ഒരു യുവാവും യുവതിയും പ്രണയത്തിലാണെന്ന് കരുതുക. അവര് വിവാഹം കഴിക്കാന് ആഗ്രഹിക്കുകയും ചെയ്യുന്നു. എങ്കില്, ഈ കമിതാക്കള് വിവാഹത്തിനുമുമ്പുതന്നെ പരസ്പരസമ്മതത്തോടെ ശരീരംകൊണ്ട് ഒന്നുചേരുന്നതില് എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ തലമുറയില് വളരെ പ്രസക്തമായ ഒരു ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. മറവില്ലാത്ത സ്നേഹമോ? നമുക്കാദ്യം യു.എസില്നിന്നുള്ള മിഷേലിനെ പരിചയപ്പെടാം. വിവാഹത്തിന് മുന്നേ ഡേറ്റിംഗ് ആപ്പിലൂടെ… Read More
Author Archives: times-admin
വിജയിയാണോ നീ?
തന്നെ സന്ദര്ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന് നല്കേണ്ടത്?’ കോപം വന്നെങ്കിലും ആദരഭാവം കൈവിടാതെ രാജാവ് അന്വേഷിച്ചു, ”യുദ്ധങ്ങളില് ഒരിക്കല്പ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ഞാനെങ്ങനെ അടിമയും പരാജിതനുമാകും?” ഗുരു വിശദീകരിച്ചു, ”സ്വാദുള്ള ഭക്ഷണം എപ്പോഴും കഴിച്ച് അങ്ങ് നാവിന്റെ അടിമയായി. നിരന്തരം സ്തുതിപാഠകരെ ശ്രദ്ധിച്ച് കാതിന്റെ… Read More
നൈജീരിയന് വസന്തം
നൈജീരിയ: ദൈവവിളി വസന്തത്തിന്റെ ആനന്ദത്തില് എനുഗു നഗരത്തിലെ ബിഗാര്ഡ് മെ മ്മോറിയല് മേജര് സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില് നാല്പത് സെമിനാരിവിദ്യാര്ത്ഥികളാണ് ഡീക്കന്പട്ടം സ്വീകരിച്ചത്. വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്ച്ച്ബിഷപ് ഫോര്ത്തുനാത്തൂസ് നവാചുക്വു ഡീക്കന്പട്ടശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. ഇതേ സെമിനാരിയിലെ പൂര്വ വിദ്യാര്ത്ഥികൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമായി. വൈദികരും സെമിനാരിയിലെതന്നെ പൂര്വവിദ്യാര്ത്ഥികളും വിശ്വാസികളുമടങ്ങുന്ന… Read More
‘പിടിച്ചെടുത്തു’, ആനന്ദം!
പി.എച്ച്ഡി പഠനം പൂര്ത്തിയാക്കാനുള്ള തയാറെടുപ്പുകള്, കഴിവ് തെളിയിക്കാന് തക്ക മ്യൂസിക് കണ്സേര്ട്ടുകള്, നല്ലൊരു യുവാവുമായുള്ള സ്നേഹബന്ധം… ഇതെല്ലാം മനസില് നിറഞ്ഞുനില്ക്കേ വലിയ ലക്ഷ്യങ്ങളായിരുന്നു മുന്നില്. കരിയറില് ഉയരങ്ങളിലെത്തി നല്ലൊരു ഭാവിജീവിതം കെട്ടിപ്പടുക്കണം. വിവാഹം ചെയ്ത് നല്ലൊരു കുടുംബജീവിതം നയിക്കണം… അങ്ങനെയങ്ങനെ… ഇതെല്ലാം ചിന്തിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്ന സമയമായിരുന്നു 2018. പഠനത്തിനായി യു.എസിലെ ക്യാംപസിലായിരിക്കുമ്പോള് അനുദിനം വിശുദ്ധബലിക്കും ദിവ്യകാരുണ്യ… Read More
ആ ‘അമ്മ’യും പുകവലിയും
യൗവനത്തില്ത്തന്നെ സുഹൃത്തുക്കളുടെ പ്രേരണമൂലം എന്നില് കടന്നുകൂടിയതാണ് പുകവലിശീലം. കുറഞ്ഞ കാലംകൊണ്ട് ഞാന് അതിന് വല്ലാതെ അടിമയായിപ്പോയി. ഇടയ്ക്ക് പലപ്പോഴും നിര്ത്തുവാന് പരിശ്രമിച്ചു. പക്ഷേ രണ്ടോ മൂന്നോ ദിവസം പുകവലിക്കാതെ കഴിച്ചുകൂട്ടിയാലും ആരെങ്കിലും വലിക്കുന്നത് കാണുമ്പോള് അവരോട് വാങ്ങി വലിച്ച് വീണ്ടും പുകവലിശീലത്തിലേക്ക് മടങ്ങിപ്പോകുമായിരുന്നു. വിവാഹിതനായപ്പോള് ഭാര്യ അതൃപ്തി പ്രകടിപ്പിച്ചതിനാല് വീണ്ടും പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഒരു… Read More
‘സ്പെഷ്യല്’ സഹനങ്ങളുണ്ടോ?
