‘കഠിനഹൃദയരാകുന്നവർ’ ഭാഗ്യവാന്മാർ
കഠിനമായ കാലവർഷത്തിന്റെ നാളുകൾ… ആഴ്ചകൾ നീണ്ട ഇടമുറിയാത്ത മഴ… അത്തരം ദിവസങ്ങളിലൊന്നിലാണ് ഞങ്ങളാ നായയെ കണ്ടത്. കാർഷെഡിന്റെ സൈഡിൽ തണുത്തുവിറച്ച് ചുരുണ്ട് കിടക്കുന്നു. റോഡിലൂടെ അലഞ്ഞു നടക്കുന്ന നായയാണ്. എങ്കിലും മിണ്ടാപ്രാണിയല്ലേ, ഈ മഴയത്ത് അവിടെ കിടന്നോട്ടെ എന്നു വിചാരിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്ത് ഞങ്ങളുടെ ഉള്ളിലൊരു വേദന… ദൈവമേ, അത് പട്ടിണി ആയിരിക്കുമല്ലോ… ഈ… Read More ...
ഊട്ടുമേശകളിലെ ഉത്ഥാനാനുഭവം
മനുഷ്യജീവിതത്തിലെ ഏറ്റവും സ്വാഭാവികമായ കർമമാണ് ആഹാരം കഴിക്കുക എന്നത്. മൂന്നുനേരമെങ്കിലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മൾ. പ്രാതലും ഉച്ചയൂണും അത്താഴവും നമ്മുടെ ജീവിതക്രമത്തിന്റെതന്നെ ഭാഗമാണ്. കാരണം ശാരീരികമായി നമുക്ക് പ്രവർത്തിക്കണമെങ്കിൽ അതിനാവശ്യമായ പോഷകങ്ങൾ ഭക്ഷണത്തിലൂടെ ശരീരത്തിന് കിട്ടിയേതീരൂ. എന്നാൽ വിശപ്പുകൊണ്ട് മാത്രമല്ല ചിലപ്പോൾ സന്തോഷത്തിനുവേണ്ടിയും ആളുകൾ ആഹാരം കഴിക്കാറുണ്ട്. കുടുംബമായി ഒത്തുചേരുമ്പോഴും സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും നമ്മുടെ… Read More ...
സെയ്തായി ഹോഷിക്കായിലെ കണ്ണുനീർ പറയുന്നതെന്ത്?
ഉത്തരജപ്പാനിൽ അക്കിത്താ നഗരത്തിലെ ‘ദിവ്യകാരുണ്യത്തിന്റെ ദാസികളു’ടെ ഭവനമായിരുന്നു ‘സെയ്തായി ഹോഷിക്കായ്.’ നിപ്പണീസ് ഭാഷയിലുള്ള പേരാണത്. 1973 മുതൽ അവിടെ മരിയൻ ദർശനങ്ങൾ ആരംഭിച്ചു. ആ മഠത്തിലുണ്ടായിരുന്ന മരിയൻ രൂപമായിരുന്നു അതിസ്വാഭാവികസംഭവങ്ങളുടെ കേന്ദ്രം. അവിടത്തെ ചാപ്പലിൽ വച്ചിരുന്ന മൂന്നടിമാത്രം ഉയരമുള്ള, മരത്തടിയിൽ തീർത്ത ദൈവമാതാവിന്റെ ആ രൂപമാണ് പിന്നീട് അക്കിത്താ മാതാവ് എന്ന പേരിൽ പ്രസിദ്ധമായത്. അക്കിത്തായിലെ… Read More ...
കരുണക്കടലൊഴുകും ദിനം
ഉയിർപ്പുദിനത്തിൽ വൈകിട്ടുതന്നെ, യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യന്മാർക്കുമുന്നിൽ യേശു പ്രത്യക്ഷനായെന്നും അവർ സന്തോഷഭരിതരായെന്നും നാം സുവിശേഷത്തിൽ വായിക്കുന്നു. എന്നാൽ ആ സമയം അവിടെയില്ലാതിരുന്ന തോമസ്, മറ്റ് ശിഷ്യൻമാരുടെ വിവരണം കേട്ടെങ്കിലും തനിക്ക് യേശുവിനെ നേരിൽ കണ്ട് ബോധ്യപ്പെടണമെന്ന ആവശ്യമാണ് പ്രകടിപ്പിച്ചത്. തുടർന്ന് എട്ടു ദിവസങ്ങൾക്കുശേഷം, കതകടച്ചിരുന്ന ശിഷ്യൻമാരുടെ മധ്യേ വീണ്ടും യേശു വന്നുനിന്നു. അവിടുന്ന് തോമസിനോടു… Read More ...
