വിശുദ്ധ ബൈബിളില് പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയുംപറ്റി പറയുന്നുണ്ട്. ആദത്തെ ദൈവം പരീക്ഷിക്കുകയാണ് ചെയ്തത്. സാത്താനാണ് അതിനെ ഒരു പ്രലോഭനമാക്കിമാറ്റിയത്. ദൈവം തന്റെ മക്കളെ പലവിധ പരീക്ഷണങ്ങള്ക്ക് വിധേയമാക്കുന്നത് അവര് വിശുദ്ധിയില് വളരുന്നതിനും വിശ്വാസത്തില് ഉറയ്ക്കുന്നതിനുംവേണ്ടിയാണ്. ക്രിസ്തീയ വളര്ച്ചയുടെ ഒരവശ്യഘട്ടമാണ് ദൈവം അയക്കുന്ന പരീക്ഷകള്. സഹനങ്ങളും ക്ലേശങ്ങളും രോഗങ്ങളും വേദനകളുമെല്ലാം പരീക്ഷകളാണ്. അവയെ അതിജയിക്കാന് നാം പരിശ്രമിക്കണം. ക്രിസ്തുവിനുപോലും… Read More
Author Archives: times-admin
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം?
സ്ത്രീകളോടുള്ള ഈശോയുടെ സമീപനം വിശുദ്ധ ഗ്രന്ഥത്തിലൂടെ വായിച്ചെടുക്കാം. യഹൂദ പാരമ്പര്യത്തില് സ്ത്രീകള്ക്ക് പുറത്തിറങ്ങി നടക്കാനോ ഏതെങ്കിലും വിധത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കാനോ കഴിയുമായിരുന്നില്ല. കോടതികളില്പ്പോലും അവരുടെ വാക്കുകള്ക്കു സ്വീകാര്യത ലഭിച്ചിരുന്നില്ല. പുരുഷ മേധാവിത്വത്തിന് കീഴില് അടയ്ക്കപ്പെട്ട നിസ്സഹായ ജീവിതങ്ങള് ആയിരുന്നു യഹൂദ സ്ത്രീകളുടേത് എന്നുപറയാം. യഹൂദ റബ്ബിമാര് സ്ത്രീകളുമായി സംസാരിക്കുക പതിവല്ല. എന്നിട്ടും യേശു പലപ്പോഴും പൊതുസ്ഥലങ്ങളില്… Read More
ഡാന്റ്സിഗിന്റെ ചെങ്കടല്
കാലിഫോര്ണിയ സര്വകലാശാലയില് 1939-ല് പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്ത്ഥിയായിരുന്നു ജോര്ജ് ഡാന്റ്സിഗ്. ഗണിതശാസ്ത്രക്ലാസ് നടക്കുന്നതിനിടെ എന്തോ കാരണത്താല് അവന് അല്പസമയം ക്ലാസില് ശ്രദ്ധിക്കാന് സാധിക്കാതെ പോയി. ശ്രദ്ധ മാറിയ സമയത്ത് അധ്യാപകന് ബോര്ഡില് രണ്ട് ചോദ്യങ്ങള് എഴുതിയിട്ടിരുന്നു. അത് ഹോംവര്ക്കായി നല്കിയതായിരിക്കും എന്ന് കരുതി പിന്നീട് ഉത്തരം കണ്ടെത്താമെന്ന ചിന്തയോടെ ജോര്ജ് അത് പകര്ത്തിയെടുത്തു. പിന്നീട് ആ… Read More
JUNE 2025
പ്രതികൂലങ്ങളെ ആനന്ദമാക്കിയവര്
നോര്ത്ത് അമേരിക്കയിലെ ഗ്ലേസിയര് നാഷണല് പാര്ക്കിനടുത്ത് ട്രെയ്ന് അപകടം തുടര്ക്കഥയായ ഒരു ശൈത്യകാലം. ട്രാക്കില് മറിഞ്ഞ 104 കണ്ടെയ്നറുകളിലെ ചോളമണികള് ആ ദേശമാകെ കുമിഞ്ഞുകൂടി. ഇതിന്റെ ഗന്ധമടിച്ചെത്തിയ ഗ്രിസ്ലി കരടികള് ചോളമണികള് തിന്നുമഥിച്ച് അതില് കിടന്നുരുണ്ട് ചോളസദ്യ ആഘോഷമാക്കി. ഇതുകണ്ട് ചെറുകരടികളും കറുത്ത കരടികളും കുതിച്ചെത്തി ചോളക്കുന്നുകളില് നൃത്തമാടി. ആക്രമണകാരികളായ ഗ്രിസ്ലികളെ കാണുമ്പോള്ത്തന്നെ മറ്റുകരടികള് ഓടിയൊളിക്കും.… Read More
റൂഡിക്ക് കിട്ടി ആ സമാധാനം!
