Author Archives: times-admin
ദൈവനീതിയെ തോല്പിച്ച ശബ്ദം
ഒരിക്കല്‍ സ്വര്‍ഗീയ ഗണങ്ങളോട് ഈശോ ചൊദിച്ചു: ”ഞാന്‍ എനിക്കുവേണ്ടി മനോഹരമായ ഒരു കൊട്ടാരം നിര്‍മിച്ചു. എന്റെ പ്രിയപ്പെട്ടവരെ അതില്‍ താമസിപ്പിച്ചു. എന്നാല്‍ ശത്രുക്കള്‍ അതിനെ ആക്രമിച്ച് എന്റെ പ്രിയരെ ദാരുണമായി പീഡിപ്പിച്ച് അതില്‍നിന്ന് പുറത്താക്കി. മാത്രമല്ല, അവരുടെ ദൈവത്തെ അവര്‍ ദ്രോഹിക്കുകയും ചെയ്യുന്നു. എന്റെ പ്രിയര്‍ സഹായത്തിനു കേഴുന്നതു ഞാന്‍ കേള്‍ക്കുന്നു, അവരുടെ കണ്ണുനീര്‍… Read More
പ്രാര്‍ത്ഥനക്ക് ഉത്തരമില്ലാത്തതിന്റെ കാരണം!
അമേരിക്കക്കാരിയായിരുന്ന സി. നാര്‍ഡിന്‍ നയിച്ചിരുന്ന മധ്യസ്ഥപ്രാര്‍ത്ഥനാഗ്രൂപ്പില്‍ ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്കായി ഒരു വിഷയം സമര്‍പ്പിക്കപ്പെട്ടു. ആ ദേശത്ത് പ്രവര്‍ത്തിച്ചിരുന്ന അബോര്‍ഷന്‍ ക്ലിനിക്ക് അടച്ചുപൂട്ടുക എന്നതായിരുന്നു വിഷയം. അനേകനാളുകള്‍ അവര്‍ അതിനായി പ്രാര്‍ത്ഥിച്ചു, പരിഹാരം ചെയ്തു, ജാഗരണമനുഷ്ഠിച്ചു, ഉപവസിച്ചു. പക്ഷേ, ഫലമൊന്നും ഉണ്ടായില്ല. അങ്ങനെ കഴിയവേ, ഒരു ദിവസം പ്രാര്‍ത്ഥനാവേളയില്‍ ഈശോ ഇങ്ങനെ പറയുന്നതായി സിസ്റ്റര്‍ കേട്ടു: ”മകളേ,… Read More
ആ സ്വരം ദൈവത്തിന്റേതായിരുന്നു…
ഞാന്‍ സൗദി അറേബ്യയിലുള്ള ഒരു ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന കാലം. 1984 ഏപ്രില്‍ മാസത്തില്‍ നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം ഇന്നും ഓര്‍മയിലുണ്ട്. സാധാരണ ഗതിയില്‍ ചാര്‍ജെടുത്തു കഴിഞ്ഞാല്‍ വാര്‍ഡില്‍ മുഴുവന്‍ ഒന്നു ചുറ്റിക്കറങ്ങി ഓരോ രോഗിയുടെയും മുമ്പില്‍ചെന്ന് വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. അതിനൊപ്പം മരുന്നുകളും ഇഞ്ചക്ഷനുള്ള സിറിഞ്ചും മരുന്നുമൊക്കെ എടുക്കും. അന്ന്… Read More
ദിവ്യബലിക്കിടെ ഒരു അസാധാരണ കാഴ്ച
അന്നൊരു തിങ്കളാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2022 മെയ് മാസം മുപ്പതാം തീയതി. സമയം: വൈകുന്നേരം 6.45. സ്ഥലം: ജര്‍മ്മനിയില്‍, ബവേറിയുടെ ഹൃദയം എന്നറിയപ്പെടുന്ന ആള്‍ട്ടോട്ടിങ്ങ് മാതാവിന്റെ പുണ്യഭൂമി. വിശുദ്ധ കുര്‍ബാനക്ക് തയ്യാറെടുക്കുമ്പോള്‍ മനോഹരമായ ഒരു കാഴ്ച കണ്ടു. വൃദ്ധ ദമ്പതികള്‍ പരസ്പരം കരങ്ങള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് ദൈവാലയത്തിലേക്ക് കയറി വരുന്നു. ഏകദേശം എണ്‍പതിനടുത്ത് പ്രായം തോന്നിക്കും. വയോധികനായ… Read More
ജീവിതം മാറ്റിമറിക്കുന്ന 3 രഹസ്യങ്ങള്‍
ആവര്‍ത്തനവിരസതയും യാന്ത്രികതയും പലരുടെയും ജീവിതം മടുപ്പിക്കാറുണ്ട്. അതുപോലെ എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം കരകയറാതെ തകരുക. ഇതും പലരെയും തളര്‍ത്തുന്ന അവസ്ഥയാണ്. ബന്ധങ്ങള്‍ ശരിയാക്കാന്‍ കഴിയാതെ വിഷമിക്കുന്നവരും വളരെയധികം. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു മടുത്തവരും പഠിച്ചു മടുത്തവരും നമുക്കിടയിലുണ്ട്. ആത്മീയജീവിതവും വഴിമുട്ടിപ്പോയ അവസ്ഥകള്‍ ഉണ്ടാകാം. എത്ര പരിശ്രമിച്ചിട്ടും ജീവിതത്തിലും അവസ്ഥകളിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ഇനി എന്തു ചെയ്യും?… Read More
ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന
ഓ വിസ്മയനീയനായ വിശുദ്ധ യൗസേപ്പിതാവേ, (പേര്) എന്ന വ്യക്തിയുടെ ആത്മാവിന്റെ രക്ഷ അങ്ങയുടെ കരുതലിന് ഞാന്‍ ഭരമേല്‍പിക്കുന്നു. ഈശോ ഈ വ്യക്തിക്കുവേണ്ടി രക്തം ചൊരിഞ്ഞു; അവിടുത്തെ വിലയേറിയ രക്തം പാഴായിപ്പോകാതിരിക്കട്ടെ. പിശാചിന്റെ കെണിയില്‍നിന്നും (പേര്) വിമോചിപ്പിക്കണമേ. ലോകത്തിന്റെ വിഷത്തില്‍നിന്നും (പേര്) സൗഖ്യമാക്കണമേ. (പേര്) ആത്മാവിനുവേണ്ടി സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നതുവരെ മാധ്യസ്ഥ്യം വഹിക്കുന്നത് നിര്‍ത്തരുതെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു.… Read More
വജ്രത്തെക്കാള്‍ വിലപ്പെട്ട നിധി
മീറ്റിംഗിനെത്തിയ രണ്ട് യുവതികളെ ചെയര്‍മാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇരുവരും ശരീരം വേണ്ടവിധം മറയ്ക്കാത്ത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. യുവതികളോട് ഇരിക്കാന്‍ നിര്‍ദേശിച്ചിട്ട് അവരുടെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം സംസാരിക്കാന്‍ ആരംഭിച്ചു.”വജ്രം എവിടെയാണ് കാണപ്പെടുന്നത്? ആഴത്തില്‍, പൊതിഞ്ഞ് സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് വജ്രം. മുത്തുകള്‍ എവിടെ കാണും? മുത്തുകള്‍ സമുദ്രത്തില്‍ ആഴത്തിലാണ് ഉള്ളത്. അതും മനോഹരമായ ചിപ്പിക്കുള്ളില്‍ പൊതിഞ്ഞ് സുരക്ഷിതമായി. സ്വര്‍ണം… Read More
വിശുദ്ധിയില്‍ വളരാന്‍…
ഓരോരുത്തരും സ്വന്തം വികാരങ്ങളും ഭാവനകളുമനുസരിച്ച് ഭക്തിയെയും ആത്മീയതയെയും ചിത്രീകരിക്കുന്നു. എന്നാല്‍ ഭക്തി, വിശുദ്ധി, ആത്മീയപൂര്‍ണത തുടങ്ങിയവ അടങ്ങിയിരിക്കുന്നത് ബാഹ്യമായ ഭക്തകൃത്യങ്ങളുടെ അനുഷ്ഠാനത്തിലല്ല, സ്‌നേഹത്തിലും നീതിയിലും രൂപാന്തരപ്പെട്ട ഹൃദയത്തിലാണ്. യഥാര്‍ത്ഥ ഭക്തി ആധ്യാത്മികാഭ്യാസങ്ങളുടെ കാര്യമല്ല; നമ്മുടെ ജീവിതം മുഴുവന്‍ ക്രിസ്തുവിന്റെ നേതൃത്വത്തിന്‍കീഴില്‍ കൊണ്ടുവരലാണ്, ദൈവഹിതം നിറവേറ്റലാണത്. ഹൃദയം ദൈവത്തിലുറപ്പിച്ചുകൊണ്ട് ദൈവത്തോട് ആലോചന ചെയ്ത്, അവിടുത്തെ ഹിതം തിരിച്ചറിഞ്ഞ്… Read More
”നീ എവിടെനിന്നു വരുന്നു എങ്ങോട്ടു പോകുന്നു”
വിശ്വാസികളുടെ പിതാവായ അബ്രാഹാമിന്റെ ഭാര്യയായിരുന്നു സാറാ. വിശ്വാസികളുടെ മാതാവ്. അബ്രാഹമിനും സാറായ്ക്കും അവരുടെ വാര്‍ധക്യത്തിലെത്തിയിട്ടും ഒരു കുഞ്ഞുപോലും ജനിച്ചില്ല. സാറാ അതിനൊരു പരിഹാരം കണ്ടുപിടിച്ചു. ഈജിപ്തുകാരിയായ തന്റെ ദാസി ഹാഗാറിനെ അബ്രാഹമിന് ഭാര്യയായി നല്‍കുക. അവളില്‍ അബ്രാഹമിന് ജനിക്കുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി ലാളിച്ചു വളര്‍ത്തുക. അവള്‍ തന്റെ ബുദ്ധി ഭര്‍ത്താവായ അബ്രാഹമിനോടു പറഞ്ഞു.… Read More