april2026 – Page 2 – Shalom Times Shalom Times |
Welcome to Shalom Times

ജീവനുള്ള അപ്പം എന്റെ ജീവിതത്തിൽ…

കർത്താവിന്റെ വചനം പ്രഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഉദരത്തിൽ ഒരു വേദന അനുഭവപ്പെട്ടത്. പിറ്റേദിവസം തന്നെ ഡോക്ടറെ സമീപിച്ച് ചെക്കപ്പ് നടത്തി. ടെസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ അപ്പൻഡിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണം. വേഗം സുഖപ്പെടാൻ കീഹോൾ സർജറി ചെയ്തു. പക്ഷേ സർജറി നടത്തുന്ന സമയത്താണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടേഴ്‌സ് എന്റെ ഭാര്യയെയും ഏറ്റവും അടുത്ത… Read More

മറക്കാനാവാത്ത എയർപോർട്ട് അനുഭവം

വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവമാണിത്. ഞാനന്ന് കേരളത്തിനു പുറത്തുള്ള ഒരു സംസ്ഥാനത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. സാമ്പത്തികമായി കുടുംബം വളരെയധികം ബുദ്ധിമുട്ടുന്ന സമയമായിരുന്നു. അങ്ങനെയിരിക്കെ വളരെ അത്ഭുതകരമായി എനിക്ക് വിദേശത്ത് ജോലി കിട്ടി. പോകുന്നതിന്റെ തലേ ദിവസമാണ് പാസ്‌പോർട്ട്, വിസ, ടിക്കറ്റ് എന്നിവ എന്റെ കൈയിൽ കിട്ടിയത്. ടിക്കറ്റ് ആകട്ടെ കൊച്ചിയിൽനിന്നും. അന്ന് പോയില്ലെങ്കിൽ വിസ… Read More

ചുരുങ്ങിയ ചെലവിൽ സുവിശേഷം

ഞാൻ ജോലി ചെയ്യുന്ന ഓഫീസിന്റെ കോമ്പൗണ്ടിൽ ആ അവധിദിവസം രണ്ടുപേർ മണ്ണുചുമക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവർ ക്ഷീണിച്ച് ഒരു മരച്ചുവട്ടിൽ ഇരിക്കുന്നത് കണ്ടു. ഞാൻ അടുത്തുപോയി കുശലങ്ങൾ ചോദിച്ചു. അന്ന് അവധിദിവസമായിരുന്നതിനാൽ കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ രാവിലെമുതൽ ഒരു ഗ്ലാസ് ചൂടുവള്ളംപോലും കുടിക്കാൻ സാധിച്ചില്ല എന്ന് അവർ പറഞ്ഞു. ഞാൻ അവരെ സമീപത്തുള്ള… Read More

ശാലോം ടൈംസും ഞാനും

അവസാനദിവസം സംഭവിച്ച അത്ഭുതം എന്റെ മകൾ വിദേശത്ത് പോകുവാൻ ഒരുപാടു നാളായി ആഗ്രഹിച്ചിരുന്നു. വിസിറ്റിങ്ങ് വിസ എടുത്തു ദുബായിൽ പോയി എങ്കിലും വിസ തീരുന്നതിന്റെ അവസാനദിവസം വരെ ജോലിയൊന്നും ലഭിച്ചില്ല. ആ സമയത്ത്, മകൾക്ക് ജോലി ശരിയാവുകയാണെങ്കിൽ 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്ന് ഞാൻ നേർന്നു. അതോടൊപ്പം ഏശയ്യാ 45:2 ”ഞാൻ നിനക്കു… Read More

കണ്ണുകൾ കവിഞ്ഞൊഴുകുമ്പോൾ….

വേദനകൾക്ക് ഒരു പ്രത്യേകതയുണ്ട്. കാലങ്ങളേറെ കഴിഞ്ഞാലും, ചിലപ്പോൾ ഉണങ്ങാത്ത ഒരു മുറിവായി, അല്ലെങ്കിൽ മായാൻ വിസമ്മതിക്കുന്ന ഒരു പാടെങ്കിലുമായി അത് അവശേഷിക്കും. ഇടയ്ക്കിടെ ആ പാടിനെ ഒന്ന് തഴുകി, പഴയതെല്ലാം ചികഞ്ഞെടുത്ത് നാമൊന്ന് അയവിറക്കും; ആ വേദന നൽകിയവരെ, ‘ന്യുജെൻ’ ഭാഷയിൽ പറഞ്ഞാൽ, നന്നായിട്ടൊന്ന് ‘സ്മരിക്കും.’ ഇവിടെയാണ് നമ്മുടെ ദുഃഖവെള്ളികൾ ക്രിസ്തുവിന്റെ ദുഃഖവെള്ളിയിൽനിന്ന് എത്രത്തോളം ദൂരത്തിലാണെന്ന്… Read More

