May 2026 – Shalom Times Shalom Times |
Welcome to Shalom Times

May 2026

”നിങ്ങളുടെ ഗ്ലാസുകൾ  ഉടയാതിരിക്കട്ടെ”

”നിങ്ങളുടെ ഗ്ലാസുകൾ ഉടയാതിരിക്കട്ടെ”

നോമ്പുകാലം കഴിഞ്ഞുള്ള ഒരു സായാഹ്നം. ആശ്രമശ്രേഷ്ഠനോടൊന്നിച്ച് ധാരാളം നവശിഷ്യരുമുണ്ട്. അതിൽ ഒരാൾ പെട്ടെന്ന് ഇങ്ങനെ ചോദിച്ചു. ”ഗുരോ, എനിക്കൊരു സംശയം. നോമ്പുകാലത്ത് നമ്മളൊക്കെ കഠിനതപശ്ചര്യകളിലായിരുന്നു. മത്സ്യവും മാംസവും മുട്ടയും പാലുംപോലുള്ള പോഷകാഹാരങ്ങൾ ഉപേക്ഷിച്ചു. ശരീരത്തിന്റെ സന്തോഷങ്ങളെ നിഷേധിച്ചുകൊണ്ട് മുട്ടുകുത്തിയും പറ്റുന്ന രീതിയിൽ പരിഹാരം ചെയ്തും പ്രാർഥനകൾ നടത്തി. ഇപ്പോൾ നമ്മൾ വീണ്ടും നല്ല ഭക്ഷണം കഴിക്കുന്നു.… Read More ...
അവസ്ഥകളെ  ആരാധനയാക്കാം!

അവസ്ഥകളെ ആരാധനയാക്കാം!

  ജീവിതത്തിന്റെ അനുകൂല സാഹചര്യങ്ങളിൽ ഹൃദയം തുറന്ന് ഈശോയ്ക്ക് നന്ദി പറയുവാനും അവിടുത്തോടുകൂടി ആയിരിക്കാനും നമുക്ക് എളുപ്പമാണ്. എന്നാൽ പ്രതികൂലങ്ങളിൽ അത് എളുപ്പമായി അനുഭവപ്പെടാറില്ല. ക്ലേശകരമായ അവസ്ഥകളിൽ നമ്മുടെ മനസ് തളരുകയും പ്രാർഥിക്കാൻ, ശക്തിപ്പെടാൻ, ആഗ്രഹമുണ്ടെങ്കിലും അതു സാധിക്കാതെ വരുകയും എന്തു ചെയ്യണമെന്നറിയാതെ നാം കുഴങ്ങുകയും ചെയ്‌തേക്കാം… പെട്ടെന്ന് മനസ്സിൽ തെളിയുന്ന ചിത്രം ഹന്നായുടേതാണ് (1… Read More ...
അത്ഭുതപ്രവർത്തകൻ വെളിപ്പെടുത്തിയത്…

അത്ഭുതപ്രവർത്തകൻ വെളിപ്പെടുത്തിയത്…

സിസേറിയസ് എന്ന ഒരു സന്യാസിയുടെ ജീവിതത്തെക്കുറിച്ച് വിശുദ്ധ അൽഫോൻസ് ലിഗോരി പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽപോലും രോഗിക്ക് സൗഖ്യം കിട്ടുമായിരുന്നു. മറ്റു സന്യാസിമാരുടേതിനെക്കാൾ ശ്രേഷ്ഠതയൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിൽ കാണായ്കയാൽ ഈ കാര്യങ്ങളെക്കുറിച്ച് വിസ്മയം തോന്നിയ ആശ്രമാധിപൻ ഒരു ദിവസം അദ്ദേഹത്തോട് ഈ അത്ഭുതങ്ങളുടെ കാരണം എന്താണെന്ന് ചോദിച്ചു. തന്നെയും കുഴയ്ക്കുന്ന പ്രശ്‌നമാണിതെന്നും ഇതിനെക്കുറിച്ച് എന്താണ്… Read More ...
അമ്മയെ കിട്ടി,  ഇനി ലഹരി വേണ്ടാ!

അമ്മയെ കിട്ടി, ഇനി ലഹരി വേണ്ടാ!

