”…അതിന് യൂറോപ്പില് ആളുകള്ക്ക് വിശ്വാസം ഒക്കെ ഉണ്ടോ?” ഫോണിലൂടെ കേട്ട ചോദ്യം മനസിലങ്ങനെ തങ്ങിനിന്നു. കേരളത്തില്നിന്ന് സുഹൃത്തായ ഒരു വൈദികനാണ് അങ്ങനെ ചോദിച്ചത്. അത് ഒരു വൈകുന്നേരമായിരുന്നു. താത്കാലികമായി ശുശ്രൂഷ ചെയ്യുന്ന ഇടവകയിലെ കപ്പേളയില് ജപമാലപ്രാര്ത്ഥനയ്ക്കായി നടന്നുപോകുകയാണ് ഞാന്. സ്വിറ്റ്സര്ലന്ഡിലെ റീമെന്സ്റ്റാള്ഡന് ആണ് സ്ഥലം. കഴിഞ്ഞ വേനലവധിക്കാലത്തെ രണ്ടുമാസം അവിടത്തെ ഇടവകയിലാണ് ശുശ്രൂഷ ചെയ്യാന് അവസരം… Read More
Author Archives: times-admin
അവുറോറാ ബോറിയാലിസും ഞാനും
”കാനഡായിലെ അവുറോറ ബോറിയാലിസിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?” ഈ ചോദ്യം ആത്മമിത്രം എന്ന ഗ്രന്ഥത്തില് മിസ്റ്റിക്കായ ഗബ്രിയേലിയോട് യേശു ചോദിക്കുന്നതാണ്. തുടര്ന്ന് വിശദീകരിക്കുന്നു, ”ധ്രുവമഞ്ഞിലുള്ള സൂര്യപ്രകാശത്തിന്റെ പ്രതിഫലനം. എത്ര മനോഹരമായ ദൃശ്യം!” ഇതെല്ലാം വിശദീകരിക്കുന്നത് മറ്റൊരു കാര്യം പറയാനാണ്, ”പിതാവിന്റെ മുമ്പില് എന്റെ ആത്മാവിന്റെ നിന്നിലുള്ള പ്രതിച്ഛായ.” സൂര്യപ്രകാശം ധ്രുവമഞ്ഞില് പ്രതിഫലിക്കുമ്പോള് മനോഹരമായ ദൃശ്യമായി മാറുന്നതുപോലെ യേശുവിന്റെ… Read More
മറക്കാനാവാത്ത പ്രസംഗം
ഒരിക്കല് മാനന്തവാടിയില്നിന്നു തവിഞ്ഞാല് അതിര്ത്തിയിലുള്ള ഒരു രോഗിക്കു തിരുപ്പാഥേയവുമായി ഞാന് പോയി. തിരിച്ചുവരുന്നവഴി കൂട്ടത്തിലുള്ളയാള് പറഞ്ഞതനുസരിച്ച് രോഗിയായി കിടന്ന ഒരു ഹൈന്ദവസ്ത്രീയെ കാണാന് ഒരു വീട്ടില് കയറി. അവര്ക്കു ക്രിസ്ത്യാനിയാകാന് വലിയ ആഗ്രഹമുണ്ടെന്നു കൂട്ടത്തിലുണ്ടായിരുന്നയാള് പറഞ്ഞിരുന്നു. വീട്, മേഞ്ഞതാണെങ്കിലും തറയോ ഭിത്തിയോ ഒന്നുമില്ല, കാട്ടുതൂണിന്മേല് കെട്ടിയ ഒരു ഷെഡായിരുന്നു. ആ വീട്ടിലുള്ളവര് കിടന്നിരുന്നത് കാട്ടുതടികളും മുളമ്പായും… Read More
പ്രിയപ്പെട്ടവരും ആധ്യാത്മികസ്നേഹവും
