June 2026 – Shalom Times Shalom Times |
Welcome to Shalom Times

June 2026

സമ്പുഷ്ടീകരിച്ച യുറേനിയവും  വിശുദ്ധീകരിക്കപ്പെട്ട വിശ്വാസിയും

സമ്പുഷ്ടീകരിച്ച യുറേനിയവും വിശുദ്ധീകരിക്കപ്പെട്ട വിശ്വാസിയും

സമീപകാലത്തെ ലോകരാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു 440 കിലോ യുറേനിയമാണ്. ഇറാന്റെ കൈവശമുള്ള 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച ഈ യുറേനിയം ശേഖരം ലോകത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു. കാരണം 90 ശതമാനത്തോളം ശുദ്ധീകരിക്കപ്പെട്ടാൽ ഇത് ഉപയോഗിച്ച് നിരവധി അണുബോംബുകൾ ഉണ്ടാക്കാം. അത്യധികം നശീകരണ ശക്തിയുള്ള ഈ യുറേനിയം വിവേകമില്ലാതെ ഉപയോഗിക്കപ്പെട്ടാൽ ഭീകരമായ വിനാശത്തിനത് കാരണമാകും. അതിനാൽ എന്തു വില കൊടുത്തും… Read More ...
എഴുതിവച്ച  തർക്കങ്ങൾ

എഴുതിവച്ച തർക്കങ്ങൾ

ഒരാളുടെ സാക്ഷ്യം കേട്ടത് ഓർക്കുന്നു. ഒരിക്കൽ അദ്ദേഹം തന്റെ വളരെ അടുത്ത ഒരു സുഹൃത്തുമായി സംസാരിക്കവേ ചില തർക്കങ്ങളുണ്ടായി. വീട്ടിലെത്തി, ആ സംഭവങ്ങളോർത്ത് മനസ് വിഷമിച്ചപ്പോഴാണ്, പരിശുദ്ധാത്മാവ് ഇങ്ങനെ ഒരു പ്രചോദനം നൽകിയത്- ഒരു പേനയും പേപ്പറും എടുത്ത് എഴുതിവച്ച് പ്രാർഥിക്കാൻ. ആദ്യം ഈ സുഹൃത്തിനായും ഈ സുഹൃത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്കായും ഈശോയോട് നന്ദി പറഞ്ഞ്… Read More ...
അസാധാരണമാണ്  ഈ പുണ്യത്തിന്റെ ഫലം

അസാധാരണമാണ് ഈ പുണ്യത്തിന്റെ ഫലം

ഞാൻ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന സമയം. ഡിപ്പാർട്ട്‌മെന്റിലെ അധികാരി എന്നെ മറ്റൊരു വിഭാഗത്തിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. പ്രത്യേക കാരണമൊന്നും അതിനുണ്ടായിരുന്നില്ല. ഞാൻ വളരെ വിഷമത്തോടെയാണ് അത് സ്വീകരിച്ചത്. മറ്റുള്ളവർക്കെല്ലാം മികച്ചത് കൊടുത്തപ്പോൾ എന്നെ തരംതാഴ്ത്തിയെന്ന ചിന്തയാണ് ആദ്യം എനിക്കുണ്ടായത്. പക്ഷേ പരാതിപ്പെടാതെ ഞാൻ അനുസരിച്ചു. സംഭവിച്ചത് എന്താണെന്ന് വച്ചാൽ, ആ പുതിയ സ്ഥലത്ത് വച്ച്… Read More ...
ലോകം വലിയ ശുദ്ധീകരണത്തിലൂടെ  കടന്നുപോകേണ്ടിവരും

