times-admin – Page 49 – Shalom Times Shalom Times |
Welcome to Shalom Times

ഇവിടെ ടാക്‌സില്ല, സമ്പാദിച്ചുകൂട്ടാം

ലോകത്ത് പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യപ്പെടാത്ത കാലം വരുന്നു. അല്ല, അത് അധികമകലെയല്ല… അനുദിന ദിവ്യബലി നിര്‍ത്തലാക്കപ്പെടും. കുഞ്ഞുങ്ങള്‍ക്ക് മാമോദീസയും സ്ഥൈര്യലേപനവുമില്ല. വിവാഹമെന്ന കൂദാശ ആക്രമിക്കപ്പെടും, മലിനമാക്കപ്പെടും, അത് നിരോധിക്കുന്ന നിയമസംവിധാനങ്ങള്‍ രൂപപ്പെടുത്തപ്പെടും. പെരുകുന്ന അവിഹിത ബന്ധങ്ങള്‍, അവയില്‍ മാതാപിതാക്കള്‍ ആരെന്നറിയാത്ത കുഞ്ഞുങ്ങള്‍… പൗരോഹിത്യവും സന്യാസവും അവഹേളിക്കപ്പെടും… വിശുദ്ധ കുമ്പസാരവും രോഗീലേപനവുമില്ലാതാകും. പ്രവാചകര്‍ക്കും സഭാപിതാക്കന്മാര്‍ക്കും മിസ്റ്റിക്കുകള്‍ക്കും… Read More

ഏതവസ്ഥയിലും ശാന്തത സ്വന്തമാക്കാന്‍

ഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്റെ ശരീരത്തിന്റെയും ജീവന്റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന്‍… Read More

ടോണിയുടെ ബേക്കറിയാത്ര

നോമ്പ് ആരംഭിച്ചപ്പോള്‍ത്തന്നെ ടോണി മധുരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഓഫിസിലേക്കുള്ള വഴിയിലെ തന്റെ പ്രിയപ്പെട്ട ബേക്കറി പ്രലോഭിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ആ വഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെ യാത്രചെയ്യാനും തുടങ്ങി. പക്ഷേ ഒരു പ്രഭാതത്തില്‍ യാദൃച്ഛികമായി ബേക്കറിക്കുമുന്നിലൂടെ പോകേണ്ടിവന്നു. ഷോപ്പിനെ സമീപിക്കുമ്പോഴേക്കും കണ്ണാടിച്ചില്ലിലൂടെ ചോക്കലേറ്റുകളുടെയും ചീസ് കേക്കുകളുടെയുമെല്ലാം ശേഖരം കാണാമായിരുന്നു. ടോണിക്ക് അവ കഴിക്കാന്‍ കൊതിതോന്നി,. പെട്ടെന്ന് ഓര്‍ത്തു,… Read More

ഈശോയെ കണ്‍ഫ്യൂഷനിലാക്കിയ ചലഞ്ച്‌

കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും. അമ്മ… Read More

മധുരമുള്ള അക്ഷരങ്ങള്‍

യേശുവിന്റെ മധുരനാമം എന്റെ ഹൃദയത്തിലും മനസിലും ആഴത്തില്‍ എഴുതപ്പെടട്ടെ. നമുക്കെല്ലാംവേണ്ടിയുള്ള അവിടുത്തെ പീഡാസഹനങ്ങളുടെ യോഗ്യതയാല്‍, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, അവിടുത്തെ തിരുരക്തത്തിന്റെ ചൊരിയപ്പെടലാല്‍, അവിടുത്തെ മാധുര്യത്തിന്റെ മധുരത്താല്‍, അവിടുത്തെ കഠിനമായ മരണത്തിന്റെ യോഗ്യതയാല്‍ അത് സാധ്യമാകട്ടെ. ഓ കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ ആത്മാക്കളുടെ രക്ഷകനായിരിക്കണമേ. ഓ മറിയമേ, യേശുവിന്റെ അമ്മേ, ഈശോക്കൊപ്പം എന്റെ കൂടെയായിരിക്കണമേ. നമ്മെ… Read More

വൈദികന്റെ ശക്തി എത്ര അപാരം!

സ്വര്‍ഗത്തെയും ഭൂമിയെയും ശൂന്യതയില്‍നിന്ന് മെനഞ്ഞെടുത്ത ദൈവപിതാവിന്റെ ശക്തി എത്ര അപാരം! സാക്ഷാല്‍ പുത്രനായ ദൈവത്തെ ഒരു കൂദാശയായും ബലിവസ്തുവായും സ്വര്‍ഗത്തില്‍നിന്ന് വിളിച്ചിറക്കുകയും രക്ഷകന്‍ മാനവകുലത്തിനായി നേടിയെടുത്ത ദാനങ്ങള്‍ അതുവഴി പകര്‍ന്നുനല്കുകയും ചെയ്യാനാകുന്ന ഒരു പുരോഹിതന്റെ ശക്തി എത്ര അപാരം! ധന്യന്‍ അലനൂസ് ഡി ദെരൂപെ

ഗുരുതരങ്ങളായ പ്രലോഭനങ്ങള്‍ക്കു പ്രതിവിധികള്‍

ഏതെങ്കിലും ഒരു പ്രലോഭനത്തിന്റെ സാന്നിധ്യം നിനക്ക് അനുഭവപ്പെട്ടാല്‍, ചെന്നായെയോ പുലിയെയോ കണ്ടു ഭയന്നോടുന്ന ഒരു കൊച്ചുകുട്ടിയെ അനുകരിക്കുക. കുട്ടി പിതാവിന്റെ പക്കല്‍ ഓടിയെത്തുകയോ മാതൃകരങ്ങളില്‍ അഭയം തേടുകയോ മറ്റാരുടെയെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുകയോ ആണ് ചെയ്യുക. പിതാവായ ദൈവത്തിന്റെ അനുഗ്രഹവും സഹായവും അപേക്ഷിച്ചുകൊണ്ട് നീയും ഇപ്രകാരം അവിടുത്തെ പക്കലേക്ക് ഓടിയടുത്തുകൊള്ളുക. ”പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിപ്പാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍” എന്ന… Read More

വാര്‍ധക്യം അനുഗ്രഹമാക്കാന്‍…

കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ധക്യകാലം തരണം ചെയ്യാന്‍ എന്നെ സഹായിക്കണമേ. എന്റെ കഴിവുകള്‍ ദുര്‍ബലമായിത്തീരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടും സമചിത്തതയോടുംകൂടി ആ വസ്തുത അംഗീകരിക്കാന്‍ എന്നെ സഹായിക്കണമേ. സംസാരം കുറച്ച്, കൂടുതല്‍ ചിന്തിക്കുവാന്‍ കൃപ തരണമേ. ഏത് വിഷയത്തെപ്പറ്റിയും എപ്പോഴും രണ്ട് വാക്ക് പറയാനുള്ള ആഗ്രഹത്തില്‍നിന്ന് എന്നെ മോചിപ്പിക്കണമേ. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വ്യഗ്രതയില്‍നിന്ന്… Read More