ആധ്യാത്മികമായ സ്നേഹം എത്രമാത്രം വികാരനിര്ഭരമാണെന്നറിയുന്നത് വിസ്മയകരംതന്നെ! അതു പ്രാപിക്കുന്നതിന് എന്തുമാത്രം കണ്ണുനീരും തപഃക്രിയകളും പ്രാര്ത്ഥനകളും ആവശ്യമായിരിക്കുന്നു. അല്പംപോലും സ്വാര്ത്ഥതാത്പര്യം കലരാത്ത സ്നേഹം ഇതാണ്. സ്നേഹിക്കുന്ന ആത്മാവ് സ്വര്ഗീയാനുഗ്രഹങ്ങളാല് സമ്പന്നമായി കാണണമെന്നു മാത്രമാണ് അങ്ങനെ സ്നേഹിക്കുന്നയാളുടെ അഭീഷ്ടവും ആവേശവുമെല്ലാം. ഇതാണ് യഥാര്ഥമായ സ്നേഹം. നമുക്ക് തമ്മില്ത്തമ്മില് അഥവാ ബന്ധുമിത്രാദികളോട് സാധാരണമായി ഉള്ള സ്നേഹബന്ധം മറ്റൊരു തരത്തിലാണ്; നാം… Read More
41 ദിവസം കൊണ്ട് സംഭവിച്ചത്…
ജനുവരി 2024 ലക്കം ശാലോം ടൈംസില് കണ്ടതനുസരിച്ച് എന്റെ മകന്റെ സ്ഥലവും വീടും വില്ക്കാന്വേണ്ടി ഞാന് 41 ദിവസത്തെ കരുണക്കൊന്ത ചൊല്ലുകയും പ്രാര്ത്ഥിക്കുകയും ചെയ്തു. 41-ാം ദിവസം സ്ഥലത്തിന്റെ വില്പനയ്ക്കായുള്ള അഡ്വാന്സ് തുക കിട്ടി. താമസിയാതെ മുഴുവന് തുകയും ലഭിക്കുകയും സ്ഥലം എഴുതിനല്കുകയും ചെയ്തു. ഈശോയോട് നന്ദി പറയുന്നു. ഞങ്ങള് ശാലോം ടൈംസ് പതിവായി വായിക്കുന്നവരാണ്.… Read More
വയസ്: 12, ഭയം: ഇല്ല!
മൂന്നാം നൂറ്റാണ്ട്, ക്രൈസ്തവരായിരിക്കുക എന്നാല് പീഡനങ്ങളേല്ക്കാന് തയാറായിരിക്കുക എന്ന് അര്ത്ഥമാക്കേണ്ട കാലം. അക്കാലത്താണ് ഇന്നത്തെ ഫ്രാന്സിലെ അവ്റിലി പ്രദേശത്തുനിന്ന് ഡോമ്നിന് എന്ന കുട്ടി ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് മനസിലാക്കുന്നത്. പരസ്യമായി ക്രിസ്ത്യാനിയാകുന്നത് വളരെ അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവന് ക്രിസ്ത്യാനിയാകാന് തീരുമാനിച്ചു. ധീരന് എന്നല്ലാതെ മറ്റൊരു പേരും അവന് അത്ര ചേരുമായിരുന്നില്ല. കളിക്കുന്നതിനെക്കാളേറെ, യേശുവിന്റെയും രക്തസാക്ഷികളുടെയും ജീവിതകഥകള് അവന് പ്രിയംകരമായിരുന്നു.… Read More
നിസഹായതയില്നിന്ന് കരുത്തിലേക്ക്…
ഷെവ. ബെന്നി പുന്നത്തറ രാജാവായി അധികാരം ഏല്ക്കുന്നതിന് മുമ്പ് ദാവീദ് പൂര്ണമായും തകര്ക്കപ്പെട്ട ഒരു സംഭവം 1 സാമുവല് 29-ാം അധ്യായത്തില് കാണാം. സാവൂള്രാജാവിന്റെ വധഭീഷണിയില്നിന്ന് രക്ഷപ്പെടാനായി ദാവീദ് ഫിലിസ്ത്യരാജാവായ അക്കീഷിന്റെ അടുത്ത് അഭയംതേടി. ദാവീദിന്റെകൂടെ 600 അനുചരന്മാരും ഉണ്ടായിരുന്നു. അങ്ങനെ ദാവീദ് അക്കീഷിന്റ ആശ്രിതനായി തനിക്ക് അനുവദിക്കപ്പെട്ട സിക്ലാഗ് എന്ന പ്രദേശത്ത് കൂടാരമടിച്ച് ജീവിക്കുകയാണ്.… Read More
മനോഹരം ഈ ദാമ്പത്യം!
