തലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില് ഞാന് വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില് മുഴ വളരുവാന് തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള് ഉടന്തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ്… Read More
Author Archives: times-admin
ഡോണ് ബോസ്കോയ്ക്ക് കിട്ടാതിരുന്ന ഉത്തരം
വിശുദ്ധ ഡൊമിനിക് സാവിയോ മരിച്ച് ഏതാനും നാളുകള്ക്കുശേഷം ഡോണ് ബോസ്കോക്ക് പ്രത്യക്ഷപ്പെട്ടു. ഡോണ് ബോസ്കോ അപ്പോള് ഡൊമിനിക് സാവിയോ ജീവിച്ചിരുന്ന ഓറട്ടറിയുടെ ചുമതല നിര്വഹിക്കുകയായിരുന്നു. അവര് ഇരുവരും ഏറെക്കാര്യങ്ങള് സംസാരിച്ചു. ഒടുവില് ഡോണ് ബോസ്കോ ചോദിച്ചു, ”ജീവിതകാലത്ത് നീ അനേകപുണ്യങ്ങള് അഭ്യസിച്ചിരുന്നല്ലോ. മരണവേളയില് ഏതാണ് ഏറ്റവും കൂടുതല് സഹായകരമായത്?” സാവിയോ തിരിച്ച് ഒരു ചോദ്യമാണ് ചോദിച്ചത്,… Read More
ഗ്രോട്ടോയ്ക്ക് പിന്നിലെ വചനം
വിശുദ്ധ ബര്ണദീത്തക്ക് മാതാവിന്റെ ദര്ശനങ്ങള് ലഭിച്ച സമയം. കേവലം ബാലികയായ അവള് എല്ലാവരില്നിന്നും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ദര്ശനങ്ങളുടെ സത്യാവസ്ഥ പോലീസിനുമുന്നില് വിശദീകരിക്കേണ്ട അവസ്ഥ വന്നു. ദര്ശനം ലഭിക്കുന്ന ഗ്രോട്ടോയില് പോകരുത് എന്ന വിലക്ക് ലഭിച്ചു. ഇടവകയിലെ മദര്പോലും അവളെ വിളിച്ച് ശകാരിക്കുകയാണുണ്ടായത്. അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മുടക്കണമെന്ന് ചിന്തിച്ച നിരീശ്വരവാദിയായ മേയര് അവളെ തടവിലിടാന് തീരുമാനിച്ചു. ചുറ്റും… Read More
ഡൊമിനിക്കയെയും നൊസാറിനെയും മറക്കുന്നതെങ്ങനെ?
ഉക്രെയ്നില് ഞാന് അംഗമായ കോണ്വെന്റിനോടുചേര്ന്ന് ഞങ്ങള് ഒരു പ്രാര്ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആ പ്രാര്ത്ഥനയില് സ്ഥിരമായി സംബന്ധിക്കാന് 200 കിലോമീറ്ററിലധികം ദൂരെനിന്ന് ഒരു കുടുംബം വരിക പതിവാണ്, ദന്തഡോക്ടര്മാരായ ദമ്പതികളും അവരുടെ കുട്ടിയും. വീണ്ടും മക്കളെ വേണമെന്നതായിരുന്നു അവരുടെ പ്രധാനപ്രാര്ത്ഥനാനിയോഗം. അങ്ങനെയിരിക്കേ ഒരു ദിവസം അവര് എന്നെ ഫോണ് ചെയ്തു, ‘സിസ്റ്റര്, വളരെ സന്തോഷം. ഭാര്യ ഗര്ഭിണിയാണ്.”… Read More
തോമസിന്റെ സൂചിപ്പതക്കം
ഈശോ സുവിശേഷയാത്രയ്ക്കിടെ നസ്രസിലെ വീട്ടില് തങ്ങിയ സമയം. ശിഷ്യരില് ചിലരും ഒപ്പമുണ്ട്. ദീര്ഘകാലമായി ഉപയോഗിക്കാതെ കിടന്ന പണിപ്പുര സജീവമായി. അറക്കവാളും ചിന്തേരും ഉപയോഗിച്ച് ഈശോ ധൃതിയില് പണിയുകയാണ്. ആ കൊച്ചുവീട്ടിലെ ഉപകരണങ്ങള് കേടുപോക്കുവാന് അവിടെ കൊണ്ടുവന്ന് വച്ചിട്ടുണ്ട്. എന്നാല് തോമസ് ഒരു സ്വര്ണപണിക്കാരന്റെ സകല പണിയായുധങ്ങളുമായി എന്തോ പണിയുന്നു. അവിടെയെത്തിയ സൈമണ് അവനോട് അതേക്കുറിച്ച് ചോദിക്കുമ്പോള്… Read More
പേരക്കുട്ടി പഠിപ്പിച്ച മനോഹരപാഠം
എന്റെ മൂന്നുവയസുള്ള പേരക്കുട്ടിയുമായിട്ടാണ് ഒഴിവുസമയങ്ങളിലെ വിനോദം. മാസത്തില് രണ്ടാഴ്ചയാണ് എനിക്ക് ജോലിയുണ്ടാവുക. ജോലിസ്ഥലത്ത് ആയിരിക്കുമ്പോഴും എനിക്ക് യഥാര്ത്ഥത്തില് ‘മിസ്’ ചെയ്യുന്നത് ഈ പേരക്കുട്ടിയുടെ സാന്നിധ്യമാണ്. പോകുമ്പോള് കുഞ്ഞിനോട് പറയുന്നത് ഗ്രാന്റ് ഫാദര് വരുമ്പോള് മോള്ക്ക് ഇഷ്ടപ്പെട്ട ടോയ്സും ചോക്ലേറ്റ്സും വാങ്ങിക്കൊണ്ടുവരാമെന്നാണ്. എന്നാല് കഴിഞ്ഞ മാസം ജോലിക്ക് പോകുന്നതിന് മുമ്പ് ചോദിച്ചു, ”ഇത്തവണ പോയിട്ടു വരുമ്പോള് എന്താണ്… Read More
എന്തുകൊണ്ട് ഈ ഈങ്ക്വിലാബുകള്?