  കുഞ്ഞായിരുന്നപ്പോൾത്തന്നെ എനിക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. അമ്മയുടെ സ്‌നേഹം അനുഭവിച്ചതിന്റെ ഓർമപോലും എനിക്ക് ഉണ്ടായിരുന്നില്ല. അമ്മയും എന്റെ ഓർമയിലില്ലായിരുന്നു. അപ്പന്റെ സംരക്ഷണത്തിലാണ് ഞാൻ വളർന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ, എനിക്ക് അമ്മയില്ലെന്ന കാര്യം മറ്റ് കുട്ടികൾ അറിയുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അവധിക്കാലം കഴിഞ്ഞെത്തുമ്പോൾ അവരെല്ലാം അമ്മയെക്കുറിച്ച് വളരെ കാര്യങ്ങൾ പറയും. അത് കേൾക്കുമ്പോൾ വല്ലാതെ ഒറ്റപ്പെട്ടതുപോലെയും സങ്കടം വരുന്നതുപോലെയും… Read More ...
യുവാവിന്റെ ആശയക്കുഴപ്പം നീക്കിയ ‘പ്രാർഥനാക്കൂട്ട് ‘

യുവാവിന്റെ ആശയക്കുഴപ്പം നീക്കിയ ‘പ്രാർഥനാക്കൂട്ട് ‘

ഒരമ്മ പങ്കുവച്ച അനുഭവമാണിത്. ആ അമ്മയുടെ യുവാവായ മകൻ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു.. ഒരു ദിവസം തോന്നും താൻ ഭിന്നലിംഗത്തിൽപ്പെട്ടവനാണെന്നും, തന്റെ ലൈംഗിക വ്യക്തിത്വം വേറെ ആണെന്നും. രണ്ട് ദിവസം കഴിയുമ്പോൾ തോന്നും, താൻ സ്വവർഗാനുരാഗി ആണെന്ന്. ആശയക്കുഴപ്പമുണ്ടാക്കുന്ന കുറെ ചിന്തകൾ അവനെ ഇങ്ങനെ അലട്ടുന്നുവെന്ന് തന്റെ അമ്മയോട് അവൻ തുറന്ന് പറഞ്ഞു. അമ്മ… Read More ...
നിയമം  നിയമത്തിനുവേണ്ടിയല്ല

നിയമം നിയമത്തിനുവേണ്ടിയല്ല

  നിയമം നിയമത്തിനു വേണ്ടിയല്ല. നിയമം മനുഷ്യനുവേണ്ടിയാണ് എന്ന് തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സമീപനങ്ങളിലൂടെയും വ്യക്തമാക്കുന്ന യേശുക്രിസ്തുവിനെയാണ് ബൈബിൾ വെളിപ്പെടുത്തിത്തരുന്നത്. നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല ഉറപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് അവിടുന്ന് തന്റെ വചനങ്ങളിലൂടെ (മത്തായി 5:17) ഉറപ്പിച്ചുപറയുന്നു. പക്ഷേ എഴുതപ്പെട്ട പല നിയമങ്ങളെയും സ്‌നേഹത്തിന്റെയും കരുണയുടെയും കണ്ണുകളിലൂടെ നോക്കിക്കണ്ടുകൊണ്ട് അവിടുന്ന് നിയമത്തെ തൃണവദ്ഗണിക്കുന്നതും തിരുത്തിയെഴുതുന്നതുമായി… Read More ...
അധ്വാനിക്കുമ്പോഴത്തെ പ്രാർഥന

അധ്വാനിക്കുമ്പോഴത്തെ പ്രാർഥന

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ അനേകപാപങ്ങൾക്ക് പരിഹാരമായി പ്രായശ്ചിത്ത അരൂപിയാൽ അദ്ധ്വാനിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ. ഞങ്ങളുടെ ജോലിയിൽ ആത്മാർഥതയും വിശ്വസ്തതയും ഉള്ളവരായിരിക്കാനും അങ്ങനെ ഞങ്ങൾക്ക് ലഭിച്ചതിനനുസരിച്ച് പൂർണ്ണമായി തിരികെ നല്കാനും ഞങ്ങൾക്ക് കഴിയട്ടെ. നഷ്ടപ്പെടുത്തിയ സമയം, ഉപയോഗിക്കാത്ത കഴിവുകൾ, ചെയ്യാതിരുന്ന നന്മകൾ, വിജയത്തിൽ അഹങ്കരിച്ച നിമിഷങ്ങൾ എന്നിവയ്ക്ക് കണക്ക് ബോധിപ്പിക്കേണ്ടിവരും എന്ന ചിന്തയോടെ… Read More ...
രക്തം ചേർത്ത ചായ

