ഏകദേശം മുപ്പത്തിയഞ്ചു വര്‍ഷംമുമ്പ് എന്റെ മക്കള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം. ഒരിക്കല്‍, അധ്യാപക-രക്ഷാകര്‍തൃ യോഗത്തിനിടെ ഒരു അധ്യാപകന്‍ തന്റെ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഞങ്ങള്‍ അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും മക്കള്‍ നന്നായി പഠിക്കുന്നത് ഞങ്ങള്‍ പഠിപ്പിച്ചിട്ടാണെന്ന് എല്ലാവുരം കരുതുന്നു. അതല്ല സത്യം. ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍, ഓഫീസില്‍ പോകാന്‍, വീട്ടിലെ പണികള്‍ തീര്‍ക്കാന്‍, അന്നത്തെ ജോലികള്‍ക്കുവേണ്ടി ഒരുങ്ങാന്‍,… Read More
Author Archives: times-admin
AUGUST 2025
JULY 2025
സൗന്ദര്യം വര്‍ധിക്കണോ നിത്യയൗവനം വേണോ..?
‘സൗന്ദര്യം വര്‍ധിക്കണോ..? നിത്യ യൗവനം വേണോ…? ഇതു ചെയ്താല്‍ മതി..’ ഒരുപക്ഷേ, നവമാധ്യമ മാര്‍ക്കറ്റുകളില്‍ ഏറ്റവും ഡിമാന്റുള്ള വാക്കുകളാണിവയെന്നു തോന്നുന്നു. കാരണം, സൗന്ദര്യത്തിന് ശക്തരെ കീഴടക്കാന്‍ കഴിയും, രാജ്യങ്ങളെയും അധിപതികളെയും വീഴ്ത്തിട്ടുണ്ട്, ലോകത്തെ ആകര്‍ഷിക്കാന്‍ മാത്രം പവര്‍ഫുള്‍ ആണ് സൗന്ദര്യത്തിന്റെ വശ്യശക്തി. ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടക്കുകയാണ്. അതില്‍, ഏറ്റവും സുന്ദരനെയും സുന്ദരിയെയും കണ്ടെത്തുന്ന… Read More
സ്വര്‍ഗവും നരകവും ഇവിടെത്തന്നെയാണോ?
”സ്വര്‍ഗവും നരകവും ഒക്കെ ഈ ലോകത്തില്‍ത്തന്നെയാണ്, ഈ മതക്കാരൊക്കെ വെറുതെ ഓരോന്നു പറഞ്ഞ് പേടിപ്പിക്കുന്നതാണെന്നേ. നല്ല രീതിയില്‍ ജീവിച്ചാല്‍ ഇവിടം സ്വര്‍ഗമാക്കാം….” ഇത്തരം ചിന്തകള്‍ എപ്പോഴെങ്കിലും ഉള്ളിലൂടെ വന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ നിരീക്ഷണം ശരിയാണ് കേട്ടോ. പക്ഷേ അതിന്റെ നിഗമനവുംകൂടി (conclusion) ശരിയാക്കണം. അതായത്, ഈ ലോകത്തില്‍ ഉള്ളത് ഇവ രണ്ടിന്റെയും മുന്നനുഭവമാണ്. മരണശേഷം ഏതെങ്കിലും ഒന്ന്… Read More
ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് എന്ത്?
പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ ഒരു യുവാവിനെക്കുറിച്ച് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. അവന് സുവിശേഷം പ്രഘോഷിക്കാന്‍ വലിയ ആഗ്രഹം. പക്ഷേ, യാത്ര ചെയ്യാനോ പ്രസംഗിക്കാനോ കഴിയില്ല. എന്നാലും അവന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”കര്‍ത്താവേ, എങ്ങനെയാണ് എനിക്ക് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രസംഗിക്കാന്‍ കഴിയുക?” അവന്റെ ആഗ്രഹം അത്ര വലുതായിരുന്നു. ദൈവം അവന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കിക്കൊണ്ടണ്ട്… Read More
അന്ന് ബസില്‍വച്ച് മനസിലായി വീട് ഏതാണെന്ന് !