ലോകം വലിയ ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ടിവരും

ഒരു സമഗ്രശുദ്ധീകരണമല്ലാതെ മറ്റൊരു പരിഹാരവും സാധ്യമല്ലാത്തവിധം മനുഷ്യനും ഭൂമിയും അത്രമേൽ മലിനവും ദുഷ്ടത നിറഞ്ഞതുമാകുന്ന ഒരു കാലഘട്ടം വരും. ആ ശുദ്ധീകരണം ഒരിക്കൽമാത്രം ഉണ്ടായ മഹാപ്രളയംപോലെ ആയിരിക്കും. എന്നാൽ അതാകട്ടെ അഗ്നിയുടെ പ്രളയം ആയിരിക്കും. ആകാശത്തിൽനിന്ന് അനവധി ഉണങ്ങിയ ഇലകൾ താഴേക്ക് വീഴുന്നതായി ഞാൻ കണ്ടു. ഓരോ ഇലയിലും ഒരു തീപ്പൊരി ഉണ്ടായിരുന്നു. മനുഷ്യരാശി ദൈവത്തിൽനിന്ന്… Read More ...
ഒരു ‘ജെൻ സി’  അനുഭവക്കുറിപ്പ്‌

ഒരു ‘ജെൻ സി’ അനുഭവക്കുറിപ്പ്‌

ദൈവവചനത്തിന്റെ ശക്തി എന്തെന്ന് ഞാൻ മനസിലാക്കിയ വർഷമായിരുന്നു 2024-25. പ്ലസ്‌വൺ പരീക്ഷയ്ക്ക് ഈശോയോട് പ്രാർത്ഥിച്ചാണ് എഴുതിയതെങ്കിലും പരീക്ഷാഫലം എന്റെ പ്രതീക്ഷയ്‌ക്കൊത്തായിരുന്നില്ല. അതിന്റെ സങ്കടത്തിലായിരുന്നു പ്ലസ്ടു ആരംഭം. ഒരു പരാജയംപോലെ തോന്നിയതിനാലായിരിക്കാം ഈശോയോട് അകലുന്നതിനപ്പുറം അടുക്കാൻ ഞാൻ തീരുമാനിച്ചു. ഒരുപാട് ബലഹീനതകളും കുറവുകളുമുള്ള ആളായിരുന്നു ഞാൻ, എങ്കിലും ഈശോയോട് കൂട്ടുകൂടാൻ ശ്രമിക്കാൻ തുടങ്ങി. വചനം വഴികാട്ടിയായപ്പോൾ പത്താംക്ലാസിലെ… Read More ...
വ്യഭിചാരത്തിൽനിന്ന്  രക്ഷപ്പെട്ട ഭർത്താവ്‌

വ്യഭിചാരത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ്‌

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സുവിശേഷശുശ്രൂഷയ്ക്കായി പോയപ്പോൾ ഞങ്ങൾ രണ്ട് കുട്ടികളുടെ മാതാപിതാക്കളായ ദമ്പതികളെ കണ്ടുമുട്ടി. ആ ഭർത്താവിന് ഏറെ ശ്രമിച്ചിട്ടും വ്യഭിചാരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് പങ്കുവച്ചപ്പോൾ അയാളുടെ വിമോചനത്തിനുവേണ്ടി ഞങ്ങൾ പ്രാർഥിച്ചെങ്കിലും കാര്യമായ ഫലമുണ്ടായതായി അനുഭവപ്പെട്ടില്ല. അപ്പോഴാണ് അയാളിൽനിന്ന് വ്യഭിചാരത്തിന്റെ ദുഷ്ടാരൂപിയെ പുറത്താക്കുന്നതിനുള്ള പ്രാർഥനമാത്രംപോരാ എന്ന് ഞങ്ങൾക്ക് മനസിലായത്. അദ്ദേഹം പശ്ചാത്താപത്തിലേക്ക് വരികയും അനുരഞ്ജനകൂദാശയും പരിശുദ്ധ… Read More ...
കുടുംബം  സംയുക്ത ഹൃദയങ്ങൾക്ക്  പ്രതിഷ്ഠിക്കാം

