Shalom Times Malayalam – Page 28 – Shalom Times Shalom Times |
Welcome to Shalom Times

ഷോപ്പിംഗ് മാളില്‍ വചനപ്രഘോഷണം?

”ആപ്കാ ഘര്‍ കഹാം ഹേ?” ”കല്‍ക്കട്ട മേം.” ”മദര്‍ നെ സംജാ? മദര്‍ തെരേസാ ഓഫ് കല്‍ക്കട്ട.” ”ജി ഹാം.” ഒപ്പം യാത്ര ചെയ്ത സഹോദരനോട് സംഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു. നാലേ നാലു മിനിറ്റാണ് കയ്യിലുള്ളത്. അതുകൊണ്ട് വ്യാകരണപ്പിശകൊന്നും നോക്കാന്‍ നേരമില്ല. താമസിക്കുന്ന സ്ഥലത്തേക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് നന്നേ ക്ഷീണിതരായ… Read More

നൊബേല്‍ ജേതാവിന്റെ പ്രവചനം സംഭവിക്കുന്നു

മൂന്ന് ശതമാനംമാത്രം കത്തോലിക്കരുള്ള നോര്‍വേ എന്ന രാഷ്ട്രം. അവിടത്തെ ഒരു കൊച്ചുപട്ടണം. സ്വന്തം കുടുംബാംഗങ്ങളും അമ്മാവന്‍മാരും അമ്മായിമാരും കസിന്‍സും മറ്റൊരു ഫിലിപ്പിനോ-നോര്‍വീജിയന്‍ കുടുംബവുമല്ലാതെ കത്തോലിക്കാവിശ്വാസികളായി മറ്റാരുമില്ല. എന്നിട്ടും ഉറച്ച കത്തോലിക്കാ വിശ്വാസം പുലര്‍ത്തി ജീവിക്കുക എന്നത് അല്പം ക്ലേശകരംതന്നെയായിരുന്നു. പക്ഷേ മത്തിയാസ് ബ്രൂണോ ലീഡം ഇന്നാള്‍വരെയും വിശ്വാസത്തില്‍ ഉറച്ചുനിന്നു. എന്നുമാത്രമല്ല ഇന്ന് മത്തിയാസ് വെറും മത്തിയാസ്… Read More

ദൈവത്തെ പലിശക്കാരനാക്കിയ ജോസേട്ടന്‍

ഏതാണ്ട് 40 വര്‍ഷങ്ങള്‍ പിന്നില്‍നിന്നാണ് ജോസേട്ടന്‍ ജീവിതകഥ പറയാന്‍ തുടങ്ങിയത്. അന്ന് ദൈവത്തോട് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തൃശൂര്‍ ഒല്ലൂരിലെ ഒരു സാധാരണ ക്രൈസ്തവകുടുംബത്തിലെ അംഗം. ബേക്കറി ഷോപ്പ് നടത്തുന്നു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകും, പക്ഷേ പോകുന്നത് ഉറങ്ങാനാണ്. ഏറ്റവും പിന്നില്‍ പോയിരിക്കും. സാവധാനം ഉറങ്ങും. എല്ലാവരും പോകുന്നനേരത്ത് ആരെങ്കിലും തട്ടിവിളിക്കുമ്പോഴാണ് എഴുന്നേറ്റ് പുറത്തിറങ്ങുക. ഇതായിരുന്നു… Read More

