August 2022 – Page 2 – Shalom Times Shalom Times |
Welcome to Shalom Times

രാജ്യഭരണത്തിനിടെ സമ്പാദിച്ച പുണ്യങ്ങള്‍

  ദൈവാലയത്തിന്റെ വാതില്‍ തുറന്നിട്ടില്ലെങ്കില്‍ അതിന്റെ പ്രവേശനകവാടത്തിനു മുന്‍പില്‍ മുട്ടുകുത്തി സക്രാരിയിലെ ഈശോയെ ആരാധിക്കും. ഏത് തണുപ്പിലും അപ്രകാരമുള്ള ആരാധനക്കായി ഏറെനേരം ചെലവഴിക്കും. കാസിമിര്‍ എന്ന യുവാവിന്റെ പതിവുകളിലൊന്നായിരുന്നു അത്. പോളണ്ടിന്റെയും ലിത്ത്വേനിയയുടെയും രാജാവായിരുന്ന കാസിമിര്‍ നാലാമന്‍ രാജാവിന്റെയും പത്‌നിയായ എലിസബത്തിന്റെയും മകനായിരുന്നു കാസിമിര്‍. മാതാപിതാക്കളുടെ പതിമൂന്ന് മക്കളില്‍ മൂന്നാമനായി പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തില്‍ 1458… Read More

കിടപ്പുരോഗി എഴുന്നേറ്റ പ്രാര്‍ത്ഥന

2022 ജനുവരി ലക്കത്തിലെ ശാലോം മാസികയില്‍ ഒരു സാക്ഷ്യം പ്രസിദ്ധീകരിച്ചിരുന്നു- ‘1001 വിശ്വാസപ്രമാണം’ ചൊല്ലി പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ച ഒരു രോഗസൗഖ്യത്തെക്കുറിച്ച്. കുളിമുറിയില്‍ വീണ്, നടുവിന് ക്ഷതം സംഭവിച്ച് ഒന്നര മാസമായി കിടപ്പിലായിപ്പോയ എനിക്ക് ഈ സാക്ഷ്യം വായിച്ചപ്പോള്‍തൊട്ട് ഒരു ഉള്‍പ്രേരണ – എനിക്കും നേടിയെടുക്കണം ഒരു രോഗസൗഖ്യം. അങ്ങനെ 20 ദിവസംകൊണ്ട് ആയിരം വിശ്വാസപ്രമാണം ചൊല്ലി… Read More

രോഗീലേപനത്തിന്റെ അത്ഭുതശക്തി

ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ ഐ.സി.യുവില്‍വച്ച് സന്ദര്‍ശിക്കാനിടയായി. അദ്ദേഹത്തിന്റെ മകനാണ് ഒപ്പമുണ്ടായിരുന്നത്. അവനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പപ്പയ്ക്ക് രോഗീലേപനം നല്കാമായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘പപ്പയ്ക്ക് അത്ര സീരിയസൊന്നുമല്ല’ എന്നാണ് മറുപടി പറഞ്ഞത്. ഗുരുതരാവസ്ഥയിലാകുമ്പോള്‍മാത്രമല്ല രോഗീലേപനം നല്‍കാവുന്നത് എന്ന് ഞാന്‍ അപ്പോള്‍ ചൂണ്ടിക്കാണിച്ചു. സത്യത്തില്‍ ഇത് ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ രണ്ട് അനുഭവങ്ങളില്‍നിന്നുമാണ്. ഒന്ന് എന്റെ സ്വന്തം… Read More

ചെക്ക് പോസ്റ്റിനും കാടിനുമിടയിലെ ജപമാല !

എനിക്കന്ന് 50 വയസിനുമേല്‍ പ്രായമുണ്ട്. വര്‍ഷങ്ങളോളം പ്രശസ്ത കമ്പനികളില്‍ ജോലി ചെയ്തു. പക്ഷേ പണം ഗവേഷണാവശ്യങ്ങള്‍ക്കായി ചെലവാക്കിയതിനാല്‍ കാര്യമായ സമ്പാദ്യമൊന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ് നല്ലൊരു ജോലി വേണമെന്ന് തോന്നിയത്. അങ്ങനെയിരിക്കേ ഒരു ദിവസം അപ്രതീക്ഷിതമായി പത്രത്തില്‍ ഒരു പരസ്യം കണ്ടു. പാക്കേജിങ്ങ് രംഗത്ത് പരിചയമുള്ള ഒരു സീനിയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറെ ഉഗാണ്ടയില്‍ ഒരു വലിയ കമ്പനിയില്‍… Read More

രക്ഷകന്‍ വിധിയാളനാകുംമുമ്പ് !