നമുക്കെതിരെ ഈങ്ക്വിലാബ് മുഴക്കുന്നവരെ നമ്മുടെ പ്രതിയോഗികളായിട്ടാണ് നാം വിലയിരുത്തുന്നത്. അങ്ങനെയാണ് നാം അവരെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാറുമുള്ളത്. പക്ഷേ എന്തുകൊണ്ടാണ് ഈ ഈങ്ക്വിലാബുകള് എന്ന് നാം ചിന്തിക്കാന് മെനക്കെടാറില്ല. എന്റെ ജീവിതത്തില് ഉണ്ടായ രസകരമായ ഒരു സംഭവം ഞാനിവിടെ കുറിക്കട്ടെ. ഒരു ദിവസം ഓഫീസില് പോകാതെ വീട്ടിലിരുന്ന് ശാലോം മാസിക എഡിറ്റു ചെയ്യുകയാണ്. ഞാന് മുറിയില് കയറി… Read More
തൂവാലയിലെ 2 ആത്മാക്കള്!
അട്ടപ്പാടിയില് നിന്നും പാലക്കാട്ടേക്ക് കെഎസ്ആര്ടിസി ബസില് പോവുകയാണ് ഞാന്. കുണ്ടും കുഴിയും നിറഞ്ഞ അട്ടപ്പാടി ചുരത്തിലൂടെയാണ് യാത്ര. ഞാന് ബസ്സിന്റെ ഏറ്റവും പിന്ഭാഗത്തെ സീറ്റിലാണ് ഇരിക്കുന്നത്. ഇടയ്ക്കുവച്ച് രണ്ടു പ്ലസ് ടു വിദ്യാര്ത്ഥികള് ബസ്സില് കയറി. രണ്ടുപേരും പിന്ഭാഗത്തെ സീറ്റിന്റെ അടുത്താണ് നില്ക്കുന്നത്. കുറച്ചുദൂരം ചെന്നതോടെ അതില് ഒരു പയ്യന് ഛര്ദ്ദിക്കാന് വന്നു. ഉടനെ ആംഗ്യം… Read More
യോനായോട് ആര് ചോദിക്കും?
നിരീശ്വരവാദിയായ ഒരു അധ്യാപകന് തന്റെ വിദ്യാര്ത്ഥികളെ തിമിംഗലത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു, ”തിമിംഗലങ്ങള് ആളുകളെ വിഴുങ്ങുമോ?” അധ്യാപകന് മറുപടി പറഞ്ഞു, ”ഇല്ല, അവ മനുഷ്യരെക്കാള് വലിപ്പമുള്ളവയാണെങ്കിലും തൊണ്ടയുടെ പ്രത്യേകത നിമിത്തം അവ കൊഞ്ചുവര്ഗത്തില്പ്പെട്ടവയും പ്ലവകങ്ങളുമടങ്ങിയ ഭക്ഷണം അരിച്ചെടുക്കും.” ”പക്ഷേ ബൈബിളില് പറയുന്നത് യോനായെ വലിയൊരു മത്സ്യം വിഴുങ്ങിയെന്നാണല്ലോ,” പെണ്കുട്ടിയുടെ സംശയം. അധ്യാപകന്… Read More
നഷ്ടപ്പെട്ടെന്ന് കരുതിയ മകളും മാസികയിലെ സാക്ഷ്യവും
ഞാന് ഇരുപത്തിയൊന്നും പത്തും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ്. മാര്ച്ച് 2023-ലെ ശാലോം മാസികയില് വായിച്ച ഒരു സാക്ഷ്യം (മകളുടെ മാനസാന്തരം – രണ്ട് ദിവസത്തിനകം – ടീന കുര്യന്) സമാന അവസ്ഥയിലൂടെ ഒരാഴ്ചയായി കടന്നുപൊയ്ക്കൊണ്ടിരുന്ന എന്നെ വല്ലാതെ സ്വാധീനിച്ചു. എന്റെ മകള് ഒരു അക്രൈസ്തവ യുവാവുമായി അടുപ്പത്തിലായി. പപ്പയെയും അമ്മയെയും സഹോദരനെയുംകാള് ആ ബന്ധത്തിന്… Read More