ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന്‍ ദൈവത്തോട് അതിരുകവിഞ്ഞ ഒരു അകലം പാലിച്ചാണ് നിന്നിരുന്നത്. ദൈവത്തെ ശുശ്രൂഷിക്കുക എന്നത് വരേണ്യവര്‍ഗത്തിന്റെ മാത്രം ബഹുമതിയായി കണക്കാക്കപ്പെട്ടിരുന്ന നാളുകള്‍. അതിനായി വേര്‍തിരിക്കപ്പെട്ടവര്‍തന്നെയുണ്ടായിരുന്നു. ദൈവസമ്പര്‍ക്കമില്ലെന്ന് അവര്‍ കരുതിയ സാധാരണ മനുഷ്യരെ അവര്‍ പരമപുച്ഛത്തോടെ കാണുകയും അവരെ പാപികളെന്ന്… Read More
Category Archives: Shalom Times Malayalam
അന്ന് രാവിലെ ചൊല്ലിയ സങ്കീര്‍ത്തനം അന്വര്‍ത്ഥമായി!
അന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു. 2017 ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്റെ രണ്ടാമത്തെ ബ്രെയിന്‍ ട്യൂമര്‍ സര്‍ജറിക്കായി നിശ്ചയിക്കപ്പെട്ട ദിവസം. ആറര മണിയോടെ ഓപ്പറേഷന്റെ സമ്മതപത്രം ഒപ്പിടാന്‍ കൊണ്ടുവന്നു. പക്ഷേ എന്റെ കൈ തളര്‍ന്നു പോയതിനാല്‍ ഒപ്പിട്ടു കൊടുക്കാന്‍ സാധിക്കുന്നില്ല. അന്ന് വൈദികവിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് കൂട്ടുവന്ന… Read More
അബ്രാഹത്തിന്റെ അനുസരണം
അനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി. അബ്രാഹത്തിന്റെ… Read More
ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം
നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ വിജയിക്കാനായിരിക്കാം. ചിലപ്പോള്‍ കല്യാണം കഴിക്കാനായിരിക്കാം, ഒരു കുഞ്ഞ് ഉണ്ടാകാനായിരിക്കാം… അങ്ങനെ കാത്തിരിപ്പിന്റെ നിര നീളുകയാണ്… മാത്രവുമല്ല, ഒന്ന് കഴിഞ്ഞാല്‍ മറ്റൊന്നിനായി കാത്തിരിക്കാനുള്ള വകയൊക്കെ ജീവിതം നമുക്ക് വച്ച് തരും. സത്യത്തില്‍ ഇത്തരത്തിലുള്ള കാത്തിരിപ്പുകളല്ലേ നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്?… Read More
ശാസ്ത്രം സമ്മതിക്കുന്നു, പ്രാര്‍ത്ഥന ഫലപ്രദം
പ്രശസ്തമായ ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ 2001-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ഒടുവില്‍ ഇങ്ങനെ എഴുതിയിരുന്നു: ”വിദൂരത്തിരുന്ന് അര്‍പ്പിക്കപ്പെടുന്നതും മുമ്പേതന്നെ ആരംഭിച്ചിട്ടുള്ളതുമായ മധ്യസ്ഥപ്രാര്‍ത്ഥന രക്തത്തില്‍ അണുബാധയുള്ള രോഗികളുടെ ആശുപത്രിവാസം കുറയ്ക്കുന്നതിനും പനി വേഗം മാറുന്നതിനും കാരണമാവുന്നു. അതിനാല്‍ ഇത്തരത്തിലുള്ള പ്രാര്‍ത്ഥന വൈദ്യചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതേപ്പറ്റി പരിഗണിക്കേണ്ടതാണ്.” എന്താണ് ഇങ്ങനെയൊരു നിരീക്ഷണത്തിന് കാരണമായത് എന്നുകൂടി അറിയുമ്പോഴാണ് കാര്യം… Read More
തളരാത്ത മനസിന്റെ രഹസ്യം
കഠിനമായ ആസ്ത്മാരോഗത്താല്‍ 52-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന്‍ പോലും കഴിയാതെ പലപ്പോഴും രാത്രി മുഴുവന്‍ കസേരയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. 1768-ല്‍ 72-ാമത്തെ വയസില്‍ പക്ഷാഘാതംമൂലം ഒരു വശം മുഴുവനും തളര്‍ന്നു പോയി. സന്ധികളിലെല്ലാം അതികഠിനമായ വേദന. കഴുത്തിലെ കശേരുക്കള്‍ വളഞ്ഞ് തല കുമ്പിട്ടുപോയതിനാല്‍ മുഖം ഉയര്‍ത്തി നോക്കാന്‍… Read More
വിശപ്പും ദാഹവും അകറ്റാന്‍…
വിശുദ്ധ അഗസ്തീനോസ് ഒരിക്കല്‍ പറഞ്ഞു, ”മനുഷ്യനെ സൃഷ്ടിച്ചവനുമാത്രമേ അവനെ സംതൃപ്തനാക്കാനും കഴിയുകയുള്ളൂ.” ദൈവപുത്രനായ ഈശോ പറയുന്നു, ”ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല”(യോഹന്നാന്‍ 6/35). മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ വിശപ്പും ദാഹവും ശമിപ്പിക്കാനും അവനെ സംതൃപ്തനാക്കാനും കഴിയുന്നത് അവന്റെ സ്രഷ്ടാവായ ദൈവത്തിനാണ്. അതാണ് ജീവന്റെ അപ്പമായ… Read More
ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ?