കുടുംബം സംയുക്ത ഹൃദയങ്ങൾക്ക് പ്രതിഷ്ഠിക്കാം

യേശുവിന്റെയും മറിയത്തിന്റെയും സംപൂജ്യമായ സംയുക്തഹൃദയങ്ങളേ, ഓരോ ആത്മാവിന്റെയും രക്ഷയും സംശുദ്ധിയും വിശുദ്ധിയും അഭിലഷിക്കുന്ന നിങ്ങൾ ലക്ഷ്യത്തിൽ ഒന്നാകുന്നുവല്ലോ. ഞങ്ങളുടെ ഹൃദയങ്ങളിലും അതുപോലെതന്നെ ലോകത്തിലും നിങ്ങളുടെ വിജയം കാംക്ഷിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബത്തെ ഞങ്ങൾ നിങ്ങൾക്ക് പ്രതിഷ്ഠിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ നിങ്ങളുടെ കരുണയുടെ തികവും ഭാവിയിലേക്കുള്ള നിങ്ങളുടെ കരുതലിന്റെ സമൃദ്ധിയും ഇപ്പോഴത്തെ ഈ നിമിഷത്തിൽ പിതാവിന്റെ തിരുമനസിന്റെ സർവാധിപത്യവും… Read More ...
ദൈവത്തോട് ചോദിച്ച  ചോദ്യങ്ങൾ

ദൈവത്തോട് ചോദിച്ച ചോദ്യങ്ങൾ

വർഷം 2019. വൈദികപരിശീലനത്തിന്റെ ഭാഗമായി ദൈവശാസ്ത്രം പഠിക്കുന്ന കാലയളവായിരുന്നു അത്. അവധിക്കാലത്ത് കോഴിക്കോട് നഗരത്തിലെ ഒരു ദൈവാലയത്തിൽ ശുശ്രൂഷക്കായി എത്തി. ഹോം മിഷൻ നടത്തുന്ന വൈദികരെ സഹായിക്കാനാണ് അവിടെ എത്തിയത്. പല ഭവനങ്ങളും സന്ദർശിച്ചു. എന്നാൽ ഒരു ഭവനംമാത്രം ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മ. ആ അമ്മയുടെ മധ്യവയസ്സിൽ കാഴ്ചശക്തി… Read More ...
മണ്ടയൊടിഞ്ഞ  തെങ്ങിന്റെ സുവിശേഷം

മണ്ടയൊടിഞ്ഞ തെങ്ങിന്റെ സുവിശേഷം

തൊമ്മച്ചന്റെ മകൻ ഫ്രാൻസിസ് പറമ്പിന്റെ അതിരിൽ നിൽക്കുന്ന ഒരു മരം വെട്ടിയതായിരുന്നു. അത് വീണ് അയൽപക്കത്തെ പറമ്പിലെ ഒരു തെങ്ങിൻതൈയുടെ മണ്ടയൊടിഞ്ഞുപോയി. ഇതറിഞ്ഞ തൊമ്മച്ചൻ ഒരു ന്യായീകരണവും നടത്തിയില്ല. പകരം ആ അയൽക്കാരനെ ചെന്നുകണ്ട് മാപ്പ് ചോദിച്ചു. മണ്ടയൊടിഞ്ഞ തെങ്ങിൻതൈയുടെ സ്ഥാനത്ത് മറ്റൊരു തെങ്ങിൻതൈ കുഴിച്ചുവയ്ക്കുകയും ചെയ്തു. അതും പോരാതെ ആ തെങ്ങിൻതൈ വലുതായി ഫലം… Read More ...
ദൈവം വിളിച്ചാൽ ആർക്ക് തടയാനാവും?

ദൈവം വിളിച്ചാൽ ആർക്ക് തടയാനാവും?

ഒരു ദിവസം മുറിയിലുള്ള, ക്രൂശിതനായ ഈശോയുടെ ചെറിയ രൂപമെടുത്ത് അവിടുത്തെ ആശ്വസിപ്പിക്കുന്നതിനിടെ ജൂലിയെന്ന പെൺകുട്ടി പറഞ്ഞു, ”എന്റെ ഈശോയേ, എനിക്കും വേണം ഇതുപോലെ മുറിവുകൾ…” ആ പ്രാർഥനയ്ക്ക് ഈശോ അതിവേഗം മറുപടി നല്കി. പിറ്റേന്ന് സന്ധ്യാസമയത്ത് ജൂലി ഡൈനിംഗ് റൂമിലിരുന്ന് പഠിക്കുകയായിരുന്നു. അപ്പോൾ പപ്പ അവളുടെ കാലിൽ പിടിച്ച് ‘നീ ഈ തീരുമാനത്തിൽനിന്നും പിൻമാറണം. മാഷിന്റെയടുത്ത്… Read More ...
വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധങ്ങൾ  സഭ എന്തുകൊണ്ട് എതിർക്കുന്നു?

വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധങ്ങൾ സഭ എന്തുകൊണ്ട് എതിർക്കുന്നു?

എന്തെന്നാൽ, സ്‌നേഹം സംരക്ഷിക്കാൻ സഭ ആഗ്രഹിക്കുന്നു. തന്നെക്കാൾ വലിയൊരു ദാനം ആർക്കും നല്കാൻ ഒരുവനും സാധിക്കുകയില്ല. ‘ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്നത് രണ്ടുപേരെ സംബന്ധിച്ചും അർഥമാക്കുന്നത് ഇതാണ്: ”എനിക്ക് നിന്നെമാത്രം മതി, നീ എന്തെല്ലാമായിരിക്കുന്നുവോ അതെല്ലാം എനിക്കുവേണം. ഞാൻ എന്നെത്തന്നെ എന്നേക്കുമായി നിനക്കു തരാൻ ആഗ്രഹിക്കുന്നു!” ഇത് ഇപ്രകാരമായിരിക്കുകയാൽ താത്കാലികമായി അല്ലെങ്കിൽ പരീക്ഷണാടിസ്ഥാനത്തിൽ ”നിന്നെ ഞാൻ… Read More ...
ദൈവസാന്നിധ്യത്തിൽ ജീവിച്ചാലുള്ള നേട്ടങ്ങൾ

ദൈവസാന്നിധ്യത്തിൽ ജീവിച്ചാലുള്ള നേട്ടങ്ങൾ

ഒരു വിശ്വാസിയുടെ ജീവിതം എപ്പോഴും ആത്മീയപോരാട്ടത്തിന്റേതാണ്. അതിനാൽത്തന്നെ നിരന്തരം ദൈവസാന്നിധ്യത്തിൽ ചരിക്കുക എന്നത് ആത്മീയജീവിതത്തിൽ സുപ്രധാനമാണ്. യുദ്ധരംഗത്തെ ഭടൻമാരുടെ കാര്യം പരിഗണിക്കുക. അവരുടെ ജനറലിന്റെ സാന്നിധ്യത്തിൽ എത്ര ധീരമായാണ് അവർ യുദ്ധം ചെയ്യുക. അദ്ദേഹത്തിന്റെ കണ്ണുകൾ നമ്മുടെമേൽ ഉണ്ട്. ഒന്നുകിൽ അദ്ദേഹം പ്രതിഫലം നൽകും; അല്ലെങ്കിൽ ശിക്ഷിക്കും എന്ന ചിന്ത അവരുടെ ധൈര്യത്തെയും ശക്തിയെയും ഉയർന്ന… Read More ...
അതിശയോക്തി അപരാധമാണോ?

അതിശയോക്തി അപരാധമാണോ?

പന്ത്രണ്ട് വർഷമായി രക്തസ്രാവം എന്ന രോഗം മൂലം കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയ്ക്ക് രോഗശാന്തി ലഭിച്ചതിന്റെ വിവരണമാണ് മർക്കോസ് 5:25-34ൽ നാം വായിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ രോഗസൗഖ്യത്തിന്റെ വിവരണങ്ങൾ ധാരാളം ഉണ്ടല്ലോ. എന്നാൽ ഈ സംഭവത്തിലെ ഒരു പ്രത്യേകത, യേശു രോഗസൗഖ്യം നേടിയ സ്ത്രീയെക്കൊണ്ട് അവൾക്ക് ലഭിച്ച സൗഖ്യത്തെക്കുറിച്ച് നിർബന്ധിച്ചെന്നതുപോലെ സാക്ഷ്യം പറയിപ്പിക്കുന്നതാണ്. അവളുടെ സാക്ഷ്യം പറയിപ്പിക്കാനായി… Read More ...
റൈനിലെ പ്രവാചിക- വിശുദ്ധ ഹിൽഡെഗാർഡ്‌

