സുമുഖരും സന്തുഷ്ടരും ആയിരിക്കാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതിനാല്‍ത്തന്നെ എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കാറുണ്ട്. അത് മറ്റൊന്നുമല്ല, മുഖത്തിന്റെ കാന്തി മനസിന്റെ ശാന്തിയില്‍നിന്നാണ് വരുന്നത്. മനസിന്റെ ശാന്തിയാകട്ടെ ഹൃദയവിശുദ്ധിയില്‍നിന്നും. ഈ ഹൃദയവിശുദ്ധി ഈശോയുമായുള്ള ഹൃദയബന്ധത്തില്‍നിന്നാണ് വരുന്നത്. അതിനാല്‍ സന്തുഷ്ടരും സുമുഖരുമായിരിക്കാനുള്ള മാര്‍ഗം നമ്മെത്തന്നെ കഴുകി വിശുദ്ധീകരിക്കുക എന്നതാണ്. മനസ് ശുദ്ധമായിരിക്കുമ്പോള്‍ മുഖം തീര്‍ച്ചയായും മനോഹരമായിരിക്കും. അതിനാല്‍… Read More
Author Archives: times-admin
നഷ്ടത്തിനുപകരം സ്‌പെഷ്യല്‍ വരുന്നുണ്ട് !
ഈ സംഭവം നടക്കുന്നത് 2007-ലാണ്. ആ സമയത്ത് കേരളത്തിന്റെ തെക്കുവശത്തുള്ള ഒരു പട്ടണത്തില്‍ ഒരു സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായി ഞാന്‍ ജോലി ചെയ്യുകയാണ്. ആ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത് 2005-കളിലാണ്. കര്‍ത്താവായ യേശുവിനെ കണ്ടുമുട്ടിയതിനുശേഷം അവിടുന്ന് എനിക്ക് നല്‍കിയ ഒരു സമ്മാനമായി ആ ജോലി എനിക്ക് അനുഭവപ്പെട്ടു. വിജയകരമായി ജോലി ചെയ്തുകൊണ്ടിരിക്കവേ, പെട്ടെന്ന് ആ സ്ഥാപനത്തിന്റെ… Read More
പാപ്പ പറയുന്നു, ഇതാണ് ശത്രുവിന്റെ തന്ത്രം
വത്തിക്കാന്‍ സിറ്റി: പിശാച് ഇല്ല എന്ന് വിശ്വസിപ്പിക്കുകയാണ് ശത്രുവായ പിശാചിന്റെ ഏറ്റവും വലിയ തന്ത്രമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പിശാചിന് അസ്തിത്വം ഇല്ലെന്ന് പറഞ്ഞാലും മന്ത്രവാദികള്‍, ജ്യോതിഷികള്‍, മന്ത്രത്തകിടുകള്‍ വില്‍ക്കുന്നവര്‍, സാത്താന്‍സേവ നടത്തുന്നവര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ ലോകത്തിലുണ്ട്. അതുതന്നെ പിശാച് ഉണ്ടെന്നതിന്റെ തെളിവാണ്. ചുറ്റിനും ദൃശ്യമായ തിന്മയുടെയും ക്രൂരതയുടെയും രൂപത്തില്‍ പിശാച് പ്രവര്‍ത്തിക്കുന്നു. ദുഷ്ടാരൂപിയെ… Read More
ബൊലേറോക്കും ലോറിക്കുമിടയിലെ ജപമാലകള്‍
മറക്കാനാവാത്ത ഒരു ദിനമാണ് 2002 സെപ്റ്റംബര്‍ 7. അന്ന് ഞാന്‍ മധ്യപ്രദേശിലെ പച്ചോര്‍ എന്ന പട്ടണത്തില്‍ ഒരു സ്‌കൂള്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. ഉജ്ജയിന്‍ രൂപതയ്ക്ക് കീഴിലുള്ള പ്രാര്‍ത്ഥന നികേതന്‍ എന്ന ചെറിയ ധ്യാനകേന്ദ്രത്തിന്റെ പരിധിയില്‍ ഉള്ള സ്‌കൂളാണ് അത്. ഞാന്‍ സ്‌പോര്‍ട്‌സ് മേഖലയില്‍നിന്ന് വിട പറഞ്ഞിട്ട് അധികനാള്‍ ആയിട്ടില്ല. ഒരു സന്യാസിനിയായി തീരും എന്നൊന്നും… Read More
കാരാഗൃഹത്തിലെ സുഹൃത്തിനെ കാത്തിരിക്കുന്ന രാജാവ്
വിശുദ്ധ ജെര്‍ത്രൂദിന് ശുദ്ധീകരണാത്മാക്കളോട് വലിയ അനുകമ്പയുണ്ടായിരുന്നു. എല്ലാ ദിവ്യബലികളിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരുദിനം, ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയോടൊപ്പം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറയുന്നത് വിശുദ്ധയക്ക് കേള്‍ക്കാന്‍ കഴിഞ്ഞു: ”ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം നിങ്ങളെല്ലാവര്‍ക്കും അനുഭവിക്കാന്‍ ഞാന്‍ അനുവദിക്കും.” അന്ന് വിശുദ്ധ അപേക്ഷിച്ചതിലും കൂടുതല്‍… Read More
വിവാഹസമ്മാനം സഭാപ്രവേശം
ദൈവശാസ്ത്രം എന്റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന… Read More
വേപ്പിന്‍തൈയ്ക്ക് ഒരു വീഡിയോകോള്‍
”നീ വലിയ പ്രാര്‍ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ആണ്. അവര്‍ യൂറോപ്പില്‍ താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില്‍ ചില ചെടികള്‍ നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള്‍ മാത്രമായി നിലകൊള്ളുന്നത് കാണാം. നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു വേപ്പിന്‍ തൈ… Read More
ഒന്നിനും കുറവില്ലാത്തവരാകുന്നത് എങ്ങനെ?
കോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു… Read More
October 2024
പിതാവിനെ തോല്പിച്ച മകന്‍
ഒരു കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ട സഹോദരന്മാര്‍ പ്രതികളാക്കപ്പെട്ടു. പഠനം തുടരണമെങ്കില്‍ പിതാവിനെ ക്കൊണ്ടുവരണം; പ്രിന്‍സിപ്പല്‍ തീര്‍ത്തു പറഞ്ഞു. ഇരുവരും വിഷണ്ണരായി. എന്തായിരിക്കും അപ്പന്റെ പ്രതികരണം..? ഓര്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നു. ഒരുവന്‍ പറഞ്ഞു, ‘നമ്മള്‍ പറയാതെതന്നെ അപ്പന്‍ എല്ലാം അറിഞ്ഞിട്ടുണ്ടാവും. അപ്പന്റെ കണ്ണില്‍പ്പെടാതെ നോക്കാം.’ അവന്‍ അപ്പനെ ഭയന്ന് ഒളിച്ചുനടന്നു. മറ്റെയാള്‍ ഏറെ വിഷമിച്ചും സന്ദേഹിച്ചും അപ്പനോട് എല്ലാം… Read More