താക്കോലുകള്‍ കണ്ടെത്താന്‍…

ദൈവത്താല്‍ പ്രചോദിതമായ തിരുവെഴുത്തുകള്‍ ഒരു കൊട്ടാരത്തിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്ന മുറികള്‍പോലെയാണ്. ഓരോ മുറിയും തുറക്കാന്‍ താക്കോലുകളുണ്ട്. പക്ഷേ ശരിയായ താക്കോലുകളല്ല വാതിലില്‍ കിടക്കുന്നത്. എല്ലാ താക്കോലുകളും ചിതറിക്കിടക്കുന്നതിനാല്‍ ഒന്നും പൊരുത്തപ്പെടുന്നില്ല. വിശ്വാസത്തോടെ വിശുദ്ധഗ്രന്ഥം തുറക്കുന്ന വിശ്വാസിക്ക് താക്കോലുകള്‍ ഏതെന്ന് അറിയാം; തിരുവെഴുത്തുകളുടെ അര്‍ത്ഥം മനസിലാക്കാന്‍ അവനെ അനുവദിക്കുന്ന താക്കോലുകള്‍, ദൈവം തനിക്കായി പ്രത്യേകം കരുതിയിരിക്കുന്ന താക്കോലുകള്‍. ഒരിജന്‍

ഹബക്കുക്ക് ഇത്രമേല്‍ അനിവാര്യനോ?

കര്‍ത്താവ് തന്റെ സ്വന്തനിശ്ചയത്താല്‍ തിരഞ്ഞെടുത്ത് ആദരിച്ചുയര്‍ത്തുന്ന ഒരു പ്രവാചകനാണ് ഹബക്കുക്ക്. ഹബക്കുക്കിന് ദൈവം നല്‍കുന്ന ആദരവും അംഗീകാരവും തിരുവചനങ്ങളില്‍ വായിച്ചറിയുമ്പോള്‍ നാം നെറ്റിചുളിച്ചുപോകും. യഹോവയായ ദൈവം ഈ മനുഷ്യനെ എന്തുകൊണ്ട് ഇത്രമേല്‍ ആദരിച്ചു എന്നോര്‍ത്ത്. എന്നാല്‍ തിരുവചനങ്ങളുടെ ചുരുളഴിയുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു സംഗതിയുണ്ട്. അദ്ദേഹം തീര്‍ച്ചയായും അര്‍ഹിക്കുന്ന ഒന്നായിരുന്നു ആ ബഹുമാനം എന്നതാണത്. ദാനിയേലിന്റെ… Read More

” ഈശോ എന്നെ ശത്രുവെന്ന് വിളിച്ചു!!?”

ഞാനും കുടുംബവും ദൈവാലയത്തില്‍ പോവുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും സഭയോടും ഇടവകയോടും വലിയ അടുപ്പം കാണിച്ചിരുന്നില്ല. ധ്യാനവും കൂടി കൂദാശകളും സ്വീകരിച്ച് ജീവിച്ചാല്‍ മതിയെന്നായിരുന്നു എന്റെ തീരുമാനം. കരിസ്മാറ്റിക് അനുഭാവിയാണെങ്കിലും ദൈവാലയത്തോടോ സഭയോടോ വൈദികരോടോ ഒന്നും വലിയ അടുപ്പമില്ല. ‘പള്ളിയോടും പട്ടക്കാരോടും കൂടുതല്‍ അടുത്താല്‍ ഉള്ള വിശ്വാസവും കൂടി പോവുകയേയുള്ളൂ’ എന്ന ഉപദേശം തലയ്ക്ക്… Read More

കുഞ്ഞുഡീഗോയുടെ മൂന്നുമണി പ്രാര്‍ത്ഥന

മെക്‌സിക്കോ ഉള്‍പ്പെടെ ലാറ്റിന്‍ അമേരിക്കയിലെങ്ങും നിത്യാരാധനാചാപ്പലുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ പുരോഹിതനാണ് പട്രീഷിയോ ഹിലീമെന്‍. അദ്ദേഹം പങ്കുവച്ച, എട്ടുവയസ്സുള്ള മെക്‌സിക്കന്‍ ബാലന്റെ അനുഭവം. യുക്കാറ്റിനിലെ മിര്‍ദിയായില്‍ നിത്യാരാധനാ ചാപ്പലിലെ ദിവ്യബലിക്കിടെ ഫാ. പട്രീഷിയോ പറഞ്ഞു, ”അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ത്ഥിക്കുന്നവരെ യേശൂ നൂറുമടങ്ങ് അനുഗ്രഹിക്കും. പ്രാര്‍ത്ഥനയുടെ മണിക്കൂറിനായി യേശു നിങ്ങളെ ക്ഷണിക്കുന്നു. ഒരു മണിക്കൂര്‍ നിങ്ങള്‍ക്ക് എന്റെ ഒപ്പം… Read More

അധ്യാപനം എന്റെ പ്രൊഫഷന്‍ അല്ല!