അജ്ഞാതനായ ഒരു റഷ്യന്‍ തീര്‍ത്ഥാടകന്‍ രചിച്ച കൃതിയാണ് ‘ഒരു സാധകന്റെ സഞ്ചാരം.’ തന്റെ പാപങ്ങള്‍ ഓര്‍ത്ത് ഒരു കുറിപ്പ് തയാറാക്കി കുമ്പസാരത്തിന് ഒരുങ്ങി വിശുദ്ധനായ ഒരു വൈദികനെ സമീപിക്കുകയാണ് ഇതിലെ സാധകന്‍. കുറിപ്പ് വായിച്ചിട്ട് അതിലെഴുതിയിരിക്കുന്നത് ഏറെയും വ്യര്‍ത്ഥമാണെന്ന് പറഞ്ഞ പുരോഹിതന്‍ സാധകന് ചില നിര്‍ദേശങ്ങള്‍ നല്കുന്നു. ശരിയായ രീതിയില്‍ കുമ്പസാരിക്കാന്‍ സഹായിക്കുന്നതിനായി അയാള്‍… Read More
മറിയത്തിന് അത് അസാധ്യമായിരുന്നു…
മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് മനസിലാക്കാനാവാത്തത്രയും ഉന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെയാണ് നാം നമ്മുടെ നിസാരത മനസിലാക്കുന്നത്. മറിയം ദൈവത്തെ കണ്ടു. തന്മൂലം അവള്‍ക്ക് അഹങ്കരിക്കുക അസാധ്യമായിരുന്നു. ഉണ്ണിയേശുവിനെ ദൈവാലയത്തില്‍ കാഴ്ച സമര്‍പ്പിക്കുന്നത് മറിയത്തിന്റെ എളിമയുടെ തിളങ്ങുന്ന ഉദാഹരണമാണ്. സ്വര്‍ഗരാജ്ഞിയായിരുന്നിട്ടും ആരും അവളെ ശ്രദ്ധിക്കുന്നില്ല. ശിമയോന്‍ ശിശുവിനെ കരങ്ങളിലേന്തി അവന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതെല്ലാം തനിക്കറിവുണ്ടെന്നു… Read More
എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ…
ഓ കര്‍ത്താവേ, അങ്ങ് പാവപ്പെട്ടവരും സാധാരണക്കാരുമായ മനുഷ്യരെ അങ്ങേ അപ്പസ്‌തോലരായി തിരഞ്ഞെടുത്തു. ഇപ്പോള്‍ അങ്ങേയ്ക്കുമുന്നില്‍ മുട്ടുകുത്തുന്ന നിസാരനായ ഈ സേവകനെ കടാക്ഷിച്ചാലും. ഞാന്‍ തീര്‍ത്തും സാധാരണക്കാരനും നിസാരനുമാണെന്ന് ഞാനറിയുന്നു. പ്രിയകര്‍ത്താവേ, ശിഷ്യരെ പഠിപ്പിച്ചതുപോലെ എന്നെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചാലും. ഈ കൃപ നല്കാന്‍ അങ്ങേ നന്മയാല്‍ അങ്ങ് സംപ്രീതനാകുന്നപക്ഷം എനിക്ക് നന്നായി പ്രാര്‍ത്ഥിക്കാന്‍ കഴിയും. എന്റെ സ്വന്തം… Read More