കരുണയുടെ ഛായാചിത്രം
”വൈകിട്ട്, ഞാൻ എന്റെ മുറിയിലായിരുന്നപ്പോൾ, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാൻ കണ്ടു. ഒരു കൈ അനുഗ്രഹിക്കുന്ന രീതിയിൽ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റേ കൈ മാറിടത്തിൽ വസ്ത്രത്തെ തൊട്ടിരുന്നു. മാറിടത്തിൽ വസ്ത്രത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തുനിന്ന് രണ്ട് വലിയ പ്രകാശരശ്മികൾ ബഹിർഗമിച്ചിരുന്നു. ഒരെണ്ണം ചുവന്നതും മറ്റേത് വെള്ളയുമായിരുന്നു…. കുറച്ചുസമയത്തിനുശേഷം ഈശോ എന്നോട് പറഞ്ഞു: നീ കാണുന്നതുപോലെ ഒരു ഛായാചിത്രം ‘ഈശോയേ… Read More ...
കരുണ കാണിക്കാൻ മൂന്നു വഴികൾ
എന്നോടുള്ള സ്‌നേഹത്താൽ പ്രേരിതയായി കാരുണ്യപ്രവൃത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിന്റെ സഹോദരങ്ങളോട് നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽനിന്ന് പിന്മാറുകയോ ഒഴികഴിവു പറയുകയോ വിമുക്തയാകുകയോ ചെയ്യരുത്. നിന്റെ സഹോദരങ്ങളോട് കരുണയോടെ വർത്തിക്കാൻ മൂന്നു വഴികൾ ഞാൻ കാണിച്ചുതരാം. ഒന്നാമത്തേത് – പ്രവൃത്തിയിലൂടെ. രണ്ടാമത്തേത് – വാക്കുകളിലൂടെ. മൂന്നാമത്തേത് – പ്രാർഥനയിലൂടെ. ഈ മൂന്നു പദവികളും… Read More ...
തോൽവികൾ വിജയമാകുന്നത് എങ്ങനെ..?
ഞങ്ങൾ താമസിക്കുന്ന സൊസൈറ്റിയിൽ സ്‌പോർട്‌സ് മത്സരങ്ങൾ നടക്കുകയായിരുന്നു. പാസിംഗ് ദ പാർസൽ (Passing the parcel) എന്ന ഗെയിം കുട്ടികൾക്കിടയിൽ നടത്തിയപ്പോൾ അവസാനം ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. എനിക്ക് പരിചയമുള്ള ഒരു കുട്ടി പന്ത് വളരെ സാവധാനത്തിൽ കുറച്ചുനേരം മുറുകെ പിടിച്ചുമാത്രം കൈമാറുന്നു. അങ്ങനെ ചെയ്താൽ അവൻ തോൽക്കാനാണല്ലോ സാധ്യത. അതുപോലെതന്നെ അവന് ഗെയിമിൽ… Read More ...
ചക്രവർത്തിക്കുമുന്നിൽ ധൈര്യത്തോടെ…
ഡയക്ലീഷൻ ചക്രവർത്തിയുടെ സേനാനായകനായിരുന്നു കപ്പദോക്കിയായിലെ വിശുദ്ധ ജോർജ്. അദ്ദേഹം ക്രിസ്തുവിശ്വാസിയാണെന്നറിഞ്ഞ ചക്രവർത്തി ജോർജിനെ വിഷം കൊടുത്തു കൊല്ലാൻ അത്തനേഷ്യസ് എന്ന മാന്ത്രികനെ ഏർപ്പെടുത്തി. പക്ഷേ ഉദ്യമം പരാജയപ്പെട്ടു. ഒരു ജയിൽവാസിക്ക് വിഷം കൊടുക്കാൻ പരാജയപ്പെട്ടതോർത്ത് ചക്രവർത്തി അത്ഭുതപ്പെട്ടുനിൽക്കെ വിശുദ്ധ ജോർജ് അദ്ദേഹത്തോട് പറഞ്ഞു: ”ഞാൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവം മരണത്തിൽനിന്നു രക്ഷിക്കുന്നവൻ മാത്രമല്ല, മരിച്ചവരെ… Read More ...
