Shalom Times Malayalam – Page 98 – Shalom Times Shalom Times |
Welcome to Shalom Times

പുതുവര്‍ഷാരംഭത്തിന് വി. ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥന

വിശുദ്ധ ഫൗസ്റ്റീന സന്യാസിനിയായി വ്രതവാഗ്ദാനം ചെയ്യുന്നതിനുമുമ്പുള്ള സന്യാസപരിശീലനം അഥവാ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്ന ദിവസം. അന്ന് വിശുദ്ധ ഒരു സവിശേഷമായ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നുണ്ട്. ആ പ്രാര്‍ത്ഥന പുതുവര്‍ഷാരംഭത്തിനും ഏറെ അനുയോജ്യമാണ്. നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കുന്നതോടെ ഫൗസ്റ്റീന സന്യാസിനിയാവുകയാണെങ്കിലും അവള്‍ ഈശോയോട് പറയുന്നത് ഇനിയുള്ള കാലമെല്ലാം താന്‍ സന്യാസാര്‍ത്ഥിനിയായി അങ്ങയുടെ നൊവിഷ്യേറ്റില്‍ പ്രവേശിക്കുകയാണെന്നാണ്. അവസാനദിനം വരെയും ഈശോ തന്റെ ഗുരുവായിരിക്കും… Read More

വാഗ്ദാനം പ്രാപിക്കാന്‍ നാം എന്തു ചെയ്യണം? (Editorial)

അയര്‍ലണ്ടിലെ അര്‍മാഗ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാകാന്‍ അവകാശം ഡൗണ്‍ & കൊണോറിന്റെ ബിഷപ്പായിരുന്ന വിശുദ്ധ മലാക്കിക്ക് ആയിരുന്നു. സ്വര്‍ഗം അദ്ദേഹത്തെയാണ് ആ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. കാരണം അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ സെലസ് കാലംചെയ്ത സമയം ബിഷപ് മലാക്കിക്ക് ഒരു സ്വര്‍ഗീയ ദര്‍ശനം ലഭിക്കുകയുണ്ടായി. ഒരു ദൂതന്‍ മലാക്കിക്ക് പ്രത്യക്ഷപ്പെട്ട്, ആര്‍ച്ചുബിഷപ് സെലസിന്റെ അംശവടിയും… Read More