സ്വാതന്ത്ര്യത്തോടെ വിശുദ്ധബലിക്ക് പോകാന്‍ സാധിക്കാതിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്. കാരണം ജനിച്ച നാളുകള്‍മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ റാസല്‍ ഖൈമയിലായിരുന്നു ജീവിതം. അപ്പച്ചനും അമ്മയും വിവാഹശേഷം അധികം താമസിയാതെ ജോലിസംബന്ധമായി റാസല്‍ ഖൈമയിലെത്തിയതാണ്. അന്ന് അവിടെ പരസ്യമായ ആരാധന ക്രൈസ്തവര്‍ക്ക് അനുവദനീയമായിരുന്നില്ല. മാസത്തിലൊരിക്കല്‍ കത്തോലിക്കര്‍ ഏതെങ്കിലും വീടുകളില്‍ ഒരുമിച്ച് ചേരും. അന്ന് ഒരു വൈദികനെയും ക്ഷണിച്ചിട്ടുണ്ടാകും. ലത്തീന്‍,… Read More
പച്ചിലകളുംആരാധനയും
ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യം പ്രതീകാത്മകം മാത്രമാണെന്ന് വാദിച്ച പാഷണ്ഡതയ്‌ക്കെതിരെ 11-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രൂപം പ്രാപിച്ചതാണ് ദിവ്യകാരുണ്യഭക്തി. കത്തോലിക്കാ സഭയ്ക്ക് ലഭിച്ച പ്രത്യേക സമ്മാനവും അവളുടെ ശക്തിയുടെ രഹസ്യവും ദിവ്യകാരുണ്യസ്ഥിതനും ആരാധ്യനുമായ ഈശോയാണെങ്കില്‍, ഈ സമ്മാനത്തെ സര്‍വോപരി വിലമതിക്കുക സുപ്രധാനമായ കാര്യമാണ്. ബഥനിയിലെ മറിയം, ഗുരുപാദത്തിങ്കലിരുന്നതുപോലെ (ലൂക്കാ 10/39) ദിവ്യകാരുണ്യസന്നിധിയിലിരുന്ന് ആരാധിക്കുക ഇക്കാലഘട്ടത്തിന്റെ വലിയ ആവശ്യമത്രേ.… Read More
തെറ്റിദ്ധരിക്കപ്പെടുന്ന ചില ഡോക്ടര്‍മാര്‍!
എന്റെ ചെറുപ്പകാലത്താണ് ഈ സംഭവം നടന്നത്, ഏകദേശം 55 വര്‍ഷങ്ങള്‍ക്കുമുമ്പ്. എന്റെ സ്വന്തക്കാരില്‍പെട്ട ഒരു മേരിയാന്റി (അവിവാഹിത) രോഗിയായി. കടുത്ത ശാരീരിക ക്ഷീണം. തലചുറ്റല്‍, വിളര്‍ച്ച, വയറ് കാരണംകൂടാതെ വീര്‍ത്തുവീര്‍ത്തു വരുന്നു. ഞങ്ങളുടെ നാട്ടില്‍ അന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയുണ്ടായിരുന്നു. ആന്റിയെ വീട്ടുകാര്‍ ആരുടെയോ നിര്‍ദേശപ്രകാരം ചീഫ് ഫിസിഷ്യനെ കാണിച്ചു. ഫിസിഷ്യന്‍ ഒരു… Read More
പ്രശ്‌നകാരണം നീക്കിക്കളയാം!
ഒരു ഏകദിന ധ്യാനത്തില്‍ ദൈവവചനം പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഹൃദയത്തിന്റെ ഉള്ളില്‍നിന്ന് ഒരു ശബ്ദം പുറത്തേക്ക് വരുന്നത്. ജനത്തോട് പരിശുദ്ധാത്മാവ് ശക്തമായി സംസാരിക്കുന്ന ഒരു അനുഭവം: ”നമ്മുടെ ഓരോരുത്തരുടെയും ദുഃഖത്തിന്റെയും പരാജയത്തിന്റെയും നിരാശയുടെയും കാരണം ജോലിയില്ലാത്തതല്ല, സമ്പത്ത് ഇല്ലാത്തതല്ല, കുടുംബ പ്രതിസന്ധികള്‍ അല്ല, പരിശുദ്ധാത്മാഭിഷേകത്തിന്റെ കുറവാണ്!” ഈ വാക്കുകള്‍ ഞാന്‍പോലും അറിയാതെ എന്നില്‍നിന്ന് വന്നതാണ്. ആ… Read More