ക്രിസ്തു ഉയിർത്തില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും?
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും. എന്നാൽ യേശു വാസ്തവമായും ഉയിർത്തെഴുന്നേറ്റിട്ടില്ല എന്ന് കരുതുക. അത് നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുക? യേശുവിന്റെ ഉയിർപ്പും നമ്മുടെ ജീവിതവും തമ്മിൽ ബന്ധമുണ്ടോ? ഒരു മുൻ സെമിനാരി വിദ്യാർത്ഥി പങ്കുവച്ചു: ‘സെമിനാരിയിൽനിന്നും പോന്നതിനു ശേഷം ഇനി എന്തുചെയ്യണമെന്ന ആശങ്കയിലായിരുന്നു ഞാൻ. അതിനിടെ പപ്പാ പെട്ടെന്ന് മരിച്ചു. വീട്ടിലെ മൂത്ത… Read More ...
കരുണ സ്വീകരിക്കാൻ മടിക്കരുത്!
എന്റെ കുഞ്ഞേ, നിനക്കിനിയും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. എന്നെ ഒന്നു കേൾക്കാമോ?” പാപത്തിന്റെ അന്ധകാരത്തിൽ അകപ്പെട്ടുപോയ ആത്മാവിനെ ഈശോ കരുണാർദ്ര സ്‌നേഹത്തോടെ അവിടുത്തെ അരികിലേക്ക് ക്ഷണിക്കുകയാണ്. ആ ക്ഷണത്തിന് നേരിയ ശബ്ദത്തിൽ മറുപടി വന്നു: ”അങ്ങയുടെ ക്ഷമയ്ക്കും കാരുണ്യത്തിനും എനിക്കിനി യാതൊരു അർഹതയുമില്ല… എനിക്കതു ലഭിക്കില്ലെന്ന് നന്നായറിയാം.” അവിടുന്ന് തുടർന്നു: ”നീ എന്റെ അടുത്തേക്കു വരുമ്പോൾ എനിക്ക്… Read More ...
ജീവനുള്ള അപ്പം എന്റെ ജീവിതത്തിൽ…
കർത്താവിന്റെ വചനം പ്രഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഉദരത്തിൽ ഒരു വേദന അനുഭവപ്പെട്ടത്. പിറ്റേദിവസം തന്നെ ഡോക്ടറെ സമീപിച്ച് ചെക്കപ്പ് നടത്തി. ടെസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ അപ്പൻഡിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണം. വേഗം സുഖപ്പെടാൻ കീഹോൾ സർജറി ചെയ്തു. പക്ഷേ സർജറി നടത്തുന്ന സമയത്താണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടേഴ്‌സ് എന്റെ ഭാര്യയെയും ഏറ്റവും അടുത്ത… Read More ...
മറക്കാനാവാത്ത എയർപോർട്ട് അനുഭവം
വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവമാണിത്. ഞാനന്ന് കേരളത്തിനു പുറത്തുള്ള ഒരു സംസ്ഥാനത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. സാമ്പത്തികമായി കുടുംബം വളരെയധികം ബുദ്ധിമുട്ടുന്ന സമയമായിരുന്നു. അങ്ങനെയിരിക്കെ വളരെ അത്ഭുതകരമായി എനിക്ക് വിദേശത്ത് ജോലി കിട്ടി. പോകുന്നതിന്റെ തലേ ദിവസമാണ് പാസ്‌പോർട്ട്, വിസ, ടിക്കറ്റ് എന്നിവ എന്റെ കൈയിൽ കിട്ടിയത്. ടിക്കറ്റ് ആകട്ടെ കൊച്ചിയിൽനിന്നും. അന്ന് പോയില്ലെങ്കിൽ വിസ… Read More ...