റൈനിലെ പ്രവാചിക- വിശുദ്ധ ഹിൽഡെഗാർഡ്‌

മധ്യകാല യൂറോപ്പിനെ ഇരുണ്ട യുഗത്തിൽനിന്നും ആധുനികതയിലേക്ക് നയിച്ച പ്രമുഖ വ്യക്തിത്വമാണ് വിശുദ്ധ ഹിൽഡെഗാർഡ്. സഭയിലെ നാല് വേദപാരംഗതമാരിൽ ഒരാളാണ് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ബനഡിക്‌ടൈൻ സന്യാസിനി. പ്രശസ്ത സംഗീതജ്ഞയും ഗ്രന്ഥ രചയിതാവും പ്രഭാഷകയും ബഹുമുഖപ്രതിഭയുമാണിവർ. തത്വചിന്ത, മിസ്റ്റിസിസം, സസ്യശാസ്ത്രം, ചികിത്സാശാസ്ത്രം സംഗീതവിന്യാസം (composing) എന്നീ മേഖലകളിലും അവർ പ്രാഗത്ഭ്യം തെളിയിച്ചു. ക്രിസ്തുമതത്തിലെ പ്രഥമ ദൈവശാസ്ത്രജ്ഞ എന്ന… Read More ...
ക്ലേശങ്ങളെ  അതിജീവിക്കാൻ….

ക്ലേശങ്ങളെ അതിജീവിക്കാൻ….

നാൽപതുദിവസം ദിവ്യകാരുണ്യ ചാപ്പലിൽ ദിവ്യകാരുണ്യ ഈശോയെമാത്രം നോക്കിക്കൊണ്ട് ഹൃദയത്തിൽ ആരാധിച്ച ഗായികയുടെ സാക്ഷ്യം ഇതായിരുന്നു. പല ദിവസങ്ങളിലും തൊണ്ടയിൽനിന്ന് രക്തം വന്നപ്പോൾ ഡോക്ടറുടെ ഉപദേശപ്രകാരം ബയോപ്‌സി എടുക്കുകയും രോഗം തൊണ്ടയിൽ കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റേഡിയേഷനും മരുന്നുകളും ഡോക്ടർ നിർദേശിച്ചു. ഇനി ഒരിക്കലും പാടാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയും ചെയ്തു. ഭർത്താവും ചെറിയ ക്ലാസുകളിൽ പഠിക്കുന്ന… Read More ...
നിരീശ്വരവാദത്തിൽനിന്നുള്ള  മാനസാന്തര കഥയുമായി  ജെ.ഡി. വാൻസിന്റെ പുതിയ പുസ്തകം

നിരീശ്വരവാദത്തിൽനിന്നുള്ള മാനസാന്തര കഥയുമായി ജെ.ഡി. വാൻസിന്റെ പുതിയ പുസ്തകം

വാഷിംഗ്ടൺ ഡിസി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് തന്റെ ആത്മീയ യാത്രയെക്കുറിച്ചും കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും എഴുതിയ ‘കമ്മ്യൂണിയൻ’ എന്ന പുസ്തകം ജൂൺ 16-ന് പുറത്തിറങ്ങും. ഒരിക്കൽ നിരീശ്വരവാദത്തിലേക്ക് വഴിമാറിപ്പോയ താൻ, എങ്ങനെയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ തണലിലേക്ക് തിരിച്ചെത്തിയതെന്ന്, വാൻസ് തന്നെ ഹൃദയസ്പർശിയായി വിവരിക്കുന്ന പുസ്തകമാണ് കമ്മ്യൂണിയൻ. യേൽ സർവകലാശാലയിലെ വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും… Read More ...
”പീലാത്തോസ് അവനോട് ചോദിച്ചു:  എന്താണ് സത്യം?”

”പീലാത്തോസ് അവനോട് ചോദിച്ചു: എന്താണ് സത്യം?”