റുഡോള്ഫ് ഹോസ് എന്നാണ് ആളുടെ പേര്, കത്തോലിക്കനായി ജനിച്ചു വളര്ന്നു. അപ്പന് മോന് വൈദികനാവണമെന്നായിരുന്നു ആഗ്രഹം. എന്നാല്, അപ്പന്റെ മരണശേഷം റുഡോള്ഫ് എന്ന റൂഡി പതിയെ വിശ്വാസത്തില്നിന്നും അകന്നു. അതിന്റെകൂടെ അന്ന് ജര്മനിയിലെ ഒരു നേതാവിന്റെ പ്രസംഗം കേട്ടതോടെ ആള് മുഴുവന് ‘ഫ്ളാറ്റാ’യി. വിശ്വാസം ഉപേക്ഷിച്ച് നാസി പാര്ട്ടിയില് ചേര്ന്നു. നേതാവ് വേറാരുമല്ല, ഹിറ്റ്ലര് ആയിരുന്നു.… Read More
ഉടനടി ഉത്തരം
ദൈവം ഉടനടി ഉത്തരം നല്കുന്ന ഒരു പ്രാര്ത്ഥനയെക്കുറിച്ച് നിങ്ങളോട് പറയട്ടെ. അത് വളരെ സുദീര്ഘമായ ഒരു വാചിക പ്രാര്ത്ഥനയല്ല, നേരേമറിച്ച് ഹൃദയത്തിന്റെ ആഴങ്ങളില്നിന്ന് ദൈവത്തിലേക്ക് മനസുയര്ത്തി, ഒരു നെടുവീര്പ്പിട്ടുകൊണ്ട് ‘എന്റെ കര്ത്താവേ’ എന്ന ഒരു വിളി മാത്രമാണ്. നിങ്ങളുടെ ശ്രദ്ധയെ ഇതിന് ആധാരമായ പഴയനിയമത്തിലെ ഒരു സംഭവത്തിലേക്ക് ക്ഷണിക്കുകയാണ്. സൂസന്ന എന്ന അതീവ ദൈവഭക്തയായ ഒരു… Read More
സംസാരതടസം നീക്കി ദൈവിക ഇടപെടല്
എന്റെ മകന് മറ്റ് കുട്ടികളെപ്പോലെ സംസാരിക്കാന് കഴിയാത്ത കുഞ്ഞായിരുന്നു മൂന്നര വയസുവരെ. കാര്യങ്ങള് മനസിലായാലും ആശയം പറഞ്ഞ് പ്രകടിപ്പിക്കാന് കഴിയാത്ത അവസ്ഥ. ഒരുപാട് സങ്കടപ്പെട്ട് സ്പീച്ച് തെറാപ്പിസ്റ്റുകളെവരെ കണ്ടു. എന്നാല് അവരുടെ ഇടപെടല് മാനസികമായി അവന് ഗുണകരമാകുന്നില്ല എന്ന് കണ്ടപ്പോള് അത് ഉപേക്ഷിച്ചു. ദൈവത്തില് ആശ്രയിച്ച് പ്രാര്ത്ഥിക്കുകയും സംസാരിച്ചുതുടങ്ങിയാല് ശാലോം ടൈംസില് പ്രസിദ്ധീകരിക്കാന് അയക്കാം എന്ന്… Read More
ഇവിടെ കിട്ടും ആനന്ദത്തിന്റെ വൈബ്
സെമിനാരിയിലെ ഒരു വൈകുന്നേരം. എന്നത്തെയുംപോലെ എല്ലാവരും വോളിബോള് കളിയുടെ ആവേശത്തിലാണ്. എല്ലാവരും ഉത്സാഹിച്ചു കളിക്കുന്നുണ്ട്. പക്ഷേ, എനിക്കുമാത്രം പതിവില്ലാത്തൊരു ഉത്സാഹക്കുറവും താല്പര്യമില്ലായ്മയും അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ പലപ്പോഴായി ഞാന് ബോള് നഷ്ടപ്പെടുത്തുകയും ചെയ്തു. തുടര്ച്ചയായി ഇത് സംഭവിച്ചതിനാല് എന്റെ ടീം ലീഡറുമായി വാക്കുതര്ക്കമായി, കളി പാതിവഴിയില് അവസാനിപ്പിക്കേണ്ടതായി വന്നു. പിന്നീട് രണ്ടുദിവസത്തേക്ക് ഞങ്ങള്ക്കിടയില് ഒരു സംസാരവുമുണ്ടായില്ല. പക്ഷേ… Read More
യൗസേപ്പിതാവിന് ഒന്നാം ക്ലാസ്’ കത്ത്
സ്കൂളിലെ ജോലിയില്നിന്ന് വിരമിച്ചശേഷം, 2016-ല് ഒരു മാസത്തേക്ക് ഞാന് ഫിലിപ്പീന്സില് ഒരു കോഴ്സ് പഠിക്കാനായി പോയി. അവിടെവച്ചാണ് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തെക്കുറിച്ച് കേട്ടത്. ഫ്രാന്സിസ് പാപ്പ ഫിലിപ്പീന്സ് സന്ദര്ശനത്തിനിടെ ഉറങ്ങുന്ന യൗസേപ്പിതാവിനെക്കുറിച്ച് പറഞ്ഞതിനാലാണ് ആ ഭക്തി പ്രചരിച്ചത്. എനിക്കും അത് ഏറെ ഇഷ്ടപ്പെട്ടു. അതുകണ്ട് എനിക്ക് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം സമ്മാനമായി ലഭിക്കുകയും ചെയ്തു. പിന്നീട്… Read More