രക്തം ചേർത്ത ചായ

ഇതൊരു വീട്ടമ്മയുടെ യഥാർഥ അനുഭവമാണ്. ഒരു ദിവസം ഉച്ചകഴിഞ്ഞ സമയത്ത് അവരുടെ വീട്ടിൽ ഒരു മനുഷ്യൻ വന്നു. അദ്ദേഹത്തിന് അവരുടെ ഭർത്താവിനെ കാണണം. ഭർത്താവ് വീട്ടിലില്ലെന്നും വരാൻ ഏറെ താമസിക്കുമെന്നും പറഞ്ഞെങ്കിലും താൻ കാത്തിരിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിസിനസുകാരനായ ഭർത്താവിനെക്കുറിച്ചുള്ള മോശം വാർത്തകൾ പത്രത്തിൽ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങാനെത്തിയ ആളാണ് അതെന്ന് അവർ സംസാരത്തിൽനിന്ന്… Read More ...
ഉഴപ്പൻമാരെ  മിടുക്കരാക്കിയ  അധ്യാപകരഹസ്യം

ഉഴപ്പൻമാരെ മിടുക്കരാക്കിയ അധ്യാപകരഹസ്യം

അന്ന് എറണാകുളത്തെ ഒരു വലിയ സ്‌കൂളിലായിരുന്നു പത്താം ക്ലാസുകാരുടെ ഏകദിന പരീക്ഷ ഒരുക്ക ധ്യാനം. 250-ലധികം കുട്ടികൾ പങ്കെടുത്ത ധ്യാനം പ്രാർഥനയോടെ അവസാനിപ്പിച്ച് പുറത്തേക്കിറങ്ങുമ്പോൾ നാല് ആൺകുട്ടികൾ മുന്നിൽ! ”സർ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം” ”പ്രാർഥിക്കാം… എന്താണ് പ്രത്യേകിച്ച്?” ”ഞങ്ങൾ നാലുപേരും നല്ല ഉഴപ്പന്മാരായിരുന്നു. ഒമ്പതാം ക്ലാസിൽ വച്ച് ഞങ്ങളുടെ കാറ്റിക്കിസം സർ നിർബന്ധിച്ചിട്ട് ഞങ്ങൾ ഒരു… Read More ...
സന്തോഷിക്കുക!

സന്തോഷിക്കുക!

ഫ്രഞ്ച് വിപ്ലവകാലം. കാംപിയേഞ്ഞിലെ മഠത്തിൽനിന്ന് കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടത് പതിനാറ് കർമലീത്താസന്യാസിനികൾ. സന്യാസവ്രതങ്ങൾ ഉപേക്ഷിക്കണം, രാഷ്ട്രത്തിന്റെ മേൽക്കോയ്മ അംഗീകരിച്ച് പ്രതിജ്ഞയെടുക്കണം- ഇത് രണ്ടുമാണ് അവരോട് ആവശ്യപ്പെട്ടിരുന്നത്. സന്യാസവസ്ത്രം നിർബന്ധപൂർവം മാറ്റി സെക്കുലർ വസ്ത്രമണിയിച്ചു. എന്നിട്ടും സന്യാസവ്രതം ഉപേക്ഷിക്കാൻ അവർ തയാറാവാതിരുന്നതിനാൽ ശിരച്ഛേദം (ഗില്ലറ്റിൻ) ചെയ്യാൻ വിധിച്ചു. ശിക്ഷ ഏറ്റുവാങ്ങാനുള്ള യാത്രയിൽ അവരിലൊരാളായ സിസ്റ്റർ മേരി ഹെൻട്രിയറ്റ സഹസന്യാസിനികളോട്… Read More ...
ബൈബിൾ വായിക്കാൻ  മടി തോന്നാറുണ്ടോ

ബൈബിൾ വായിക്കാൻ മടി തോന്നാറുണ്ടോ

ലോകമെങ്ങും തിരുവചനത്തിന്റെ മാധുര്യം ആസ്വദിക്കാൻ ജനങ്ങൾ അതീവ താല്പര്യപൂർവ്വം കാത്തിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ കടുത്ത എതിർപ്പും കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 52 രാജ്യങ്ങളിൽ ബൈബിളിന് മേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ കൈവശം വയ്ക്കുന്നത് വധശിക്ഷയോ തടവോ ലഭിക്കാവുന്ന കുറ്റമായിട്ടാണ് ഉത്തരകൊറിയ കണക്കാക്കുന്നത്. വിചാരണ പോലുമില്ലാതെ ‘ക്വാൻ-ലി-സോ’ (Kwan li… Read More ...
പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ  സുവിശേഷ പ്രഘോഷണത്തിന്‌

പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ സുവിശേഷ പ്രഘോഷണത്തിന്‌

ഇക്കാലത്ത് പല മിഷൻ പ്രദേശങ്ങളിലും സുവിശേഷപ്രഘോഷണം നടക്കുന്നത് സാമൂഹ്യസേവനത്തിൽകൂടിയാണ്. സാമൂഹ്യസേവനത്തിൽകൂടി ദരിദ്രരെ സമീപിക്കാനും സദ്വാർത്ത പകർന്നുകൊടുക്കാനും എളുപ്പമുണ്ട്. എന്നാൽ സുവിശേഷങ്ങളിൽ നാം കാണുന്നത് നമ്മുടെ കർത്താവ് സുവിശേഷ പ്രഘോഷണത്തിന് സാമൂഹ്യസേവനമല്ല ഒരു മാർഗമായി സ്വീകരിച്ചതെന്നാണ്. ”അവിടുന്ന് അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു”… Read More ...
പരിശുദ്ധാരൂപിയോടുള്ള ജപം

പരിശുദ്ധാരൂപിയോടുള്ള ജപം

ഓ പരിശുദ്ധാരൂപി, എന്റെ ആത്മാവിന്റെ സ്‌നേഹഭാജനമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്നെ പ്രകാശിപ്പിക്കണമേ, എന്നെ നയിക്കണമേ, എന്നെ ശക്തിപ്പെടുത്തണമേ. ഞാൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് എന്നോട് പറയുക. അങ്ങ് എന്നോട് ആജ്ഞാപിച്ചാലും. അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്ന എല്ലാത്തിനും ഞാൻ എന്നെത്തന്നെ വിധേയനാക്കിക്കൊള്ളാമെന്നും എനിക്ക് സംഭവിക്കുവാൻ അങ്ങ് അനുവദിക്കുന്നതെല്ലാം ഞാൻ സ്വീകരിച്ചുകൊള്ളാമെന്നും വാഗ്ദാനം ചെയ്യുന്നു. അങ്ങേ ഇഷ്ടം എന്നെ… Read More ...
ദൈവം  സംസാരിക്കുന്നത് എങ്ങനെ ശ്രവിക്കാം?

ദൈവം സംസാരിക്കുന്നത് എങ്ങനെ ശ്രവിക്കാം?

  ദൈവം നമ്മോട് തുടർച്ചയായി സംസാരിക്കുന്നു, അവിടുന്ന് ഓരോ നിമിഷവും അവിടുത്തെത്തന്നെ നിരന്തരമായി നമുക്കോരോരുത്തർക്കും നല്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ സൃഷ്ടികളിലും അവിടുത്തെ സാന്നിധ്യമുണ്ട്. ദൈവിക സാന്നിധ്യമുള്ള ഈ സൃഷ്ടികളിലൂടെയെല്ലാം അവിടുത്തെ അടുക്കലേക്ക് അവിടുന്ന് നമ്മെ നിരന്തരമായി ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. സ്‌നേഹംതന്നെയായ ദൈവത്തിന്റെ സകല പ്രവർത്തനങ്ങളിലും മനുഷ്യനുമായുള്ള എല്ലാ ഇടപെടലുകളിലും നമ്മോടുള്ള സ്‌നേഹം അവിടുന്ന് പ്രകടിപ്പിക്കുന്നു. എന്നിട്ടും ദൈവം… Read More ...
വിവാഹവിശുദ്ധിയുടെ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

വിവാഹവിശുദ്ധിയുടെ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

അറ്റ്‌ലാന്റ/യുഎസ്എ: വിവാഹബന്ധത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ നിലകൊണ്ടതിന്റെ പേരിൽ വധിക്കപ്പെട്ട അഞ്ച് ഫ്രാൻസിസ്‌കൻ സന്യാസിമാരെ ഒക്ടോബർ 31-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് വച്ച് രക്തസാക്ഷിത്വം വരിച്ച ഇവർ ജോർജിയ രക്തസാക്ഷികൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫാ. പെഡ്രോ ഡി. കോർപ്പ, ഫാ. ബ്ലാസ് റോഡ്രിഗസ്, ഫാ. മിഗുവേൽ ഡി. അനിയോൺ, ബ്രദർ അന്റോണിയോ ഡി.… Read More ...
ഏപ്രൺ  അണിഞ്ഞ മിസ്റ്റിക് -സിസ്റ്റർ ജോസെഫാ മെനെൻഡസ്