യോഹന്നാൻ 18:38 പ്രധാനപുരോഹിതൻമാരും പ്രമാണികളും തന്റെമേൽ കുറ്റം ആരോപിച്ചപ്പോൾ യേശു ഒരു മറുപടിയും പറഞ്ഞില്ല. അതുനിമിത്തം പീലാത്തോസ് അത്യധികം ആശ്ചര്യപ്പെട്ടു. കുറ്റാരോപണങ്ങൾക്കുമുന്നിൽ ഗാംഭീര്യത്തോടെ മൗനം പാലിക്കുന്ന ആ മനുഷ്യന്റെ മുഖഭാവം തികച്ചും അസാധാരണം! അതുകൊണ്ടുതന്നെ അദ്ദേഹത്തെ കുരിശുമരണത്തിന് വിധിക്കാതെ വിട്ടയക്കാമെന്ന് പീലാത്തോസ് ചിന്തിച്ചു. തുടർന്നാണ് തിരുനാളിൽ ഒരു തടവുകാരനെ വിട്ടയക്കുന്ന പതിവനുസരിച്ച് യേശുവിനെ വിട്ടുനൽകട്ടെ എന്ന്… Read More ...
സത്യത്തിൽ  നരകം  ഉണ്ടോ

സത്യത്തിൽ നരകം ഉണ്ടോ

ഇന്ന് ഒരു മാലാഖ എന്നെ നരകഗർത്തത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇത് അത്യുഗ്രമായ പീഡനത്തിന്റെ സ്ഥലമാണ്. ഇത് അതിവിശാലവും ഭയം തോന്നുന്നവിധം അഗാധവുമാണ്. പലതരത്തിലുള്ള പീഡനങ്ങൾ ഞാൻ അവിടെ കണ്ടു. നരകത്തെ നരകമാക്കിത്തീർക്കുന്ന ഒന്നാമത്തെ പീഡനം ദൈവം നിത്യമായി നഷ്ടപ്പെട്ടുവെന്ന നിരാശതയാണ്. രണ്ടാമത്തെ പീഡനം മനഃസാക്ഷിയുടെ നിരന്തരമായ കുറ്റപ്പെടുത്തലാണ്. മൂന്നാമത്തെ പീഡനം ഒരുവന്റെ ഒരിക്കലും മാറ്റമില്ലാത്ത അവസ്ഥയാണ്. നാലാമത്തേത്… Read More ...
”നന്ദിയുണ്ട്  കേട്ടോ…”

”നന്ദിയുണ്ട് കേട്ടോ…”

ഞങ്ങളുടെ അയൽപക്കത്തെ അപ്പച്ചൻ പക്ഷാഘാതം വന്നതിനെ തുടർന്ന് നടക്കാനും സംസാരിക്കാനും അല്പം ബുദ്ധിമുട്ടുള്ള ആളാണ്. അദ്ദേഹത്തെ പരിചരിക്കാനുള്ള സൗകര്യത്തിനായി മുഴുവൻ സമയവും ഒരാളുടെ സേവനം വീട്ടുകാർ ലഭ്യമാക്കിയിട്ടുണ്ട്. തൊട്ടടുത്തു തന്നെയാണെങ്കിലും വളരെ വിരളമായേ ഞാൻ അവിടെ പോകുമായിരുന്നുള്ളൂ. അപ്പച്ചൻ പറയുന്നത് മനസ്സിലാക്കാൻ വിഷമമുള്ളതുകൊണ്ട് അധികമൊന്നും അദ്ദേഹവുമായി സംസാരിച്ചിട്ടുമില്ല. അങ്ങനെയിരിക്കേ, ഒരു ദിവസം ആ വീട്ടിലെ കുടുംബാംഗങ്ങളെല്ലാവരും… Read More ...
ദിവ്യകാരുണ്യത്തിനുമുന്നിലെ സമയം  എങ്ങനെ ഫലപ്രദമാക്കാം?

ദിവ്യകാരുണ്യത്തിനുമുന്നിലെ സമയം എങ്ങനെ ഫലപ്രദമാക്കാം?

