി സംസാരിക്കാന്‍ എന്താണ് എളുപ്പവഴി?

”പടച്ചോന്‍ ഞമ്മന്റെ കൂട്ടത്തിലുള്ളപ്പം ഞമ്മക്ക് എല്ലാരും സഹായം ചെയ്യും…” ബസ് കാത്തുനില്‍ക്കുന്നതിനിടയ്ക്ക് ഞാന്‍ കേട്ട ഒരു സംഭാഷണഭാഗമാണിത്. ഉദ്ദേശം മുപ്പത് വയസ് വരുന്ന ഒരു മുഹമ്മദീയന്‍ ഏതാണ്ട് അറുപത് വയസുള്ള ഒരു ഉമ്മയോട് സംസാരിക്കുകയാണ്. അയാളുടെ ഒരു കൊച്ചുകുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചുപോലും. ഒന്നുമില്ലാത്തവനായിട്ടുപോലും ശവസംസ്‌കാരത്തിനായി നൂറോളം പേര്‍ കൂടി. അതെല്ലാം അങ്ങനെ സംഭവിച്ചത്… Read More

സര്‍വദാനങ്ങളും സര്‍വസംരക്ഷണവും ലഭിക്കുന്ന ഏറ്റവും ചെറിയ പ്രാര്‍ത്ഥന

  എനിക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ട്, ഇഷ്ടങ്ങളുണ്ട്, പ്ലാനുകള്‍ ഉണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ എനിക്ക് ദൈവത്തോടും മറ്റുള്ളവരോടും പരിഭവം തോന്നും. ഒരിക്കല്‍, പ്രാര്‍ത്ഥിച്ചിട്ടും ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാതെ വന്ന സമയം. വല്ലാത്ത നിരാശയും വേദനയും അനുഭവപ്പെട്ടുകൊണ്ടിരുന്നു. ആ സമയത്ത് യേശു എന്നോട് പറഞ്ഞു: ”ദൈവത്തിന്റെ എല്ലാ ദാനങ്ങളും എല്ലാ സംരക്ഷണവും കിട്ടുന്ന ഏറ്റവും… Read More

ആ മടക്കയാത്രയ്ക്കിടയിലെ അത്ഭുതം

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലഘട്ടം. അമ്മയും ഞാനും നിത്യം കുര്‍ബാനയില്‍ പങ്കുകൊള്ളുമായിരുന്നു. അള്‍ത്താരബാലനുമായിരുന്നു ഞാന്‍. ഒരു ദിവസം പതിവുപോലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ വീട്ടിലേക്ക് നടന്നുവരികയായിരുന്നു. വീട് എത്തുന്നതിനുമുമ്പ് ഒരു ജംഗ്ഷനുണ്ട്. അവിടത്തെ വളവ് തിരിഞ്ഞ് ഒരു ഓട്ടോറിക്ഷ വരുന്നത് കണ്ടു. പെട്ടെന്ന് വെടി പൊട്ടുന്നതുപോലെ ഒരു ശബ്ദം! എന്റെ കാലില്‍ എന്തോ വന്ന്… Read More

മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് അല്പസമയം പ്രാര്‍ത്ഥിച്ചതും ഓര്‍ക്കുന്നു. ചാപ്പലില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്ന വ്യക്തി മദര്‍ തെരേസയുടെ കൂടെ ആദ്യ ബാച്ചില്‍ ഉണ്ടായിരുന്ന ഒരു… Read More

നീതിയുടെ രഹസ്യം വെളിപ്പെട്ടപ്പോള്‍…

യേശുക്രിസ്തു ഒരു രഹസ്യമാണ്, കൂടുതല്‍ അറിയുന്തോറും ഇനിയും കൂടുതല്‍ അനാവരണം ചെയ്യപ്പെടേണ്ട ഒരു രഹസ്യം. അതിനാല്‍ വളരെ ആദരവോടും അത്ഭുതം കൂറുന്ന മനസുമായിട്ടാണ് യേശുവിനെ സമീപിക്കേണ്ടത്. ആശ്ചര്യപൂര്‍വം ശിഷ്യന്മാര്‍ പറഞ്ഞ വാക്കുകളുണ്ടല്ലോ: ”ഇവന്‍ ആര്?” ഈ ചോദ്യം നാം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുക. അവിടുന്ന് തന്നെക്കുറിച്ച് അനുദിനം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നമുക്ക് തന്നുകൊണ്ട് നമ്മെ നിരന്തരം വഴിനടത്തും.… Read More