ശക്തമായ വിധത്തില്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസം പുലര്‍ത്തുന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പഴയ നിയമത്തില്‍ പറയുന്ന തിരുനാളുകള്‍ ഞങ്ങള്‍ ആചരിച്ചിരുന്നു. ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കാനും ശ്രദ്ധ പുലര്‍ത്തി. അങ്ങനെയൊരു പശ്ചാത്തലത്തില്‍ കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട് മൂന്ന് ഓര്‍മകള്‍ മനസില്‍ തങ്ങിനിന്നിരുന്നു. ഒന്നാമത്തേത് എന്റെ ഗ്രാന്‍ഡ്ഫാദറിന്റെ തികഞ്ഞ കത്തോലിക്കാവിരോധമാണ്. അദ്ദേഹത്തിനുപോലും കാരണമറിയില്ലെങ്കിലും കത്തോലിക്കാവിശ്വാസം പുലര്‍ത്തുന്നവരോട് അദ്ദേഹത്തിന് വെറുപ്പായിരുന്നെന്ന് ഞാന്‍… Read More
Category Archives: Shalom Times Malayalam
തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രത്യേകത
തിരഞ്ഞെടുക്കപ്പെട്ടവര്‍ മറിയത്തെ തങ്ങളുടെ മാതാവും ഗുരുനാഥയുമായി ബഹുമാനിക്കുന്നു, ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നു. അവള്‍ക്ക് പ്രീതികരമെന്ന് വിചാരിക്കുന്നത് എന്തും അവര്‍ തീക്ഷ്ണതയോടെ ചെയ്യുന്നു. മറിയം പാപത്തോടും, തന്നോട് തന്നെയും മരിക്കാന്‍ (തന്നിഷ്ടത്തെ കീഴടക്കാന്‍) സഹായിക്കുന്നതിന് അവള് അവരുടെ പാപങ്ങള്‍ ആകുന്ന ചര്‍മവും സ്വാര്‍ത്ഥസ്നേഹവും ഉരിഞ്ഞെടുക്കുന്നു. അങ്ങനെ, തന്നോടുതന്നെ മരിച്ചവരെമാത്രം സ്വന്തം ശിഷ്യരും സ്നേഹിതരുമായി സ്വീകരിക്കുന്ന യേശുവിനെ തൃപ്തിപ്പെടുത്താന്‍ അവള്… Read More
അനുഗ്രഹകാരണങ്ങള്‍
2022 ജനുവരി മാസത്തില്‍ ശാലോം മാസികയില്‍ ആന്‍ മരിയ ക്രിസ്റ്റീന എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. ‘കുഞ്ഞിനെ നല്കിയ വചനക്കൊന്ത’ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു അത്. അതില്‍ ആന്‍ മരിയ കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന തന്റെ സഹോദരിക്ക് ഈ വചനക്കൊന്ത പ്രാര്‍ത്ഥിക്കാനായി നല്കിയതും സഹോദരിക്ക് കുഞ്ഞ് ജനിച്ചതും വായിച്ചപ്പോള്‍ പതിനഞ്ചു വര്‍ഷമായി കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന എന്റെ… Read More
കുപ്പത്തൊട്ടിയിലെ രത്നങ്ങള്‍ തേടി…
നട്ടുച്ചനേരത്താണ് യാചകനായ ആ അപ്പച്ചന് വീട്ടിലെത്തുന്നത്. എഴുപത്തഞ്ചിനോടടുത്ത് പ്രായം കാണും. വന്നപാടേ മുഖവുരയില്ലാതെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”ഹാ പൊള്ളുന്ന ചൂട്. മോളേ എനിക്ക് കുടിക്കാനെന്തെങ്കിലും തരണേ.” ഞാനുടനെ അകത്തുപോയി ഉപ്പ് ഇട്ട നല്ല കഞ്ഞിവെള്ളം ഒരു കപ്പ് അപ്പച്ചന് കുടിക്കാന്‍ കൊണ്ടുപോയി കൊടുത്തു. ഒറ്റവലിക്ക് അപ്പച്ചനതു കുടിച്ചുതീര്‍ത്തു. ഞാന്‍ ചോദിച്ചു, അപ്പച്ചന് വിശക്കുന്നുണ്ടാകുമല്ലോ. കുറച്ച്… Read More
മൂന്നാം ക്ലാസുകാരിയുടെ പ്രാര്‍ത്ഥന
എന്റെ മകള്‍ മൂന്നാം ക്ലാസിലെത്തിയിട്ടും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുന്ന ശീലം മാറിയിരുന്നില്ല. അവള്‍ക്കും അത് മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും എത്ര ശ്രമിച്ചിട്ടും ആ പ്രശ്നം മാറാതെ തുടര്‍ന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ശാലോമില്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ പങ്കെടുക്കാനായി ഞങ്ങള്‍ പോയി. അന്ന് അവിടെവച്ച് ആരും പറയാതെതന്നെ മകള്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന ശീലം മാറ്റിത്തരണമേ എന്ന്… Read More
സജ്ജീക്യതരായ അപ്പസ്തോലരാകുക!