ചുരുങ്ങിയ ചെലവിൽ സുവിശേഷം
ഞാൻ ജോലി ചെയ്യുന്ന ഓഫീസിന്റെ കോമ്പൗണ്ടിൽ ആ അവധിദിവസം രണ്ടുപേർ മണ്ണുചുമക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവർ ക്ഷീണിച്ച് ഒരു മരച്ചുവട്ടിൽ ഇരിക്കുന്നത് കണ്ടു. ഞാൻ അടുത്തുപോയി കുശലങ്ങൾ ചോദിച്ചു. അന്ന് അവധിദിവസമായിരുന്നതിനാൽ കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ രാവിലെമുതൽ ഒരു ഗ്ലാസ് ചൂടുവള്ളംപോലും കുടിക്കാൻ സാധിച്ചില്ല എന്ന് അവർ പറഞ്ഞു. ഞാൻ അവരെ സമീപത്തുള്ള… Read More ...
ശാലോം ടൈംസും ഞാനും
അവസാനദിവസം സംഭവിച്ച അത്ഭുതം എന്റെ മകൾ വിദേശത്ത് പോകുവാൻ ഒരുപാടു നാളായി ആഗ്രഹിച്ചിരുന്നു. വിസിറ്റിങ്ങ് വിസ എടുത്തു ദുബായിൽ പോയി എങ്കിലും വിസ തീരുന്നതിന്റെ അവസാനദിവസം വരെ ജോലിയൊന്നും ലഭിച്ചില്ല. ആ സമയത്ത്, മകൾക്ക് ജോലി ശരിയാവുകയാണെങ്കിൽ 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്ന് ഞാൻ നേർന്നു. അതോടൊപ്പം ഏശയ്യാ 45:2 ”ഞാൻ നിനക്കു… Read More ...
കണ്ണുകൾ കവിഞ്ഞൊഴുകുമ്പോൾ….
വേദനകൾക്ക് ഒരു പ്രത്യേകതയുണ്ട്. കാലങ്ങളേറെ കഴിഞ്ഞാലും, ചിലപ്പോൾ ഉണങ്ങാത്ത ഒരു മുറിവായി, അല്ലെങ്കിൽ മായാൻ വിസമ്മതിക്കുന്ന ഒരു പാടെങ്കിലുമായി അത് അവശേഷിക്കും. ഇടയ്ക്കിടെ ആ പാടിനെ ഒന്ന് തഴുകി, പഴയതെല്ലാം ചികഞ്ഞെടുത്ത് നാമൊന്ന് അയവിറക്കും; ആ വേദന നൽകിയവരെ, ‘ന്യുജെൻ’ ഭാഷയിൽ പറഞ്ഞാൽ, നന്നായിട്ടൊന്ന് ‘സ്മരിക്കും.’ ഇവിടെയാണ് നമ്മുടെ ദുഃഖവെള്ളികൾ ക്രിസ്തുവിന്റെ ദുഃഖവെള്ളിയിൽനിന്ന് എത്രത്തോളം ദൂരത്തിലാണെന്ന്… Read More ...
പാശ്ചാത്യലോകത്ത് ബൈബിൾ വില്പന കുതിക്കുന്നു, ജെൻ സി ബലത്തിൽ
ലണ്ടൻ/ന്യൂയോർക്ക്: ജെൻ സി യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ പാശ്ചാത്യ രാജ്യങ്ങളിൽ അച്ചടിച്ച ബൈബിളുകളുടെ വിപണിയിൽ വിസ്മയിപ്പിക്കുന്ന വളർച്ച. 2019 നും 2025 നും ഇടയിലുള്ള ആറ് വർഷത്തിനുള്ളിൽ യു.കെയിലും അമേരിക്കയിലും ബൈബിൾ വിൽപ്പന ഇരട്ടിയിലധികമായി വർധിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ബ്രിട്ടനിലെ പ്രമുഖ ക്രൈസ്തവ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019-ൽ 2.69 ദശലക്ഷം… Read More ...