സുമുഖരും സന്തുഷ്ടരും ആയിരിക്കാന്‍ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതിനാല്‍ത്തന്നെ എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കാറുണ്ട്. അത് മറ്റൊന്നുമല്ല, മുഖത്തിന്റെ കാന്തി മനസിന്റെ ശാന്തിയില്‍നിന്നാണ് വരുന്നത്. മനസിന്റെ ശാന്തിയാകട്ടെ ഹൃദയവിശുദ്ധിയില്‍നിന്നും. ഈ ഹൃദയവിശുദ്ധി ഈശോയുമായുള്ള ഹൃദയബന്ധത്തില്‍നിന്നാണ് വരുന്നത്. അതിനാല്‍ സന്തുഷ്ടരും സുമുഖരുമായിരിക്കാനുള്ള മാര്‍ഗം നമ്മെത്തന്നെ കഴുകി വിശുദ്ധീകരിക്കുക എന്നതാണ്. മനസ് ശുദ്ധമായിരിക്കുമ്പോള്‍ മുഖം തീര്‍ച്ചയായും മനോഹരമായിരിക്കും. അതിനാല്‍… Read More

നഷ്ടത്തിനുപകരം സ്‌പെഷ്യല്‍ വരുന്നുണ്ട് !

ഈ സംഭവം നടക്കുന്നത് 2007-ലാണ്. ആ സമയത്ത് കേരളത്തിന്റെ തെക്കുവശത്തുള്ള ഒരു പട്ടണത്തില്‍ ഒരു സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജരായി ഞാന്‍ ജോലി ചെയ്യുകയാണ്. ആ സ്ഥാപനത്തില്‍ ജോലിക്ക് കയറിയത് 2005-കളിലാണ്. കര്‍ത്താവായ യേശുവിനെ കണ്ടുമുട്ടിയതിനുശേഷം അവിടുന്ന് എനിക്ക് നല്‍കിയ ഒരു സമ്മാനമായി ആ ജോലി എനിക്ക് അനുഭവപ്പെട്ടു. വിജയകരമായി ജോലി ചെയ്തുകൊണ്ടിരിക്കവേ, പെട്ടെന്ന് ആ സ്ഥാപനത്തിന്റെ… Read More

പാപ്പ പറയുന്നു, ഇതാണ് ശത്രുവിന്റെ തന്ത്രം

വത്തിക്കാന്‍ സിറ്റി: പിശാച് ഇല്ല എന്ന് വിശ്വസിപ്പിക്കുകയാണ് ശത്രുവായ പിശാചിന്റെ ഏറ്റവും വലിയ തന്ത്രമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പിശാചിന് അസ്തിത്വം ഇല്ലെന്ന് പറഞ്ഞാലും മന്ത്രവാദികള്‍, ജ്യോതിഷികള്‍, മന്ത്രത്തകിടുകള്‍ വില്‍ക്കുന്നവര്‍, സാത്താന്‍സേവ നടത്തുന്നവര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഈ ലോകത്തിലുണ്ട്. അതുതന്നെ പിശാച് ഉണ്ടെന്നതിന്റെ തെളിവാണ്. ചുറ്റിനും ദൃശ്യമായ തിന്മയുടെയും ക്രൂരതയുടെയും രൂപത്തില്‍ പിശാച് പ്രവര്‍ത്തിക്കുന്നു. ദുഷ്ടാരൂപിയെ… Read More