ബേക്കറിക്കടയിലൂടെ അല്പം വരുമാനമൊക്കെ ലഭിച്ചുതുടങ്ങിയ സമയത്താണ് ജോസേട്ടന് വിവാഹജീവിതത്തിലേക്ക് കടന്നത്. ഭാര്യയായി എത്തിയ ജോളിച്ചേച്ചി സൗമ്യസ്വഭാവവും പ്രാര്ത്ഥനാശീലവുമെല്ലാം ഉള്ള ആളായിരുന്നു. വിവാഹം കഴിഞ്ഞ് നാളുകള്ക്കകം രണ്ട് മക്കളും ജനിച്ചു. അന്ന് അല്പം പുകവലിയും മദ്യപാനവുമൊക്കെ ഉണ്ടെങ്കിലും ജീവിതമെല്ലാം നന്നായി പോകുന്നുവെന്നുതന്നെയാണ് ജോസേട്ടന് കരുതിയത്. എന്നാല് കരിസ്മാറ്റിക് ധ്യാനം ആ ധാരണയെ പൊളിച്ചെഴുതി. അന്നുവരെ തന്റെ ഭാഗത്ത്… Read More
അത് തോട്ടംതന്നെയായിരുന്നു!
ജറുസലെം: യേശുവിന്റെ തിരുക്കല്ലറദൈവാലയം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് തോട്ടമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്. ദൈവാലയത്തിനടിയില് ഖനനം നടത്തിയ ഗവേഷകര്ക്ക് അത് തോട്ടമായിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകള് ലഭിച്ചുവെന്ന് ഇസ്രായേലി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. വര്ഷംതോറും ദശലക്ഷങ്ങള് തീര്ത്ഥാടകരായി എത്തുന്ന ‘ഹോളി സെപല്ക്കര്’ ദൈവാലയത്തിന്റെ പുനരുദ്ധാരണപദ്ധതിയുടെ ഭാഗമായാണ് ഖനനം നടത്തിയത്. രണ്ടായിരത്തോളം വര്ഷം മുമ്പ് അവിടെ ഒലിവുമരങ്ങളും മുന്തിരിവള്ളികളും… Read More
കണ്ണീരിനിടയില് ഒരു ഫോണ്സന്ദേശം
സാമ്പത്തികഞെരുക്കം വളരെ രൂക്ഷമായിരിക്കുന്നു. മാതാപിതാക്കളുടെ വേദന എനിക്ക് നല്ലവണ്ണം മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ മുന്നില് മാര്ഗങ്ങളൊന്നുംതന്നെ തെളിഞ്ഞില്ല. ഒരു ബാധ്യതയാണ് ഏറ്റവുമധികം ഞെരുക്കിക്കൊണ്ടിരുന്നത്. ഏതാനും ലക്ഷങ്ങള്വേണമായിരുന്നു അത് തീര്ക്കണമെങ്കില്…. മനമുരുകുമ്പോഴെല്ലാം അത് പകര്ന്നത് ദൈവസന്നിധിയില്ത്തന്നെ. എങ്കിലും ചില സമയങ്ങളില് വല്ലാത്ത ഭാരം തോന്നും. ഏകസഹോദരന് സമര്പ്പിതജീവിതത്തിലേക്ക് പ്രവേശിച്ചിട്ട് ഏറെനാളാകും മുമ്പുതന്നെ രോഗബാധിതനായി ദൈവസന്നിധിയിലേക്ക് മടങ്ങി. വേര്പാടിന് ഒരു… Read More