ഏപ്രൺ അണിഞ്ഞ മിസ്റ്റിക് -സിസ്റ്റർ ജോസെഫാ മെനെൻഡസ്

”ഒരാത്മാവിനും, മാരകപാപങ്ങളുടെ ഭാരം പേറി നടക്കുന്നവർക്ക് പോലും, ഞാൻ കൃപ നിഷേധിക്കുന്നില്ലെന്ന് അവർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേക ചായ്‌വോടെ ഞാൻ സ്‌നേഹിക്കുന്ന വിശ്വസ്തരായ ആത്മാക്കളിൽ നിന്ന് അവരെ ഞാൻ വേർതിരിക്കുക പോലും ചെയ്യുന്നില്ല. അവരുടെ ആത്മാവിന്റെ അവസ്ഥക്ക് വേണ്ടുന്ന കൃപകളെല്ലാം അവർക്ക് ലഭിക്കാനായി ഞാൻ എല്ലാവരെയും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു”…. ”ഭയപ്പെടാതെ എല്ലാവരും എന്നിലേക്ക്… Read More ...
കുരുന്നുകളുടെ  സുവിശേഷ പ്രഘോഷണം

കുരുന്നുകളുടെ സുവിശേഷ പ്രഘോഷണം

11 വയസുള്ള ക്ലാരിസ, 10 വയസുകാരി ക്രിസ്റ്റൽ, 7 വയസ്സ് മാത്രമുള്ള ക്ലെയർ ഫ്യൂസിയ – മൂന്ന് കുരുന്നു സഹോദരിമാർ. സുവിശേഷത്തിന് സംഗീതംകൊണ്ട് ഈണംപകരുകയാണിവർ. നന്നേ ചെറുപ്പത്തിൽത്തന്നെ അമ്മയിൽനിന്നും പിയാനോ വായിക്കാനും പാടാനും പഠിച്ചു. ഈ കഴിവുകൾ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും മറ്റുള്ളവരെ ദൈവത്തിലേക്ക് ആകർഷിക്കുന്നതിനും ഉപയോഗിക്കുകയാണ് ഈ കുഞ്ഞുങ്ങൾ. ഗ്രേസ് കീസ് എന്നാണ് ഇവരുടെ സംഗീത… Read More ...
അത്ഭുതങ്ങൾക്ക്  നന്ദി പറഞ്ഞാൽമാത്രം പോരാ…

അത്ഭുതങ്ങൾക്ക് നന്ദി പറഞ്ഞാൽമാത്രം പോരാ…

  സഹോദരങ്ങളായ രണ്ട് ആൺകുട്ടികൾ നഗരത്തിൽനിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു. ആറും പതിനൊന്നും വയസായിരുന്നു അവരുടെ പ്രായം. സമയം വൈകുന്നേരം നാലുമണി. മദ്യപിച്ച് ബൈക്കുമായെത്തിയ ഒരാൾ നിയന്ത്രണം നഷ്ടപ്പെട്ട് അവർ സഞ്ചരിച്ച സൈക്കിളിൽ വന്ന് ഇടിച്ചു. അവർ മറിഞ്ഞുവീണു. പക്ഷേ ദേഹത്ത് പരിക്കുകളൊന്നും പറ്റിയില്ല. എന്നാൽ വീട്ടിലെത്തും മുമ്പേ മൂത്ത കുട്ടിക്ക് തലവേദന… Read More ...
ജോർജുകുട്ടി  കുമ്പസാരിച്ചിരുന്നെങ്കിൽ…

ജോർജുകുട്ടി കുമ്പസാരിച്ചിരുന്നെങ്കിൽ…

പ്രശസ്തമായ ഒരു മലയാളചലച്ചിത്രത്തിലെ കഥാപാത്രമാണ് തലക്കെട്ടിൽ പരാമർശിക്കപ്പെടുന്ന ജോർജുകുട്ടി. ചിത്രത്തിൽ, മൂത്ത മകൾക്കെതിരെ ലൈംഗികാതിക്രമത്തിനൊരുങ്ങിയ ആൺകുട്ടി സന്ദർഭവശാൽ ജോർജുകുട്ടിയുടെ ഭാര്യയുടെ കയ്യാൽ മരണപ്പെടുന്നു. ആ സമയത്ത് വീട്ടിലില്ലാതിരുന്ന ജോർജുകുട്ടി വീട്ടിലെത്തി കാര്യങ്ങൾ മനസിലാക്കിയപ്പോൾ ആ കൊലപാതകം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. മൃതദേഹം ആരും ഒരിക്കലും കണ്ടെത്താൻ സാധ്യതയില്ലാത്തവിധത്തിൽ കുഴിച്ചുമൂടുന്നു. പക്ഷേ യഥാസമയം അന്വേഷണം ജോർജുകുട്ടിയുടെ കുടുംബത്തിലേക്ക്… Read More ...
നമുക്കെതിരെ  പ്രവർത്തിക്കുന്നവരെ  നേരിടുന്നതിന്…

