times-admin – Page 14 – Shalom Times Shalom Times |
Welcome to Shalom Times

ഏഴാം ക്ലാസുകാരന്റെ നിക്ഷേപം

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള്‍ അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്‍ഡ് കിട്ടുമായിരുന്നു. ആ കാര്‍ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇത്തരം കാര്‍ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല്‍ എനിക്ക് റോഷന്‍ മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ ചിത്രമുള്ള… Read More

അധ്യാപകരോട് പറയട്ടെ ഈ സന്തോഷവാര്‍ത്ത!

അധ്യാപകരെക്കുറിച്ച് എനിക്ക് നല്കാനുള്ള ഏറ്റവും വലിയ സന്തോഷവാര്‍ത്ത അവര്‍ക്ക് യുവതലമുറയെ വീണ്ടെടുക്കാന്‍ കഴിയും എന്നതാണ്. അധ്യാപകര്‍ ഇത് തിരിച്ചറിയുകയും അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് എന്റെ തീവ്രമായ ആഗ്രഹം. കുട്ടികളുടെയും യുവതീയുവാക്കളുടെയും വര്‍ധിച്ച ഊര്‍ജം നേര്‍വഴിയില്‍ ഉപയോഗിക്കാന്‍ വേദികളൊരുക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യാമെങ്കില്‍ അവര്‍ യാതൊരു തെറ്റായ വഴിക്കും നീങ്ങുകയില്ല എന്നത് ഉറപ്പ്! അധ്യാപകദമ്പതികളുടെ മകളായിട്ടാണ് ഞാന്‍… Read More

ജപമാല എല്‍.കെ.ജിക്കാരന്റെ ടൈ ആയി മാറിയപ്പോള്‍…

ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ പരിശുദ്ധ അമ്മയെ നാം സ്‌നേഹിക്കുക എന്നത്. ഈശോ അനുഭവിച്ച അമ്മയുടെ നെഞ്ചിന്റെ ചൂട്, ആ നീലക്കാപ്പയുടെ സ്‌നേഹം അനുഭവിക്കുക എന്നത് വല്ലാത്തൊരു ഭാഗ്യം തന്നെ. ഈശോയുടെ വാവ എയ്‌ബെല്‍ എല്‍.കെ.ജിയിലേക്ക് യൂണിഫോമില്‍ പോയ ആദ്യ ദിവസം. ഒരു ദിവസം രാവിലെ തന്റെ യൂണിഫോമിന് ടൈ കിട്ടാത്തതിനാല്‍ അവന്‍ ചോദിച്ചു, ”അമ്മേ… Read More

കാളുതുന്തി!

കുട്ടിക്കാലത്തുതന്നെ മദ്ബഹാശുശ്രൂഷിയായി കൈവയ്പ് ലഭിച്ചിരുന്നതിനാല്‍, വൈദികനാകാനുള്ള ആഗ്രഹവും മനസില്‍ മുളപൊട്ടി. അന്ന് ഞാന്‍ യാക്കോബായ സഭാസമൂഹത്തില്‍ അംഗമായിരുന്നു. എങ്കിലും വൈദിക ദൈവവിളിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു രാത്രിയില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മുഖം മനസില്‍ തെളിഞ്ഞതും മലങ്കര കത്തോലിക്കാസഭയില്‍ വൈദികനാകണമെന്ന ചിന്ത വന്നതും. ആ പ്രേരണ ശക്തമായതോടെ അനുയോജ്യരായ വ്യക്തികളെ സമീപിച്ച്… Read More

രത്‌നകിരീടം പൂര്‍ത്തിയായി

തന്റെ സഹനകാലത്ത് വിശുദ്ധ ലുഡ്‌വിനയ്ക്ക് രക്തസാക്ഷിത്വം വരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം ഈ കൃപയ്ക്കുവേണ്ടിയുള്ള ഉത്കടാഭിലാഷം അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ വെട്ടിത്തിളങ്ങുന്ന, എന്നാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു കിരീടം അവള്‍ക്ക് ദൃശ്യമായി. ഈ കിരീടം തനിക്കുവേണ്ടിയുള്ളതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആഗ്രഹത്തോടെ അവള്‍ പ്രാര്‍ത്ഥിച്ചു, ”എന്റെ വേദനകള്‍ വര്‍ധിപ്പിക്കണമേ.” കര്‍ത്താവ് ആ പ്രാര്‍ത്ഥന കേട്ടു. ചില… Read More

ബെല്‍റ്റ് ധരിച്ച ക്രൂശിതന്‍!

