കഴിഞ്ഞ അവധിക്കാലത്ത് കുടുംബത്തോടൊപ്പം മലയാറ്റൂര്‍ പോകാന്‍ കൃപ ലഭിച്ചു. മലയടിവാരം എത്തിയപ്പോള്‍ മുതല്‍ മല കയറി ഇറങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കാജനകമായ ചിന്തകള്‍ ഞങ്ങളുടെ എല്ലാവരുടെയും മനസില്‍ ഉണ്ടായിരുന്നു. അതിനാല്‍ ഇതിന് പരിഹാരമെന്നവണ്ണം രണ്ടാമത്തെ മോള്‍ മുന്‍പ് ആരോ ഉപയോഗിച്ച് മരത്തില്‍ ചാരി വച്ചിരുന്ന ഒരു വടി സഹായത്തിനെടുത്തു. പിന്നീടുള്ള യാത്രയിലുടനീളം ആ വടി അവളോടൊപ്പമുണ്ടായിരുന്നു. മടക്കയാത്രയില്‍ നിരപ്പായ… Read More
Author Archives: times-admin
ഫലപുഷ്ടിയുണ്ടാകാന്‍
എളിമ എന്നര്‍ത്ഥമുള്ള Humility എന്ന ഇംഗ്ലീഷ് പദം humus എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഫലപുഷ്ടമായ ഭൂമി എന്നാണ് പ്രസ്തുത ലത്തീന്‍വാക്കിന്റെ അര്‍ത്ഥം. ഭൂമി എല്ലാവരാലും ചവിട്ടിമെതിക്കപ്പെടുന്നു. ചപ്പുചവറുകള്‍ നാം ഭൂമിയിലേക്കെറിയുന്നു. പക്ഷേ അത് നിശബ്ദമായി മലിനവസ്തുക്കളില്‍നിന്നു സമ്പത്ത് പുറപ്പെടുവിക്കുന്നു. അത് മഴയുടെ നേര്‍ക്കു തുറന്നിരിക്കുന്നതും നാം വിതയ്ക്കുന്ന ഏതു വിത്തും സ്വീകരിക്കാന്‍ സന്നദ്ധവുമാണ്. എന്തും… Read More
ദൈവകരങ്ങളെ ചലിപ്പിക്കാം!
നിനക്ക് മെസ്സ് നടത്തുന്ന ആരുടെയെങ്കിലും നമ്പര്‍ വേണോ? കൂടെ ജോലി ചെയ്യുന്ന ചേച്ചിയുടെ വാട്‌സാപ്പ് സന്ദേശം. ‘അയച്ചിട്ടോളൂ ചേച്ചി’ എന്ന് പറഞ്ഞ ഉടനെ ഒരു മെന്യു കാര്‍ഡിന്റെ ചിത്രം വാട്‌സാപ്പില്‍ ലഭിച്ചു. സ്വന്തമായി പാചകം ചെയ്യാന്‍ സാധിക്കാതെ ആയിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സുഹൃത്തുക്കളോ ഏതെങ്കിലും മെസ്സ് സര്‍വീസുകളോ ഒക്കെ ആണ് ആശ്രയം. അവരെ… Read More
മഴക്കോളും വിനോദയാത്രയും
കേരളത്തിലെ അതിപ്രശസ്തനായ ധ്യാനഗുരുവായ ഒരു വൈദികന്‍, കണ്‍വെന്‍ഷന്‍ ഗ്രൗണ്ടുകളില്‍നിന്ന് മഴയെ അകറ്റിനിര്‍ത്തിയ അനുഭവം വിവരിക്കുന്നത് കേട്ടത് ഇപ്രകാരമാണ്. കണ്‍വെന്‍ഷന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ശക്തമായ മഴക്കോള് ഉണ്ടായപ്പോള്‍ അദ്ദേഹം വെളിപാട് 11:6 വചനം ഉച്ചത്തില്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചു. ”തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴ പെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്.” സമീപപ്രദേശങ്ങളിലെല്ലാം മഴ പെയ്‌തെങ്കിലും കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ മഴ… Read More
നോമ്പെടുക്കുന്നതില്‍ കാര്യമുണ്ടോ?
കൂട്ടുകാരിയും ഞാനും ഒന്നിച്ച് ഒരു സെമിനാറില്‍ പങ്കെടുക്കുന്ന സമയം. ഒരു ദിവസത്തെ ക്ലാസ്സിലെ പ്രധാനവിഷയം ടീനേജ് പ്രായക്കാരുടെ ഇടയില്‍ ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങള്‍ എങ്ങനെ തടയാം, എങ്ങനെ ചികിത്സിക്കാം എന്നായിരുന്നു. നല്കുന്ന മാര്‍ഗങ്ങളില്‍ ആത്മസംയമനം, ഏകപങ്കാളി, ചാരിത്ര്യശുദ്ധി എന്നൊന്നുമുള്ള കാര്യങ്ങളേ ഇല്ല. അന്നത്തെ അത്താഴസമയത്ത് അതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. പ്രൊട്ടസ്റ്റന്റ് വിശ്വാസിനിയായ അവള്‍ പറഞ്ഞു: ”നിനക്കറിയില്ലേ,… Read More
ആരാണ് അതെക്കുറിച്ച് അങ്ങയോട് പറഞ്ഞത്?