ഗൗരവതരമായ ഒരു കുറ്റം ചെയ്തതിന് ആ യുവതിക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെട്ടു. അവള്‍ ഏറെ കരഞ്ഞു. പക്ഷേ ആരും സഹായത്തിനെത്തിയില്ല. കോടതിയിലെത്തിയപ്പോഴും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. ഒപ്പം, കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കരഞ്ഞു, പക്ഷേ എന്ത് ഫലം? എങ്കിലും മറ്റൊന്ന് സംഭവിച്ചു, സാക്ഷിക്കൂട്ടില്‍ അവള്‍ കയറുംമുമ്പ് പ്രൗഢി നിറഞ്ഞ ഒരു മനുഷ്യന്‍ കയറി. കോടതി നിശബ്ദമായി. ശാന്തഗംഭീരനായ… Read More

ഈശോ നീട്ടിയ പിങ്ക് ബൊക്കെ

മാര്‍ച്ച് 19, 2020. രാവിലെ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് റൂമിലേക്ക് വരികയാണ്. പതിവില്ലാത്തവിധം ശരീരം മുഴുവന്‍ തളര്‍ച്ച. ഒരടിപോലും നടക്കാന്‍ പറ്റാത്ത വിധം കാലുകളില്‍ വേദന. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പതിനഞ്ചു മിനിറ്റില്‍ എത്തേണ്ട ദൂരം ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് നടന്നെത്തിയത്. എങ്ങനെയോ കുളിച്ചു. മുറിയില്‍ കയറി. ഒന്നും കഴിച്ചില്ല. നേരെ കട്ടിലിലേക്ക്…… Read More

കാണാതായ ഫോണ്‍ തിരികെത്തന്ന രഹസ്യം

എന്റെ മകള്‍ യുക്രൈനില്‍ മെഡിസിന് ഒന്നാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മാസം ഞായറാഴ്ച ദൈവാലയത്തില്‍ പോയി തിരികെ ഹോസ്റ്റലില്‍ എത്താറായപ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മനസിലായി. തിരികെ വന്ന വഴിയെല്ലാം അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. സൈബര്‍സെല്ലില്‍ ഇ-മെയിലിലൂടെ പരാതി നല്‍കി. വീട്ടിലും അറിയിച്ചു. ഞങ്ങളും വിഷമത്തിലായി. കോളജിലെ സീനിയര്‍ കൂട്ടുകാര്‍ പറഞ്ഞു. ഇവിടെ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്കൊന്നുംതന്നെ തിരികെ… Read More

തെറ്റിയ വഴിയുടെ റൂട്ട് മാപ്പ് എന്തിന്?

”അച്ചാ, എനിക്ക് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചു”, അല്ലെങ്കില്‍ ”ഇങ്ങനെയൊരു തെറ്റ് സംഭവിച്ചു” എന്ന് ഏറ്റ് പറയുമ്പോള്‍ ഞാന്‍ ഒരു ഉപദേശം പലര്‍ക്കും കൊടുക്കാറുണ്ട്.സംഭവിച്ചുപോയ തെറ്റിന്റെ റൂട്ട് മാപ്പ് എടുക്കണമെന്ന് പറയും, ഉറവിടം മനസിലാക്കണമല്ലോ. ചിലപ്പോള്‍ ഫോണിലൂടെയോ ചാറ്റിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ ഒരു പ്രത്യേക വ്യക്തിയോട് സംസാരിച്ചതാവാം. അല്ലെങ്കില്‍ ഒരു ന്യൂസ് ഫീഡ് തിരഞ്ഞപ്പോള്‍ കണ്ട ന്യൂസ്… Read More