ദൈവമേ ഞാന് എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്? ഒരു മനുഷ്യായുസ്സില് ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല് ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്ത്തനങ്ങള്ക്കൊടുവില് പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം. എന്റെ ഭവനത്തില് മദ്യപാനത്തിന്റെ ഒട്ടനവധി തകര്ച്ചകള് ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്ഷങ്ങള് നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്.… Read More
വിശുദ്ധിയുടെ മൂന്ന് ഘട്ടങ്ങള്
വിശുദ്ധ ഫൗസ്റ്റീന പറയുന്നു: ”ദൈവേഷ്ടം നിറവേറ്റുന്നതിലാണ് പുണ്യപൂര്ണത നേടാനുള്ള പരിശ്രമവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത്.” മൂന്ന് ഘട്ടങ്ങളിലൂടെയാണ് ദൈവേഷ്ടം നിറവേറ്റുക എന്ന പ്രക്രിയ പൂര്ണതയിലെത്തുന്നത്. നമ്മുടെ ഹിതം ദൈവഹിതത്തോട് അനുരൂപപ്പെടുത്തുന്നതാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടമാകട്ടെ ദൈവഹിതത്തിന് നമ്മുടെ ഹിതം അടിയറവ് വയ്ക്കുന്നതാണ്. മൂന്നാം ഘട്ടത്തില് നമ്മുടെ ഹിതം എന്നതുതന്നെ നിലനില്ക്കുന്നില്ല, ദൈവഹിതംമാത്രം നിലനില്ക്കുന്നു. ഈ ഘട്ടത്തില്… Read More
സുവിശേഷം പറയുന്ന ബാര് ഉടമ!
സമയം വൈകിട്ട് നാലുമണിയായിക്കാണും. 1989-ലെ ഡിസംബര്മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാറുണ്ടെങ്കിലും അതെടുത്തുപോകാന് വയ്യാത്തതുകൊണ്ട് എങ്ങനെയോ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ‘ഒന്ന് വേഗം പോ’ എന്ന് ഓട്ടോ ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡോ.ബേബി ജോണ് നടത്തുന്ന ആശുപത്രിയാണ് അത്. ഡോ.ബേബി എന്റെ സുഹൃത്തുമാണ്. അദ്ദേഹം… Read More
ദൂതന്മാരുടെമേലും അധികാരം ലഭിക്കും
വാഷിങ്ടണ് ഡി.സി.യിലുള്ള പ്രമുഖ ധ്യാനഗുരുവും എഴുത്തുകാരനുമാണ് മോണ്സിഞ്ഞോര് ചാള്സ് പോപ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം അച്ചന്റെതന്നെ വാക്കുകളില്: 15 വര്ഷം മുമ്പ് ഞാന് വാഷിങ്ടണ് ഡി.സി.യിലെ ഓള്ഡ് സെന്റ്മേരീസില് ദിവ്യബലി അര്പ്പിക്കുകയായിരുന്നു. കൂദാശ പരികര്മസമയം. തിരുവോസ്തി കരങ്ങളിലെടുത്ത് ആദരവോടെ ശിരസുനമിച്ചു പാവനമായ കൂദാശാവചനങ്ങള് ഉരുവിട്ടു: ‘ഇത് എന്റെ ശരീരമാകുന്നു.’ അപ്പോള് വിശ്വാസികള്ക്കിടയില്, വലതുഭാഗത്തെ നിരയില്നിന്ന്, ആരോ… Read More