വാഴ്ത്തപ്പെട്ട ജോര്‍ദാന്റെ ജീവിതത്തില്‍നിന്നൊരു സംഭവം. ഒരിക്കല്‍ അദ്ദേഹം ആശ്രമത്തിന് പുറത്തായിരിക്കുമ്പോള്‍ ഒരു പാവം മനുഷ്യന്‍ അദ്ദേഹത്തോട് ദൈവസ്‌നേഹത്തെപ്രതി സഹായം ചോദിച്ചുവന്നു. ജോര്‍ദാനാകട്ടെ പണസഞ്ചി എടുക്കാന്‍ മറന്നുപോയിരുന്നു. പക്ഷേ സഹായം അഭ്യര്‍ത്ഥിച്ചയാളെ വെറുംകൈയോടെ വിടാന്‍ മനസുവന്നില്ല. അതിനാല്‍ തന്റെ വിലപ്പെട്ട ബെല്‍റ്റ് ഊരി ആ പാവത്തിന് നല്കി. പിന്നീട് പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തില്‍ കയറിയ ജോര്‍ദാന്‍ അസാധാരണമായ ഒരു… Read More

മകള്‍ക്കുവേണ്ടി ഇടിമിന്നലയക്കുന്ന അപ്പന്‍!

ഒരിക്കല്‍ ശക്തമായ ഇടിയും മിന്നലുകളും ഉണ്ടായപ്പോള്‍ ഞാന്‍ ജനലുകള്‍ തുറന്ന് ആകാശത്തിലേക്ക് നോക്കി കരങ്ങള്‍ വീശുന്നതുകണ്ട് എന്റെ അമ്മ പറഞ്ഞു: ‘ജനലുകള്‍ അടച്ച് മാറിനില്‍ക്ക്, മിന്നല്‍ ഏറ്റാലോ?’ ‘മിന്നലുകളുടെ ദിശ നിയന്ത്രിക്കുന്നത് എന്റെ അപ്പന്‍ അല്ലേ, അപ്പന്റെ ആജ്ഞകൂടാതെ മിന്നലുകള്‍ എന്നെ തൊടില്ല’ എന്ന് ഞാന്‍ പറഞ്ഞു. മിന്നല്‍ ഏറ്റാല്‍ എന്തുചെയ്യും എന്ന അമ്മയുടെ വീണ്ടുമുള്ള… Read More

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം!

അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുക! ആദ്യനാളുകളില്‍ എനിക്കത് ആശ്ചര്യകരമായ ഒരറിവായിരുന്നു. ആദ്യകുര്‍ബാന സ്വീകരണത്തോടു ചേര്‍ന്നുതന്നെയാണ് അരൂപിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള അറിവും എനിക്ക് കിട്ടിയത്. അറിവ് അനുഭവമായിത്തീര്‍ന്നപ്പോള്‍ അത് എനിക്ക് ഏറെ ആസ്വാദ്യതയുള്ളതായി അനുഭവപ്പെട്ടു. നാലാം ക്ലാസില്‍വച്ചായിരുന്നു എന്റെ ആദ്യത്തെ കുര്‍ബാനസ്വീകരണം. എസ്.ഡി സിസ്റ്റേഴ്‌സാണ് എന്നെ അതിന് ഒരുക്കിയത്. തികഞ്ഞ അനുസരണത്തോടുകൂടി നമസ്‌കാരങ്ങളെല്ലാം പഠിച്ച് ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കുവാന്‍… Read More

അരൂപിയിലുള്ള ദിവ്യകാരുണ്യസ്വീകരണം

”സക്രാരിയില്‍ പരിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോ, അങ്ങ് സത്യമായും ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഏറ്റുപറയുകയും ചെയ്യുന്നു. ഓ ദിവ്യ ഈശോയെ കൂദാശയ്ക്കടുത്തവിധം അങ്ങയെ സ്വീകരിക്കുവാന്‍ എനിക്ക് സാധ്യമകാാത്ത ഈ നിമിഷത്തില്‍ അരൂപിക്കടുത്തവിധം അവിടുന്ന് എന്റെ ഹൃദയത്തിലേക്കും എന്റെ ജീവിതത്തിലേക്കും എഴുന്നള്ളിവരേണമേ. ദിവ്യകാരുണ്യ നാഥാ പാപിയായ എന്റെ പ്രാര്‍ത്ഥന കേട്ടുകൊണ്ട് അവിടുന്ന് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവന്നിരിക്കുന്നുവെന്ന് ഞാന്‍… Read More

നഴ്‌സ് എന്റെ കൈയില്‍ കൊന്ത ചുറ്റിവച്ചു

ഏറെക്കാലങ്ങളായി ഞാന്‍ ഹാര്‍ട്ടിന്റെ രണ്ട് വാല്‍വുകള്‍ക്കും തകരാറായി രോഗാവസ്ഥയിലായിരുന്നു. ഈ അവസ്ഥയില്‍ അഞ്ചുതവണ എനിക്ക് സ്‌ട്രോക്ക് വന്നിട്ടുണ്ട്. അതില്‍നിന്നെല്ലാം ദൈവം രക്ഷിച്ചു. പിന്നീട് 2017 ഡിസംബര്‍ 19-ന് കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് എനിക്ക് ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഓപ്പറേഷനൊക്കെ ഭംഗിയായി നടന്നു. പക്ഷേ പുതിയ വാല്‍വ് സ്വീകരിക്കുവാന്‍ ശരീരം തയാറല്ലായിരുന്നു. ആകെ പ്രശ്‌നമായി. ഡോക്ടര്‍… Read More