ഞാന്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന സമയം. ജോലി കഴിഞ്ഞ് രാത്രി ഹോസ്റ്റല്‍ റൂമില്‍ എത്തിയാല്‍ അല്‍പ്പസമയം ബൈബിള്‍ വായിക്കും. കുറച്ചുകൂടി സമയമുണ്ടെങ്കില്‍ യൂട്യൂബില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലും വചനപ്രഘോഷണം കേള്‍ക്കുകയും ചെയ്യും. ഒരു ദിവസം അങ്ങനെ വചനം കേട്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കും ഇതുപോലെ വചനം പ്രസംഗിക്കണമെന്ന അതിയായ ആഗ്രഹം തോന്നി. വചനം പ്രസംഗിക്കാന്‍ എന്തെന്നില്ലാത്ത താത്പര്യം. പക്ഷേ എന്ത് ചെയ്യും?… Read More
ഇങ്ങനെ ഒരു ഹോം ടൂര്‍ നടത്തിനോക്കൂ…
രാവിലെ ജോലിക്കു പോകാന്‍ തിരക്കിട്ട് ഇറങ്ങുകയാണ്. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സംസാരിച്ചു സമയം പോകും. ആരാണെന്നു നോക്കാം എന്ന് കരുതി ഫോണ്‍ കയ്യിലെടുത്തു. ഒരു വൈദികനാണ്. എന്തായാലും കോള്‍ അറ്റന്‍ഡ് ചെയ്തു. ”ചേച്ചി ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലായിരിക്കും അല്ലേ, ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് വിളിച്ചത്.” രണ്ടു മിനിറ്റില്‍… Read More
ഹന്നായുടെ സൗന്ദര്യറാണിപട്ടം; കാരണമായത് മക്കള്‍
യു.എസ്: മക്കളുടെ ജനനം തന്നെ ശക്തയാക്കുന്ന അനുഭവമാണ് സമ്മാനിച്ചത് എന്നുപറഞ്ഞാണ് ഹന്നാ നീല്മാന് സൗന്ദര്യറാണി പട്ടം ചൂടിയത്. മിസിസ് അമേരിക്കന്‍ 2023 ആയി തിരഞ്ഞെടുക്കപ്പെട്ട ഹന്നാ നീല്മാന് ഏഴ് മക്കളുണ്ടായിരുന്നു ആ സമയത്ത്. ഇപ്പോള്‍ അവര്‍ എട്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ട്. സൗന്ദര്യമത്സരവേദിയില്വച്ച്, ‘ഏറ്റവുമധികം ശക്തയായി തോന്നിയതെപ്പോഴാണെ’ന്ന ചോദ്യത്തിന് ഹന്നാ ഇങ്ങനെ ഉത്തരം നല്കി:… Read More
സൗഖ്യവും വിവാഹവും: മാസികയിലൂടെ അനുഗ്രഹങ്ങള്‍
”നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.” വര്‍ഷങ്ങളായുള്ള അലര്ജിരോഗത്താല് (തുമ്മല്‍, മൂക്കൊലിപ്പ്) അമ്മ ഷെര്‍ളിയും ഞാനും വളരെയധികം പ്രയാസപ്പെട്ടിരുന്നു. അധികമാകുമ്പോള്‍ മരുന്നിലൂടെ ആശ്വാസം ലഭിച്ചിരുന്നെങ്കിലും പൂര്‍ണമായ വിടുതല്‍ ലഭിച്ചിരുന്നില്ല. പ്രാര്‍ത്ഥനകളിലൂടെ മാത്രമാണ് ഇതിനെ തരണം ചെയ്തിരുന്നത്. അപ്പോഴാണ് ശാലോം മാസിക വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി പൂര്‍ണ സൗഖ്യം ലഭിച്ച… Read More
തയ്യല്‍ജോലികളും ഭിന്നശേഷിയും ദൈവം കൈയിലെടുത്തപ്പോള്‍…
സ്വന്തമായി ഒരു തൊഴില്‍ ചെയ്ത് ആരുടെയും മുമ്പില്‍ കൈകള്‍ നീട്ടാതെ ജീവിക്കണം. അതായിരുന്നു എന്റെ സ്വപ്നം. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് അത് അത്ര വിഷമകരമല്ല, എന്നാല്‍ ഭിന്നശേഷിയുള്ള എന്നെ സംബന്ധിച്ച് ആ സ്വപ്നം ക്ലേശകരമായിരുന്നു. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നുകൂടി ഓര്‍ക്കണം. ഭിന്നശേഷിയുള്ള ഒരു വ്യക്തി കുടുംബത്തില്‍ ഉണ്ടെങ്കില്‍ അത് കുടുംബത്തിനും ദേശത്തിനും ഒക്കെ… Read More