വാതിൽക്കൽ ഈശോയെ കണ്ട കാവൽക്കാരൻ
വിവാഹത്തിന്റെ അഞ്ചാം വർഷം അൽഫോൻസസിന്റെ ജീവിതമാകെ മാറി മറിഞ്ഞു. അവന്റെ ഭാര്യയും രണ്ടു മക്കളും മരണപ്പെട്ടു. ഒരു വർഷം പിന്നിട്ടപ്പോൾ, അവശേഷിച്ചിരുന്ന ഏകമകനും മരണത്തിലേക്ക് യാത്രയായി. അതോടെ ബിസിനസ് തകർന്നു, ജീവിതം മുഴുവൻ ശൂന്യത ഗ്രസിച്ചു. എല്ലാം നഷ്ടപ്പെട്ടിട്ടും ആ 31-കാരൻ ദൈവത്തെ പഴിച്ചില്ല. പക്ഷേ, ആകുലതയും കുറ്റബോധവുംമൂലം അൽഫോൻസസിന്റെ ഉള്ളുലഞ്ഞു. ‘ഇത്രയും ദുരിതങ്ങൾ… എല്ലാം… Read More ...
നിങ്ങൾ ഭൂമിയുടെ ഉപ്പാണ്?
റെഫ്രിജറേറ്ററുകളുടെ കാലം വരുംമുമ്പ് ഉപ്പ് പുരട്ടിയാണ് മാംസം സൂക്ഷിച്ചിരുന്നത്. മത്സ്യവും അങ്ങനെതന്നെ. ഉപ്പ് ഇത്തരം ഭക്ഷണപദാർത്ഥങ്ങളെ പുതുതാക്കുന്നില്ല, പക്ഷേ കേടായിപ്പോകാതെ സംരക്ഷിക്കാൻ സഹായിക്കുന്നു. അങ്ങനെയൊരു കാലത്ത് ”നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്ന് യേശു പറയുമ്പോൾ ആളുകൾക്ക് അത് എളുപ്പം മനസിലാക്കാൻ സാധിച്ചു. ഉപ്പ് എന്നതുകൊണ്ട് സംരക്ഷണം, ജീവൻ, നിലനിൽപ്പ് തുടങ്ങിയവയാണ് അർഥമാക്കിയിരുന്നത്. ഇന്നത്തെ ലോകം ഉപയോഗശേഷം… Read More ...
നിങ്ങൾക്കും ലോകത്തെ മാറ്റാൻ കഴിയും…
വേദിയിലെ വിളക്കുകൾ മങ്ങി… സംഗീതം ഉയർന്നു, ലോകം മുഴുവൻ ശ്വാസംപിടിച്ചു നിന്നു. പ്രഖ്യാപനം മുഴങ്ങി: ‘മിസ് യൂണിവേഴ്‌സ് 2025… മെക്‌സിക്കോയിലെ ഫാത്തിമ ബോഷ് ഫെർണാണ്ടസ്!’ അരങ്ങ് ആഹ്ലാദത്തിന്റെ കരഘോഷത്തിൽ മുങ്ങി. എന്നാൽ ആ മഹത്തായ നിമിഷത്തിൽ, ഫാത്തിമ ബോഷ് ചെയ്തത് ലോകത്തെ വിസ്മയിപ്പിച്ചു. അവൾ വിറയാർന്ന കൈ ഉയർത്തി, കുരിശടയാളം വരച്ചു, വിരൽ സ്വർഗത്തിലേക്ക് ചൂണ്ടി… Read More ...
തിരിച്ചുവരവിന്റെ സൈറൻ
2025 ഡിസംബർ മാസത്തിൽ വാർത്തകളിൽ വന്ന് പോയ, എന്നാൽ അധികമാരും ശ്രദ്ധിക്കാതെ മറഞ്ഞ ഒന്നാണ് കർണ്ണാടകയിലെ ഹലഗ ഗ്രാമത്തെക്കുറിച്ചുളള വാർത്ത. ആ നാട്ടിലെ അധികാരികളും പൊതുജനങ്ങളും കൂടി പുതിയ ഒരു നിയമം പാസ്സാക്കി. രാത്രി 7 മണി മുതൽ 9 മണിവരെ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളുമെല്ലാം പൂർണ്ണമായും ഓഫാക്കി ആ സമയം കുട്ടികളുടെ പഠനത്തിനും ഗ്രാമത്തിലെ… Read More ...



