ഒരു പ്രത്യേക വ്യക്തിയുടെ രക്ഷാചരിത്രത്തില്‍ സംഭവിച്ചുകഴിഞ്ഞതോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതോ ആയ ഒന്നിനെക്കുറിച്ച് ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുന്ന പരിശുദ്ധാത്മാവിന്റെ ഒരു വരദാനമാണ് അറിവിന്റെ വചനം. അതിലൂടെ പ്രശ്‌നത്തിന്റെ വേര് കണ്ടെത്താനോ തടസത്തിന്റെ കാരണം കണ്ടെത്താനോ സാധിക്കും. ചിലപ്പോള്‍ അറിവിന്റെ വചനത്തിലൂടെ ദൈവം നല്‍കുന്ന ഒരു സൗഖ്യത്തെക്കുറിച്ച് വിവരം ലഭിക്കും. ഒരിക്കല്‍ ഒരു സ്ത്രീ വളരെ ദുഃഖിതയായി എന്നെ… Read More
വിള്ളല്‍ തീരും ഒന്നാകും
ചേര്‍ന്നുനില്‍ക്കുന്നതിനെ വേര്‍പിരിക്കുന്നത്, രണ്ടാക്കുന്നത് എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ഒരു വാക്കാണ് ഡയബോളോസ്. ഈ വാക്കില്‍നിന്നാണ് ഡെവിള്‍ അഥവാ സാത്താന്‍ എന്ന പദം ഉരുത്തിരിയുന്നത്. സാത്താന്റെ പ്രധാന കര്‍ത്തവ്യവും അതുതന്നെയാണ്. ഒന്നിച്ചു നില്‍ക്കുന്നതിനെ വിഭജിക്കുക, രണ്ടോ അതിലധികമോ ആക്കി ചിതറിക്കുക. അവന്റെ നാമം അവന്‍ അര്‍ത്ഥവത്താക്കുന്നത് അവന്റെ പ്രവൃത്തിയിലൂടെതന്നെ. ദൈവവും മനുഷ്യനും ചേര്‍ന്ന് ഒന്നായി ജീവിച്ചിരുന്ന ഒരു… Read More
എങ്ങനെ മെച്ചപ്പെടുത്താം?
പത്താം ക്ലാസിലെ മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായിരുന്നു. ടീച്ചറെ ചെന്നുകണ്ടപ്പോള്‍ കാരണം പറഞ്ഞുതന്നു. വേണ്ടതുപോലെ എഴുതിയിട്ടില്ല. പ്രത്യേകിച്ച് മലയാളം പോലെയുള്ള വിഷയങ്ങള്‍. ഞാന്‍ ആകെ വിഷമത്തിലായി. എങ്ങനെ ശരിയാക്കും? ആ അന്വേഷണത്തിന്റെ ഫലമായി അന്ന് കണ്ടെത്തിയ മാര്‍ഗം ഇന്നും എന്നെ ഏറെ സഹായിക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല, ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടിയുടെ ഉത്തരക്കടലാസ് നോക്കി എങ്ങനെയാണ്… Read More
‘വൈറല്‍’അല്ല ഈ രഹസ്യം!
കൊച്ചി: സച്ചിന്‍ ബേബി എന്ന കപ്പൂച്ചിന്‍ സന്യാസിയുടെ പൗരോഹിത്യാഭിഷേകവും നന്ദിപ്രസംഗവും സുഹൃത്തായ നടി അനുശ്രീ പങ്കുവച്ച കുറിപ്പുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ സമയം പാഴാക്കുന്ന ഇടമാണെന്ന് വിശ്വസിച്ച് അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചയാളായിരുന്നു സച്ചിന്‍ എന്ന രഹസ്യം അധികം ആര്‍ക്കുമറിയില്ല. ആ തീരുമാനമനുസരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്ന സെമിനാരി പരിശീലനകാലത്ത് ഒരു കൗണ്‍സിലിങ്ങ്… Read More
ചെയ്യാത്ത തെറ്റിന്റെ ഭാരം ചുമക്കുന്നവര്‍
ഈ സംഭവം നടന്നത് കര്‍ണാടകയിലെ കുടക് ജില്ലയില്‍ സാബവനഹള്ളി ഗ്രാമത്തിലാണ്. സുരേഷും ഭാര്യ മല്ലികയും ശാന്തമായി ജീവിച്ചുവരവേ 2019-ല്‍ പെട്ടെന്ന് മല്ലികയെ കാണാതായി. ദുഃഖിതനായ സുരേഷ് പോലീസില്‍ പരാതി കൊടുത്തു. 2022-ല്‍ ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടം മല്ലികയുടേതാണെന്ന നിഗമനത്തില്‍ പോലീസെത്തി. ശവദാഹക്രിയകളൊക്കെ നടത്തി ദുഃഖിതനായിരിക്കുന്ന സുരേഷ് പെട്ടെന്ന് ആരുടെയോ സംശയത്തിന്റെ നിഴലിലായി. നാട്ടുകാര്‍… Read More