ആദ്യത്തെ കടുത്ത ലോക്ക്ഡൗണ്‍ സമയം. കുമ്പസാരിക്കാനോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ ഒരു വഴിയുമില്ലാതായി. അതിനുമുമ്പ് അനുദിനം ദിവ്യബലിയര്‍പ്പിക്കാനും ഇടയ്ക്കിടെ കുമ്പസാരിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. കൂദാശകളില്ലാതെ ജീവിക്കുക പ്രയാസമായിരുന്നു. ആ ദിവസങ്ങളില്‍ ജോലിക്കും പോകേണ്ടാത്തതുകൊണ്ട് ഫിസ്റ്റുലയ്ക്കുള്ള ആയുര്‍വേദ സര്‍ജറി ചെയ്തു. ആ സര്‍ജറി കഴിഞ്ഞ് നിശ്ചിത ദിവസത്തേക്ക് ഇരിക്കാന്‍ പാടില്ല. നടക്കാം കിടക്കാം, അത്രമാത്രം. ചികിത്സയുടെ ഭാഗമായി… Read More
Category Archives: Shalom Times Malayalam
കല്ലിനെ പൊടിയാക്കിയ വചനം
നഴ്‌സിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന കാലം. ഒരു ദിവസം പെട്ടെന്ന് ശക്തമായ വയറുവേദന. സ്‌കാന്‍ ചെയ്തപ്പോള്‍ വലത് ഓവറിയില്‍ ചെറിയൊരു മുഴ. അവധിസമയത്ത് പോയി ഡോക്ടറെ കണ്ടു. ഗുളിക കഴിച്ച് മാറ്റാന്‍ പറ്റുന്ന വലുപ്പം കഴിഞ്ഞു, സര്‍ജറി വേണം എന്നതായിരുന്നു ഡോക്ടറുടെ നിര്‍ദേശം. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആയതുകൊണ്ട് ആ തീരുമാനം എനിക്ക് സ്വീകാര്യമായില്ല. ആലോചിച്ച്… Read More
എനിക്കെങ്ങനെ വിശുദ്ധനാകാം?
ബ്രദര്‍ ലോറന്‍സിന്റെ ദ പ്രാക്റ്റീസ് ഓഫ് ദ പ്രസന്‍സ് ഓഫ് ഗോഡ് (ദൈവസാന്നിധ്യപരിശീലനം) എന്നൊരു ചെറുഗ്രന്ഥമുണ്ട്. ഇക്കഴിഞ്ഞ ദിവസം ഒരിക്കല്‍ക്കൂടി അതിന്റെ താളുകളിലൂടെ കടന്നുപോയി. വളരെ എളുപ്പം വായിക്കാവുന്ന ഈ പുസ്തകം വായിച്ചുതീര്‍ക്കുമ്പോള്‍ നാം ചോദിച്ചുപോകും, ‘എന്തുകൊണ്ട് ഞാനൊരു വിശുദ്ധനാകുന്നില്ല?’ ഹെര്‍മന്‍ എന്നായിരുന്നു ലോറന്‍സിന്റെ പഴയ പേര്. പതിനെട്ട് വയസ് പ്രായമുള്ളപ്പോള്‍ മഞ്ഞുമൂടിയ ഒരു പ്രഭാതത്തില്‍… Read More
ദൈവസേവനം ചെയ്തിട്ടുണ്ടോ പ്രതിഫലം ഇങ്ങനെയാണ് !
ഭൂമിയില്‍ സ്വതന്ത്രമനസോടെ അല്പമെങ്കിലും ദൈവികസേവനം ചെയ്തിട്ടുള്ള ആത്മാവിന് ലഭിക്കുന്ന മൂന്ന് തലങ്ങളിലുള്ള സ്വര്‍ഗീയസൗഭാഗ്യങ്ങള്‍ ദൈവം എന്നെ കാണിച്ചു. ഒന്നാമത് അവന്‍ വേദനകളില്‍നിന്ന് സ്വതന്ത്രനാക്കപ്പെടുമ്പോള്‍ നമ്മുടെ കര്‍ത്താവായ ദൈവം അവന് നല്കുന്ന ബഹുമതിയും നന്ദിയും. ‘വേറൊന്നും വേണ്ട, ഇതുമാത്രംമതി’ എന്ന് ആത്മാവ് വിചാരിക്കുംവിധം ഈ നന്ദി അത്ര ബഹുമാന്യവും ഉന്നതവുമാണ്. സ്വതന്ത്രമായി ദൈവത്തെ സേവിച്ച ഒരാത്മാവിന് ലഭിക്കാന്‍… Read More
ഞാന്‍ മാത്രം വിചാരിച്ചാല്‍ !
ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഈ ലോകത്തില്‍ എന്തു മാറ്റം സംഭവിക്കാനാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവര്‍ വിരളമായിരിക്കും. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്, ‘ഈശോയുടെ അനുകമ്പ കണ്ടപ്പോള്‍, അവിടുത്തെ അനുഗ്രഹത്തിനായി ഞാന്‍ യാചിച്ചു. ഉടനെതന്നെ ഈശോ പറഞ്ഞു: നിനക്കുവേണ്ടി ഞാന്‍ ഈ രാജ്യത്തെ അനുഗ്രഹിക്കുന്നു. അവിടുന്ന് നമ്മുടെ രാജ്യത്തിന്റെമേല്‍ വലിയ ഒരു… Read More
‘എന്‍ജോയ്’ ചെയ്യാം ഓരോ നിമിഷവും
കോണ്‍വെന്റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ, വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി. അവര്‍ തീര്‍ത്തു പറഞ്ഞു. അവള്‍ക്ക് വലിയ സങ്കടമായി. എന്നാലും വേണ്ടില്ല, വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാമല്ലോ. അങ്ങനെ ആശ്വസിച്ചെങ്കിലും ഏറെ കുടുംബാംഗങ്ങളും നിരവധി ജോലിക്കാരുമുള്ള ആ വലിയ കുടുംബത്തില്‍ ഏകാന്ത ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമൊന്നും… Read More
ആസ്ത്മയില്‍നിന്ന് രക്ഷപ്പെടാനാണ് അമ്മ പറഞ്ഞുവിട്ടത്…
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകളയുന്നു! അതുവരെയും പല രാത്രികളിലും ഭയപ്പെടുത്തുന്നവിധത്തില്‍ പാമ്പിനെ ദുഃസ്വപ്നം കാണാറുണ്ട്. എന്നാല്‍ അന്ന് ആ സ്ത്രീ പാമ്പിനെ എറിഞ്ഞുകളയുന്നതായി സ്വപ്നം കണ്ടതിനുശേഷം അത്തരം ദുഃസ്വപ്നങ്ങള്‍ ഇല്ലാതായി. എന്നെ ദുഃസ്വപ്നങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ വന്നത് പരിശുദ്ധ… Read More
മോചനദ്രവ്യമായി മാതാവ് എത്തി…
മൂറുകള്‍ സ്‌പെയിനിലെ ക്രൈസ്തവരെ അടിമകളായി പിടിച്ച് ആഫ്രിക്കയിലെ തടവറകളിലേക്ക് കൊണ്ടുപോകുന്ന കാലം. ക്രൂരമായി പീഡിപ്പിച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനും അവരെ മര്‍ദകര്‍ നിര്‍ബന്ധിച്ചിരുന്നു. അക്കാലത്താണ് വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ, പിനഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്, അരഗോണിലെ ജയിംസ് ഒന്നാമന്‍ രാജാവ് എന്നിവര്‍ക്ക് പരിശുദ്ധ ദൈവമാതാവ് ദര്‍ശനം നല്കിയത്. മൂന്ന് പേര്‍ക്കും വ്യത്യസ്തമായാണ് ദര്‍ശനം നല്കിയതെങ്കിലും അവര്‍ക്ക് നല്കപ്പെട്ട… Read More
മൂന്ന് തവണ ടെസ്റ്റ് ചെയ്തതിന്റെ കാരണം
2021 മാര്‍ച്ചില്‍ എനിക്ക് ശ്വാസം മുട്ടലും സ്ഥിരമായുള്ള മൂക്കടപ്പും കാരണം ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ തൈറോയ്ഡ് നോക്കാനായി അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തു. അപ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്നു വലുതായിട്ടുണ്ടെന്നും കുറച്ച് മുഴകള്‍ ഉണ്ടെന്നും കണ്ടു. തുടര്‍ന്ന് സി.ടി. സ്‌കാന്‍ എടുത്തപ്പോഴാണ് തൈറോയ്ഡ് ഗ്രന്ഥി വളര്‍ന്ന് അന്നനാളത്തിന്റെ മുക്കാല്‍ ഭാഗം അടഞ്ഞു പോയിട്ടുണ്ടെന്ന് മനസിലാവുന്നത്.… Read More
സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്
തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്തായി 4/15). ഈ ലോകത്തിലെ സകല സൗഭാഗ്യങ്ങളും നല്കി നിങ്ങളെ സമ്പന്നരാക്കാം എന്നതല്ല യേശുവിന്റെ വാഗ്ദാനം. മറിച്ച്, തന്റെ രക്ഷാകര ദൗത്യത്തില്‍ മനുഷ്യനെയും പങ്കാളിയാക്കുന്ന മഹത്തായ വാഗ്ദാനമാണ് അവിടുന്ന് നല്കുന്നത്. വ്യക്തികളുടെയും… Read More