നമുക്കെതിരെ പ്രവർത്തിക്കുന്നവരെ നേരിടുന്നതിന്…

ഒരു രോഗിയുടെ ശരീരത്തിൽ അട്ടകളെ കടിപ്പിക്കുവാൻ വൈദ്യൻ നിർദേശിക്കുന്നു. രോഗിയുടെ ശരീരത്തിൽനിന്ന് രക്തം വലിച്ചുകുടിക്കുമ്പോൾ ആ ജീവികളുടെ ലക്ഷ്യം, പറ്റുന്നിടത്തോളം രക്തം ആവേശപൂർവം ഊറ്റിക്കുടിക്കുക എന്നതാണ്. പക്ഷേ, വൈദ്യന്റെ ഉദ്ദേശ്യം ശരീരത്തിൽനിന്നും ദുഷിച്ച രക്തം നീക്കിക്കളഞ്ഞ് ആ രോഗിയെ സുഖപ്പെടുത്തണമെന്നും. ഇവിടെ അട്ടകളുടെ അത്യാർത്തിയും അവയെ ഉപയോഗിക്കുന്ന വൈദ്യന്റെ ലക്ഷ്യവും തമ്മിൽ യാതൊരു ബന്ധവുമില്ല. രോഗിയാകട്ടെ,… Read More ...
ശാലോം ടൈംസും ഞാനും

ശാലോം ടൈംസും ഞാനും

                                                   പ്രാർഥനയുടെ ഫലം, ബോധ്യവും വിജയവും വളരെനാളായി NET (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) എഴുതുന്ന വ്യക്തിയാണ് ഞാൻ. എത്ര ശ്രമിച്ചിട്ടും പരീക്ഷ… Read More ...
തിന്മ പ്രബലമാകുമ്പോൾ ഓർക്കുക!

തിന്മ പ്രബലമാകുമ്പോൾ ഓർക്കുക!

ഇക്വഡോറിലെ ക്വിറ്റോയിൽ 1594-ലാണ് സ്പാനിഷ് സന്യാസിനിയായ മദർ മരിയാനയ്ക്ക് നൽവിജയത്തിന്റെ മാതാവ് -അവർ ലേഡി ഓഫ് ഗുഡ് സക്‌സസ്- എന്ന നാമധേയത്തിൽ അറിയപ്പെടുന്ന മരിയൻ പ്രത്യക്ഷീകരണം ലഭിച്ചത്. തിരുസഭ അംഗീകരിച്ച പ്രത്യക്ഷീകരണമാണിത്. 1594-ൽ ഒരു ദിവസം കോൺവെന്റ ് ചാപ്പലിലെ ദിവ്യകാരുണ്യത്തിനുമുന്നിൽ മദർ മരിയാന പ്രാർഥിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് സക്രാരിയുടെ മുന്നിലെ കെടാവിളക്ക് അണഞ്ഞുപോയി. മദർ അത്… Read More ...
അവസാനത്തെ കത്ത്  നല്കുന്ന വിചിന്തനം

അവസാനത്തെ കത്ത് നല്കുന്ന വിചിന്തനം

അവസാനത്തെ കത്തും എത്തിച്ചുനല്കി ഡിസംബർ അവസാനത്തോടെ ഡെൻമാർക്ക് പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത് മാധ്യമങ്ങളിൽ വന്നുപോയ ഒരു വാർത്തയാണ്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറുന്നതിനാലാണ് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ചത്. ഇപ്രകാരം ചെയ്യുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി. 2025 തുടക്കംമുതൽ രാജ്യം മെയിൽബോക്‌സുകൾ പിൻവലിച്ചുതുടങ്ങിയിരുന്നു. 2026 ആയതോടെ പൂർണ്ണമായും ഡിജിറ്റലായി. ഡെൻമാർക്കിന്റെ ചരിത്രമനുസരിച്ച്… Read More ...