പാശ്ചാത്യലോകത്ത് ബൈബിൾ വില്പന കുതിക്കുന്നു, ജെൻ സി ബലത്തിൽ

ലണ്ടൻ/ന്യൂയോർക്ക്:   ജെൻ സി യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ പാശ്ചാത്യ രാജ്യങ്ങളിൽ അച്ചടിച്ച ബൈബിളുകളുടെ വിപണിയിൽ വിസ്മയിപ്പിക്കുന്ന വളർച്ച. 2019 നും 2025 നും ഇടയിലുള്ള ആറ് വർഷത്തിനുള്ളിൽ യു.കെയിലും അമേരിക്കയിലും ബൈബിൾ വിൽപ്പന ഇരട്ടിയിലധികമായി വർധിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. ബ്രിട്ടനിലെ പ്രമുഖ ക്രൈസ്തവ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019-ൽ 2.69 ദശലക്ഷം… Read More

വാതിൽക്കൽ ഈശോയെ കണ്ട കാവൽക്കാരൻ

വിവാഹത്തിന്റെ അഞ്ചാം വർഷം അൽഫോൻസസിന്റെ ജീവിതമാകെ മാറി മറിഞ്ഞു. അവന്റെ ഭാര്യയും രണ്ടു മക്കളും മരണപ്പെട്ടു. ഒരു വർഷം പിന്നിട്ടപ്പോൾ, അവശേഷിച്ചിരുന്ന ഏകമകനും മരണത്തിലേക്ക് യാത്രയായി. അതോടെ ബിസിനസ് തകർന്നു, ജീവിതം മുഴുവൻ ശൂന്യത ഗ്രസിച്ചു. എല്ലാം നഷ്ടപ്പെട്ടിട്ടും ആ 31-കാരൻ ദൈവത്തെ പഴിച്ചില്ല. പക്ഷേ, ആകുലതയും കുറ്റബോധവുംമൂലം അൽഫോൻസസിന്റെ ഉള്ളുലഞ്ഞു. ‘ഇത്രയും ദുരിതങ്ങൾ… എല്ലാം… Read More

നിങ്ങൾ ഭൂമിയുടെ ഉപ്പാണ്?

റെഫ്രിജറേറ്ററുകളുടെ കാലം വരുംമുമ്പ് ഉപ്പ് പുരട്ടിയാണ് മാംസം സൂക്ഷിച്ചിരുന്നത്. മത്സ്യവും അങ്ങനെതന്നെ. ഉപ്പ് ഇത്തരം ഭക്ഷണപദാർത്ഥങ്ങളെ പുതുതാക്കുന്നില്ല, പക്ഷേ കേടായിപ്പോകാതെ സംരക്ഷിക്കാൻ സഹായിക്കുന്നു. അങ്ങനെയൊരു കാലത്ത് ”നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്ന് യേശു പറയുമ്പോൾ ആളുകൾക്ക് അത് എളുപ്പം മനസിലാക്കാൻ സാധിച്ചു. ഉപ്പ് എന്നതുകൊണ്ട് സംരക്ഷണം, ജീവൻ, നിലനിൽപ്പ് തുടങ്ങിയവയാണ് അർഥമാക്കിയിരുന്നത്. ഇന്നത്തെ ലോകം ഉപയോഗശേഷം… Read More

നിങ്ങൾക്കും ലോകത്തെ മാറ്റാൻ കഴിയും…

വേദിയിലെ വിളക്കുകൾ മങ്ങി… സംഗീതം ഉയർന്നു, ലോകം മുഴുവൻ ശ്വാസംപിടിച്ചു നിന്നു. പ്രഖ്യാപനം മുഴങ്ങി: ‘മിസ് യൂണിവേഴ്‌സ് 2025… മെക്‌സിക്കോയിലെ ഫാത്തിമ ബോഷ് ഫെർണാണ്ടസ്!’ അരങ്ങ് ആഹ്ലാദത്തിന്റെ കരഘോഷത്തിൽ മുങ്ങി. എന്നാൽ ആ മഹത്തായ നിമിഷത്തിൽ, ഫാത്തിമ ബോഷ് ചെയ്തത് ലോകത്തെ വിസ്മയിപ്പിച്ചു. അവൾ വിറയാർന്ന കൈ ഉയർത്തി, കുരിശടയാളം വരച്ചു, വിരൽ സ്വർഗത്തിലേക്ക് ചൂണ്ടി… Read More

തിരിച്ചുവരവിന്റെ സൈറൻ

2025 ഡിസംബർ മാസത്തിൽ വാർത്തകളിൽ വന്ന് പോയ, എന്നാൽ അധികമാരും ശ്രദ്ധിക്കാതെ മറഞ്ഞ ഒന്നാണ് കർണ്ണാടകയിലെ ഹലഗ ഗ്രാമത്തെക്കുറിച്ചുളള വാർത്ത. ആ നാട്ടിലെ അധികാരികളും പൊതുജനങ്ങളും കൂടി പുതിയ ഒരു നിയമം പാസ്സാക്കി. രാത്രി 7 മണി മുതൽ 9 മണിവരെ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളുമെല്ലാം പൂർണ്ണമായും ഓഫാക്കി ആ സമയം കുട്ടികളുടെ പഠനത്തിനും ഗ്രാമത്തിലെ… Read More