ദിവ്യകാരുണ്യ അനുചിന്തനം എന്നുപറഞ്ഞാൽ യഥാർഥമായി ഓസ്തിയിൽ സന്നിഹിതനായിരിക്കുന്ന ഈശോയോട്, ഹൃദയബന്ധം സ്ഥാപിക്കാനും അവിടുന്നിലൂടെ പരിശുദ്ധാത്മാവിൽ പിതാവിങ്കലേക്ക് തന്നെത്തന്നെ ഉയർത്താനുമുള്ള കഴിവ് (ദാനം) ആണ്. കഴിവുള്ളിടത്തോളം ആന്തരികവും ബാഹ്യവുമായ നിശ്ശബ്ദതയിലാണ് ഇതെല്ലാം നടക്കുക. അനുധ്യാനത്തിന്റെ പ്രിയസഖിയാണ് നിശ്ശബ്ദത. ദൈവത്തിലോ അവിടുത്തെ ഏതെങ്കിലും ഗുണവിശേഷത്തിലോ ക്രിസ്തുവിന്റെ ജീവിതരഹസ്യത്തിലോ മനസ് ഉറപ്പിച്ചുനിർത്തുന്നതും ആ യാഥാർഥ്യത്തിന്റെ സാന്നിധ്യം അനുഭവിക്കുന്നതുമാണ് അനുചിന്തനം. ധ്യാനത്തിൽ… Read More ...
ശാലോം ടൈംസും ഞാനും

ശാലോം ടൈംസും ഞാനും

ഉത്തരങ്ങളുമായി വന്നത് മാസിക എന്റെ സഹോദരിയുടെ വിവാഹത്തിനുശേഷമുള്ള ചില സാമ്പത്തിക ബാധ്യതകൾ കൃത്യസമയത്ത് കൊടുത്തുതീർക്കാൻ സാധിച്ചിരുന്നില്ല. അക്കാലത്ത് ട്രെയിനിയായി ജോലിചെയ്തിരുന്ന എനിക്ക് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ കഴിയാതെയും വന്നു. ജോലിയുടെ ഒഴിവ് സമയങ്ങളിൽ ആകുലതകൾ നിറഞ്ഞ ചിന്തകൾ എന്നെ അലട്ടിയിരുന്നു. ഒരിക്കലും ഇവയിൽനിന്നും മോചനം ലഭിക്കില്ലായെന്ന ചിന്തയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എന്നെ പലപ്പോഴും നിരാശയിലേക്ക്… Read More ...
ഇല്ലാത്ത രൂപവും  കാണാതായ രജിസ്റ്ററുകളും

ഇല്ലാത്ത രൂപവും കാണാതായ രജിസ്റ്ററുകളും

2023 ഫെബ്രുവരിമാസം. ഞാൻ ജോലി ചെയ്തിരുന്ന ഗവൺമെന്റ് ആശുപത്രിയിൽ ഓഡിറ്റ് നടക്കുന്ന സമയം. ഏകദേശം ഒരാഴ്ചയായി ഓഡിറ്റ് നടന്നുവരികയായിരുന്നു. ഓഡിറ്റ് പൂർത്തിയാക്കി ഉദ്യോഗസ്ഥർ പോയതിന്റെ പിറ്റേ ദിവസമാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്, രണ്ട് പ്രധാന രജിസ്റ്ററുകൾ കാണുന്നില്ല! 2015 മുതൽ ആ കാലയളവുവരെയും പേ വാർഡുകളിലെ വാടക ഉൾപ്പെടെയുള്ള ഭീമമായ തുക ഓഫീസിൽ അടച്ചതിന്റെ രേഖയാണ്… Read More ...
സാമ്പാറും  ദൈവകൃപയും

സാമ്പാറും ദൈവകൃപയും

‘മൂന്ന് ദിവസം മുമ്പ് പാകം ചെയ്ത സാമ്പാർ വിളമ്പിയതിനെ ചൊല്ലി കുടുംബ കലഹം; യുവതി ജീവനൊടുക്കി.’ 2026 മാർച്ച് ആദ്യവാരം മാധ്യമങ്ങൾ ചൂടോടെ വിളമ്പിയ വാർത്തയാണിത്. ബെംഗളൂരുവിലെ നെലമംഗലയ്ക്കടുത്തുള്ള ഗെനാസനഹള്ളിയിലെ 27 വയസുള്ള കാവ്യ എന്ന വീട്ടമ്മയാണ് സ്വയം ജീവനെടുത്തത്. രംഗസ്വാമിയും കാവ്യയും വിവാഹിതരായിട്ട് അഞ്ച് വർഷമായി. നാല് വയസ്സുള്ള മകനുമുണ്ട്. സാമ്പാറിനെച്ചൊല്ലി രംഗസ്വാമി കാവ്യയെ… Read More ...